Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Thursday, December 19, 2013

പരി. റൂഹായുടെ വീണ


മാര്‍ അപ്രേം (AD 306-373)

സുറിയാനി സഭയിലെ ഏറ്റവും വലിയ സാഭാപിതാവ്, സുപ്രസിദ്ധ പട്രിസ്റ്റിക്  കവി, ആരാധനക്രമത്തോട് വിശ്വസ്തത കാട്ടിയ വ്യക്തി, എല്ലാവര്‍ക്കും കാരുണ്യം വര്‍ഷിച്ച ഡീക്കന്‍ എന്നീ നിലകളില്‍ മാര്‍ അപ്രേം പ്രശസ്തനാണ്. മാര്‍ അപ്രേമിന്റെ ഗീതങ്ങളും പ്രാഭാഷണങ്ങളും പൌരസ്ത്യ-പാശ്ചാത്യ സുറിയാനി ആരാധനക്രമ ഗീതങ്ങളിലും ദൈവശാസ്ത്രത്തിലും ശക്തമായ സ്വാധീനം ചെലുത്തിയ മഹാത്മാവ്, മെത്രാന്‍സ്ഥാനം നിരസിച്ച എളിയ സഭാശെമ്മാശന്‍ . സുറിയാനി പദ്യസാഹിത്യത്തിന്റെ പിതാവായ ബര്‍ദ്ദയ്സാന്റെ  അജ്ഞേയവാദത്തിനെതിരെ ശ്രൂതിമധുരമായ നിരവധി ഗീതങ്ങള്‍ രചിച്ചു. 'ബനൈയ് ഖ്യാമാ' (ഉടമ്പടിയുടെ പുത്രന്‍മാര്‍) എന്ന ഭക്തസമൂഹം വഴി ഈ ഗീതങ്ങള്‍ പ്രചരിപ്പിച്ചു. പരി. റൂഹായുംടെ വീണ എന്ന ബഹുമാന്യ നാമത്തില്‍ സമാദരിക്കപ്പെടുന്നവനുമായ മാര്‍ അപ്രേമിനെ കത്തോലിക്കാസഭ 1920-ല്‍  സാര്‍വത്രിക സഭയുടെ മല്‍പ്പാന്‍ എന്നു വിളിച്ചു.

        മാര്‍ അപ്രേം മെസൊപ്പൊട്ടേമിയായിലെ നിസിബിസ് പട്ടണത്തിലോ, അതിനടുത്തോ ആണ് ജനിച്ചത്. ബാല്യം മുതല്‍ അദേഹത്തിന്റെ വിശ്വാസപരിശീലനം നിസിബിസിലെ മാര്‍ യാക്കോബിന്റെ (AD 303-338) കീഴിലായിരുന്നു. അദേഹം അപ്രേമിനെ ഡീക്കനാക്കി, നിസിബിസിലെ മതപഠനശാലയില്‍ AD 326-നോടടുത്ത് പ്രധാനാധ്യപകനായി നിയമിച്ചു. ബൈബിള്‍ വ്യാഖ്യാനമായിരുന്നു മുഖ്യജോലി. മാര്‍ യാക്കോബിന്റെ പിന്‍ഗാമികളായ മാര്‍ ബാബോവായ് (AD 338-350), മാര്‍ വൊളൊഗേസ് (AD 350-361),
മാര്‍ അബ്രഹാം(AD 361-?) എന്നീ മെത്രാന്മാരുടെ കീഴിലാണ് മാര്‍ അപ്രേം  പ്രവര്‍ത്തിച്ചത്. പേര്‍ഷ്യന്‍ രാജാവായ ഷപ്പൂര്‍ രണ്ടാമന്‍ (AD 309-379), 338,346,350, എന്നീ വര്‍ഷങ്ങളില്‍ നിസിബിസ് ആക്രമിച്ചു. പേര്‍ഷ്യന്‍ സൈന്ന്യം മൂന്നു തവണയും പരാജയപ്പെട്ട്  പിന്മാറി. എന്നാല്‍ AD 363-ലെ റോമന്‍ പരാജയത്തിനുശേഷം റോമാക്കാര്‍ പേര്‍ഷ്യാക്കാര്‍ക്ക് നിസിബിസി വിട്ടുകൊടുത്തു. മാര്‍ അപ്രേം ഉള്‍പ്പെടെയുള്ള ക്രിസ്ത്യാനികളെല്ലാം തദവസരം എഡേസ്സായിലേക്ക് കുടിയേറി. AD 371/2-ല്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും പിടിപെട്ട് എഡേസ്സയില്‍ അനേകര്‍ മരിച്ചു. അപ്പോള്‍ സേവനസന്നദ്ധനായി മാര്‍ അപ്രേം മുന്നോട്ടിറങ്ങി. കഷ്ടപ്പാടുകള്‍ നിറഞ്ഞ ഈ സാമൂഹ്യസേവനം അദ്ദേഹത്തിന്റെ ആരോഗ്യം തകര്‍ത്തു. AD 373 ജൂണ്‍ 9-ന് അദ്ദേഹം മരിച്ചു.

Saturday, October 26, 2013

ബേത്സഥാ


" ബേത്സഥായിലെ കുളക്കടവിൽ എന്റെ മനസ്സും ശാന്തമാണ്‌...പവിത്രമായ പടവുകൾക്ക് ആശ്വാസത്തിന്റെ ഗന്ധം....സൗഖ്യത്തിന്റെ നിർവൃതി..ദൈവാനുഭാവത്തിന്റെ അലകൾ..അനേകായിരങ്ങൾ ഈ തീർത്ഥത്തിൽ മുങ്ങി നിവർന്ന് ഒരു പുതു നിറവിലേക്ക് അടുക്കുന്നത്  കൗതുകത്തോടെ ഞാൻ കണ്ടുകൊണ്ടിരുന്നു...."
          'ബേത്സഥാ എനിക്കെന്നും തീവ്രമായ ആഗ്രഹമാണ്....അസ്തമിക്കാത്ത പ്രതീക്ഷകളുടെ തിളക്കം എനിക്ക് അവനിൽ കാണാം..ഒരു ആത്മീയ നിറവിനായി കാലങ്ങളോളം കാത്തുനിന്ന ആ താപസിക്ക്‌ കണ്മുന്നിലെ ദിവ്യത്വം അനുഭവവേദ്യമാകതിരുന്നത് ഒരു പക്ഷെ തളർവാതം ആത്മാവിനെയും ഗ്രസിച്ചു തുടങ്ങിയതുകൊണ്ടാകം...എന്നിട്ടും  പ്രത്യാശയുടെ കിരണങ്ങൾ മുപ്പതിയെട്ടുവർഷം അവനെ ആ കുളക്കടവിൽ പാർപ്പിച്ചു...
       "എന്റെ പ്രതീക്ഷകൾ എന്നും കുറച്ചു  ദിനരാത്രങ്ങളിൽ ഒതുങ്ങി..പിന്നെ ഫലരഹിതങ്ങളായ പ്രാർത്ഥനകൾ എന്ന  പരാതിയും."
"പ്രതീക്ഷകൾ ജീവിതത്തിനു കവലാകണം..
പ്രതീക്ഷകൾ നീണ്ടാനാളുകളുടെ കാത്തിരിപ്പുകൾ ആകണം..
പ്രതീക്ഷകൾ ജീവിതത്തെ ഉത്തെജിപ്പിക്കണം..
  കാരണം മിശിഹാ സന്ദർശനം ജീവിതത്തിൽ നിനച്ചിരിക്കാതെയാകാം.."
            പിന്നീട് ബേത്സഥായിൽ ഞാൻ കണ്ട ഗുരു ഒരു ചോദ്യമെറിഞ്ഞു..'സുഖം പ്രാപിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ??'(യോഹന്നാൻ 5:6)
നാളുകളായി  ഞാനിതാ വലയുന്നു എന്നറിഞ്ഞിട്ടും എന്തെ ഒരു ചോദ്യം??.. അതെ നാളിതുവരെയും ഞാൻ ഈശോയോട് തീവ്രമായി ആഗ്രഹിച്ചു എന്തെങ്കിലും ചോദിച്ചുവോ???..കിട്ടുമോ എന്നാ സന്ദേഹത്തോടെ..,കിട്ടിയാൽ കിട്ടട്ടെ എന്നാ പകുതി വിശ്വാസത്തോടെ...അതും ലൗകികതയിൽ കലർന്ന ചില ആവശ്യങ്ങൾ..ഒരു ജോലി,,അല്ലെങ്കിൽ ഒരു രോഗശാന്തി.,,അതുമല്ലെങ്കിൽ ഉയർന്ന  സമ്പാദ്യം...
'ഒരു മനുഷ്യന്റെ സൌഖ്യം പൂർണമാകുന്നത്  മിശിഹാ  ശരീരത്തിലൂടെ ഒഴികിയിറങ്ങി ആത്മാവിൽ നിറയുമ്പോഴാണ്..അവനിലൂടെ മിശിഹാ എന്നും ജീവിക്കുമ്പോഴാണ്..'
പ്രാർത്ഥനയുടെ പടവുകളിൽ മിശിഹായെ  ഞാനിന്നും  കണ്ടുമുട്ടുമ്പോൾ അവൻ എന്നോട് ചോദിച്ചുകൊണ്ടേയിരിക്കും  
സുഖം പ്രാപിക്കുവാൻ നിനക്ക് ആഗ്രഹമുണ്ടോ?'
      ഗുരുഹൃദയം ആഗ്രഹിക്കുന്നതും,ഉവ്വ് കർത്താവെ എന്നാ ഉത്തരമാകം...എന്നാൽ ഞാനോ ആ പഴയ തളർവാതരോഗി തന്നെ,
"കർത്താവെ വെള്ളം ഇളകുമ്പോൾ എന്നെ കുളത്തിറക്കാൻ ആരുമില്ല..ഞാൻ എത്തുമ്പോഴേക്കും മറ്റൊരുവാൻ വെള്ളത്തിൽ ഇറങ്ങി കഴിഞ്ഞിരിക്കും"(യോഹന്നാൻ 5:7)
      സഹായമരങ്ങളുടെ തണലുകളാണ് ഇന്ന് ഏതൊരുവന്റെയും ആവശ്യം..ഒപ്പം നിഷേധിക്കപ്പെട്ട സഹായതോടുള്ള അമർഷവും..എന്നാൽ എന്റെ സഹായം അർഹിക്കുന്നവനെ ഞാൻ എന്നെ മറന്നു..ഒരു മിശിഹാ ചൈതന്യം എന്നിലൂടെ കൈവരിക്കേണ്ട നിരവധി ജീവിതങ്ങൾ എനിക്ക് ചുറ്റുമുണ്ട്..ചേർത്തുപിടിക്കാൻ എന്റെ കരങ്ങൾ അശക്തമെങ്കിൽ  ഞാൻ എങ്ങനെ ക്രിസ്ത്യനിയാകും? വിശപ്പിന്റെ വിളികൾ കാതുകളിൽ മുഴങ്ങണം, രോഗ നൊമ്പരങ്ങൾ കണ്ണുകളെ ഈറൻഅണിയിക്കണം,,
നിരാശയുടെ ദുരിതങ്ങൾ  ആത്മാവിനെ ഉണർത്തണം, തകർച്ചയുടെ വീഥികൾ കാലുകളെ മരവിപ്പിക്കണം, അവിടെയെല്ലാം 
എന്നിലൂടെയും നിന്നിലൂടെയും മിശിഹാ ചൈതന്യം ഒരു പുഴയായ് ഒഴുകണം!!!!....
      ഈശോ പറഞ്ഞു 'എഴുന്നേറ്റ് കിടക്കയെടുത്ത് നടക്കുക,.അവൻ തൽക്ഷണം  സുഖം പ്രാപിച്ച് കിടക്കയെടുത്ത് നടന്നു(യോഹന്നാൻ5:8-10)
തന്നെ ബലപ്പെടുത്തിയവൻ ആഹ്വാനം ചെയ്തത് അവൻ അക്ഷരാർഥത്തിൽ സ്വീകരിച്ചു..ഇതുവരെ തൻ എന്തിനോടെല്ലാം കീഴടങ്ങിയോ അവയെല്ലാം ആ ഗുരുവിന്റെ അക കണ്ണുകളുടെ വെളിച്ചത്താൽ കീഴടക്കണം എന്ന  വെല്ലുവിളി.. ഭയം കൂടാതെ സാക്ഷ്യം നല്കുവാനുള്ള മനസ്സുറപ്പ്...അങ്ങനെ അവന്റെ ഭാവങ്ങളിലെല്ലാം ഒരു നവ്യ പ്രകാശം..
ഈശോയുടെ  മുൻപിൽ  കീഴടങ്ങലിന്റെ ഒരു സുഖം..
അതായിരുന്നു അവന്റെ സൌഖ്യം.
           ഗുരു എങ്ങോ മറഞ്ഞു..വിശുദ്ധ   ഗ്രന്ഥം പിന്നീടും പലയിടത്തും ഗുരുവിനെ അവതരിപ്പിക്കുന്നുണ്ട്...സൗഖ്യമായി, ശാന്തിയായി, സമൃധിയായി, സഹനമായി, മരണത്തെ ജയിക്കുന്ന ഉയിർപ്പായി.
          എന്നാൽ തളർവതരോഗിയുടെ ഇടവേളകൾ ഏതൊരു ക്രൈസ്തവ ജീവിതത്തെയും ചലിപ്പിക്കണം, ചിന്തിപ്പിക്കണം , ധ്യനിപ്പിക്കണം..,സൗഖ്യത്തിന്റെ  നിമിഷത്തിലും അവൻ തിരിച്ചറിയാതെ പോയ സത്യം തുടർന്നങ്ങോട്ട് അവനെ ആലോസരപ്പെടുത്തിയിരിക്കാം.. ഈശോയെ അനുഗമിക്കാൻ തീർച്ചയായും അവനെ പ്രേരിപ്പിച്ചിരിക്കാം...ഒരുപക്ഷെ  ആ തേടലുകൾ വീണ്ടും ദേവാലയത്തിൽ വച്ചു ഈശോയെ കണ്ടുമുട്ടാൻ അവനെ സഹായിച്ചിരിക്കാം..ഗുരുമുഖത്തെ പ്രബോധനങ്ങൾക്കായ്‌ അവൻ കാതോർത്തിരിക്കാം..അപ്പോഴും ഈശോ  ഒന്നേ പറയാനുള്ളൂ ,
  ഇതാ നീ സൌഖ്യം പ്രാപിച്ചിരിക്കുന്നു.. കൂടുതൽ മോശമയാതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയ്യരുത്(യോഹന്നാൻ 5:15)
    ഒരു ദൈവാനുഭവവും അവസാനത്തെതല്ല..ദൈവാനുഭാവത്തിൽ നിന്ന് അടുത്ത ദൈവാനുഭവത്തിലെക്കുള്ള ഇടവേളകൾ ഉത്തരവാദിത്തം നിറഞ്ഞതാണ്‌..പാപവഴികളുടെ ഉപേക്ഷയാണ്..ഈശോയെ  അറിയുംതോറും അടുക്കുന്നു.. അടുക്കുന്തോറും അറിയുന്നു..ആ അറിവുകൾ ഒരിക്കലും അവസാനിക്കുനില്ല..അവനിലെ ആഴങ്ങളിലെക്കുള്ള എത്തിനോട്ടങ്ങൾ മാത്രം..
              ബേത്സഥായിൽ ഒരു ദാഹത്തോടെ ഞാൻ വീണ്ടുമെത്തി..തീവ്രമായി എന്റെ ഗുരുവിനെ ആഗ്രഹിച്ചു കൊണ്ട്..പ്രതീക്ഷകളുടെ നാളങ്ങൾ തെളിയിച്ചുകൊണ്ട്...ഇനിയും ദൈവാനുഭാവങ്ങളാൽ നിറയാൻ..എന്റെ ആത്മീയ തളർച്ചകളെ ബലപ്പെടുത്താൻ..പാപ ഞരമ്പുകളെ  തളർത്താൻ.. അതുവഴി എന്റെ
ഗുരുവിനെ തിരിച്ചറിയുവാൻ..
ആ ഗുരുവിന്റെ സ്വരം എനിക്കും ഒരു ഉണർത്തുപാട്ടാണ്..
"കൂടുതൽ മോശമയതോന്നും സംഭവിക്കാതിരിക്കാൻ മേലിൽ പാപം ചെയരുത് "
"ഗുരുവേ പാപിയായ എന്റെമേൽ കനിയണമേ!!!,, ആമേൻ "
ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍

