എന്റെ കാഴ്ചകളുടെയും അവന്റെ കാഴ്ചകളുടെയും അന്തരവും അവന്റെ കാഴ്ചകളുടെ ആഴവും ഞാനറിയുവാന്‍ തുടങ്ങിയത് ഇവിടെ നിന്നാണ്.
"പീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുന്‍പേ അത്തിമരത്തിന് ചുവട്ടില്‍ ഇരിക്കുമ്പോള്‍ നിന്നെ ഞാന്‍ കണ്ടു.."
വ്യക്തിപരമായി അറിയുന്നതും അളക്കുന്നതുമായിരുന്നു അവന്റെ കാഴ്ചശക്തി.കാണപ്പെടാതെ പോകുന്നതും കാണേണ്ടവയും കാണുന്നതായിരുന്നു അവന്റെ കാഴ്ചശക്തി..."നാഥനയേല്‍ നീയെത്ര ഭാഗ്യവാന്‍..നിന്നെ കാണുവാനുള്ള അതെ ദൂരമായിരിക്കാം നിനക്ക് അവനെ കാണുവാനും.,എന്നിട്ടും നാഥനയേല്‍ നീയെന്തേ..??"
നാഥനയേലിന്റെ കാഴ്ച കുറവുകളുടെ കാരണതെക്കള്‍ ഞാന്‍ ഉള്‍ക്കൊള്ളാന്‍ ആഗ്രഹിച്ചത് ക്രിസ്തുവിന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും വിശാലതയാണ്..'നാഥനയേല്‍ ബലഹീനതകളും പരിമിതികളും നിറഞ്ഞ നന്മയുള്ള ഒരു സാധാരണ മനുഷ്യന്റെ പ്രതീകമാകാം..എന്നാല്‍ അവനെയും അതുപോലെ പലരെയും ഒടുവില്‍ ഏവരെയും കണ്ടെത്തുന്ന ക്രിസ്തുവിലെ ദൈവീക ഭാവത്തിനും കാഴ്ചശക്തിക്കും ഒരു കാന്തിക വലയത്തെക്കള്‍ ആകർഷതയുണ്ട്.അവന്റെ കാഴ്ചകളുടെ അവലോകനങ്ങളിലെല്ലാം ഞാന്‍ അറിഞ്ഞത് പ്രതാശയുടെ തുടിക്കുന്ന സത്യങ്ങളാണ്..എന്നിലെ ഭൌതിക മനുഷ്യനെ ഒരേ സമയം തല്ലലും തലോടലുംഎകുന്ന ആശ്ചര്യപ്പെടുത്തുന്ന തിരിച്ചറിവുകള്‍..
ജീവിതത്തിന്റെ തുടർകാഴ്ച്ചകൾ കൂടെനിന്ന് കാണുവാന്‍ അവന്‍ ആദ്യം കൂടെ കൂട്ടിയത് ആ നാലുപെരെയാണ്..പത്രോസ്..അന്ത്രയോസ്..യാകോബ്.. യോഹന്നാന്‍..വഞ്ചിയുടെയും വലയുടെയും ഇടയില്‍ സ്വജീവിതം ഒതുക്കിയവര്‍.ക്രിസ്തുവിന്റെ കണ്ണുകള്‍ നിസ്സാരരായ ആ മുക്കുവരെ കണ്ടെത്തുകയായിരുന്നു.. ക്രിസ്തു കണ്ടത് അവരിലെ അറിവില്ലായ്മയോ??ഒന്നുമില്ലയ്മയോ??നിഷ്കാപട്ട്യമോ??വിനീത ഹൃദയമോ?? രണ്ടു വാക്കില്‍ ഒരായിരം രഹസ്യങ്ങള്‍ അവന്‍ ഒളിപ്പിച്ചു.."എന്നെ അനുഗമിക്കുക.." ഞാനയിരുന്നുവെങ്കില്‍ നിര നിരയായി മറുചോദ്യങ്ങള്‍ അയച്ചേനെ..ആരാണ്??എന്തിനാണ്??എങ്ങോട്ടാണ്??ഒടുവില്‍ ലാഭ കൊതിയോടെ എന്ത് കിട്ടും??
