Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, September 26, 2012

വിശുദ്ധ കുര്‍ബ്ബാനയിലെ വീഞ്ഞ് മദ്യമാണോ?

  


വിശുദ്ധ  കുര്‍ബ്ബാനയില് വീഞ്ഞ് ഉപയോഗിക്കുന്നത് ശരിയാണോ? വീഞ്ഞും ഒരു മദ്യം എന്ന നിലയിലാണ് നാം കാണുന്നത്. ചില പെന്തക്കോസ്ത് സഭകള് വിശുദ്ധ കുര്ബാനയില് വീഞ്ഞ് ഉപയോഗിക്കുന്നതിനെ നിശിതമായി വിമര്ശിക്കാറുണ്ട്. പകരമായി അവരില് പലരും പറയുന്നത് മുന്തിരിനീരുപയോഗിക്കാനാണ്. അങ്ങനെയെങ്കില് മുന്തിരിനീര് ഉപയോഗിക്കുന്നതുവഴി കത്തോലിക്കാസഭയും പെന്തക്കോസ്ത് സഭകളും തമ്മില് ആരാധനയില് സാമ്
യസ്വഭാവം വരും. വിശുദ്ധ ബലിയില് വീഞ്ഞ് എന്ന മദ്യം ഉപയോഗിച്ചു എന്ന് ആരും കരുതുകയുമില്ല.
- സെലിന് പാട്ടത്തിങ്കല്, കാഞ്ഞിരപ്പള്ളി

വിശുദ്ധ കുര്ബാനയില് ഉപയോഗിക്കുന്ന വീഞ്ഞിനെ മദ്യമായിട്ടല്ല, കര്ത്താവീശോമിശിഹായുടെ തിരുരക്തമായാണ് വിശ്വാസികളും വൈദികരും സ്വീകരിക്കുന്നത്. വിശ്വാസത്തിന്റെ വിഷയങ്ങളെ കേവലം യുക്തിവിചാരത്തിലൂടെ വിലയിരുത്തുന്നത് യുക്തിക്കു നിരക്കാത്തതാണ്. എത്രയോ മരുന്നുകളില് ആല്ക്കഹോളിന്റെ അംശം അടങ്ങിയിട്ടുണ്ട്. അതിനെ മദ്യം എന്ന് ആരും വിശേഷിപ്പിക്കാറില്ലല്ലോ. പ്രസ്തുത മരുന്നു കഴിക്കുന്നവരെ മദ്യപാനികള് എന്നും വിശേഷിപ്പിക്കാറില്ല. ലക്ഷ്യത്തെ തമസ്കരിക്കുന്ന വിലയിരുത്തലുകള് അബദ്ധമാകാം എന്നു സൂചിപ്പിക്കാനാണ് ഈ ഉദാഹരണം ചൂണ്ടിക്കാട്ടിയത്.
യേശുവിന്റെ അന്ത്യത്താഴം - സമാന്തര സുവിശേഷങ്ങളുടെ വിവരണമനുസരിച്ച് - പെസഹാ ഭക്ഷണമായിരുന്നു (Beraka). ഇതിലെ ആചാരമായ വീഞ്ഞ് കുടിക്കുന്ന കര്മ്മത്തിനിടയിലാണ് (Kosher wine) ഈശോ പാനപാത്രമെടുത്ത് വാഴ്ത്തി, ഇതു തന്റെ തിരുരക്തമാണെന്ന് പ്രഖ്യാപിച്ചത്. തന്മൂലം വിശുദ്ധ കുര്ബാനയില് സമര്പ്പിക്കപ്പെടുന്ന വീഞ്ഞ് ഈശോയുടെ തിരുരക്തമായി മാറുന്നു എന്നു വിശ്വസിക്കുന്ന പുരാതനവും അപ്പസ്തോലിക പാരമ്പര്യമുള്ളതുമായ സഭകള് വിശുദ്ധ കുര്ബാനയര്പ്പണത്തിന് വീഞ്ഞ് ഉപയോഗിക്കുന്നു. കാരണം, യേശു വീഞ്ഞെടുത്താണ് `ഇത് എന്റെ രക്തമാണ്' എന്നു പറഞ്ഞത്. എന്നാല് ചില നവീന ക്രിസ്ത്യന് ഗ്രൂപ്പുകള് - പന്തക്കുസ്താ വിഭാഗങ്ങള്, ബാപ്റ്റിസ്റ്റു വിഭാഗങ്ങള്, മെത്തോഡിസ്റ്റ് വിഭാഗങ്ങള് തുടങ്ങിയവ - വീഞ്ഞിനു പകരം മുന്തിരിയുടെ നീര് (grape juice) ആണ് ഉപയോഗിക്കുന്നത്. ഇവരുടെ വിശ്വാസമനുസരിച്ച് കാഴ്ചവയ്ക്കപ്പെടുന്ന മുന്തിരിച്ചാറ് യേശുവിന്റെ രക്തമായി മാറുന്നില്ല; പ്രസ്തുത മുന്തിരിച്ചാറിനെ സാമൂഹിക കൂട്ടായ്മ വളര്ത്താനുള്ള പാനീയമായി മാത്രമേ അവര് മനസ്സിലാക്കുന്നുള്ളൂ. തന്മൂലം വിശുദ്ധ കുര്ബാനയില് വീഞ്ഞ് ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്ന ചോദ്യം വിശുദ്ധ കുര്ബാന യേശുവിന്റെ ശരീരരക്തങ്ങളായി മാറുന്നതായി വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത് എന്നു വ്യക്തമാകുന്നു.