Wednesday, October 16, 2013

എന്റെ കാരുണ്യകൂടാരം


നിന്റെ പാപം എത്ര കടും ചുമപ്പ്ആണെങ്കിലും ഞാനത് മഞ്ഞു പോലെ വെളുപ്പിക്കാം'
                   ആ പ്രതിധ്വനിയുടെ അടിസ്ഥാനം തേടിയുള്ള അലച്ചിലുകൾ എന്നെ കൊണ്ടെത്തിച്ചത് ഈ കാരുണ്യകൂടാരത്തിലാണ്....ഇന്നലകളിൽ ഞാൻ അറിഞ്ഞ പാപമോചന കൂദാശയുടെ പാവനത അനുഭവവേദ്യമാകുന്നത് ഈ കൂടാരങ്ങളിലെ ജാലവിദ്യയും ജാലവിദ്യക്കാരനും പുതിയ തിരിച്ചറിവുകൾ ആകുമ്പോഴാണ്...സൃഷ്ടികൾ സൃഷ്ടാവിങ്കലെക്കുള്ള യാത്ര....ഈ യാത്രയുടെ ആരംഭത്തിലും ദൈവസ്നേഹത്തിന്റെ പരിലാളനയുണ്ട്...കാരണം,
      പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കു വരാൻ ആര്ക്കും സാധിക്കുകയില്ല(യോഹന്നാൻ 6:65)

   "എന്റേയും  നിന്റെയും ആത്മാവുകളുടെ വിങ്ങലുകൾക്കു ദാഹശമനിയെകുന്ന ഉറവകളാണ്  ഈ കാരുണ്യകൂടാരങ്ങൾ"
         തിരഞ്ഞെടുത്ത ഇസ്രായേൽ ജനതയിൽ  ഞാനും നീയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് നമുക്കുള്ളതാണ്......
      'ഇസ്രയേലെ  നീ ശത്രു രാജ്യത്ത് അകപ്പെടാൻ എന്താണ് കാരണം??വിദേശത്ത് വച്ച് വാർദ്ധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്?മൃതരോടൊപ്പം അശുദ്ധനാകാൻ കാരണമെന്ത്?പാതാളത്തിൽ പതിക്കുന്നവരോടൊപ്പം നീ ഗണിക്കപ്പെടുന്നതെന്തുകൊണ്ട്???ജ്ഞാനത്തിന്റെ ഉറവിടം നീ പരിത്യജിച്ചു.....(ബാറൂക്ക് 3:10-12)
             സഹോദര ബന്ധത്തിന്റെ നൂലിഴകളാൽ കെട്ടുപിണയുന്ന നമ്മുടെ ലോകത്ത് ശത്രു ആ പഴയ വഞ്ചനയുടെ സർപ്പവും.,ശത്രു രാജ്യമെന്നാൽ അവന്റെ പൈശാചിക സാമ്രാജ്യവുമാണ്....എന്റെ കർത്താവു കുരിശു മരണത്താൽ നേടിത്തന്ന നന്മയുടെ താവളങ്ങൾ ഞാൻ അന്യമാക്കിയപ്പോഴെല്ലാം ഞാൻ വിദേശത്ത് അകപ്പെട്ടു.....തിരിച്ചുവരവുകൾ കുറഞ്ഞതിനാലാകണം ഞാനവിടെ വൃദ്ധനായത്....പാപങ്ങളാൽ ദ്രവിച്ചു തുടങ്ങിയ ആത്മാക്കളുടെ സഹവാസം എന്നെയും നിരന്തരം അശുദ്ധനക്കിക്കൊണ്ടിരുന്നു...പാതാളത്തിലെക്കുള്ള കണക്കെടുപ്പിൽ ഞാനും ഉൾപ്പെട്ടു....കാരണം എന്റെ കർത്താവിനെ ഞാനെന്നേ  കൈവിട്ടിരുന്നു.....
    പച്ചയായ പുതിയ പുല്തടങ്ങളിലേക്ക് എന്റെ ഇടയൻ കരുതലോടെ വൽസല്യമോടെ നയിക്കുന്നുവെങ്കിലും അതിനുമപ്പുറത്തെ വിശാല ലോകത്തേക്കുള്ള എന്റെ കുതിച്ചു ചാട്ടങ്ങൾ ഇടയന്റെ കാന്ത വലയത്തിൽ നിന്ന് എന്നെ അകറ്റികൊണ്ടിരുന്നത് ഞാൻ അറിയാതെ പോയി.....'ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിൽ,,, ചാട്ടുളിപോലെയാ നോട്ടം എന്റെ ഇടനെഞ്ചിനെ പൊള്ളിച്ചിരുന്നെങ്കിൽ,,,'എന്നാൽ എന്റെ ദൈവം എന്നേക്കാൾ എന്നെ അറിയുന്നു...അതുകൊണ്ട് അവിടുന്ന് ഇപ്രകാരം പറഞ്ഞു...."മുലകുടിക്കുന്ന കുഞ്ഞിനെ അമ്മക്ക് മറക്കാനാകുമോ??പെറ്റമ്മ പുത്രനോട് കരുണ കാണിക്കാതിരിക്കുമോ??പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല...ഇതാ നിന്നെ എന്റെ ഉള്ളം കൈയിൽ രേഖപ്പെടുതിയിരിക്കുന്നു...(ഏശയ്യ49:15-16)മലകൾ അകന്നുപോയേക്കാം കുന്നുകൾ മാറ്റപെട്ടേക്കാം എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല....എന്റെ സമാധാന ഉടമ്പടിക്ക് മാറ്റം വരുകയില്ല(ഏശയ്യ54:10)
ഈ സ്നേഹജ്വാലകൾ അവന്റെ ആത്മാവിൽ നിന്ന് ആളിപ്പടർന്നതിനലാണ് ഈ ലോക സുഖങ്ങളിലെല്ലാം ഞാൻ മതി മറന്നപ്പോഴും നിസ്സാരലാഭങ്ങൾക്കായി ഞാൻ അവനിൽ നിന്ന് ഓടിയകന്നപോഴും ഒരു വെട്ടപ്പട്ടിപോലെ കിതപ്പോടെ അവനെന്നെ വാരിപ്പുണർന്നത്....എന്നാൽ കടുപ്പമേറിയ എന്റെ പാപഭിത്തികൾ അവന്റെ മുഖം എന്നിൽ നിന്നും മറച്ചു വച്ചു......
''അവന്റെ മുഖ ദർശനതിനായ് കൊതിക്കുംപോഴെല്ലാം എനിക്ക് ചൂണ്ടുപലകയായിരുന്നത്....എന്റെ കാരുണ്യ കൂടരങ്ങളാണ്.....എന്റെ കുമ്പസാര കൂടുകളാണ്""
           എന്റെ കുമ്പസാരങ്ങളെല്ലാം പാപമോചന കൂദാശയായിരുന്നോ??സീമാതീതമായ അവന്റെ കാരുണ്യകടാക്ഷത്തിനു എന്നെ യോഗ്യനാക്കിയിരുന്നോ???
      "ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുംപോൾ വിറക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടക്ഷിക്കുക(ഏശയ്യ66:2)"
     സീനായ് മാമലയിൽ ദൈവം മോശക്കെകിയ പത്തു പ്രമാണങ്ങളും പരിശുധാത്മാവിൽ നയിക്കപ്പെടുന്ന കർത്താവിൻറെ മണവാട്ടിയായ തിരുസഭയുടെ അഞ്ചു പ്രമാണങ്ങളും എന്നെയും നിന്നെയും എന്നെകിലും വിറപ്പിചിട്ടുണ്ടോ?ഞാനും നീയും പാപികളിൽ ഏറ്റവും പാപിയും നിസ്സാരരിൽ നിസ്സാരനും അശുദ്ധാരിൽ അശുദ്ധനും  ബലഹീനരിൽ ബലഹീനനും ആണെന്നുള്ള ബോധ്യം എന്നെങ്കിലും നമ്മുടെ കണ്ണുകളെ ഈറനാണിയിപ്പിച്ചിട്ടുണ്ടോ??????
   വളരെ രസകരവും വിചിത്രവും പരിചിതവുമായ ചില ഓർമ്മകൾ,........"അവൻ പോകുമ്പോൾ ജനങ്ങൾ ചുറ്റും കൂടി അവനെ തിക്കിയിരുന്നു....അപ്പോൾ പന്ത്രണ്ടു വര്ഷമായി രക്തസ്രവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയതിരുന്നവളുമായ ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്ര വിളുമ്പിൽ സ്പർശിച്ചു...തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു...അവൾ സൌഖ്യമുള്ളവളായി....(ലൂക്കാ 8:43-45)
           ജനക്കൂട്ടത്തിന്റെ നടുവിലായിരുന്ന ഈശോയുടെ വസ്‌ത്രവിളുമ്പിൽ പലരും സ്പർശിച്ചിരിക്കാം.....എന്നാൽ സുഖപ്പെട്ടത് രക്തസ്രാവക്കാരി മാത്രം.....'കുമ്പസാര കൂടിനരികെ നിര നിരയായ് ഞാനും നീയും പലവട്ടം നിന്നിരിക്കാം.......എന്നാൽ അവൻ സ്വന്തമാക്കിയതും,,,,, സുഖപ്പെട്ടതും.....?????
      "നിന്റെ തീവ്രമായ അനുതാപം......തീക്ഷ്ണമായ ആഗ്രഹം...എളിമയുടെ കൂപ്പുകൈകൾ...."

    പിന്നെ കലപ്പയിൽ കൈ വച്ചിട്ടു പിന് തിരിയത്തവനെ പോലെ " ഇനിമേൽ ഞാൻ അല്ല ക്രിസ്തുവാണ്‌ എന്നിൽ ജീവിക്കുക"എന്നാ ദൃഡമായ തീരുമാനം..
        സുഹൃത്തേ തീർച്ചയാണ്,,,നീ ഈ കാരുണ്യ കൂടാരത്തിന്റെ വാതിലിലൂടെ നിത്യരക്ഷയിലേക്കു നടന്നു തുടങ്ങിയിരിക്കുന്നു...
   പക്ഷെ ഓർക്കുക,,ഈ യാത്രയിൽ ഹരം കൊള്ളിക്കുന്ന അത്തിപഴങ്ങൾ ഉണ്ടായേക്കാം ...ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നിറച്ച കല്ഭരണികൾ കണ്ടേക്കാം....പതറരുത്....നിന്റെ ആശ്രയം കർത്താവിൽ ആയിരിക്കുക...കാരണം "കർത്താവിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും...അവൻ കഴുകാൻമാരെ പോലെ ചിറകടിച്ചുയരും...അവർ ഓടിയാലും ക്ഷീണിക്കുകയില്ല...നടന്നാൽ തളരുകയുമില്ല..(ഏശയ്യ40:31)"
    വരുവിൻ എന്നെയും നിന്നെയും പവിത്രമാക്കുന്ന കുമ്പസരമെന്ന മഹനീയ കൂദാശയിലൂടെ നമുക്ക് രമ്യതപ്പെടം.....ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷണതയോടെ നമുക്ക് അവിടുത്തെ തേടാം...


ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍

Friday, October 11, 2013

കര്‍ത്താവെ, നിന്റെ കാഴ്ച എത്രയോ ശ്രേഷ്ഠം


എന്റെ കാഴ്ചകളുടെയും അവന്റെ കാഴ്ചകളുടെയും അന്തരവും അവന്റെ കാഴ്ചകളുടെ ആഴവും ഞാനറിയുവാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്.
"പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുന്‍പേ അത്തിമരത്തിന് ചുവട്ടില്‍ ഇരിക്കുമ്പോള്‍ നിന്നെ ഞാന്‍ കണ്ടു.."
വ്യക്തിപരമായി അറിയുന്നതും അളക്കുന്നതുമായിരുന്നു അവന്റെ കാഴ്ചശക്തി.കാണപ്പെടാതെ പോകുന്നതും കാണേണ്ടവയും കാണുന്നതായിരുന്നു അവന്റെ കാഴ്ചശക്തി..."നാഥനയേല്‍ നീയെത്ര ഭാഗ്യവാന്‍..നിന്നെ കാണുവാനുള്ള അതെ ദൂരമായിരിക്കാം നിനക്ക് അവനെ കാണുവാനും.,എന്നിട്ടും നാഥനയേല്‍ നീയെന്തേ..??"
നാഥനയേലിന്റെ കാഴ്ച കുറവുകളുടെ കാരണതെക്കള്‍ ഞാന്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിച്ചത് ക്രിസ്തുവിന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും വിശാലതയാണ്‌..'നാഥനയേല്‍ ബലഹീനതകളും പരിമിതികളും നിറഞ്ഞ നന്മയുള്ള ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാകാം..എന്നാല്‍ അവനെയും അതുപോലെ പലരെയും ഒടുവില്‍ ഏവരെയും കണ്ടെത്തുന്ന ക്രിസ്തുവിലെ ദൈവീക ഭാവത്തിനും കാഴ്ചശക്തിക്കും ഒരു കാന്തിക വലയത്തെക്കള്‍ ആകർഷതയുണ്ട്.അവന്റെ കാഴ്ചകളുടെ അവലോകനങ്ങളിലെല്ലാം ഞാന്‍ അറിഞ്ഞത് പ്രതാശയുടെ തുടിക്കുന്ന സത്യങ്ങളാണ്..എന്നിലെ ഭൌതിക മനുഷ്യനെ ഒരേ സമയം തല്ലലും തലോടലുംഎകുന്ന ആശ്ചര്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍..
ജീവിതത്തിന്റെ തുടർകാഴ്ച്ചകൾ കൂടെനിന്ന് കാണുവാന്‍ അവന്‍ ആദ്യം കൂടെ കൂട്ടിയത് ആ നാലുപെരെയാണ്..പത്രോസ്..അന്ത്രയോസ്..യാകോബ്.. യോഹന്നാന്‍..വഞ്ചിയുടെയും വലയുടെയും ഇടയില്‍ സ്വജീവിതം ഒതുക്കിയവര്‍.ക്രിസ്തുവിന്റെ കണ്ണുകള്‍ നിസ്സാരരായ ആ മുക്കുവരെ കണ്ടെത്തുകയായിരുന്നു.. ക്രിസ്തു കണ്ടത് അവരിലെ അറിവില്ലായ്മയോ??ഒന്നുമില്ലയ്മയോ??നിഷ്കാപട്ട്യമോ??വിനീത ഹൃദയമോ?? രണ്ടു വാക്കില്‍ ഒരായിരം രഹസ്യങ്ങള്‍ അവന്‍ ഒളിപ്പിച്ചു.."എന്നെ അനുഗമിക്കുക.." ഞാനയിരുന്നുവെങ്കില്‍ നിര നിരയായി മറുചോദ്യങ്ങള്‍ അയച്ചേനെ..ആരാണ്??എന്തിനാണ്??എങ്ങോട്ടാണ്??ഒടുവില്‍ ലാഭ കൊതിയോടെ എന്ത് കിട്ടും??
'ദൈവം തിരിച്ചറിവുകള്‍ നല്‍കുന്നത് എളിമ നിറഞ്ഞ ഹൃദയങ്ങളിലാണ്‌..അതിനാലയിരിക്കം ക്രിസ്തുവിന്റെ കണ്ടെത്തലുകളെ പൂർതീകരിക്കുന്ന വിധം എല്ലാം ഉപേക്ഷിച്ച്, ജന്മം നല്‍കിയ പിതാവിനെ പോലും മറന്നു ദൈവപുത്രനോടൊപ്പം അവര്‍ ഇറങ്ങി തിരിച്ചത്..'
എന്റെ ആത്മാവിനെറ്റ പ്രഹരങ്ങളില്‍ ആദ്യത്തേതായിരുന്നു അത്.."ചങ്കൂറ്റമുണ്ടോ അവനോടൊപ്പം നിനക്കും നടക്കുവാന്‍??നിന്നെയും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അവനോടൊപ്പം നിനക്കും ചേര്ന്നു നില്‍ക്കാനാകുമോ??
ക്രിസ്തു കാഴ്ചകളില്‍ ഇല്ലായ്മ നിറഞ്ഞവനും നന്മ നിറഞ്ഞവനും നിഷ്കളങ്കനും മാത്രമായിരുന്നില്ല..,ധാരാളിത്തവും മുതലാളിത്തവും കാർക്കശ്യവും നിറഞ്ഞ ചുങ്കക്കാരന്‍ ലെവിയും സക്കെവുസും ഉള്‍പ്പെട്ടിരുന്നു..അന്ന് സക്കെവൂസ് ഓര്‍ത്തിരിക്കില്ല..,സൃഷ്ടികള്‍ക്ക് സൃഷ്ടവസ്തുക്കളാല്‍ സൃഷ്ടാവില്‍ നിന്ന് മറഞ്ഞിരിക്കാനകില്ല എന്ന്..തന്റെ കുറവുകളുടെ വേദനകളും നിരാശകളും ഒരു സിക്കമൂര്‍ മരത്തില്‍ മറയ്ക്കുവാന്‍ ശ്രമിച്ച സക്കെവൂസ് പക്ഷെ ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു..ചുങ്കകാരന്‍ ലേവി ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിചില്ലയിരിക്കാം..,എന്നാല്‍ ക്രിസ്തുവിനു ഇവരെയും കണ്ടെത്തെണമായിരുന്നു...ക്രിസ്തുവിനു സകലരെയും നേടണമായിരുന്നു ..
"നിഷ്കാപട്ട്യങ്ങളെയും നിഷ്കളങ്കതയും ഒപ്പം കളങ്കിത ഹൃദയങ്ങളും കൂട്ടിപിടിച്ചു കറ കഴുകി പിതാവിലേക്ക് ചേർത്തു വയ്ക്കുന്ന ദിവ്യമായ കണ്ടെത്തലുകള്‍.."
അവിടെയും ക്രിസ്തുവിന്റെ കണ്ടെത്തലുകള്‍ രക്ഷകരമായത് രണ്ടു കുടുംബങ്ങളിലും ക്രിസ്തു വിരുന്നിനെത്തിയപ്പോഴും അവിടെ പങ്കു വയ്ക്കലിന്റെ ആനന്ദം നുകര്ന്നപോഴുമാണ്.. "അവന്‍ നിന്നെ കണ്ടെത്തിയിട്ടും ഇനിയും നീ രക്ഷിക്കപ്പെട്ടിലെങ്കില്‍ അവന്റെ ന്യായ പ്രമാണങ്ങള്‍ നിന്നെ തെല്ലും സ്പര്ശിച്ചിട്ടില്ലെന്നും നിനക്കുള്ളതൊന്നും ഇതുവരെ വിഭജിക്കപ്പെട്ടിട്ടില്ലെന്നും സാരം.."
ഒരിക്കല്‍ ഒരു അത്തിവൃക്ഷത്തെയും അവന്‍ കണ്ടെത്തി..ഇലകളുടെ സമൃദ്ധിയിലും ഒന്നും നല്‍കാതെ അവനെ കബളിപ്പിച്ച അത്തിവൃക്ഷം..ഒരു തക്കീതോടെ ആ അത്തിവൃക്ഷം എന്നെ ഒര്മാപ്പെടുതുന്നത് എന്തായിരിക്കാം??..."അവന്റെ കണ്ടെത്തലുകളെ അവഗണിക്കാതെ അവന്റെ സൂക്തങ്ങളെ മനനം ചെയ്തു മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുക എന്നതല്ലേ??മറ്റൊരിക്കല്‍ ഒരു വിധവയെയും അവള്‍ നിക്ഷേപിച്ച ഭണ്ടാരത്തിലെ ചെമ്പുതുട്ടിനെയും അവന്‍ കണ്ടു..ദരിദ്രമായ ജീവിതാവസ്ഥകളിലും സര്‍വവും ഈശ്വരന് സമര്‍പിച്ച വിധവയും ആ കാണിക്ക കണ്ട ക്രിസ്തുവും പഠിപ്പിച്ചതെന്തയിരിക്കാം??, 'നിനക്ക് ലഭിക്കപ്പെട്ട ശാരീരികവും മാനസികവും ആത്മീയവും ആയതെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയെന്നും നിന്റെ ഉരുകിയ ഹൃദയര്‍പ്പണം ദൈവത്തിനു സ്വീകാര്യമായ ബലിയാണ് എന്നുമല്ലേ?'
"എന്റെ കര്‍ത്താവിന്റെ കാഴ്ചകളും ഉള്കഴ്ചകളും എത്രയോ ശ്രേഷ്ഠം ... "ഇനിയും ഞാന്‍ കാണാതെ പോകുന്ന എന്റെ ദൈവത്തിന്റെ വൈവിധ്യങ്ങളായ വിശിഷ്ട കണ്ടെത്തലുകള്‍ ...."ഉള്ളവനെയും ഇല്ലാത്തവനെയും കാണുന്നവന്‍ .."പാപിയും നീതിമാനെയും കാണുന്നവന്‍...അതെ...എന്നെയും നിന്നെയം ഏവരെയും സൂക്ഷ്മമായി കാണുന്നവന്‍..."
'കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ ആയിരം മടങ്ങ്‌ പ്രകാശമുള്ളവ..' കലങ്ങിയ കണ്ണുകളോടും ഹൃദയത്തോടും കൂടെ ഞാനിന്നു ഓര്‍ക്കുന്നു..നാഥനയെലിനെ പോലെ നിഷ്കപടനല്ലെങ്കിലും ക്രിസ്തു എന്നെയും എപ്പോഴും കാണുന്നു..വ്യക്തിപരമായി അറിയുന്നു..എന്റെ അനുവാദത്തിനായി കാത്തുനില്‍ക്കുന്നു...."നിന്നിലെ കര്‍ത്താവിന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് അവനോട ചേര്ന്നു നില്‍ക്കാനുള്ള നിന്റെ മൌനനുവാദത്തില്‍ ആണ്.."
എന്റെ കൊച്ചു അര്‍പ്പനങ്ങളെല്ലാം നെഞ്ചോട്‌ ചേര്‍ത്ത് ഹൃദയ വാതിലില്‍ എന്നെ കണ്ടെത്തിയ ക്രിസ്തു നില്ക്കുന്നുണ്ടോ??എന്നെ അനുഗമിക്കുക എന്നൊരു സ്വരം ഞാന്‍ കേള്‍ക്കുന്നുണ്ടോ??എന്റെ ഭവനത്തില്‍ വിരുന്നുകാരനാകാന്‍ അവന്റെ മനസ്സ് തുടിക്കുന്നുണ്ടോ?? ഇത്രയേറെ സ്നേഹിച്ചിട്ടും നന്മയുടെ നല്ല ഫലങ്ങള്‍ നല്‍കാത്ത എന്നെ കോപത്തോടെ ശകാരിക്കുന്നുണ്ടോ??അവന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും ആഴങ്ങള്‍ എന്നില്‍ തിരിച്ചറിവുകള്‍ വിരിയിച്ചപോള്‍ എന്നിലും ഒരു വിചിന്തനം ഒരുങ്ങി..ഒപ്പം നിന്നിലും...... ഈ ലേഖനം എഴുതിയത് .
സിഫി എടാട്ടുകാരന്‍

Tuesday, October 8, 2013

ആരാണെന്നെ സ്‌പര്‍ശിച്ചത്‌


സിനഗോഗധികാരികളുടെ വീട്ടിലേക്കായിരുന്നു അവന്റെ യാത്ര. അവനെ കേള്‍ക്കാന്‍ കാത്തിരുന്ന ജനക്കൂട്ടം തിക്കിത്തിരക്കി ഒപ്പം നടന്നുനീങ്ങി. ഈ ആള്‍ക്കൂട്ടത്തിലാണവള്‍ ധൈര്യപൂര്‍വ്വം അടുത്തുകൂടിയത്‌; പഴയനിയമ കല്‌പനകളെ  തൃണവല്‍ഗണിച്ചുകൊണ്ട് പന്ത്രണ്ട്
വര്‍ഷങ്ങളായിട്ടവള്‍ രോഗിയാണ്‌. നിലയ്‌ക്കാത്ത രക്തസ്രാവം, അസ്വസ്ഥതയും അപകര്‍ഷതയും ദു:ഖവും അവള്‍ക്ക്‌ കൂട്ടിനുണ്ട്‌. ആരുടെയും മുന്നില്‍ വന്നുപെടാനവള്‍ക്കിഷ്ടമില്ല. പക്ഷേ, ഏതോ ഒരു ധൈര്യത്തോടെയാണ്‌ അന്നവള്‍ ഗുരുസവിധമണഞ്ഞത്‌. ഗുരുവിനെപ്പറ്റി കേട്ടിട്ടുണ്ടെങ്കിലും നേരില്‍ കാണുന്നത്‌ ഇത്‌ ആദ്യമായാണ്‌. ഗുരുവിന്റെ ചാരത്ത്‌ കഷ്ടപ്പെട്ടണഞ്ഞ അവളുടെ ഉള്ളിലൊരു തേങ്ങല്‍: "ഗുരുവിന്റെ അടുത്തു നില്‍ക്കാന്‍ ഞാനൊരശുദ്ധയല്ലേ"? അവളിലെ ആത്മസംഘര്‍ഷം പുതിയ വെളിപാടുകള്‍ക്ക്‌ വഴിമാറി. അവളുടെ മനസ്സില്‍ ഒരു രൂപം, ചിന്തയില്‍ ഒരു കാര്യം. പ്രവര്‍ത്തിയില്‍ ഒരു ലക്ഷ്യം: ഗുരുസ്‌പര്‍ശം! ആള്‍ക്കൂട്ടത്തിന്റെ ആരവത്തിലും വിശ്വാസം അവളെ നയിച്ചു. വിശ്വാസത്തികവില്‍ അവള്‍ ഗുരുവിന്റെ വസ്‌ത്രവിളുമ്പില്‍ തൊട്ടു. ഫലമോ രോഗവിമുക്തി. പച്ചമണ്ണില്‍ കുഴച്ചെടുത്ത ആദിമനുഷ്യരൂപത്തിന്‌ ജീവസ്‌പര്‍ശം നല്‍കിയ ദൈവഹൃദയത്തിന്റെ സ്‌പന്ദനം വീണ്ടും ആവര്‍ത്തിച്ചു. വിശ്വാസത്തികവിലൊരു പുന:സൃഷ്ടി!  
ഗുരുവിന്റെ സ്വരം ഉയര്‍ന്നു. "ആരാണെന്നെ സ്‌പര്‍ശിച്ചത്‌"? ആ ചോദ്യത്തിന്റെ ആഴമറിയാന്‍ ആള്‍ക്കൂട്ടത്തിനായില്ല. "ആരാണ്‌ നിന്നെ സ്‌പര്‍ശിക്കാത്ത"തെന്ന മറുചോദ്യമാണവിടെ ഉയര്‍ന്നത്‌. ദൈവഹൃദയത്തില്‍ സ്‌പര്‍ശനം നല്‍കാന്‍ കൃപ ലഭിച്ചവള്‍ കാല്‍ക്കല്‍ വീണുത്തരം നല്‍കി. പിന്നെ ഗുരുവിന്റെ സാന്ത്വനമൊഴികള്‍: "മകളെ നിന്റെ വിശ്വാസം....." (ലൂക്കാ: 8 : 4 - 8).