'ദൈവം തിരിച്ചറിവുകള്‍ നല്‍കുന്നത് എളിമ നിറഞ്ഞ ഹൃദയങ്ങളിലാണ്..അതിനാലയിരിക്കം ക്രിസ്തുവിന്റെ കണ്ടെത്തലുകളെ പൂർതീകരിക്കുന്ന വിധം എല്ലാം ഉപേക്ഷിച്ച്, ജന്മം നല്‍കിയ പിതാവിനെ പോലും മറന്നു ദൈവപുത്രനോടൊപ്പം അവര്‍ ഇറങ്ങി തിരിച്ചത്..'
എന്റെ ആത്മാവിനെറ്റ പ്രഹരങ്ങളില്‍ ആദ്യത്തേതായിരുന്നു അത്.."ചങ്കൂറ്റമുണ്ടോ അവനോടൊപ്പം നിനക്കും നടക്കുവാന്‍??നിന്നെയും കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അവന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടാന്‍ അവനോടൊപ്പം നിനക്കും ചേര്ന്നു നില്‍ക്കാനാകുമോ??
ക്രിസ്തു കാഴ്ചകളില്‍ ഇല്ലായ്മ നിറഞ്ഞവനും നന്മ നിറഞ്ഞവനും നിഷ്കളങ്കനും മാത്രമായിരുന്നില്ല..,ധാരാളിത്തവും മുതലാളിത്തവും കാർക്കശ്യവും നിറഞ്ഞ ചുങ്കക്കാരന്‍ ലെവിയും സക്കെവുസും ഉള്‍പ്പെട്ടിരുന്നു..അന്ന് സക്കെവൂസ് ഓര്‍ത്തിരിക്കില്ല..,സൃഷ്ടികള്‍ക്ക് സൃഷ്ടവസ്തുക്കളാല്‍ സൃഷ്ടാവില്‍ നിന്ന് മറഞ്ഞിരിക്കാനകില്ല എന്ന്..തന്റെ കുറവുകളുടെ വേദനകളും നിരാശകളും ഒരു സിക്കമൂര്‍ മരത്തില്‍ മറയ്ക്കുവാന്‍ ശ്രമിച്ച സക്കെവൂസ് പക്ഷെ ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിച്ചിരുന്നു..ചുങ്കകാരന്‍ ലേവി ക്രിസ്തുവിനെ കാണാന്‍ ആഗ്രഹിചില്ലയിരിക്കാം..,എന്നാല്‍ ക്രിസ്തുവിനു ഇവരെയും കണ്ടെത്തെണമായിരുന്നു...ക്രിസ്തുവിനു സകലരെയും നേടണമായിരുന്നു ..
"നിഷ്കാപട്ട്യങ്ങളെയും നിഷ്കളങ്കതയും ഒപ്പം കളങ്കിത ഹൃദയങ്ങളും കൂട്ടിപിടിച്ചു കറ കഴുകി പിതാവിലേക്ക് ചേർത്തു വയ്ക്കുന്ന ദിവ്യമായ കണ്ടെത്തലുകള്‍.."
അവിടെയും ക്രിസ്തുവിന്റെ കണ്ടെത്തലുകള്‍ രക്ഷകരമായത് രണ്ടു കുടുംബങ്ങളിലും ക്രിസ്തു വിരുന്നിനെത്തിയപ്പോഴും അവിടെ പങ്കു വയ്ക്കലിന്റെ ആനന്ദം നുകര്ന്നപോഴുമാണ്.. "അവന്‍ നിന്നെ കണ്ടെത്തിയിട്ടും ഇനിയും നീ രക്ഷിക്കപ്പെട്ടിലെങ്കില്‍ അവന്റെ ന്യായ പ്രമാണങ്ങള്‍ നിന്നെ തെല്ലും സ്പര്ശിച്ചിട്ടില്ലെന്നും നിനക്കുള്ളതൊന്നും ഇതുവരെ വിഭജിക്കപ്പെട്ടിട്ടില്ലെന്നും സാരം.."