വിശുദ്ധ കുര്ബാനയിലുപയോഗിക്കുന്ന അപ്പവും വീഞ്ഞും കൂദാശാ വചനങ്ങള്ക്കുശേഷവും അപ്പവും വീഞ്ഞും മാത്രമാണ്; തന്മൂലം പ്രസ്തുത വീഞ്ഞ് കുടിക്കുന്നവര് മദ്യപാനികളാണെന്ന് വൈക്ലിഫും അനുയായികളും വാദിച്ചിരുന്നു. ഇതിനെതിരേ 1418-ല് മാര്ട്ടിന് അഞ്ചാമന് മാര്പാപ്പ പുറപ്പെടുവിച്ച പ്രബോധനത്തിലെ (Inter Cunctas) പ്രബോധനം ശ്രദ്ധേയമാണ്: ``പുരോഹിതന് കൂദാശാ വചനങ്ങള് ഉച്ചരിച്ചതിനുശേഷം അള്ത്താരയില് അവശേഷിക്കുന്നത് അപ്പവും വീഞ്ഞുമല്ല. മറിച്ച് അവയുടെ രൂപത്തില് നമ്മുടെ കര്ത്താവിന്റെ ശരീര രക്തങ്ങളാണ്''�(16-17). വസ്തുഭേദം (transubstantiation) നടന്നു കഴിഞ്ഞ വീഞ്ഞിനെ വീഞ്ഞായി മാത്രം കരുതുന്നതിനു കാരണം വിശുദ്ധ ഗ്രന്ഥ പഠനങ്ങളിലുള്ള അജ്ഞാനമാണ്.
യഹൂദപാരമ്പര്യ പശ്ചാത്തലത്തില് യേശു സ്ഥാപിച്ചതിനാല് ആദ്യത്തെ വിശുദ്ധ കുര്ബാന മുതല് വീഞ്ഞ് ഉപയോഗിച്ചിരുന്നതായി നമുക്കു കരുതാം. ആദ്യ നൂറ്റാണ്ടുകളിലെ സഭാപിതാക്കന്മാരായ ജസ്റ്റിന് (First Apology 64), ഹിപ്പോളിറ്റസ് (WH 13), സിപ്രിയാന് (Epistle. 72) തുടങ്ങിയവരും ഡിഡാക്കെ (chapter 13) തുടങ്ങിയ പ്രാമാണിക ഗ്രന്ഥങ്ങളും വീഞ്ഞുപയോഗിച്ചുള്ള വിശുദ്ധ കുര്ബാനയാചരണത്തെക്കുറിച്ച് വ്യക്തമായ സൂചന നല്കുന്നുണ്ട്. സുവിശേഷ പാരമ്പര്യത്തിനു വിരുദ്ധമായി വീഞ്ഞിനു പകരം വെള്ളം ഉപയോഗിച്ച് വിശുദ്ധ കുര്ബാന അര്പ്പിച്ച ജ്ഞാനവാദികളെ (gnostics) AD 251 ല് വി. സിപ്രിയാന് ശക്തമായ ഭാഷയില് തിരുത്തുന്നുണ്ട് (Epistles. 72). വിവാഹവും വീഞ്ഞും മനുഷ്യപ്രകൃതിയെ മലിനമാക്കുന്നതിനാല് വിവാഹമെന്ന കൂദാശ നിരസിക്കുകയും വീഞ്ഞിനു പകരം വെള്ളമുപയോഗിച്ച് വിശുദ്ധ കുര്ബാന അര്പ്പിച്ച പാഷണ്ഡികളെ (Encratites) വി. ജോണ് ക്രിസോസ്തോം ശാസിക്കുന്നുണ്ട് (First Homily 11-12). വീഞ്ഞിനെ ദൈവദാനമായും മദ്യപാനത്തിലൂടെ ലഹരിക്ക് അടിമപ്പെടുന്നതിനെ പൈശാചിക പ്രവൃത്തിയായുമാണ് വി. അംബ്രോസും (Book I. 43), വി. അഗസ്റ്റിനും (Mor. 19), വി. ഗ്രിഗറിയും (Moralia in Job 31.45) വിലയിരുത്തുന്നത്. വി. കുര്ബാനയില് വീഞ്ഞ് ഉപയോഗിക്കേണ്ട എന്നു വാദിക്കുന്നവര് വിശുദ്ധ ഗ്രന്ഥത്തിന്റെയും സഭാപാരമ്പര്യത്തിന്റെയും പ്രബോധനങ്ങള്ക്കു വിരുദ്ധമായാണ് സംസാരിക്കുന്നത് എന്ന് മേല് ഉദ്ധരിച്ച പഠനങ്ങളില് നിന്നു വ്യക്തമാണ്.
സാധുവായ വിശുദ്ധ കുര്ബാന അര്പ്പണത്തിന് അപ്പവും വീഞ്ഞും അനിവാര്യമാണെന്ന് സഭ പഠിപ്പിക്കുന്നുണ്ട്. പ്രകൃതിയില് നിന്നുള്ള മുന്തിരി ഉപയോഗിച്ച് സ്വാഭാവികമായി നിര്മ്മിക്കുന്ന വീഞ്ഞു മാത്രമേ വിശുദ്ധ കുര്ബാനയ്ക്ക് ഉപയോഗിക്കാന് പാടുള്ളൂ എന്ന് കാനന് നിയമം അനുശാസിക്കുന്നുണ്ട് (CIC 924). എന്നാല് ആരോഗ്യപരമായ കാരണങ്ങളാല് വീഞ്ഞ് ഉപയോഗിക്കാനാവാത്ത വൈദികര്ക്ക് വീര്യമില്ലാത്ത നേര്ത്ത വീഞ്ഞ് (mustum) ഉപയോഗിച്ച് ബലിയര്പ്പിക്കാന് നിയമം അനുവദിക്കുന്നുണ്ട്. വിശുദ്ധ കുര്ബാനയുടെ രണ്ടു സാദൃശ്യങ്ങളിലും - അപ്പത്തിലും വീഞ്ഞിലും - (Sub altera tantum Specie) യേശു പൂര്ണ്ണമായും വ്യക്തിപരമായും സന്നിഹിതനാണെന്ന് ത്രെന്തോസ് കൗണ് സില് പഠിപ്പിക്കുന്നുണ്ട് (ND 1537 - 1539). തന്മൂലം തിരുരക്തമായി മാറിയ വീഞ്ഞ് മാത്രം ഉള്ക്കൊള്ളുന്ന വ്യക്തിയുടെ വിശുദ്ധ കുര്ബാന സ്വീകരണം പൂര്ണ്ണമാണ്. എന്നാല് ഇരു സാദൃശ്യങ്ങളിലും സ്വീകരിക്കപ്പെടുമ്പോള് വിശുദ്ധ കുര്ബാനയുടെ കൗദാശിക അടയാളങ്ങള് കൂടുതല് മിഴിവുള്ളതാകുന്നതായി രണ്ടാം വത്തിക്കാന് കൗണ്സില് പഠിപ്പിച്ചു (SC 2). ബലിയര്പ്പിക്കുന്ന പുരോഹിതന്റെ വിശുദ്ധ കുര്ബാന സ്വീകരണം ബലിയുടെ വാസ്തവികതക്ക് അനിവാര്യമാണ് (ND 1537). എന്നാല് പങ്കെടുക്കുന്ന വിശ്വാസികളുടെ വിശുദ്ധ കുര്ബാന സ്വീകരണം ബലിയര്പ്പണത്തിന്റെ വാസ്തവികതക്കു ഭംഗം വരുത്തുന്നില്ല.