"ആള്‍ക്കൂട്ടം ഇന്നും ഗുരുവിന്റെ ചാരത്തണ്ട് . വര്‍ഷങ്ങള്‍ പിന്നിടുന്തോറും ആള്‍ക്കൂട്ടത്തിന്റെ തിരക്ക്‌ ഏറിവരുന്നേയുള്ളൂ. പക്ഷെ ആരുണ്ട് , അവനെ തിരയാന്‍? ഗുരുഹൃദയത്തില്‍ സ്‌പര്‍ശിക്കാന്‍ കഴിയുന്നവര്‍ വിരളം. വിശ്വാസത്തിന്റെ ആഡംബരഭാവങ്ങളിന്നേറിവരുന്നു. വിശ്വാസികള്‍ ദൈവത്തെ ആഭരണങ്ങണിയിക്കുന്ന തിരക്കിലാണ്‌. ഞായറാഴ്‌ചകളിലും കടമുള്ള ദിനങ്ങളിലും പ്രത്യേകമണിയുന്ന "ദൈവാഭരണങ്ങള്‍" ഇട ദിവസങ്ങളിലഴിച്ചു പെട്ടിയിലാക്കുന്നു. വീണ്ടുമൊരു കടമുള്ള ദിനം വന്നെത്തുംവരെ. 
ആള്‍ക്കൂട്ടത്തില്‍ ആരെങ്കിലും തന്നെയൊന്നു തൊടുന്നുണ്ടോയെന്ന്‌ ദൈവം അന്വേഷിക്കുന്നു. അനൂഗ്രഹം പേറി കനിവുള്ള ഹൃദയവുമായി ഗുരുവിന്ന്‌ കാത്തിരിക്കുകയാണ്‌ വഴിയോരത്ത്‌. ദൈവത്തെ തൊട്ടെന്ന ഭാവത്തിലാണ്‌ പലരുടെയും സഞ്ചാരം. പാപങ്ങളുടെ വിഴുപ്പുഭാണ്ഡങ്ങളും അഴിക്കാത്ത മാറാപ്പും മനുഷ്യനിന്ന്‌ പ്രിയപ്പെട്ടവ തന്നെ. ഗുരുസന്നിധേ ഇതൊന്നിറക്കിവച്ചാല്‍ അനുഗ്രഹധാരയവിടെ ഒഴുകിയെത്തും. 
ഒരു ദൈവസ്‌പര്‍ശം കൊതിച്ച്‌ ആള്‍ക്കൂട്ടത്തിലും പാതയോരത്തും ഇന്ന്‌ ഏറെപ്പേരുണ്ട്. ജീവിതത്തിന്റെ തിരക്കേറിയ നാല്‍ക്കവലകളില്‍ നട്ടം തിരിയുന്നവര്‍, ആരോരുമില്ലാത്ത ജനപഥങ്ങള്‍, ഏകാന്തതയുടെ കയ്‌പുനീരു കുടിക്കുന്നവര്‍... ഈ തകര്‍ന്ന ജനഹൃദയങ്ങളില്‍ ഗുരുസ്‌പര്‍ശനവുമായി കാത്തുനില്‍ക്കാന്‍ നമുക്കാവണം. നമ്മുടെ വസ്‌ത്രത്തിന്റെ വിളുമ്പില്‍ പിടിച്ചുവലിക്കുന്ന നിര്‍ജ്ജീവ ദേഹങ്ങളില്‍ മൃദുസ്‌പര്‍ശനമേകാന്‍ എനിക്കാവണം. 
ജായ്‌റോസിന്റെ മകളെ പുനര്‍ജീവിപ്പിക്കാനുള്ള യേശുവിന്റെ യാത്രയില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കഥാപാത്രമുണ്ട്‌,  ഒരു ദൂതന്‍, പാതിവഴിയില്‍ ജായ്‌റോസിന്‌ മരണവാര്‍ത്ത കൊണ്ടുവരുന്നവന്‍. സിനഗോഗധികാരിയുടെ വീട്ടില്‍നിന്നും വരുന്നവന്‍.

അയാള്‍ ജായ്‌റോസിനെ അറിയിക്കുന്നത്‌ ദു:ഖവാര്‍ത്തയാണ്‌. "നിന്റെ മകള്‍ മരിച്ചുപോയി, ഗുരുവിനെ ഇനിയും ബുദ്ധിമുട്ടിക്കേണ്ട". 
അവന്റെ ഈ വാക്കുകള്‍ അവന്റെ മനോഗതത്തെ വെളിപ്പെടുത്തുന്നു. അതായത്‌ രോഗിയായിരുന്നവളെ സുഖപ്പെടുത്താന്‍ വരുന്നതില്‍ കാര്യമുണ്ടായിരുന്നു. എന്നാലിപ്പോള്‍ അവള്‍ മരിച്ചുകഴിഞ്ഞശേഷം വന്നതുകൊണ്ട് ഫലമില്ല. 

പക്ഷെ ഉടനെവന്നു യേശുവിന്റെ മറുപടി: "ഭയപ്പെടേണ്ട ; വിശ്വസിക്കുക മാത്രം ചെയ്യുക". 

മനുഷ്യമനസ്സിന്റെ സത്യമാണ്‌ ഗുരു ഇവിടെ വിവരിക്കുന്നത്‌. ഞാന്‍ ഒരാളില്‍ വിശ്വാസമര്‍പ്പിച്ചാല്‍, ആ വ്യക്തിയെ ശരണപ്പെട്ടാല്‍, എനിക്കുവേണ്ടി  എന്ത്‌ ക്ലേശവും സഹിക്കുന്നതിന്‌ അയാള്‍ക്ക്‌ മടിയുണ്ടാവില്ല. "നീ എന്നില്‍ വിശ്വാസമര്‍പ്പിച്ചാല്‍ എനിക്കത്‌ ബുദ്ധിമുട്ടാവില്ല"!

പകലന്തിയോളം ജോലിചെയ്‌ത അമ്മതന്നെ മകന്റെ രോഗശയ്യക്കരികെ ഉറക്കമിഴച്ചിരിക്കുന്നത്‌ ഇതുകൊണ്ടാണ്‌. ചികിത്സക്കായി പറമ്പും വീടും വിറ്റ്‌ ദരിദ്രരാകുന്നവര്‍ ചെയ്യുന്നതിതാണ്‌. അദ്ധ്വാനിച്ചുണ്ടാക്കിയ കാശ്‌ മുഴുവന്‍ പ്രേയസിക്കായി ഒരുനിമിഷംകൊണ്ട് ചിലവഴിച്ചു തീര്‍ക്കുന്ന വിഡ്‌ഢിത്തം ഇതാണ്‌. നമ്മെ സ്‌നേഹിക്കുന്നവര്‍ക്കായി ഏത്‌ ക്ലേശവും നാം ഏറ്റെടുക്കും. അപരനെ ആത്മാര്‍ത്ഥമായി വിശ്വസിക്കുക, സ്‌നേഹിക്കുക. അപ്പോള്‍ നമുക്കുവേണ്ടി അവന്‍ എന്തുംചെയ്യും. 

വിശ്വാസമുള്ളിടത്ത്‌ പിന്നീട്‌ "പക്ഷേ"കളില്ല. "ചെയ്യാന്‍ പറ്റുമോ" എന്ന സംശയമില്ല. "ശ്ശേ" എന്ന സന്ദേഹമില്ല. എല്ലാം കഴിയും എന്ന ചിന്ത/വിശ്വാസം മാത്രം.




Thursday, September 26, 2013

സിറോ മലബാര്‍ കത്തോലിക്കാ സഭ (മാര്‍ത്തോമ നസ്രാണി സഭ) Part-I


മാര്‍ത്തോമ നസ്രാണി സഭ അല്ലെങ്കിൽ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭആഗോള കത്തോലിക്കാ സഭയുടെ ഭാഗമായ ഒരു പൌരസ്ത്യ സഭയാണ്. AD 52-ൽ  കേരളത്തില്‍ വന്ന ഈശോ മിശിഹായുടെ ശിഷ്യനായ വിശുദ്ധ മാര്‍ത്തോമ സ്ലീഹയില്‍ നിന്നും വിശ്വാസം (മാര്‍ഗം ) സ്വീകരിച്ചവരാണ് മാര്‍ത്തോമ നസ്രാണികള്‍ , കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാര്‍ത്തോമ നസ്രാണികളുടെ പാരമ്പര്യത്തിലുള്ള സഭയാണ് സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭ. ഭാരതത്തിന്റെയും അതിന്റെ കവാടതിന്റെയും പാത്രിയർക്കീസ് ആയ പ. മാര്‍ ജോർജ് ആലഞ്ചേരി ബാവായാണ് സഭായുടെ തലവൻ.

മാര്‍ത്തോമ സ്ഥാപിച്ച സഭകള്‍
"It was to a land of dark people he was sent, to clothe them by Baptism in white robes. His grateful dawn dispelled India's painful darkness. It was his mission to espouse India to the One-Begotten. The merchant is blessed for having so great a treasure. Edessa thus became the blessed city by possessing the greatest pearl India could yield. Thomas works miracles in India, and at Edessa Thomas is destined to baptize peoples perverse and steeped in darkness and that in the land of India." – Hymns of St. Ephraem, edited by Lamy (Ephr. Hymni et Sermones, IV).
ഈശോ മിശിഹായുടെ അപ്പസ്തോലനായ തോമാ ശ്ലീഹാ മിശിഹായിക്ക്  ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ പേര്‍ഷ്യയിലും (പൗരസ്ത്യ സഭ AD37 ) AD 52-ൽ ഭാരതത്തിലും(മലബാര്‍ സഭ ) സുവിശേഷം അറിയിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു . തോമ ശ്ലീഹ സ്ഥാപിച്ച സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ കല്‍ദായ സഭ . AD-410 സസാനിയന്‍ സാമ്രാജ്യം പേര്‍ഷ്യയിലെ സഭയെ ഔയ്ധ്യോഗിഗ സഭ ആയി പ്രക്യാപിച്ചു .ഈ സഭ നൂറ്റാണ്ടിനു മുന്‍പ് റോമാ സാമ്രാജ്യത്തിനു പുറത്തുള്ള രണ്ടു സഭകളില്‍ ഒന്നായിരുന്നു (രണ്ടാമത്തെ സഭ മലബാരിലെത് ).ഇക്കാലത്ത് പേർ‍ഷ്യയിലെ സെലൂക്യ —ക്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.
തോമസ്ലീഹ സ്ഥാപിച്ചു എന്നത് കൊണ്ട് തന്നെ മലബാറിലെ നസ്രാണി സഭയും, പേര്‍ഷ്യയിലെ കല്‍ദായ സഭയും സഹോദര സഭകള്‍ ആയിത്തീര്‍ന്നു,തോമാസ്ലീഹായുടെ ശിഷ്യനായ മാര്‍ ആദി യാണ് പേര്‍ഷ്യന്‍ കല്‍ദായ സഭയുടെ നേതൃത്വം തോമസ്ലീഹയ്ക്ക് ശേഷം ഏറ്റെടുത്തത് .മാര്‍ ആദി അദ്ധേഹത്തിന്റെ ശിഷ്യനായ മാര്‍ മാരി എന്നിവര്‍ ചേര്‍ന്നാണ് പ്രസിദ്ധമായ ആദിയുടെയും മാരിയുടെയും കുർബ്ബാന  എന്നറിയപെടുന്ന ആരാധനാ ക്രമം സ്ഥാപിച്ചത് .മാര്‍തോമയുടെആശിർവാധതോടെ അദ്ധേഹത്തിന്റെ ശിഷ്യന്മാര്‍ സ്ഥാപിച്ച ഈ ആരാധനക്രമം മാര്‍ത്തോമ സ്ഥാപിച്ച പൗരസ്ത്യ സഭയും മാര്‍ത്തോമ നസ്രാണി സഭയും സ്വീകരിച്ചു.
            തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക്‌ ഇന്ത്യയിലേക്ക്‌ പോകുവാൻ നറുക്ക്‌ വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച്‌ എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഈശോ മിശിഹാ സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും കേരളത്തില്‍ വിശ്വാസി സമൂഹങ്ങളും ആരാധനാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു ,ഇതാണ് മാര്‍ത്തോമ സ്ഥാപിച്ച എഴാരപ്പള്ളികള്‍ എന്നാ പേരില്‍ പ്രശസ്തമായത്‌ . മൈലാപൂര്‍ എന്നാ സ്ഥലത്ത് വച്ച് രക്തസാക്ഷിത്വം വരികുകയും ചെയ്തു.. എന്നാൽ നാലാം നൂറ്റണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക കാല തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളീയിൽ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ ഉണ്ടായിരുന്ന  യഹൂദരെ മിശിഹായുടെ അനുയായികൾ ആക്കി മാറ്റി ഇവരാണ് മാർ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികൾ (നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ) എന്ന് പിന്നീടു അറിയപെട്ടത്‌ . 
കല്‍ദായ സഭയും കേരള സഭയും
സസനിയന്‍ സാമ്രാജ്യത്തില്‍ നിന്നും ഉള്ള സമ്മര്‍ദം മൂലം പൗരസ്ത്യ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും അകലം പാലിച്ചു പോന്നു എന്നാല്‍എഫെസുസ് സുന്ഹധോസില്‍ വച്ച് പൗരസ്ത്യ സഭയില്‍ നിന്നും ഉള്ള നെസ്തോറിയൻ സിദ്ധാന്തംഎന്ന ആശയം തള്ളികളയുകയും അത് ഒരു പഷന്ധത ആയി പ്രക്യപിക്കുകയും ചെയ്തു .എഫെസുസ് സുഹ്നഹധോസിനു ശേഷം പൗരസ്ത്യ സഭ നെസ്റൊര്യന്‍ ആശയങ്ങള്‍ സ്വീകരിച്ചതായി പറയപെടുന്നു എന്നാല്‍ പേര്‍ഷ്യയിലെ കല്‍ദായ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും പുറത്തു പോയിട്ടില്ല എന്ന വാദവും ശക്തമാണ് .
എന്തൊക്കെയായിരുന്നാലും പേര്‍ഷ്യയിലെ കല്‍ദായ സഭയും കേരളത്തിലെ മാര്‍ത്തോമനസ്രാണി സഭയും സഹോദരസഭാകള്‍ ആയിരുനു എന്നത് തര്‍ക്കമില്ലാത്ത വിഷയം ആണ്


Thursday, September 12, 2013

ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? (ജോബ് 38:4)


അനുഗ്രഹങ്ങൾ കിട്ടിയതുകൊണ്ടാണ് ജോബ് ദൈവത്തിന്റെ വിശ്വസ്ത ദാസനായി നില്ക്കുന്നതെന്നും ഇവയെ ല്ലാം നഷ്ടപ്പെട്ടാൽ അദ്ദേഹവും ദൈവത്തിൽനിന്ന് അകലുമെന്നും സാത്താൻ ദൈവത്തോട് പറഞ്ഞു. അങ്ങനെയെങ്കിൽ അവനെ നീ പരീക്ഷിച്ചുനോക്ക് എന്ന് ദൈവം സാത്താന് അനുമതി നൽകി. സാത്താന്റെ പരീക്ഷണത്തി ന്റെ ഭാഗമായി ജോബിന് മക്കളും സ മ്പത്തും നഷ്ടപ്പെട്ടു. ശരീരത്തിൽ വ്ര ണങ്ങൾ ഉണ്ടായി. ജോബിനുണ്ടായ അനർത്ഥങ്ങളെക്കുറിച്ച് അറിഞ്ഞ മൂന്ന് സ്‌നേഹിതന്മാർ ഒരുമിച്ച് ജോബിനെ കാണാനും ആശ്വസിപ്പിക്കാനും എ ത്തി. ജോബിന്റെ അവസ്ഥ കണ്ട അവർ ഉറക്കെ നിലവിളിച്ചു. വസ്ത്രം കീറി. തലയിൽ പൂഴി വാരിയിട്ടു. ജോബിന്റെ പീഡകൾ അതികഠിനമെന്ന് കണ്ട് ഒരക്ഷരം സംസാരിക്കാനാവാതെ ഏഴു രാ പകലുകൾ അവർ ജോബിനോടൊപ്പം നിലത്തിരുന്നു.

