നിന്റെ പാപം എത്ര കടും ചുമപ്പ്ആണെങ്കിലും ഞാനത് മഞ്ഞു പോലെ വെളുപ്പിക്കാം'
ആ പ്രതിധ്വനിയുടെ അടിസ്ഥാനം തേടിയുള്ള അലച്ചിലുകൾ എന്നെ കൊണ്ടെത്തിച്ചത് ഈ കാരുണ്യകൂടാരത്തിലാണ്....ഇന്
പിതാവിൽ നിന്ന് വരം ലഭിച്ചാലല്ലാതെ എന്റെ അടുക്കലേക്കു വരാൻ ആര്ക്കും സാധിക്കുകയില്ല(യോഹന്നാൻ 6:65)
"എന്റേയും നിന്റെയും ആത്മാവുകളുടെ വിങ്ങലുകൾക്കു ദാഹശമനിയെകുന്ന ഉറവകളാണ് ഈ കാരുണ്യകൂടാരങ്ങൾ"
തിരഞ്ഞെടുത്ത ഇസ്രായേൽ ജനതയിൽ ഞാനും നീയും ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇത് നമുക്കുള്ളതാണ്......
'ഇസ്രയേലെ നീ ശത്രു രാജ്യത്ത് അകപ്പെടാൻ എന്താണ് കാരണം??വിദേശത്ത് വച്ച് വാർദ്ധക്യം പ്രാപിക്കുന്നതെന്തുകൊണ്ട്?മൃ
സഹോദര ബന്ധത്തിന്റെ നൂലിഴകളാൽ കെട്ടുപിണയുന്ന നമ്മുടെ ലോകത്ത് ശത്രു ആ പഴയ വഞ്ചനയുടെ സർപ്പവും.,ശത്രു രാജ്യമെന്നാൽ അവന്റെ പൈശാചിക സാമ്രാജ്യവുമാണ്....എന്റെ കർത്താവു കുരിശു മരണത്താൽ നേടിത്തന്ന നന്മയുടെ താവളങ്ങൾ ഞാൻ അന്യമാക്കിയപ്പോഴെല്ലാം ഞാൻ വിദേശത്ത് അകപ്പെട്ടു.....തിരിച്ചുവരവുകൾ കുറഞ്ഞതിനാലാകണം ഞാനവിടെ വൃദ്ധനായത്....പാപങ്ങളാൽ ദ്രവിച്ചു തുടങ്ങിയ ആത്മാക്കളുടെ സഹവാസം എന്നെയും നിരന്തരം അശുദ്ധനക്കിക്കൊണ്ടിരുന്നു...പാ
പച്ചയായ പുതിയ പുല്തടങ്ങളിലേക്ക് എന്റെ ഇടയൻ കരുതലോടെ വൽസല്യമോടെ നയിക്കുന്നുവെങ്കിലും അതിനുമപ്പുറത്തെ വിശാല ലോകത്തേക്കുള്ള എന്റെ കുതിച്ചു ചാട്ടങ്ങൾ ഇടയന്റെ കാന്ത വലയത്തിൽ നിന്ന് എന്നെ അകറ്റികൊണ്ടിരുന്നത് ഞാൻ അറിയാതെ പോയി.....'ഞാനൊന്നു തിരിഞ്ഞു നോക്കിയെങ്കിൽ,,, ചാട്ടുളിപോലെയാ നോട്ടം എന്റെ ഇടനെഞ്ചിനെ പൊള്ളിച്ചിരുന്നെങ്കിൽ,,,'എന്നാ
ഈ സ്നേഹജ്വാലകൾ അവന്റെ ആത്മാവിൽ നിന്ന് ആളിപ്പടർന്നതിനലാണ് ഈ ലോക സുഖങ്ങളിലെല്ലാം ഞാൻ മതി മറന്നപ്പോഴും നിസ്സാരലാഭങ്ങൾക്കായി ഞാൻ അവനിൽ നിന്ന് ഓടിയകന്നപോഴും ഒരു വെട്ടപ്പട്ടിപോലെ കിതപ്പോടെ അവനെന്നെ വാരിപ്പുണർന്നത്....എന്നാൽ കടുപ്പമേറിയ എന്റെ പാപഭിത്തികൾ അവന്റെ മുഖം എന്നിൽ നിന്നും മറച്ചു വച്ചു......
''അവന്റെ മുഖ ദർശനതിനായ് കൊതിക്കുംപോഴെല്ലാം എനിക്ക് ചൂണ്ടുപലകയായിരുന്നത്....എന്റെ കാരുണ്യ കൂടരങ്ങളാണ്.....എന്റെ കുമ്പസാര കൂടുകളാണ്""
എന്റെ കുമ്പസാരങ്ങളെല്ലാം പാപമോചന കൂദാശയായിരുന്നോ??സീമാതീതമായ അവന്റെ കാരുണ്യകടാക്ഷത്തിനു എന്നെ യോഗ്യനാക്കിയിരുന്നോ???