മദ്യപാനത്തെ വിശുദ്ധ ഗ്രന്ഥവും സഭാപ്രബോധനങ്ങളും ഒരുപോലെ എതിര്ക്കുന്നുണ്ടെന്ന വസ്തുത സുവിദിതമാണല്ലോ. മദ്യപാനത്തിലൂടെ നോഹയും (ഉല്പ. 9:21) ലോത്തും (ഉല്പ. 19:30-36) നാബാലും (1 സാമു. 25:36-37) ഏലായും (1 രാജാ. 16:9-10) ബാല്ഷാസറും (ദാനി. 5) ചെന്നു ചാടുന്ന ദുരന്തങ്ങള് ബൈബിള് വിവരിക്കുന്നുണ്ട്. മദ്യപാനത്തിന്റെ നാശത്തെക്കുറിച്ച് പരാമര്ശിക്കുന്ന അനേകം വചനഭാഗങ്ങളുണ്ട് (ഹബ. 2:15, സുഭാ. 20:1; 23:29, 31:4-7). മദ്യപാനി സ്വര്ഗ്ഗത്തില് പ്രവേശിക്കില്ല എന്ന് വി. പൗലോസ് അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട് (1 കോറി. 6:9-10).
മദ്യപാനമെന്ന സാമൂഹികവും വൈയക്തികവുമായ തിന്മയ്ക്കെതിരേ സന്ധിയില്ലാസമരം നയിക്കുന്നത് സഭയാണ്. സഭയുടെ മദ്യവിരുദ്ധ നിലപാടിനെ നിസാരവല്കരിക്കാന് സഭയുടെ ശത്രുക്കള് പറഞ്ഞു പരത്തുന്ന ആരോപണം മാത്രമാണ് വിശുദ്ധ കുര്ബാനയിലെ വീഞ്ഞ് മദ്യമാണെന്ന വാദം. വിശ്വാസികള് ഇത്തരം കുത്സിത പ്രചാരണങ്ങളില് വഴി തെറ്റാതിരിക്കാന് ശ്രദ്ധിക്കണം. വിശുദ്ധ കുര്ബാനയ്ക്കുപയോഗിക്കുന്ന വീഞ്ഞിനെ മദ്യമായി രാഷ്ട്രത്തിന്റെ നിയമവും കരുതുന്നില്ല. അതിനാലാണ് പ്രത്യേക മദ്യ ലൈസന്സ് കൂടാതെ തന്നെ ഈ വീഞ്ഞ് ഉപയോഗിക്കാന് സാധിക്കുന്നത്


Written By: Johnson P.Varghese 

Monday, September 24, 2012

ശോശപ്പയുടെ പ്രതീകാത്മകത

വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ശോശപ്പഅതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രംഈശോമീശിഹായുടെ കബറിടത്തിന്റെ മൂടിയാണ്പ്രതീകാത്മകത മനസിലാക്കിയിട്ടില്ലാത്തവർക്ക്ശോശപ്പയുടെ ഉപയോഗം പാഴ്വേലയായിഅനുഭവപ്പെട്ടേക്കം.  അതുകൊണ്ടൂ തന്നെയായിരിക്കണംപലരും ഇത് ഉപയോഗിക്കാത്തതുംഎന്നാൽസഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ പഠിച്ച്ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെ പ്രതീകാത്മകതമനസിലാക്കിയിട്ടൂള്ളവർക്ക്  അവഗണനഒരുതരത്തിലും സഹിക്കാനാവില്ല

ശോശപ്പയുടെ ഉപയോഗത്തിൽ യാതൊരു ശ്രദ്ധയുംകാണിക്കാത്തവർ തന്നെ മറ്റു ചില അവസരങ്ങളിൽഅറിയാതെയാണെങ്കിലും  തിരുവസ്ത്രത്തിന്റെപ്രതീകാത്മകത ഏറ്റുപറയായുണ്ട്പള്ളിയിൽമരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ് നടത്തുന്നഅവസരങ്ങളിൽ നടുവിൽ കുരിശുള്ള കറൂത്തതിരുവസ്ത്രം വിരിച്ചിടാറൂണ്ടല്ലോസിമിത്തേരിയിൽഅഥവാ കുഴിമാടത്തിൽ ഒപ്പീസ് നടത്തുമ്പോൾ അങ്ങനെചെയ്യാറുമില്ലസിമിത്തേരിയിലെ കുഴിമാടത്തെപ്രതീകാത്മകമായി പള്ളിയിലേയ്ക്ക് മാറ്റുന്നതിനാണിങ്ങനെചെയ്യുന്നത്

നമ്മുടെ ആരാധനാ ചൈതന്യമനുസരിച്ച് വി.കുർബാനയിൽഉപയോഗിച്ച ശോശപ്പതന്നെയാണ് ഒപ്പീസിനു വിരിക്കേണ്ടത്.മിശിഹായുടെ കബറിടത്തിൽ കൂടീയേ മെശയാനികരുടെകുഴിമാടങ്ങൾ വിലയുള്ളതായി തീരുന്നുള്ളൂദൈവശാസ്ത്ര യാഥാർത്ഥ്യങ്ങളെല്ലാംസമ്യക്കായവതരിപ്പിക്കുന്ന വിശിഷ്ടമായ പ്രതീകമാണ്പള്ളിയിൽ വിരിക്കുന്ന ശോശപ്പ.