പിന്നീട് ജോബ് പരാതികളും ആവലാതികളും ദൈവസന്നിധിയിൽ പറയാൻ തുടങ്ങി. ഒരുപാട് ന്യായവാദങ്ങളും ദൈവസന്നിധിയിൽ ഉയർത്തി. നിരവധി ചോദ്യങ്ങൾ ദൈവത്തോട് ചോദിച്ചു. സ്വന്തം പാപം നിമിത്തമാണ് ജോബ് ക്ലേശങ്ങൾ സഹിക്കേണ്ടിവന്നതെന്ന് ജോബിന്റെ കൂട്ടുകാർ സ്ഥാപിക്കുവാൻ ശ്രമിക്കുന്നു. ജോബും കൂട്ട രും പറഞ്ഞ ന്യായവാദങ്ങളെയും ചോ ദിച്ച ചോദ്യങ്ങളെയുമെല്ലാം നേരിടുന്ന ദൈവത്തെ നാം കാണുന്നു. ദൈവം ജോബിനോട് പറഞ്ഞു: പൗരുഷത്തോ ടെ നീ അര മുറുക്കുക; ഞാൻ നിന്നെ ചോദ്യം ചെയ്യും. തുടർന്ന് ചോദ്യങ്ങളുടെ പരമ്പര ആരംഭിക്കുകയാണ്. ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു (38:4). നിനക്ക് അറിയാമെങ്കിൽ പറയുക എന്ന് ദൈവം ജോബിനെ ഇതേ വചനത്തിലൂടെ വെല്ലുവിളിക്കുന്നുമുണ്ട്. തുട ർന്ന് ദൈവം ചോദിക്കുന്ന ചോദ്യങ്ങളിൽനിന്ന് ചില സാമ്പിളുകൾ ഇവിടെ ഉദ്ധരിക്കട്ടെ: സമുദ്രത്തിന്റെ ഉറവകളോളം നീ കടന്നുചെന്നിട്ടുണ്ടോ? പ്രകാശത്തിന്റെ വസതിയിലേക്കുള്ള വഴി ഏതാണ്? കന്മഴയുടെ കലവറ നീ ക ണ്ടിട്ടുണ്ടോ? ഭൂമിയിൽ വ്യാപരിക്കു ന്ന കിഴക്കൻ കാറ്റിന്റെ പ്രഭവകേന്ദ്രത്തിലേക്കുള്ള വഴി ഏത്? മഴക്ക് ഒരു ജനയിതാവ് ഉണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്? ആകാശത്തെ നിയന്ത്രിക്കുന്ന ചട്ടങ്ങളെ നിനക്കറിയാമോ? ഈബീസിന് ജ്ഞാനവും പൂവൻകോഴിക്ക് മുൻകൂട്ടി കാണാൻ കഴിവും കൊടുത്തത് ആരാണ്? നി ന്റെ കൽപനയാലാണോ കഴുകൻ പറന്നുയരുന്നതും ഉയർത്തിൽ കൂടുകൂട്ടുന്നതും? നീ ദൈവത്തെപ്പോലെ ശക്തനാണോ? അവിടുത്തെപ്പോലെ ഗർജനം മുഴക്കാൻ നിനക്കാകുമോ? നിനക്ക് മുതലയെ ചൂണ്ടയിട്ട് പിടിക്കാ മോ? അവന്റെ മൂക്കിൽ കയറിടാമോ?

ദൈവത്തിന്റെ ചോദ്യങ്ങളുടെ മുൻ പിൽ ജോബ് പതറി. ജോബിന്റെ പ്രതികരണം ഈ വാക്കുകളിൽ ഒതുങ്ങി; അങ്ങേക്ക് എല്ലാം സാധിക്കുമെന്നും അങ്ങയുടെ യാതൊരു ഉദ്ദേശ്യവും ത ടയാനാവുകയില്ലെന്നും ഞാൻ അറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവൻ ആരാണ് എന്ന് അങ്ങ് ചോദിച്ചു. എനിക്ക് മനസിലാകാത്ത അത്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. കേൾ ക്കുക, ഞാൻ സംസാരിക്കുന്നു, ഞാൻ ചോദിക്കും, നീ ഉത്തരം പറയണം എ ന്ന് അങ്ങ് പറഞ്ഞു. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാ ൻ എന്നെത്തന്നെ വെറുക്കുന്നു. പൊടിയിലും ചാരത്തിലും കിടന്ന് ഞാൻ പശ്ചാത്തപിക്കുന്നു.

ദൈവത്തെ ചോദ്യം ചെയ്തയാൾ ദൈവത്തിന്റെ ചോദ്യങ്ങൾക്ക് മുൻപിൽ കീഴടങ്ങുന്നു. ദൈവത്തോട് ന്യായം പറഞ്ഞവൻ ദൈവം പറഞ്ഞ ന്യായവാദങ്ങൾക്ക് മുൻപിൽ ഉത്തരം പറയാനില്ലാതെ അടിയറവ് പറയുന്നു. ജോബിനെ അവഹേളിക്കുവാനോ നാണംകെടുത്തുവാനോ ആയിരുന്നില്ല ദൈവത്തിന്റെ ചോദ്യങ്ങൾ. ജോബിനെ യാഥാർത്ഥ്യബോധത്തിലേ ക്ക് കൊണ്ടുവരിക എന്നത് മാത്രമായിരുന്നു ദൈവത്തിന്റെ ലക്ഷ്യം. ജോബ് സ്വന്തം നിസാരതയും ദൈവത്തിന്റെ ശക്തിയും ഏറ്റുപറഞ്ഞു. ചെയ്ത തെറ്റിനെയോർത്ത് അനുതപിച്ചു. അ പ്പോൾ ദൈവം ജോബിനെ സമൃദ്ധമാ യി അനുഗ്രഹിച്ചു. പരീക്ഷണത്തിന് മുൻപുണ്ടായിരുന്ന സമൃദ്ധി ഇരട്ടിയാ ക്കി തിരിച്ചുനല്കി.

നമ്മളും ദൈവത്തോട് ധാരാളം ചോദ്യങ്ങൾ ചോദിക്കാറുണ്ട്. ചിലപ്പോൾ ന്യായവാദങ്ങളും പറയാറുണ്ട്. ദൈവം നാലുചോദ്യങ്ങൾ തിരിച്ചു ചോദിച്ചാൽ നമുക്കും മറുപടി ഉണ്ടാവില്ല. ചോദ്യങ്ങളും ന്യായങ്ങളും ഉപേക്ഷിച്ച് എളിമയോടെ പ്രാർത്ഥിക്കാം. അപ്പോൾ ജോബിനെ എന്നതുപോലെ, ദൈവം നമ്മെയും അനുഗ്രഹിക്കും.

Written by  ഫാ. ജോസഫ് വയലിൽ സി.എം.ഐ
കടപ്പാട്  ശാലോം 

Friday, August 23, 2013

നസ്രായാ മാർഗ്ഗം -1


സ്വകാര്യ  ഭക്തികൾ കൂടുമ്പോൾ പള്ളിവിട്ട് , തിരുപട്ടം ശ്രുഷകൾ വിട്ട്, കുദാശകളെ വിട്ട് , കാണപ്പെടുന്ന സഹോദരങ്ങളെ വിട്ട് ആലാഹായെ അന്വേഷിച് അവിടെയും ഇവിടെയും ഓടുമ്പോൾ, പ്രാർത്ഥന എന്നപേരിൽ കാറിച്ച കൂവിച്ച കൂടുമ്പോൾ, കൂദാശകൾ വെട്ടിചുരുക്കപ്പെട്ട് മറ്റ് ഭക്തികളെ ആഘോഷികുമ്പോൾ, കാര്യാസാധ്യ പ്രാർത്ഥക്കാർ രങ്കം കീഴടകുമ്പോൾ ആലാഹായെക്കാളുപരി ആലാഹാ അനുഗ്രഹത്തിനായി പായുമ്പോൾ കാലിത്തൊഴിത്തിന്റെ ലാളിത്യവും ഉത്ഥിതനീശോ ധ്യാന അടയാളവുമുള്ള ആവശ്യത്തിനായുള്ള പള്ളികളും വീടുകളും എന്നതിലുപരി കോണ്‍ക്രീറ്റ് രൂപങ്ങൾ ഉയരുമ്പോൾ ശ്ലിഹരാൽ സ്ഥാപിതമായ പള്ളികളെക്കാളുപരി മുക്കിലും മൂലയിലും പ്രാർത്ഥന ഗ്രുപ്പുകൾ ഉണ്ടാകുമ്പോൾ, രോഗശാന്തി ബാനറുകളുടെ പിന്നിൽ ആൾകൂട്ടം അലറി കൂടുമ്പോൾ, ഉത്ഥിതനീശോയുടെ അടയാളമായ മാർസ്ലിവയെക്കാളുപരി കാണുന്നിടത്തെല്ലാം പല പല ഭക്തി രൂപങ്ങൾ ഉയരുമ്പോൾ ശാന്തതയും ലാളിത്യവും പരസ്നേഹവും വിശ്വസത്തിൽനിന്നും അകറ്റപ്പെടുമ്പോൾ , കോളാമ്പി പ്രാർത്ഥനകളും വഴിമുടകുന്ന പ്രദക്ഷിണങ്ങളും വിശ്വസ പ്രഹസന പ്രകടനങ്ങളും പെരുകുമ്പോൾ ഇവ പരോക്ഷ വിഗ്രഹ ആരാധനയുടെ തുടക്കമാണന്നു മനസിലാക്കി കൂദശകൾ വിശിഷ്യാ പരിശുദ്ധ കുർബാന, യാമാപ്രാർത്ഥനകൾ , ഉപവാസം, ദാനധർമ്മം എന്നിവ കഴിഞ്ഞാൽ അദ്വാനത്തിലൂടെ, ഭാരം വഹിക്കലിലൂടെ നീങ്ങുനന്നതാണ് യഥാർത്ഥ പ്രാർത്ഥന അതായത് നസ്രായാ മാർഗ്ഗം അഥവാ ആദിമ പള്ളി മാർഗ്ഗം അഥവാ മാർതോമ മാർഗ്ഗം എന്ന് തിരിച്ചറിയുന്നതും ആ രീതിയിൽ ജീവിക്കുന്നതും ആണ് ഇന്നു രക്തസാക്ഷിത്വം. ഈ പരോക്ഷ രക്ത സാക്ഷിത്വ മാർഗ്ഗത്തിലേക്ക് നമ്മുക്ക് തിരിയാം, ആലാഹായായ ഉത്ഥിതനീശോ, ഫലമായി , വളമായി സ്വയം നല്കുന്ന കുർബാന കൈകൊണ്ട് നസ്രായരായ നമ്മുക്ക്  ഫലമാകാം , വളമാകാം അപ്പോൾ നമ്മിലൂടെ ഉത്ഥിതനീശോയുടെ പള്ളി വളരും .

മാർ സ്ലിവ ദയ്റാ യിൽ 
മാർ ക ർദഗ്  സഹ്ദ  നസീഹയുടെ (വിശ്രുത) ദുക്റാന  (23/8/2013) നിന്നെടുത്ത ഭാകം
www.marsleevadayra.org

Wednesday, July 31, 2013

ഖുംറാൻ ഗുഹകളിൽ കേരളത്തിലെ ക്രൈസ്തവരുടെ വേരുകൾ


ഖുംറാൻ സമതലത്തിലെ പ്രാചീനമായൊരു ഗുഹയിലാണ് ഞാൻ. പുറത്തേക്കു നോക്കിയാൽ ചാവുകടലിന്റെ പരപ്പാർന്ന നിശ്ചലത മാത്രം. 

ജോർദാന്റെ പടിഞ്ഞാറേകരയിൽ ഈ അതിപ്രധാന ചരിത്ര സ്മാരകത്തിൽ നിൽക്കുമ്പോൾ തലേന്ന് ഒരു യഹൂദ റബ്ബി പറഞ്ഞ സൂചനകളായിരുന്നു മനം നിറയെ; കേരളത്തിൽ നിന്നുള്ള ഒരു 'നസ്രാണി'യാണ് എന്നു സ്വയം പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു: 'യഹൂദ െ്രെകസ്തവരുടെ പിന്തുടർച്ചക്കാരാണ് നിങ്ങൾ. എന്റേയും നിന്റേയും ഡിഎൻഎ സമാനമായിരിക്കും!'

ആദ്യം തോന്നിയത് അതൊരു അതിശയോക്തി എന്നാണ്. ജറൂസലെമിന്റെ ഉത്തുംഗമായ മതിലിന്റെ നിഴലിൽ നിന്ന് അദ്ദേഹം പിന്നീടു പറഞ്ഞതത്രയും തങ്ങളുടെ മതത്തിന്റെ തകർച്ചയെകുറിച്ചായിരുന്നു: 'ബാബിലോൺകാർ അതിക്രൂരർ ആയതുകൊണ്ടല്ല ഞങ്ങൾ അവരുടെ അടിമകൾ ആയിത്തീർന്നത്; മറിച്ച്, ഞങ്ങളുടെ ജനത്തിന്റെ പാപങ്ങൾ മൂലമാണ്. റോമൻ സൈന്യം ജെറൂസലേം ദേവാലയം തച്ചുതകർത്തതും അവർ നികൃഷ്ടരായതുകൊണ്ടല്ല; ഞങ്ങളുടെ പാപഫലം മാത്രം'.

ഇത്തരത്തിൽ നൊന്തുകരയുന്ന ഒരാൾ തമാശ പറയാനുള്ള സാധ്യത വിരളം! 
ഖുംറാൻ ഗുഹകളിൽ നിന്ന് അദൃശ്യമായൊരു വഴി തുറക്കപ്പെടുകയാണ് നമ്മുടെ പാരമ്പര്യങ്ങളിലേക്കും വേരുകളിലേക്കും. 
ഈ ഗുഹകളിൽ നിന്നാണ് ആധുനിക കാലഘട്ടത്തിലെ ഏറ്റവും പ്രധാനമായ ബൈബിൾ ലിഖിതങ്ങൾ കണ്ടെടുക്കപ്പെട്ടത്; 'ഖുംറാൻ തുകൽ ചുരുളുകൾ' അഥവാ 'ചാവുകടൽ ചുരുളുകൾ'. 1946 മുതൽ 1956 വരെയുള്ള പത്തുവർഷങ്ങൾക്കുള്ളിലാണ്  ക്രിസ്തുവിന്റെ കാലഘട്ടത്തിലെ ഈ തുകൽ ചുരുളുകൾ ഗവേഷകർ കണ്ടെടുത്തത്.

'യസീനികൾ' എന്ന് വിളിക്കപ്പെടുന്ന  തീഷ്ണമതികളായ യഹൂദരുടെ കൂട്ടായ്മ ഇവിടെ വസിച്ചിരുന്നു. അവർ പകർത്തിഎഴുതിയ പഴയനിയമ പതിപ്പുകളും വിശകലനങ്ങളുമാണ് ചാവുകടൽ ചുരുളുകൾ. ബാഹ്യസമൂഹത്തിൽ നിന്ന് അകന്നു ജീവിക്കുന്നവരുടെ കൂട്ടമായിരുന്നു അവർ. നിയമനിഷ്ഠമായ കർശനമായൊരു ജീവിതരീതി ആയിരുന്നു അത്. സ്വകാര്യസ്വത്ത് നിഷിദ്ധം. മത്സ്യമാംസാദികൾ വർജ്യം. ഏറെപ്പേരും ബ്രഹ്മചര്യം പാലിക്കുന്നവർ. യഹൂദരിൽ ഫരിസേയർ, സദുക്കായർ എന്നിവരെപ്പോലെ തന്നെ പ്രബലമായ ഒരു വിഭാഗം. പക്ഷേ, ജീവിതവിശുദ്ധിയിൽ അവർ സന്യസ്തർക്കു തുല്യർ.