ഒരിക്കല്‍ ഒരു അത്തിവൃക്ഷത്തെയും അവന്‍ കണ്ടെത്തി..ഇലകളുടെ സമൃദ്ധിയിലും ഒന്നും നല്‍കാതെ അവനെ കബളിപ്പിച്ച അത്തിവൃക്ഷം..ഒരു തക്കീതോടെ ആ അത്തിവൃക്ഷം എന്നെ ഒര്മാപ്പെടുതുന്നത് എന്തായിരിക്കാം??..."അവന്റെ കണ്ടെത്തലുകളെ അവഗണിക്കാതെ അവന്റെ സൂക്തങ്ങളെ മനനം ചെയ്തു മുപ്പതുമേനിയും അറുപതുമേനിയും നൂറുമേനിയും ഫലം പുറപ്പെടുവിക്കുക എന്നതല്ലേ??മറ്റൊരിക്കല്‍ ഒരു വിധവയെയും അവള്‍ നിക്ഷേപിച്ച ഭണ്ടാരത്തിലെ ചെമ്പുതുട്ടിനെയും അവന്‍ കണ്ടു..ദരിദ്രമായ ജീവിതാവസ്ഥകളിലും സര്‍വവും ഈശ്വരന് സമര്‍പിച്ച വിധവയും ആ കാണിക്ക കണ്ട ക്രിസ്തുവും പഠിപ്പിച്ചതെന്തയിരിക്കാം??, 'നിനക്ക് ലഭിക്കപ്പെട്ട ശാരീരികവും മാനസികവും ആത്മീയവും ആയതെല്ലാം ദൈവത്തിനു സമര്‍പ്പിക്കുകയെന്നും നിന്റെ ഉരുകിയ ഹൃദയര്‍പ്പണം ദൈവത്തിനു സ്വീകാര്യമായ ബലിയാണ് എന്നുമല്ലേ?'
"എന്റെ കര്‍ത്താവിന്റെ കാഴ്ചകളും ഉള്കഴ്ചകളും എത്രയോ ശ്രേഷ്ഠം ... "ഇനിയും ഞാന്‍ കാണാതെ പോകുന്ന എന്റെ ദൈവത്തിന്റെ വൈവിധ്യങ്ങളായ വിശിഷ്ട കണ്ടെത്തലുകള്‍ ...."ഉള്ളവനെയും ഇല്ലാത്തവനെയും കാണുന്നവന്‍ .."പാപിയും നീതിമാനെയും കാണുന്നവന്‍...അതെ...എന്നെയും നിന്നെയം ഏവരെയും സൂക്ഷ്മമായി കാണുന്നവന്‍..."
'കര്‍ത്താവിന്റെ കണ്ണുകള്‍ സൂര്യനെക്കാള്‍ ആയിരം മടങ്ങ് പ്രകാശമുള്ളവ..' കലങ്ങിയ കണ്ണുകളോടും ഹൃദയത്തോടും കൂടെ ഞാനിന്നു ഓര്‍ക്കുന്നു..നാഥനയെലിനെ പോലെ നിഷ്കപടനല്ലെങ്കിലും ക്രിസ്തു എന്നെയും എപ്പോഴും കാണുന്നു..വ്യക്തിപരമായി അറിയുന്നു..എന്റെ അനുവാദത്തിനായി കാത്തുനില്‍ക്കുന്നു...."നിന്നിലെ കര്‍ത്താവിന്റെ കണ്ടെത്തലുകള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത് അവനോട ചേര്ന്നു നില്‍ക്കാനുള്ള നിന്റെ മൌനനുവാദത്തില്‍ ആണ്.."
എന്റെ കൊച്ചു അര്‍പ്പനങ്ങളെല്ലാം നെഞ്ചോട് ചേര്‍ത്ത് ഹൃദയ വാതിലില്‍ എന്നെ കണ്ടെത്തിയ ക്രിസ്തു നില്ക്കുന്നുണ്ടോ??എന്നെ അനുഗമിക്കുക എന്നൊരു സ്വരം ഞാന്‍ കേള്‍ക്കുന്നുണ്ടോ??എന്റെ ഭവനത്തില്‍ വിരുന്നുകാരനാകാന്‍ അവന്റെ മനസ്സ് തുടിക്കുന്നുണ്ടോ?? ഇത്രയേറെ സ്നേഹിച്ചിട്ടും നന്മയുടെ നല്ല ഫലങ്ങള്‍ നല്‍കാത്ത എന്നെ കോപത്തോടെ ശകാരിക്കുന്നുണ്ടോ??അവന്റെ കാഴ്ചകളുടെയും ഉള്കാഴ്ചകളുടെയും ആഴങ്ങള്‍ എന്നില്‍ തിരിച്ചറിവുകള്‍ വിരിയിച്ചപോള്‍ എന്നിലും ഒരു വിചിന്തനം ഒരുങ്ങി..ഒപ്പം നിന്നിലും......
ഈ ലേഖനം എഴുതിയത് .
സിഫി എടാട്ടുകാരന്‍
No comments:
Post a Comment