16ആം നൂറ്റാണ്ടിനു ശേഷം മറ്റെല്ലാക്കാര്യങ്ങളിലും എന്നപോളെ നമ്മുടെ ആരാധനാ വസ്ത്രങ്ങളിലും ലത്തീൻസഭയുടെ രീതികൾ അടിച്ചേൽപ്പിക്കപ്പെട്ടുഅങ്ങനെകറുത്ത തിരുവസ്ത്രങ്ങൾ നമ്മുടെ സഭയിലും കടന്നു കൂടി.മറ്റു പല കാര്യങ്ങൾക്കുമെന്നതു പോലെ ലത്തീൻ സഭ  രീതി ഉപേക്ഷിച്ചിട്ടും നമ്മുടെ പല പ്രമുഖവ്യക്തികൾക്കും അത് ഉപേക്ഷിക്കാനാവുന്നില്ലഅങ്ങനെകറൂത്ത ശോശപ്പയുമുണ്ടായിഅതു കൂടുതൽവലുപ്പപ്പെടുത്തി ഇന്നുപയോഗിക്കുന്ന വിരിപ്പുണ്ടായി.ശോശപ്പ മോശമാകും എന്ന ചിന്തയാണെങ്കിൽ വേറൊരുവെള്ളത്തുണിമേൽ അതു വിരിക്കാവുന്നതാണ്.

കൂദാശാഭാഗം ആരംഭിക്കുമ്പോൾ ശോശപ്പാ ചുരുട്ടികാസായ്ക്കും പീലാസായ്ക്കും ചുറ്റുമായി വയ്ക്കുന്നതുകാണാറുണ്ടല്ലോഇവിടെ ശോശപ്പാ ഈശോമിശീഹായുടെതലയിൽ കെട്ടിയിരിക്കുന്ന തൂവാലയായി മാറുകയാണ്.വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ  വസ്തുതനാം പലവുരു വായിച്ചിട്ടൂള്ളതാണ്പിന്നീട് അയാളുടെപിന്നാലെ വന്ന കേപ്പാ ശവകുടീരത്തിൽ കടന്നുകച്ചഅവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാലകച്ചയോടുകൂടിയല്ലാതെ തനിയേ ഒരിടത്തു ചുരുട്ടീവച്ചിരിക്കുന്നതും അദ്ദേഹം കണ്ടുമറ്റേ ശിഷ്യനും അകത്തുകടക്കുകയും കണ്ടൂ വിശ്വസിയ്ക്കുകയും ചെയ്തു. (20: 7-8) ഈശോമിശീഹായുടെ ഉത്ഥാനത്തിൽവിശ്വസിക്കുന്നതിനു പ്രേരിപ്പിച്ച ഒരടയാളമായിട്ടാണ് ചുരുട്ടീവച്ചിരിക്കുന്ന തൂവാല സുവിശേഷകൻ കണക്കാക്കുന്നത്.അതും നേരിൽ കണ്ടൂ വിശ്വസിച്ച സുവിശേഷകൻ തന്നെ.

നമ്മുടെ കുർബാനയിൽ ചുരുട്ടീ വച്ചിരിക്കുന്ന ശോശപ്പായുംഇതേ വിശ്വാസപ്രഖ്യാപനത്തിന്റെ പ്രതീകമാണ്.ഉത്ഥിതനായ മിശീഹായുടെ ദിവ്യരഹസ്യങ്ങളാണ് ഇവിടെപരികർമ്മം ചെയ്യപ്പെടൂന്നത് എന്ന്  കർമ്മംസൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.

വിശുദ്ധ കുർബാനയുടെ അവസാനത്തിലെത്തുമ്പോൾദിവ്യരഹസ്യങ്ങൾക്കു ചുറ്റുമായി ചുരുട്ടി വച്ചിരുന്നശോശപ്പ നിവർത്തി വയ്ക്കുന്നുണ്ട്.  ദിവ്യരഹസ്യങ്ങൾപൂർത്തിയായിക്കഴിഞ്ഞുവിസ്വാസികൾ വന്നുസ്വീകരിക്കുന്നതിനുള്ള സമയമായി എന്നു പ്രഖ്യാപിക്കുന്നഒരു കർമ്മമായി ഇതിനെ മനസിലാക്കാം.

ഇങ്ങനെ പലവിധ പ്രതീകാത്മകതയുള്ള തിരുവസ്ത്രമാണ്ശോശപ്പഇതു മനസിലാക്കിക്കഴിഞ്ഞാൽ പിന്നെഎങ്ങിനെ ഇത് വേണ്ടന്നു വയ്ക്കാനാകും.

മലങ്കര സഭയിലെ കുർബാനക്രമത്തിൽ ശോശപ്പ ആഘോഷം എന്ന ഒരു കർമ്മമുണ്ട്. ഈ അവസരത്തിൽ കാർമ്മികൻ രഹസ്യത്തിൽ ചൊല്ലുന്ന പ്രാർത്ഥനയിൽ ശോശപ്പായുടെ പ്രതീകാത്മകത മുഴുവൻ അടങ്ങിയിട്ടൂണ്ട്. “ഇസ്രായേലിന്റെ പന്ത്രണ്ടൂ ഗോത്രങ്ങൾക്കുവേണ്ടീ പന്ത്രണ്ടൂ നദികൾ ഒഴുക്കിക്കൊടൂത്ത തീക്കനൽ പാറ നീ ആകുന്നു. ഞങ്ങളുടെ രക്ഷകന്റെ കബറിങ്കൽ വയ്ക്കപ്പെട്ട അഅ തീക്കനൽ പാറയും നീ തന്നെയാകുന്നു.”

ദാഹിച്ചു വലഞ്ഞ ഇസ്രായേൽ ജനത്തിനു ജീവന്റെ പാറ പിളർന്നു വെള്ളം നൽകി അവരുടെ ജീവൻ പരിരക്ഷിച്ച കഥ നാം പുറപ്പാടിന്റെ പുസ്തകത്തിൽ(17: 1-7) വായിക്കുന്നുണ്ട്. ഒരിക്കലും മരിക്കാനിടയില്ലാത്ത വിധത്തിൽ ജീവന്റെ ജലം നല്കിയ മിശിഹായുടെ ആദിരൂപമായി ഇതിനെ വ്യാഖ്യാനിക്കാറുണ്ടല്ലോ. അതുകൊണ്ടാണ് ആ പാറയുടേയും ജീവന്റെ ജലം നൽകിക്കൊണ്ട് മിശിഹാ ഉയർത്തെണീറ്റ കല്ലറയുടെ മൂടിയായ പാറയുടേയും പ്രതീകമായി ശോശപ്പയെ എടുത്തു കാണിക്കുന്നത്.