മാതാപിതാക്കൾ നഷ്ടപ്പെടുന്ന യഹൂദ ആൺകുട്ടികളെ എടുത്തുവളർത്തി സംരക്ഷിക്കുമായിരുന്നു അവർ. പഠനവും പരിശീലനവും ഖുംറാൻ മലഞ്ചെരുവിലെ ഗുഹകളിൽ! 
'മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം' ഇവിടെനിന്നാണ് മുഴങ്ങിതുടങ്ങിയതെന്ന് പറയുന്നു ആധുനിക ഗവേഷകർ. സ്‌നാപക യോഹന്നാനെ പരിശീലിപ്പിച്ചത് 'യസീനി'കൾ ആയിരുന്നെന്നു പണ്ഡിത മതം. ക്രിസ്തു ദൈവപുത്രൻ ആണെന്ന് ആദ്യം തിരിച്ചരിഞ്ഞവവരും അവർ ആയിരുന്നിരിക്കണം.

ചാവുകടൽ ചുരുളുകളിലെ ഒരു പുസ്തകത്തിന്റെ പേരുതന്നെ 'ദൈവപുത്രൻ ചുരുൾ'(Son of God Scroll) എന്ന്; ഖുംറാനിലെ നാലാം നമ്പർ ഗുഹയിൽ നിന്നാണ് ഇത് ലഭിച്ചത്. കാർമൽ മലയിൽ ആയിരുന്നു അവരുടെ മറ്റൊരു താവളം. 

ഈശോ പെസഹഭക്ഷിക്കുകയും  പന്തക്കുസ്ത നാളിൽ പരിശുദ്ധാന്മാവ് ഇറങ്ങിവരികയും ചെയ്ത സെഹിയോൻ മാളികമുറി അടങ്ങുന്ന ജെരൂസലെമിലെ കെട്ടിടസമുച്ചയവും യസീനികളുടെ സങ്കേതം ആയിരുന്നു. പ്രധാനപുരോഹിതനായിരുന്ന കയ്യാഫാസിന്റെ അരമനയിൽ നിന്ന് വിളിപ്പാട് അകലെ മാത്രമായിരുന്നു ഈ കെട്ടിടം! യഹൂദരെ ഭയന്ന് മാതാവും ശിഷ്യന്മാരും ഒളിച്ചിരുന്ന ഇടമായിരുന്നു ഇതെന്നും ഓര്ക്കണം! ആദിമെ്രെകസ്തവ സമൂഹത്തിലെ പല പ്രമുഖരും യസീനികൾ ആയിരുന്നുവെന്നു പറയുന്നു ഗവേഷകർ.

ജെറൂസലേം ദേവാലയം തകർക്കപ്പെട്ടതോടെ ഇവരും പലായനം ചെയ്തുതുടങ്ങി. ചാവുകടൽ തീരത്തെ പരിശീലനകേന്ദ്രവും തകർക്കപ്പെട്ടു. പലായനം ചെയ്യും മുമ്പ് അവർ തങ്ങൾ എഴുതിയ ചുരുളുകൾ കളിമൺ ഭരണികളിൽ അടച്ച് ഗുഹകളിൽ ഒളിപ്പിച്ചു. രണ്ടായിരത്തോളം വർഷങ്ങൾക്കുശേഷം പിൻതലമുറകൾക്ക് പഠിക്കാൻ കാലത്തിന്റെ ഒരു ശേഷിപ്പ്!
ജെറുസലേം ദേവാലയത്തിലെ മൃഗബലികളിൽ അസ്വസ്ഥരായിരുന്നു ഇവർ. 'നസ്രീനുകൾ' അഥവാ 'നസ്രായർ' എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്.  യസീനികളുടെ ശേഷിക്കുന്ന ഒരു കൂട്ടായ്മയാണ് കാർമൽ മലയിലെ നസ്രീൻ സമൂഹം. ഇവരെപ്പറ്റി കൂടുതൽ വിവരങ്ങൾ http://www.essene.com/ എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

ചിതറിക്കപ്പെട്ട യഹൂദർക്ക് സുരക്ഷിതമായൊരു താവളം ആയിരുന്നു സമുദ്രമാർഗം വെറും നാൽപ്പതു ദിവസങ്ങളുടെ യാത്രാദൂരമുള്ള കൊടുങ്ങല്ലൂർ. വില്യം ലോഗന്റെ 'മലബാർ മാനുവൽ' ഇക്കാര്യം ഉറപ്പുപറയുന്നു. പടിഞ്ഞാറൻ കാറ്റിന് അനുകൂലമായി പായ്ക്കപ്പൽ സഞ്ചരിച്ചുകൊള്ളും; യാത്ര സുഗമം.

കേരളെ്രെകസ്തവർ യസീനികളുടെ പിന്തുടർച്ചക്കാർ ആണെന്ന് തെളിയിക്കാൻ ഇനിയുമുണ്ട് അടയാളങ്ങൾ. 'ഈശോ' എന്ന പേര് അതേപടി ഉപയോഗിക്കുന്ന മറ്റൊരു െ്രെകസ്തവ സമൂഹം നമ്മളല്ലാതെ മറ്റാരുമില്ല! യസീനികൾ ഉപയോഗിച്ചിരുന്ന ഗ്രീക്ക് മൂലത്തിൽ 'ഈശോ' എന്നത് സാധാരണം.

യസീനി പാരമ്പര്യം അനുസരിച്ച് പുളിപ്പില്ലാത്ത അപ്പം ഉണ്ടാക്കി പെസഹ ആചരിക്കുന്ന ഏക െ്രെകസ്തവ കൂട്ടായ്മയും കേരളത്തിലേതു മാത്രം. INRI എന്നാണല്ലോ ഈ പെസഹാ അപ്പത്തിന്റെ പേര്! Ie-sus Nazarenus, Rex Iudaeorum എന്നതിന്റെ ചുരുക്കരൂപം ആണിത്. ലത്തീൻ ആണ് ഇത്.

ഡോ: മിനി കരിയപ്പ സുറിയാനി െ്രെകസ്തവരുടെ ഡിഎൻഎയും യഹൂദരുടെ ഡിഎൻഎയും തമ്മിലുള്ള അസാധാരണമായ സാമ്യം കണ്ടെത്തിയിട്ട് ഏറെനാൾ ആയിട്ടില്ല.
യസീനികളെകുറിച്ചുള്ള വിക്കിപീഡിയ ലേഖനം ഇങ്ങനെ പറയുന്നു: "The Saint Thomas Christians ("Nsarani") of southwestern India may have connections with the Essenes, according to the Manimekalai, one of the great Tamil epic poems, which refers to a people called "I-ssan-i". The high presence of Cohen DNA amongst today's Nazareans make further support to the full or part Essene origin of the Malabar Nazareans. The Essenes were often of Levite or Cohen heritage and this may further explain the frequent 'priestly heritage' claims of several Nazerean families of India."

ജെരൂസലെമിലെ ആ രാത്രി വീണ്ടും ഓർമ്മിക്കുന്നു ഞാൻ. എന്റെ ജനിതകമൂലം തന്നെ നിന്റേതും എന്നുപറഞ്ഞ ജ്ഞാനവൃദ്ധനായ സുഹൃത്തേ അങ്ങേയ്ക്ക് നമോവാകം.

Written by  ശാന്തിമോൻ ജേക്കബ്

Saturday, June 15, 2013

യാമപ്രാര്‍ത്ഥനകള്‍


യാമപ്രാര്‍ത്ഥന

സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SC 83). ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84). സഭയുടെ ശിരസ്സായ ഈശോയ്ക്ക് സഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണിത്. കൂദാശകള്‍ , കൂദാശാനുകരണങ്ങള്‍ , യാമപ്രാര്‍ത്ഥന ഇവ ചേരുന്നതാണല്ലോ സഭയുടെ ഔദ്യോഗികമായ ആരാധനക്രമം. 
             സീറോ-മലബാര്‍ സഭയില്‍ സായംകാലപ്രാര്‍ത്ഥന (റംശാ), രാത്രിജപം (ലെലിയാ), പ്രഭാത നമസ്കാരം (സപ്രാ) ഇങ്ങനെ മൂന്നു യാമപ്രാര്‍ത്ഥനകളാണുള്ളത്. ദിവസം ആരംഭിക്കുന്നത് വൈകുന്നേരമായിട്ടാണ് കരുതുക. സഭാനിയമപ്രകാരം നിയുക്തരായ വ്യക്തികളുടെ നേതൃത്വത്തിലാണു് യാമപ്രാര്‍ത്ഥന നടത്തുന്നത്. അല്‍മായരും ഇതില്‍ പങ്കെടുക്കുന്ന പാരമ്പര്യമാണ് സീറോ-മലബാര്‍ സഭയില്‍ നിലവിലിരുന്നത്. അലസതകൂടാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന ദിവ്യനാഥന്റെ കല്പനയുടെ നിറവേറ്റലാണ് യാമപ്രാര്‍ത്ഥന. വ്യക്തിപരമായ പ്രാര്‍ത്ഥനാജീവിതത്തെ യാമപ്രാര്‍ത്ഥന പോഷിപ്പിക്കുകയും പുണ്യാഭിവൃദ്ധിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. 
                വിശുദ്ധ ഗ്രന്ഥത്തിലെ പ്രാര്‍ത്ഥനാഗീതങ്ങളായ സങ്കീര്‍ത്തനങ്ങളാണു് യാമപ്രാര്‍ത്ഥനകളുടെ പ്രധാനഭാഗം.

ആരാധനാവത്സരവും കാലങ്ങളും

                    ആരാധനാവത്സരം തുടര്‍ന്നു പറയുന്ന പ്രകാരം വിഭജിക്കപ്പെട്ടിരിക്കുന്നു: മംഗലവാര്‍ത്ത, ദനഹാ, നോമ്പ്, ഉയിര്‍പ്പ്, ശ്ലീഹാ, കൈത്താ, ഏലിയാ-ശ്ലീവാ, മൂശേ, പള്ളിക്കൂദാശ. 
                നൂറ്റാണ്ടുകളായി രക്ഷകനുവേണ്ടി കാത്തിരുന്ന ജനതയ്ക്ക് രക്ഷയുടെയും സന്തോഷത്തിന്റെയും സുവിശേഷമായ മിശിഹായെ ലഭിച്ചതിന്റെ അനുസ്മരണമാണു് മംഗലവാര്‍ത്തക്കാലം. രക്ഷാസന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് രക്ഷകനെ ലോകത്തിനു് നല്കിയ പരിശുദ്ധ അമ്മയെയും മംഗലവാര്‍ത്തക്കാലത്ത് നമ്മള്‍ അനുസ്മരിച്ചാദരിക്കുന്നു. എല്ലാവര്‍ക്കും സേവനം ചെയ്തുകൊണ്ട് മനുഷ്യരക്ഷയ്ക്കുവേണ്ടി സ്വയം കയ്യാളിച്ച ദിവ്യഗുരുവിന്റെ പരസ്യജീവിതമാണു് ദനഹാക്കാലത്തില്‍ നാം അനുസ്മരിക്കുന്നത്. പശ്ചാത്താപവും അനുരഞ്ജനവും വഴി ആത്മവിശുദ്ധീകരണം പ്രാപിക്കാന്‍ നോമ്പുകാലം വഴിയൊരുക്കുന്നു.
               മരിച്ച് ഉയിര്‍ത്തുകൊണ്ട് മരണത്തെ ജയിച്ച കര്‍ത്താവിന്റെ വിജയത്തെ ഉയിര്‍പ്പുകാലത്തില്‍ നാം ആഘോഷിക്കുന്നു. നിത്യം ജീവിക്കുന്ന മിശിഹായോടുകൂടി പ്രത്യാശയുടെ ജീവിതം നയിക്കാന്‍ ഉയിര്‍പ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ശ്ലീഹന്മാര്‍ നാനാദിക്കുകളിലും സധൈര്യം സുവിശേഷം പ്രഘോഷിച്ചുകൊണ്ട് സഭയെ പടുത്തുയര്‍ത്തിയതിനെയാണു് ശ്ലീഹാക്കാലം അവതരിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണു് കൈത്താക്കാലത്തെ മനസ്സിലാക്കേണ്ടത്. മിശിഹായുടെ പ്രത്യാഗമനത്തെ ലക്ഷ്യമാക്കി സഭ നൂറ്റാണ്ടുകളിലൂടെ മുന്നേറുന്നതിനെ ഈ കാലം സൂചിപ്പിക്കുന്നു. 
                ഏലിയാ-സ്ലീവാക്കാലം ലോകാവസാനത്തെ സൂചിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 14-നു് ആഘോഷിക്കുന്ന വി.സ്ലീവായുടെ തിരുനാള്‍ ഈ കാലത്തിലാണു്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനം, യുദ്ധത്തില്‍ അദ്ദേഹം നേടിയ വിജയം, ജറുസലേമില്‍ തിരുക്കല്ലറയുടെ മുകളില്‍ പണിത ദേവാലയത്തിന്റെ പ്രതിഷ്ഠ ഇവയെല്ലാം അനുസ്മരിപ്പിക്കുന്നു ഈ തിരുനാള്‍. തുടര്‍ന്നു വരുന്നത് മൂശെക്കാലമാണു്. താബോര്‍മലയില്‍ മഹത്വമണിഞ്ഞ ഈശോയുടെ ഇരുവശങ്ങളിലായി മൂശെയും ഏലിയായും കാണപ്പെട്ടതുപോലെ കുരിശിന്റെ മഹത്വത്തെ ആചരിക്കുന്ന തിരുനാളിനു മുമ്പും പിമ്പുമായി ഇവര്‍ ഇരുവരുടെയും പേരില്‍ രണ്ടുകാലം നിലകൊള്ളുന്നു. 
                 അവസാനത്തേതായ പള്ളിക്കൂദാശക്കാലം മിശിഹായുടെ മണവാട്ടിയായ തിരുസ്സഭ സ്വര്‍ഗ്ഗീയ മണവറയില്‍ തന്റെ നിത്യമണവാളനോട് എന്നേക്കുമായി ചേര്‍ക്കപ്പെടുന്നത് സൂചിപ്പിക്കുന്നു. 
                 സീറോ-മലബാര്‍ സഭയുടെ ആരാധനാവത്സരക്രമത്തെ പറ്റി കൂടുതല്‍ അറിയുവാന്‍ വിക്കിപീഡിയയിലെ  ലേഖനം വായിക്കാവുന്നതാണു്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. കൈക്കസ്തൂരി (സമാധാനാശംസ) കൊടുത്തുകൊണ്ടാണു് സപ്രാ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും. ഇത് അംഗങ്ങള്‍ തമ്മിലുള്ള ഹൃദയൈക്യത്തിന്റെ പ്രകാശനമാണു്. "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പരസ്പരം ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിക്കുന്ന രീതി തുടരണം.
  2. കാര്‍മ്മികന്റെ പ്രാര്‍ത്ഥനകള്‍ കുടുംബനാഥനോ കുടുംബനാഥന്റെ അഭാവത്തില്‍ കുടുംബനാഥയോ കുടുംബത്തിലെ മുതിര്‍ന്ന മറ്റംഗങ്ങളാരെങ്കിലുമോ ചൊല്ലേണ്ടതാണു്. പ്രാര്‍ത്ഥനകള്‍ ഭംഗിയായി ചൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും ഒരംഗം ശുശ്രൂഷിയായി വര്‍ത്തിക്കുന്നു.
  3. പ്രാര്‍ത്ഥനകളും ഗാനങ്ങളും സ്ഫുടമായും ആവശ്യത്തിനു് ശബ്ദമുയര്‍ത്തിയും നിര്‍ത്തിയും എല്ലാവരും ഒന്നിച്ചും ചൊല്ലേണ്ടതാണു്. എല്ലാവരും പുസ്തകമുപയോഗിച്ച് (അവസരത്തിനനുസരിച്ച്. ഇവിടെ അത് ഒരു പ്രിന്റ്-ഔട്ടോ, കംമ്പ്യൂട്ടര്‍ സ്ക്രീന്‍ തന്നെയുമോ ആവാം) പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുവാന്‍ ശ്രദ്ധിയ്ക്കുക.
  4. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥന ആയതു കൊണ്ട് എല്ലാവരും എഴുന്നേറ്റുനിന്ന് സപ്രാ ചൊല്ലുന്നതാണു് പതിവ്. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുമ്പോഴും ഗാനങ്ങള്‍ ആലപിക്കുമ്പോഴും ഇരിക്കുന്നു.
  5. വി. കുര്‍ബ്ബാനയും, മറ്റു കൂദാശകളും, കൂദാശാനുകരണങ്ങളും പോലെ യാമപ്രാര്‍ത്ഥനകള്‍ സഭയുടെ ആരാധനാക്രമത്തിന്റെ ഭാഗമാകയാല്‍ അത് മറ്റെല്ലാ പ്രാര്‍ത്ഥനകളെക്കാളും സ്വകാര്യഭക്താനുഷ്ഠാനങ്ങളെക്കാളും ശ്രേഷ്ഠവും ദൈവത്തിനു് സ്വീകാര്യവുമായിരിക്കും