"ആത്മാവിൽ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്റെ വചനം ശ്രവിക്കുംപോൾ വിറക്കുകയും ചെയ്യുന്നവനെയാണ് ഞാൻ കടക്ഷിക്കുക(ഏശയ്യ66:2)"
സീനായ് മാമലയിൽ ദൈവം മോശക്കെകിയ പത്തു പ്രമാണങ്ങളും പരിശുധാത്മാവിൽ നയിക്കപ്പെടുന്ന കർത്താവിൻറെ മണവാട്ടിയായ തിരുസഭയുടെ അഞ്ചു പ്രമാണങ്ങളും എന്നെയും നിന്നെയും എന്നെകിലും വിറപ്പിചിട്ടുണ്ടോ?ഞാനും നീയും പാപികളിൽ ഏറ്റവും പാപിയും നിസ്സാരരിൽ നിസ്സാരനും അശുദ്ധാരിൽ അശുദ്ധനും ബലഹീനരിൽ ബലഹീനനും ആണെന്നുള്ള ബോധ്യം എന്നെങ്കിലും നമ്മുടെ കണ്ണുകളെ ഈറനാണിയിപ്പിച്ചിട്ടുണ്ടോ??????
വളരെ രസകരവും വിചിത്രവും പരിചിതവുമായ ചില ഓർമ്മകൾ,........"അവൻ പോകുമ്പോൾ ജനങ്ങൾ ചുറ്റും കൂടി അവനെ തിക്കിയിരുന്നു....അപ്പോൾ പന്ത്രണ്ടു വര്ഷമായി രക്തസ്രവമുണ്ടായിരുന്നവളും ആർക്കും സുഖപ്പെടുത്താൻ കഴിയതിരുന്നവളുമായ ഒരു സ്‌ത്രീ പിന്നിലൂടെ വന്ന് അവന്റെ വസ്ത്ര വിളുമ്പിൽ സ്പർശിച്ചു...തൽക്ഷണം അവളുടെ രക്തസ്രാവം നിലച്ചു...അവൾ സൌഖ്യമുള്ളവളായി....(ലൂക്കാ 8:43-45)
ജനക്കൂട്ടത്തിന്റെ നടുവിലായിരുന്ന ഈശോയുടെ വസ്‌ത്രവിളുമ്പിൽ പലരും സ്പർശിച്ചിരിക്കാം.....എന്നാൽ സുഖപ്പെട്ടത് രക്തസ്രാവക്കാരി മാത്രം.....'കുമ്പസാര കൂടിനരികെ നിര നിരയായ് ഞാനും നീയും പലവട്ടം നിന്നിരിക്കാം.......എന്നാൽ അവൻ സ്വന്തമാക്കിയതും,,,,, സുഖപ്പെട്ടതും.....?????
"നിന്റെ തീവ്രമായ അനുതാപം......തീക്ഷ്ണമായ ആഗ്രഹം...എളിമയുടെ കൂപ്പുകൈകൾ...."
പിന്നെ കലപ്പയിൽ കൈ വച്ചിട്ടു പിന് തിരിയത്തവനെ പോലെ " ഇനിമേൽ ഞാൻ അല്ല ക്രിസ്തുവാണ് എന്നിൽ ജീവിക്കുക"എന്നാ ദൃഡമായ തീരുമാനം..
സുഹൃത്തേ തീർച്ചയാണ്,,,നീ ഈ കാരുണ്യ കൂടാരത്തിന്റെ വാതിലിലൂടെ നിത്യരക്ഷയിലേക്കു നടന്നു തുടങ്ങിയിരിക്കുന്നു...
പക്ഷെ ഓർക്കുക,,ഈ യാത്രയിൽ ഹരം കൊള്ളിക്കുന്ന അത്തിപഴങ്ങൾ ഉണ്ടായേക്കാം ...ലഹരി പിടിപ്പിക്കുന്ന വീഞ്ഞ് നിറച്ച കല്ഭരണികൾ കണ്ടേക്കാം....പതറരുത്....നിന്
വരുവിൻ എന്നെയും നിന്നെയും പവിത്രമാക്കുന്ന കുമ്പസരമെന്ന മഹനീയ കൂദാശയിലൂടെ നമുക്ക് രമ്യതപ്പെടം.....ദൈവത്തിൽ നിന്ന് അകലാൻ കാണിച്ചതിന്റെ പത്തിരട്ടി തീക്ഷണതയോടെ നമുക്ക് അവിടുത്തെ തേടാം...
ഈ ലേഖനം എഴുതിയത് . സിഫി എടാട്ടുകാരന്‍
No comments:
Post a Comment