Wednesday, September 19, 2012

വി. മരിയ ഗൊരേത്തി (1890_1902)



ÉdLIí ÕÏØá ÎÞdÄ¢ dÉÞÏÎáUçMÞZ æÈFßW ÉÄßÈÞÜá ÄÕà µáçJxí Îøß‚ ÎøßÏ æ·ÞçøJß ®K ÕßÖáiÏáæ¿ ²ÞVÎÆßÕØÎÞÃí  ¼âææÜ ¦ùíí. Õß. ÎøßÏ æ·ÞçøJßÏáæ¿ µ@ ÈNáæ¿ ¼àÕßÄæJ ÖáiàµøßAÞX ØÙÞÏßAáKÄá çÉÞæÜ ææÆÕßµØÞKßÇcÎáUÄáÎÞÃí. Õ{æø ÆøßdÆÎÞÏßøáKá ¥Õ{áæ¿ µá¿á¢Ì¢. µV×µÈÞÏßøáK ¥ºí»X Üâ·ß æ·ÞçøJßÏᢠ¥N ¥ØâLÏᢠÕ{æø µ×í¿æMGßGÞÃí ¥Õøáæ¿ ¦ùá ÎAæ{ Õ{VJßÏßøáKÄí. ÎøßÏÏíAá dÉÞ@Îßµ ÕßÆcÞÍcÞØ¢ çÉÞÜᢠÜÍß‚ßøáKßÜï. 

¥ÄàÕ ØáwøßÏÞÏßøáKá ÎøßÏ. dÉÞÏJßW µÕßE ÖøàøÕ{V‚Ïᢠ¥ÕZAáIÞÏß øáKá. ÎÞÄÞÉßÄÞAæ{ ØÙÞÏßAáÕÞX ®çMÞÝᢠ¥ÕZ dÖiß‚ßøáKá. dÉÞV@ÈÏßÜᢠ©ÉÕÞØJßÜᢠ¼àÕß‚ ¦ ÌÞÜßµ, ²øá µÞÜJᢠæºùßÏ ÉÞÉ¢ çÉÞÜᢠ溇ßæÜïKá ÖÉ@¢ æºÏíÄßøáKá. ÎøßÏÏíAí ²XÉÄá ÕÏØí dÉÞÏÎáUçMÞZ ¥Õ{áæ¿ ¥ºí»X ÎçÜùßÏ çøÞ·¢ ÌÞÇß‚á Îøß‚á. ¥çÄÞæ¿ ¦ µá¿á¢Ì¢ ¥ÈÞ@ÎÞÏß. ²øá çÈøæJ ¦ÙÞøJßÈá çÉÞÜᢠյ µæIJÞÈÞµÞæÄ ÕKçÄÞæ¿ ¥N ¥ØâL 'æØæùæÈÜïß" ®K ÇÈßµ µá¿á¢ÌJßW ÕàGáç¼ÞÜß æº‡áÕÞÈÞÏß çÉÞÏß. ÎøßÏÏᢠ¥NçÏÞæ¿ÞJí ¥Õßæ¿ÏÞÃí ¼àÕß‚ßøáKÄí. 

æØæùæÈÜïß µá¿á¢ÌJßæÜ ¥ÜµíØÞçdIÞ ®K çÉøáU ÉæJÞXÉÄáµÞøX ÎøßÏáæ¿ ØìwøcJßW ÎÄßÎùKí ¥Õæ{ ÄæaæÏÞM¢ µß¿A ÉCß¿ÞX ÉÜÄÕà fÃß‚á. ®KÞW, ¥ÕZ ²øßAÜᢠ¥ÄßÈá ÕÝBßÏßÜï. ÎøßÏ ¥NçÏÞ¿í ÕßÕø¢ ÉùæECßÜᢠÎxá ¼àÕßÄÎÞV·ÎßÜïÞJÄßÈÞW ¥ÕVAí ¦ ç¼ÞÜß ©çÉfßAÞÈÞµáÎÞÏßøáKßÜï. ÎøßÏ ¥NçÏÞ¿í ÉùEá: ''®æa Öøàø¢ æÕGßÎáùß‚í µ×ÃB{ÞAßÏÞW µâ¿ß ¾ÞX ÉÞÉ¢ 溇ßÜï."" ¥ÜµíØÞçdIÞ ÎøßÏæÏ ÕÖJÞAÞX dÖ΢ Äá¿VKáæµÞçIÏßøáKá. ÉdLIí ÕÏØá ÎÞdÄ¢ dÉÞÏÎáU ¦ ÌÞÜßµ çÏÖáÕßçÈÞ¿í µøEádÉÞV@ß‚á. ''¥Bí ®æa µâæ¿ÏáUçMÞZ ®ÈßAá çÉ¿ßÏßÜï. ®æa µøáJí ¥BÞÃí. ®æK ÕÝßÈ¿çJÃçÎ..""
²øá ÆßÕØ¢ ÎøßÏ Äæa ÎáùßÏßW ÄÈß‚ßøßAáçOÞZ ¥ÜµíØÞçdIÞ µÏùßÕKá. ¥Õæ{ ÉÞÉ¢ 溇ÞX ÈßVÌtß‚á. ÎøßÏ ÕÝBáKßæÜïKá µIçMÞZ ¥ÏÞZ ²øá µJßæÏ¿áJí ÉÄßÈÞÜá ÄÕà ¥Õæ{ µáJß. 

µáJáæµÞIí øµíÄ¢ ÕÞVK ÖøàøÕáÎÞÏß ¥Õæ{ ¥¿áJáU çÆÕÞÜÏJßæÜ ææÕÆßµÈᢠÎxᢠçºVKí ¦ÖáÉdÄßÏßçÜAí æµÞIáçÉÞÏß. §ì Ø¢ÍÕJßÈí ¯ÄÞÈᢠÆßÕØ¢ ÎáXÉí ÎÞdÄÎÞÏßøáKá ÎøßÏÏáæ¿ ¦ÆcµáVÌÞÈ Øbàµøâ. ÎøÃAß¿AÏßW Õ‚í ÎøßÏ ææÕÆßµçÈÞ¿í ÉùEá: ''¥ÜµíØÞçdIÞçÏÞ¿í ¾ÞX fÎß‚áµÝßEá. ²øßAW ¥ÏÞZAí æºÏíÄ æÄxßæȵáùß‚í çÌÞÇcÎáIÞÕá¢. ¥ÏÞZ ÎÞÈØÞLøæM¿á¢."" ÉßçxKí ÎøßÏ Îøß‚á. ¥ÜµíØÞçdIÞæÏ çµÞ¿Äß 30 ÕV×çJAí Ä¿Õá ÖßfÏíAá ÕßÇß‚á. 