യാമപ്രാര്‍ത്ഥനയിലെ ചില സുറിയാനി പദങ്ങള്‍

സപ്രാ-പ്രഭാതജപം
റംശാ-സായാഹ്ന പ്രാര്‍ത്ഥനകള്‍
ലെലിയാ-രാത്രിജപം
ശൂറായാ-പ്രകീര്‍ത്തനം
ശൂബാഹാ-സ്തോത്രഗീതം
സ്ലോസാ-ജപം, പ്രാര്‍ത്ഥന
കാറോസൂസാ-പ്രഘോഷണ പ്രാര്‍ത്ഥന
ഹൂത്താമ്മാ-മുദ്രവയ്ക്കല്‍ പ്രാര്‍ത്ഥന
എങ്കര്‍ത്താ-ലേഖനം
തെശ്ബോഹത്താ-സ്തുതിഗീതം
ഓനീസാ ദക്ക്ദം-പൂര്‍വ്വഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു മുമ്പ്)
ഓനീസാ ദ്ബാസര്‍-ഉത്തരഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു ശേഷം)
ഓനീസാ ദ്‌റംശാ-സായാഹ്നഗീതം
ഓനീസാ ദ്‌ബാസാലിക്കേ-രാജഗീതം
ഓനീസാ ദ്‌മൗത്വാ-നിശാഗീതം
ഓനീസാ ദ്‌സപ്രാ-പ്രഭാതഗീതം
ബാറെക് കൊലഹോന്‍-കൃതജ്ഞതാഗാനം / കൃതജ്ഞതാ കീര്‍ത്തനം
ബ്‌മദ്‌നാഹൈ സപ്രാ-പ്രഭാതകീര്‍ത്തനം
മറിയാ ക്രോസാക്-സായാഹ്ന സങ്കീര്‍ത്തനം
ആസ്‌വാസാ-അക്ഷരമാലാനുസൃതമായി ഓരോ ഭാഗവും തുടങ്ങുന്ന രീതിയില്‍ വിരചിതമായ സങ്കീര്‍ത്തനങ്ങള്‍

Wednesday, June 12, 2013

നമുക്കിടയിൽ ഇങ്ങനെയും ഒരാൾ!


ഭരണകൂടത്തിന്റെ കാപട്യങ്ങൾക്കും അഴിമതികൾക്കും നേരെ  വിരൽ ചൂണ്ടുമ്പോൾ തെല്ലും വളയാറുണ്ടായിരുന്നില്ല മുദ്രമോതിരമണിഞ്ഞ ആ വിരൽ. കർദിനാൾ സ്ഥാനലബ്ധി അറിഞ്ഞപ്പോൾ കാലം ചെയ്ത തന്റെ പിൻഗാമിയുടെ സ്ഥാനവസ്ത്രം അഴിച്ചുതുന്നി ധരിച്ചാൽ മതിയെന്നു വാശിപിടിച്ച ലാളിത്യമായിരുന്നു അത്. മരംകോച്ചുന്ന അർജന്റീനിയൻ ശിശിരത്തിലും 'സെൻട്രൽ ഹീറ്റിംഗ്' ആഡംബരമെന്നു കരുതിയ ഒരാൾ! ചേരികളിൽ സാധാരണ വൈദികന്റെ വസ്ത്രമണിഞ്ഞ് പാപികളെ തേടി അലഞ്ഞ ഇടയൻ. കൂടുതൽ കൂടുതൽ അറിയുന്തോറും ഉയരവും ഉൾക്കരുത്തും കൂടുകയാണ് ഈ ആത്മീയ വൃദ്ധന്.

അർജന്റീനയിലെ മാർപാപ്പയുടെ പ്രതിനിധിയായിരുന്ന ആർച്ച് ബിഷപ് ഉബാൾഡോ കലബ്രെസിയുമായി സൗഹൃദത്തിലായിരുന്നു അദ്ദേഹം. പല മെത്രാന്മാരുടെയും നിയമനത്തിനുമുമ്പ് നുൺഷ്യോ അഭിപ്രായം ആരാഞ്ഞിരുന്ന വൈദികരിൽ ഒരാളായിരുന്നു ഫാ. ബെർഗോളിയോ.

1992. ബ്യൂണസ് ഐറിസിൽനിന്നു കൊർഡോബ നഗരത്തിലേക്കുള്ള വിമാന സർവീസ് അക്കാലം മെൻഡോസ വഴിയായിരുന്നു. ബ്യൂണസ് ഐറിസിൽ യാത്രക്കാരെ ഇറക്കിയശേഷം മെൻഡോസയിലേക്ക് ഒരു ചെറുയാത്ര. മടങ്ങിയെത്തി പഴയ യാത്രക്കാരെയും കയറ്റി വീണ്ടും കൊർഡോബയിലേക്ക്. വിമാനത്താവളത്തിലെ ഈ ഇടവേളയിൽ ഒന്നു നേരിട്ടു കണ്ടു സംസാരിക്കാൻ കഴിയുമോയെന്നു തിരക്കി അപ്പസ്‌തോലിക് നുൺഷ്യോ.

1992 മെയ് 13. വിമാനത്താവളത്തിലെ സന്ദർശകഗാലറിയിൽ ഫാ. ബെർഗോളിയോയും ന്യൂൺഷ്യോയും മുഖാഭിമുഖം. പല കാര്യങ്ങളെക്കുറിച്ചും ചർച്ചചെയ്തു അവർ. ന്യൂൺഷ്യോയ്ക്ക് പോകേണ്ട വിമാനത്തിനുള്ള അനൗൺസ്‌മെന്റ് മുഴങ്ങി. നാടകീയമായി ന്യൂൺഷ്യോ പറഞ്ഞു: ''ഒരു കാര്യം മറന്നു. ബ്യൂണസ് ഐറിസ് അതിരൂപതയുടെ സഹായമെത്രാനായി താങ്കളെയാണ് തീരുമാനിച്ചിരിക്കുന്നത്. ഇരുപതാം തിയതി ഇതു സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉണ്ടാവും.''

അരുതെന്നു പറയാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. അപ്പസ്‌തോലിക് നൂൺഷ്യോ വിമാനത്തിനടുത്ത ഗേറ്റിലേക്ക് തിടുക്കത്തിൽ നടന്നു. അമ്പരന്നു നിന്നു ഫാ. ജോർജ് ബെർഗോളിയോ. അദ്ദേഹത്തിനത് തെല്ലും താല്പര്യമുണ്ടായിരുന്നില്ലെന്ന് ആ മുഖഭാവം വിളിച്ച് പറഞ്ഞു. 

ബ്യൂണസ് ഐറിസ് അതിരൂപതയിൽ അക്കാലം കർദിനാൾ അന്റോണിയോ ക്വറാസിനോ ആയിരുന്നു ആർച്ച് ബിഷപ്. അദ്ദേഹം വിരമിക്കാൻ കാലമായി. മറ്റേതെങ്കിലുമൊരു രൂപതയിൽനിന്നു പുതിയ ആർച്ച് ബിഷപ് വന്നേക്കുമെന്നായിരുന്നു പൊതുവേയുള്ള ധാരണ. എന്നാൽ, സംഭവിച്ചതു മറ്റൊന്നാണ്.

1997 മെയ് 27. നുൺഷ്യോച്ചറിൽ നിന്നൊരു ഫോൺകോൾ. ഉച്ചഭക്ഷണം ഒന്നിച്ചാകാമെന്നു ക്ഷണിച്ചു മാർപാപ്പയുടെ പ്രതിനിധി. ഉച്ചഭക്ഷണം കഴിഞ്ഞ് എല്ലാവരും കാപ്പി നുണഞ്ഞുതുടങ്ങി. യാത്ര പറഞ്ഞു പിരിയാം എന്നു കരുതുകയായിരുന്നു ബിഷപ് ബെർഗോളിയോ. അപ്പോഴാണ് ഒരു വലിയ കേക്കുമായി ഒരു വൈദികൻ ഊൺമുറിയിലേക്ക് കടന്നുവന്നത്. നുൺഷ്യോയുടെ ജന്മദിനമായിരിക്കുമെന്നാണ് ബിഷപ് ബെർഗോളിയോ കരുതിയത്.

''എന്റെ ജന്മദിനമൊന്നുമല്ല. താങ്കളുടെ പുതിയ സ്ഥാനലബ്ധി ആഘോഷിക്കാനാണിത്. 

കർദിനാൾ ക്വറാസിനോയുടെ പിൻഗാമിയായി താങ്കളെ നിയമിച്ചിരിക്കുകയാണ് വത്തിക്കാൻ''- നുൺഷ്യോ ഗൗരവപൂർവം പറഞ്ഞു.
ഏതെങ്കിലുമൊരു ചെറിയ രൂപതയിൽ ശിഷ്ടകാലം കഴിച്ചുകൂട്ടാൻ ആഗ്രഹിച്ചയാൾ ഇതാ രാജ്യത്തെ ഏറ്റവും മുതിർന്ന ബിഷപ്പിന്റെ കസേരയിലേക്ക്. സകലവും ദൈവഹിതം എന്നു കരുതി കീഴ്‌വഴങ്ങാനായിരുന്നു ബെർഗോളിയോയുടെ ആത്മപ്രചോദനം.

വൈദികർ ഇതാഗ്രഹിച്ചിരുന്നുവെന്നതാണ് സത്യം. ഏത് ഇടവകവൈദികനും എപ്പോൾ വേണമെങ്കിലും വിളിച്ചു സംസാരിക്കാവുന്ന വിധത്തിൽ ടെലിഫോൺ സ്ഥാപിച്ചു ബിഷപ് ബെർഗോളിയോ. ഒരുതരം ഹോട്ട്‌ലൈൻ. ഏതു പാതിരാത്രിയിലും മെത്രാനുമായി ഏതു കാര്യവും സംസാരിക്കാം വൈദികർക്ക്. അവർ നൊമ്പരങ്ങളും സ്വപ്‌നങ്ങളും നിരാശയുമൊക്കെ തങ്ങളുടെ ഇടയനോടു പങ്കുവച്ചു. സെക്രട്ടറിയെ ആവശ്യമില്ലെന്നു നേരത്തെ തന്നെ തീരുമാനിച്ചിരുന്നു അദ്ദേഹം.

ഇടവകപ്പള്ളികളിലായിരുന്നു സായാഹ്നങ്ങൾ. രോഗികളായ വൈദികരെ പരിചരിക്കാൻ സ്വയം സമയം കണ്ടെത്തി മെത്രാൻ. കീറിയ വസ്ത്രങ്ങൾ തുന്നിച്ചേർത്തും ഭക്ഷണം സ്വയം പാകം ചെയ്തും ജീവിച്ചുപോന്നു അർജന്റീനയിലെ വ്യത്യസ്തനായ ഈ മെത്രാൻ. ഭക്ഷണം കഴിക്കുന്ന പാത്രങ്ങൾ സ്വയം കഴുകി വൃത്തിയാക്കാനും മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാനും സന്നദ്ധനായിരുന്നു ഈ ബിഷപ്. എല്ലാ ടെലിഫോണുകളും മെത്രാൻ നേരിട്ട് അറ്റൻഡ് ചെയ്തു. ഒരു കൊച്ചു ഡയറിയിൽ തന്റെ യാത്രകളും മീറ്റിംഗുകളും കുറിച്ചുവച്ചു!
ബസിൽ സാധാരണക്കാർക്കിടയിലായിരുന്നു യാത്രകളേറെയും. ലോക്കൽ ട്രെയിനുകളിലെ തിരക്കിനിടയിലും നിരന്തര സാന്നിധ്യമായിരുന്നു ആ മുഖം. ഔദ്യോഗിക അവസരങ്ങളിലൊഴികെ എപ്പോഴും സാധാരണ പുരോഹിതന്റെ വേഷത്തിലായിരുന്നു ബെർഗോളിയോ. സ്റ്റീൽമാലയും കുരിശുംപോലും ഷർട്ടിനുള്ളിൽ സൂക്ഷിച്ചു. സാധാരണ ജനത്തിന്റെ വിയർപ്പും വേദനയും വികാരങ്ങളും നന്നായി മനസിലാക്കാൻ ഇത്തരം യാത്രകൾ സഹായകമായി.

''ഞാൻ ജോർജ് ബെർഗോളിയോ. ഒരു കത്തോലിക്കാ പുരോഹിതൻ'' ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പരിചയപ്പെടുത്തൽ. അടിസ്ഥാനപരമായി താനൊരു പുരോഹിതൻ മാത്രമാണെന്നും മറ്റെല്ലാം വെറും 'തസ്തികകൾ' മാത്രമാണെന്നും വിശദീകരിച്ചിരുന്നു അദ്ദേഹം.

ഒരിക്കൽ പ്രധാനപ്പെട്ടൊരു യോഗത്തിനു പോകാൻ ഇറങ്ങിയതായിരുന്നു കർദിനാൾ ബെർഗോളിയോ. റെയിൽവേ സ്റ്റേഷനിലേക്ക് നടക്കുംമുമ്പ് ദേവാലയത്തിൽ കയറി അൽപനേരം പ്രാർത്ഥിക്കും. ഒരിക്കലും മുടക്കം വരാത്ത ചിട്ടയാണത്. അന്നും അതുപോലെ പ്രാർത്ഥനാനിരതനായി.
അദ്ദേഹത്തിനു പിന്നിലൊരു മുരടനക്കം. തിരിഞ്ഞുനോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിട്ടുണ്ടെന്നു വ്യക്തം. വഴുതിപ്പോകുന്ന ദൃഷ്ടി. ഉറയ്ക്കാത്ത കാൽച്ചുവടുകൾ.
''ഫാദർ എനിക്കൊന്നു കുമ്പസാരിക്കണം'' യുവാവ് പറഞ്ഞു.