¼ÏßÜßÜÞÏßøßAáçOÞZ ¥ÜµíØÞçdIÞÏíAí ÎøßÏÏáæ¿ ÆVÖÈÎáIÞÏß. ÜßÜïßMâAZ ¥ÃßEí, æÕUÕØídÄ¢ Çøß‚í, ÎøßÏ ²øá ÉâçLÞGJßW ÈßWAáKÄÞÏß ¥ÏÞZ µIá. ¥ÕZ ¥Õæa ¥¿áçJAí ÕKÄÞÏᢠÜßÜïßMâAZ ØNÞÈß‚ÄÞÏᢠØbÉíÈ¢ µIçÄÞæ¿ ¥ÜµíØÞçdIÞÏíAí ÄÞX æºÏíÄ æÄxßæa ¦Ý¢ ÎÈØßÜÞÏß. ¥ÕX ÉÖíºÞJÉß‚á. 
1950W çÉÞMí ÉÏØí ÉdLIÞÎX ÎøßÏ æ·ÞçøJßæÏ ÕßÖáiÏÞÏß dɶcÞÉßAáK º¿BßW ÎáGáµáJß ÈßKá dÉÞV@ßAÞX ¼ÏßW çÎÞºßÄÈÞÏ ¥ÜµíØÞçdIÞÏᢠ®JßÏßøáKá. ¥Kí ¦ º¿BßW ÉæC¿áAÞX øIøÜfçJÞ{¢ ÕßÖbÞØßµ{ÞÃí ÕJßAÞÈßæÜJßÏÄí. ÎøßÏÏáæ¿ ¥N ¥ØâLÏᢠº¿BßæÈJßÏßøáKá. Äæa εæ{ ÕßÖáiÏÞÏß dɶcÞÉßAáK º¿BßW ÉæC¿áAÞX ÍÞ·c¢ ÜÍß‚ ¯µ ØídÄàÏÞÃí ¥ØáL


courtesy :www.manoramaonline.com

Saturday, September 15, 2012

വിശുധന്മാരോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന ..

വിശുധന്മാരോടുള്ള മധ്യസ്ഥ  പ്രാര്‍ത്ഥന  തെറ്റാണു ....അവര്‍ മരിച്ചവര്‍ ആണ് ,അവര്‍ ഉറക്കത്തില്‍ ആണ് അവര്‍ക്ക് പ്രാര്‍ഥിക്കാന്‍ കഴിയില്ല പെന്തകോസ്തുകരുടെ(ഈ വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ ഇഷ്ട്ടപെടുനില്ല  കാരണം പെന്തകസ്തു ശ്ലീഹന്മാരുടെ മേല്‍ പരിശുധാല്‍മാവ്‌ ഇറങ്ങി വന്നത് ആണ് ,പ്രോട്ടസ്ടന്റ്റ്  അതാണ്‌ യോജിക്കുന്ന  പേര്  കാരണം എന്തിനും ഏതിനും പ്രോട്ടെസ്റ്റ്  ചെയ്യുന്നവര്‍ )  ഈ ചോദ്യങ്ങള്‍ നിങ്ങളുടെ മുന്‍പില്‍ പലതവണ വന്നിരിക്കാം ..ചിലര്‍ അതിനു മറുപടി കൊടുക്കാം കൊടുക്കാതിരികാം ....വിശുദ്ധ വേദ  പുസ്തകത്തില്‍    നിന്നും ഉള്ള  ചില വാക്യങ്ങള്‍ ആവശ്യത്തിനും അനാവശ്യത്തിനും എടുത്തു ഇതിനായി ഉപയോഗിക്കുകയും ചെയ്യും ...കേരളത്തിലെ അപോസ്തോലിക സഭകള്‍ക്ക് ഇതിനെതിരെ വിശ്വാസികളെ ബോധവല്കരിക്കണം എന്നുള്ള മോഹം ഉണ്ടെന്നും തോന്നുന്നില്ല ...പ്രോട്ടെസ്ടന്റ്റ്കാരെയും കത്തോലിക്കാ സഭ ഉള്‍പെടുന്ന അപോസ്തോലിക സഭകളെയും വേര്‍ തിരിക്കുന്ന ഒരു അടിസ്ഥാന പരം ആയ വ്യത്യാസം അപോസ്തോലിക സഭകള്‍  സഭക്ക് ലഭിച്ച വാമൊഴി ആയി പകര്‍ന്നു കിട്ടിയ പാരമ്പര്യങ്ങളെ വേദ പുസ്തക ത്തോടൊപ്പം പിന്തുടരുന്നു എന്നാല്‍   പ്രോട്ടെസ്ടന്റ്റ് കാര്‍ പാരമ്പര്യങ്ങള്‍ ആവശ്യം  ഇല്ല ബൈബിള്‍ മാത്രം വിശ്വാസത്തിന്റെ അടിസ്ഥാനം എന്ന് വാദിക്കുന്നു (Sola Scripta Ie Scripture Alone).(രസകരം ആയ കാര്യം വേദ പുസ്തകം മാത്രം അടിസ്ഥാനം എന്ന് വാദിക്കുന്നത് ഒരു അബദ്ധ  പഠനം ആണെന്ന്  വേദപുസ്തകം തന്നെ പറയുന്നു -""സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ(എഴുതപ്പെടാത്ത  വചനം -സഭയുടെ പാരമ്പര്യങ്ങള്‍ ) കത്തുമുഖേനയോ(എഴുതപെട്ട  പാരമ്പര്യം -വേദ പുസ്തകം ) നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍"".  പൗലോസ്‌ അപോസ്തോലന്‍  തെസലോനിയക്കാര്‍ക്ക്  എഴുതിയ  രണ്ടാം  ലേഖനം പൗലോസ്‌ അപോസ്തോലന്‍ തെസലോനിയക്കാര്‍ക്ക് എഴുതിയ രണ്ടാം ലേഖനം പതിനഞ്ചാം വാക്യം 

പ്രോട്ടെസ്ടന്റ്റ്കാരുടെ  വാദങ്ങള്‍ 
1 ) മധ്യസ്ഥ  പ്രാര്‍ത്ഥന  തെറ്റാണു.
ആദ്യം തന്നെ  ഒരു സംശയം മധ്യസ്ഥ പ്രാര്‍ത്ഥന തെറ്റാണ്   എന്ന് വാദിക്കുന്ന  പാസ്റെര്‍ ഒരു രോഗശാന്തി ശുസ്രൂഷയിലോ മറ്റോ എന്റെ സഹോദരി എന്റെ സഹോദരാ നിങ്ങള്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു എന്ന് പറയുന്നത് പിന്നെ എന്താണ് ? ഒരു രോഗിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍  ഇയാളുടെ(Pastor) സ്ഥാനം എന്താണ് ? മധ്യസ്ഥ പ്രാര്‍ത്ഥന തെറ്റാണു എന്ന് പ്രസംഗിക്കുന്ന പാസ്റെര്‍ സ്വയം മധ്യസ്ഥന്‍ ആവുന്നോ ?അപ്പോള്‍ ന്യായം ആയും പാസ്റെര്‍ രോഗികളെ കബളിപ്പിക്കുക  ആണ്  ചെയ്യുന്നത്   അത് മാത്രം  അല്ല   പറയുന്നതും   പ്രവര്‍ത്തിക്കുന്നതും തമ്മില്‍ പുലബന്ധം പോലും ഇല്ല  താനും .....
മാത്രം അല്ല അപോസ്തോലന്‍ ആയ പൗലോസ്‌ മറ്റുള്ളവരോട്  തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ അപേക്ഷിക്കുന്നുമുണ്ട് ...
"ദൈവവചനത്തിന്റെ കവാടം ഞങ്ങള്‍ക്ക് തുറന്നു തരാനും ഞങ്ങള്‍ ക്രിസ്തുവിന്റെ രഹസ്യം പ്രഖ്യാപിക്കാനുമായിനിങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണം ":  കൊളോസോസ് 4:3 .
(At the same time, pray for us, too, that God may open a door to us for the word, to speak of the mystery of Christ, for which I am in prisonCol 4:3)
നിങ്ങളില്‍ ആരെങ്കിലും രോഗി ആണെങ്കില്‍ അവര്‍ സഭയിലെ ശ്രേഷ്ടന്മാരെ വിളിക്കട്ടെ അവര്‍ അവനെ കര്‍ത്താവിന്റെ നാമത്തില്‍ തൈലാഭിഷേകം ചെയ്തു അവനു വേണ്ടി പ്രാര്‍ത്ഥിക്കട്ടെ :യാകോബ് 5 :14.
Is anyone among you sick? He should summon the presbyters of the church, and they should pray over him and anoint (him) with oil in the name of the Lord :Jam 5:14
ക്രിസ്തു ഏക മദ്ധ്യസ്ഥന്‍ എന്നുള്ളത്  രക്ഷയിലേക്കു ഉള്ള  മാര്‍ഗം കര്‍ത്താവില്‍ കൂടി ആണ് എന്ന് സൂചിപിക്കാന്‍ ഉള്ള രീതിയില്‍ ആണ് പ്രയോഗിച്ചിരിക്കുന്നത്  (Jesus answered, "I am the way and the truth and the life. No one comes to the Father except through me.John 14:6) അല്ലാതെ   ആര്‍കും മധ്യസ്ഥ പ്രാര്‍ത്ഥന നടത്താന്‍ അഥവാ മറ്റൊരാള്‍ക്ക്‌ വേണ്ടി പ്രാര്‍ഥിക്കാന്‍ പാടില്ല  എന്നുള്ള അര്‍ത്ഥത്തില്‍ അല്ല  അങ്ങനെ ആയിരുന്നെങ്കില്‍  പൗലോസ്‌ അപോസ്തോലന്‍ തനിക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളോട്  ആവശ്യപെടുമായിരുന്നില്ല   യാകോബ്  അപോസ്തോലന്‍  രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍  ആവശ്യപെടുമായിരുന്നില്ല  .ഇത്തരം വാദത്തിന്റെ ബലഹീനത  ഈ വാക്യങ്ങളില്‍  വ്യക്തം ആവുന്നുണ്ട്‌  , ഇനി ഇതല്ല  അപോസ്തോലന്മാരെക്കാള്‍ വലിയ   ജ്ഞാനം  ഉണ്ടെന്നു  ആര്‍ക്കെങ്കിലും   തോന്നുന്നുണ്ടെങ്കില്‍   തുടരാം  ഇത്തരം  വരട്ടു  വാദങ്ങള്‍ ....
2 )വിശുദ്ധന്മാര്‍   അവര്‍ മരിച്ചവര്‍ ആണ് ,അവര്‍ ഉറക്കത്തില്‍ ആണ് അവര്‍ക്ക് പ്രാര്‍ഥിക്കാന്‍ കഴിയില്ല.
തീര്‍ച്ചയായും അടുത്ത വാദം  വിശുദ്ധന്മാര്‍ മരിച്ചവര്‍ ആണ് അവര്‍ ഉറക്കത്തില്‍ ആണ് അവര്‍ക്ക് പ്രാര്‍ഥിക്കാന്‍ കഴിയില്ല തുടങ്ങിയവ ആണ് . ഇതിനെ ന്യായികരിച്ചു ചില വാക്യങ്ങളും സാധാരണ ആയി എടുക്കാറുണ്ട് .പ്രോട്ടെസ്ടന്റ്റ്  വാദം മരിച്ചവര്‍ ക്രിസ്തുവിന്റെ രണ്ടാം വരവ് വരെ ഉറക്കത്തില്‍ ആണ് അഥവാ നിര്‍ജീവ അവസ്ഥയില്‍ ആണ് ...ഇത് പതിനാറാം നൂറ്റാണ്ടില്‍ പ്രോട്ടെസ്ടന്റ്റ് വിശ്വാസത്തിനു രൂപം കൊടുത്ത മാര്‍ട്ടിന്‍ ലുധരിന്റെ ആത്മാവിന്റെ ഉറക്കം (soul sleep  ) എന്നാ ആശയം ആണ് .ഇതും ഒരു അബദ്ധ പഠനം മാത്രം ആണ് ,കാരണം ക്രിസ്തുവിന്റെ മനുഷാവതാരത്തിനു  എത്രയോ നാള്‍ മുന്‍പ് മരിച്ചു പോയ   മോശ കര്‍ത്താവിനോട് സംസാരിച്ചതായി വചനം പറയുന്നു ..ഒരു വേദവാക്യം എങ്ങനെ വളച്ചൊടിക്കാം എന്നതിന് ഏറ്റവും നല്ല ഉദാഹരം ആണ് ഇതിനെ ക്കുറിച്ചുള്ള പ്രോറെസ്ടന്റ്ടുകാരുടെ സമീപനം ...
കര്‍ത്താവിന്റെ ദാസന്‍ ആയ മോശ മോവാബ് ദേശത്ത് വച്ച് മരണപെട്ടു അവിടെ സംസ്കരിക്കപെട്ടു എന്ന് വചനം പറയുന്നു  നിയമാവര്‍ത്തനം 34 :5 -6
മോശയും എലിയാവും അവനോടു (ഇശോയോടു )സംസാരിക്കുന്നത് അവര്‍(ശിഷ്യന്മാര്‍ ) കണ്ടു പത്രോസ് യേശുവിനോട് പറഞ്ഞു കര്‍ത്താവേ നിനക്ക് സമ്മതം ആണെങ്കില്‍ ഞാന്‍ മൂന്നു കൂടാരങ്ങള്‍ പണിയാം ഒന്ന് നിനക്ക് ഒന്ന് മോശക്ക് ഒന്ന് എലിയാവിനു .മത്തായി 17 :1 -4--കൂടാതെ പത്രോസ് മാര്‍കോസ് ലുകോസ് എന്നിവരും ഈ സംഭവം രേഖപെടുതിയിരിക്കുന്നു ഏറ്റവും രസകരം ആയ കാര്യം സ്വന്തം അബദ്ധ പഠനം ഉപേക്ഷിക്കുന്നതിന് പകരം ലുതെരും പ്രോറെസ്ട്ടന്റ്ടുകാരും സ്ലീഹന്മാരെ അങ്ങ് തിരുത്തി !!!!!!!!!.....അതെ മോശയും എലിയാവും അവിടെ വന്നിട്ടില്ല അതൊക്കെ ശിഷ്യന്മാര്‍ക്ക് തോന്നിയത് ആണ്  !!!എന്താ പറയുക കലികാലം 