''ക്ഷമിക്കണം, എനിക്കിപ്പോൾ അത്യാവശ്യമായി പോകേണ്ടതുണ്ട്. ഉടൻതന്നെ മറ്റൊരു വൈദികനെത്തും. അതുവരെ താങ്കൾ കാത്തിരിക്കണം.'' തിടുക്കത്തിൽ പറഞ്ഞൊപ്പിച്ചു കർദിനാൾ.
ദേവാലയത്തിൽനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ മനസിൽ ഒരു വടംവലി; താൻ ചെയ്തതു ശരിയായില്ലെന്നൊരു തോന്നൽ. വലിയൊരു കുറ്റബോധം. കർദിനാൾ തിരികെ നടന്നു, പള്ളിക്കുള്ളിലേക്ക്. ആ ചെറുപ്പക്കാരന്റെ പാപസങ്കീർത്തനം ക്ഷമയോടെ കേട്ടുകൊണ്ടിരുന്നപ്പോൾ തന്റെ യാത്രയുടെ കാര്യം മറന്നുപോയിരുന്നു അദ്ദേഹം.
ദീർഘമായ കുമ്പസാരത്തിനുശേഷം പാപമോചനം നൽകി എഴുന്നേറ്റു കർദിനാൾ. താൻ യാത്ര ചെയ്യേണ്ട ട്രെയിൻ ഇതിനകം തന്നെ കടന്നുപോയിക്കഴിഞ്ഞിരിക്കും എന്നുറപ്പ്. എങ്കിലും തിടുക്കത്തിൽ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു അദ്ദേഹം.

അവിടെയൊരു ദൈവിക ഇടപെടൽ നടന്നിരുന്നു. ട്രെയിൻ വൈകിയിരിക്കുന്നു! ആ യുവാവിന്റെ കുമ്പസാരം കേൾക്കാൻ ചിലവഴിച്ച അത്രയും സമയമാണ് ട്രെയിൻ വൈകിയോടിക്കൊണ്ടിരിക്കുന്നത്. തന്റെ ജീവിതം താൻ തന്നെ നിയന്ത്രിക്കുന്നതല്ലെന്നും ദൈവമാണ് അതിന്റെ നിയന്താവെന്നും ഒരിക്കൽക്കൂടി ഓർമിക്കുകയായിരുന്നു ആ ഇടയൻ. ഒരു വൈദികന്റെ ഏറ്റവും പ്രധാനമായ കടമ ദൈവജനത്തിനുവേണ്ടിയുള്ള ശുശ്രൂഷകൾതന്നെ. ഭരണപരമായ മറ്റെല്ലാ ജോലികളും ഒരുപടി താഴെ മാത്രം!

അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിനെപ്പോലെ നിരന്തരം താൻ പാപിയാണെന്ന് ഏറ്റുപറയുകയും നിശബ്ദമായി വിലപിക്കുകയും ചെയ്യുന്ന ഒരാത്മാവിനെയാണ് ജീവചരിത്രഗ്രന്ഥത്തിൽ കാണുന്നത്.

''എന്നിൽ പാപമില്ലെന്നു ഞാൻ പറഞ്ഞാൽ അത് ആത്മവഞ്ചനയായിരിക്കും. ഞാനൊരു പാപിയാണെന്നതാണ് സത്യം. എന്നാൽ, ദൈവത്തിന്റെ മഹാകരുണ എന്റെ എല്ലാ അയോഗ്യതകളെയും അതിലംഘിക്കുകയാണ്'' പത്രോസിന്റെ ഈ പിൻഗാമി തന്നെത്തന്നെ വിലയിരുത്തുന്നു.

വിശ്വാസികളാണ് സഭയെന്നും വൈദികർ ജനത്തിന്റെ ശുശ്രൂഷകരാണെന്നും ഏറ്റുപറയുന്നു ഫ്രാൻസീസ് മാർപാപ്പ. ഒരുദാഹരണത്തിലൂടെ അദ്ദേഹമിതു വിശദീകരിക്കുന്നത് ഇങ്ങനെ:
''മാമോദീസയാണ് ഒരുവനെ വിശ്വാസത്തിൽ ജനിപ്പിക്കുന്നത്. ജപ്പാനിലെ കത്തോലിക്കരുടെ കാര്യം നോക്കുക. രണ്ടു നൂറ്റാണ്ടിലധികം ഒരൊറ്റ വൈദികൻ പോലുമുണ്ടായിരുന്നില്ല അവിടെ. മിഷനറിമാർ മടങ്ങിയെത്തിയപ്പോൾ അവർ കണ്ട കാഴ്ച അവർക്കുതന്നെ അമ്പരപ്പായി. അവിടുത്തെ വിശ്വാസികളെല്ലാവരും മാമോദീസ സ്വീകരിച്ചിരുന്നു. സഭയുടെ ക്രമപ്രകാരം തന്നെ എല്ലാവരും വിവാഹിതരായിരുന്നു. വിശ്വാസമനുസരിച്ചുതന്നെ മരിച്ചവരെല്ലാം സംസ്‌കരിക്കപ്പെട്ടു. അല്മായരാണ് ഇതത്രയും ചെയ്തത്. മാമോദീസ മാത്രം സ്വീകരിച്ചവരായിരുന്നു അവർ. ജ്ഞാനസ്‌നാനത്തിലൂടെ കൈവന്ന അഭിഷേകം അവരിൽ പലമടങ്ങായി പ്രവർത്തിക്കുകയായിരുന്നിരിക്കണം. ദൈവകരുണയിലാണ് നാം ആശ്രയിക്കേണ്ടത്.''

ദൈവകരുണ സകല നിയമങ്ങൾക്കും ഉപരിയാണെന്ന് പ്രഘോഷിക്കുകയായിരുന്നു അദ്ദേഹം. യോനാ പ്രവാചകനോടാണ് കടുംപിടുത്തക്കാരായ പുരോഹിതരെ അദ്ദേഹം ഉപമിക്കുന്നത്. നിയമവും ശിക്ഷയുമെല്ലാം വള്ളിപുള്ളി വിടാതെ നടപ്പാക്കാൻ തിടുക്കം കൂട്ടുന്നവർ. കർത്താവിന്റെ മഹാകരുണയെ കാണാതെ പോകുന്നവർ!

''നമ്മുടെ കടുംപിടുത്തങ്ങൾ നമുക്കുതന്നെ ഒരു തടവറ തീർക്കുകയാണ്. പരിശുദ്ധാത്മാവിനെ നാം ആ തടവറയ്ക്കുള്ളിൽ തളച്ചിട്ടിരിക്കുകയാണ്.'' ആത്മാവുള്ളിടത്തു സ്വാതന്ത്ര്യവും സ്‌നേഹവുമുണ്ടെന്നും ഉറക്കെ വിളിച്ചുപറയുകയാണ് ഫ്രാൻസീസ് പാപ്പ.

''ഏതാനും വർഷങ്ങൾക്കു മുമ്പാണ് ഞാൻ ഒരു പാവപ്പെട്ട വിധവയുടെ ഏഴുമക്കൾക്ക് ഒരേസമയം ജ്ഞാനസ്‌നാനം നൽകിയത്. ഒരു വീട്ടുവേലക്കാരിയാണവൾ. സമൂഹത്തിന്റെ പര്യമ്പുറത്തു നിന്നൊരുവൾ. രണ്ടു പുരുഷന്മാരിൽ നിന്നാണ് അവളുടെ ഈ ഏഴുമക്കൾ. അവൾ എന്നോടു പറഞ്ഞു: 'പിതാവേ, ഞാൻ പാപം ചെയ്തു ജീവിക്കുന്നവളാണ്. എന്റെ മക്കളെ ഞാൻ മാമോദീസ മുക്കിയിട്ടില്ല. ആ ചടങ്ങു നടത്താൻ പോലും പണമില്ലാത്തളാണ് ഞാൻ. രാവും പകലും കൂലിവേല ചെയ്താലും ഏഴുമക്കളും ഞാനും അർദ്ധപട്ടിണിയിലാണ്. പിന്നീട് വിശദമായി സംസാരിക്കാമെന്നു ഞാനവളോടു പറഞ്ഞു.'' ഫ്രാൻസീസ് പാപ്പ കഴിഞ്ഞ വർഷം നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

''പിന്നീട് ഞാനവളെ ഫോൺ വിളിച്ചു. ആ സ്ത്രീ എന്നെ വന്നു കണ്ടു. ഏഴുമക്കൾക്കുവേണ്ടി തലതൊട്ടപ്പനെയും തലതൊട്ടമ്മയെയും കണ്ടെത്താൻപോലും കഴിഞ്ഞില്ല അവൾക്ക്. ഒരു പിഴച്ച പെണ്ണിനെ തീണ്ടാപ്പാട് അകലെ നിർത്താൻ താൽപര്യപ്പെട്ട വിശ്വാസികൾ! അവളെയും കുട്ടികളെയും വേദപാഠം പഠിപ്പിക്കാൻ ഞാൻ ശ്രമിച്ചു. ആർച്ച് ബിഷപ്പിന്റെ അരമനയിലെ ചാപ്പലിൽ തന്നെ ഏഴുമക്കളുടെയും ജ്ഞാനസ്‌നാനം നടത്തി. ചടങ്ങുകൾക്കുശേഷം ചെറിയൊരു വിരുന്നും ഞങ്ങൾ ഒരുക്കിയിരുന്നു; അവർക്ക് ലഭിക്കുന്ന പരിഗണന വിശ്വസിക്കാനാവാതെ ആ സാധുസ്ത്രീ വിതുമ്പിപ്പോയി. ഞാനവളോടു പറഞ്ഞു: ''മകളേ, ഈശോയുടെ സ്‌നേഹമാണ് നിന്നെ പ്രാധാന്യമുള്ളവളാക്കിയത്.''
''കാനൻ നിയമത്തിലെ അവസാനത്തെ കാനൻ ഇതാണ്: ആത്മാക്കളുടെ രക്ഷയാണ് പരമപ്രധാന നിയമം.''

വഴി പിഴച്ചുണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് മാമോദീസ നൽകാൻ ചില വൈദികർ മടിക്കുന്നതായി കേട്ടു അദ്ദേഹം. വിവാഹബന്ധത്തിനു പുറത്തു ജനിക്കുന്ന മക്കൾക്ക് മാമോദീസ നൽകരുതെന്ന കടുംപിടുത്തക്കാരായിരുന്നു അവർ.
''മാതാപിതാക്കളുടെ വിവാഹജീവിതം ഒരു കുഞ്ഞിന്റെ ഉത്തരവാദിത്തമാണോ? ചില അവസരങ്ങളിൽ ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് സഭ മാമോദീസ നൽകുന്നതിലൂടെ മാതാപിതാക്കൾ നവീകരിക്കപ്പെടാറുണ്ട്'' - ദൈവകരുണയുടെ ഈ പ്രവാചകന്റെ വിശദീകരണം.

സഭ സമ്പന്നർക്കും വിശുദ്ധർക്കും മാത്രമുള്ളതല്ലെന്ന് തന്റെ പ്രസംഗങ്ങളിൽ ഉടനീളം പറഞ്ഞിരുന്നു കർദിനാൾ ബെർഗോളിയോ. ക്രിസ്തുവിന്റെ സഭ പാപികളുടേതും വ്യഭിചാരികളുടേതും കൊലപാതകികളുടേതുമാണ്. കാരണം, പാപികളെ രക്ഷിക്കാനാണ് അവൻ അവതരിച്ചത്. പാപത്തിന്റെ തടവറയിൽ കഴിയുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും കാണാതെ പോകുമ്പോൾ ഫരിസേയന്റെ കപടനാട്യമാവുന്ന പുളിപ്പ് ക്രിസ്തുവിന്റെ സഭയെയും ദുഷിപ്പിക്കുന്നുവെന്നു പറയുന്നു അദ്ദേഹം.

വിശുദ്ധ കൊച്ചുത്രേസ്യയുടെ നിതാന്ത ഭക്തനാണ് ഫ്രാൻസീസ് പാപ്പ. റോമിൽ വത്തിക്കാൻ കൊട്ടാരത്തിനടുത്തുള്ള ഒരു ദേവാലയം. കുറെ ദിവസങ്ങളായി രാവിലെ കൃത്യം ഒൻപതുമണിക്ക് ദേവാലയത്തിലെത്തി അരമണിക്കൂറോളം മുട്ടിന്മേൽനിന്നു പ്രാർത്ഥിക്കുന്ന വൃദ്ധ വൈദികനെ ശ്രദ്ധിച്ചുതുടങ്ങി ദേവാലയചുമതലയുള്ള സന്യാസവൈദികർ. ഒരിക്കൽ പോലും ആ സന്ദർശനം വൈകാറില്ല. തന്റെ താമസസ്ഥലത്തുനിന്ന് നടത്തം തുടങ്ങി ഈ ദേവാലയത്തിലെത്തി ദീർഘമായ പ്രാർത്ഥന. പിന്നെ വത്തിക്കാൻ അരമനയിലേക്കു ദ്രുതഗതിയിലുള്ള നടത്തം.
സങ്കീർത്തിയുടെ ഉള്ളിൽനിന്നു സന്യാസവൈദികർ ഇദ്ദേഹത്തെ തന്നെ ശ്രദ്ധിക്കുക പതിവായിരുന്നു. പ്രാർത്ഥന കഴിഞ്ഞാലുടൻ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപത്തിനു മുന്നിലെത്തും. അവിടെയും കൈകൂപ്പി കുറച്ചു നേരം. ഒടുവിൽ പ്രായംചെന്ന അമ്മച്ചിമാരെപ്പോലെ രൂപത്തിന്റെ കാലിൽ തൊട്ടു വന്ദിക്കും!
അങ്ങനെയൊരു ദിവസം ഒരു സന്യാസവൈദികൻ അതു കണ്ടുപിടിച്ചു. വൃദ്ധവൈദികന്റെ കറുത്ത ളോഹയിൽ ചുവന്ന ബട്ടണുകൾ: ''ഇദ്ദേഹം ഒരു കർദിനാളാണ്!''
പിറ്റേന്ന് തിടുക്കത്തിൽ പ്രാർത്ഥന കഴിഞ്ഞു മടങ്ങുന്ന അദ്ദേഹത്തിനു മുന്നിൽ ചെറുപ്പക്കാരനായ സന്യാസവൈദികനെത്തി. 
''അങ്ങൊരു കർദിനാളാണ്, അല്ലേ?''

''അതെ, ഞാൻ ബ്യൂണസ് ഐറിസിലെ ആർച്ച് ബിഷപ് ആണ്'' വിനയപൂർവമുള്ള മറുപടി.
അത്ഭുതം കൂറിനിന്നു ആ യുവവൈദികൻ: ''ഇങ്ങനെയുമുണ്ടോ കർദിനാൾമാർ!''
പുതിയ കാലത്തിനും പുതിയ ലോകത്തിനും വേണ്ടി ദൈവം കരുതിവച്ചിരുന്ന ഒരാൾ- അതാണ് ഫ്രാൻസീസ് മാർപാപ്പ. ഈ പുസ്തകം ആ വലിയ ജീവിതത്തിന്റെ നേർസാക്ഷ്യമാണ്.
അതെ, നമുക്കിടയിൽ ഇങ്ങനെയും ഒരാൾ...

ശലോമിൽ വന്നലേഖനം 
Written by  ശാന്തിമോൻ ജേക്കബ്