മധ്യസ്ഥ  പ്രാര്‍ത്ഥന   വേദ പുസ്തകത്തില്‍ തുടരുന്നു  ..... 
നീയും നിന്റെ മരുമകള്‍ സാറയും പ്രാര്‍ഥിച്ചപ്പോള്‍ നിങ്ങളുടെ പ്രാര്‍ത്ഥന പരിശുദ്ധന്‍ ആയവനെ ഞാന്‍ അനുസ്മരിപ്പിച്ചു  -തോബിത് 12 :12

ഇപ്പോള്‍ വ്യക്തം  ആയി  എന്തുകൊണ്ടാണ് പ്രോറെസ്ടന്റ്റ് വിശ്വാസത്തിന്റെ സ്ഥാപകന്‍ മാര്‍ട്ടിന്‍ ലുഥര്‍ തോബിത് ബൈബിളില്‍ നിന്നും നീക്കം ചെയ്തത് എന്നു ?സ്വന്തം അബദ്ധ പഠനം തിരുത്തുന്നതിനു പകരം അതിനു  എതിരെ ബൈബിളില്‍ ഉള്ളത് എല്ലാം നീക്കം ചെയ്യുന്നു ... 

കൂടാതെ ഒന്ന് ശമുവേല്‍  28 ആം അധ്യായത്തില്‍ ഇപ്രകാരം കാണുന്നു,സവൂല്‍ മരിച്ചിട്ട് അവന്റെ നഗരം ആയ രാമയില്‍ സംസ്ക്കരിക്കപെടുകയും ഇശ്രെല്യരെല്ലാം അവനെ ഓര്‍ത്തു വിലപിക്കുകയും ചെയ്തു(ശമുവേല്‍ 28 :1അതെ അധ്യായത്തില്‍ ശമുവേല്‍  ഇപ്രകാരം സൌളിനോട് ചോദിക്കുന്നു "നീ എന്നെ വിളിച്ചു വരുത്തി ശല്യപെടുതിയത് എന്തിനു ?" (ശമുവേല്‍ 28 :5) അതിനു ശേഷം കര്‍ത്താവായ ദൈവം രാജ്യം സൌളില്‍ നിന്നും എടുത്തു ദാവീദിന് നല്‍കിയ കാര്യം അവനെ അറിയിക്കുന്നു ...
ദൈവമായ കര്‍ത്താവ്‌ എടുത്ത ഒരു സുപ്രധാന തീരുമാനം മരണശേഷം ശമുവേലിനു സൌളിനെ അറിയിക്കാന്‍ കഴിഞ്ഞു .....അപ്പോഴും ചിലര്‍ക്ക് അത് സൌളിനു തോന്നിയത് ആണ് എന്നു വാദിക്കാന്‍ ആണ് ഇഷ്ട്ടം  ...കഷ്ട്ടം 

അവന്‍ അഞ്ചാമത്തെ മുദ്ര തുറന്നപ്പോള്‍ ദൈവ വചനത്തെ പ്രതിയും തങ്ങളുടെ സക്ഷ്യത്തെ പ്രതിയും വധിക്കപെട്ടവരുടെ ആത്മാക്കളെ ബലി പീഠം കീഴെ കാണപെട്ടു .വലിയ സ്വരത്തില്‍ അവര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു പരിശുദ്ധനും സത്യവാനും ആയ നാഥാ ഭൂമിയില്‍ വസിക്കുന്നവരുടെ മേല്‍ ന്യായവിധി നടത്തി ഞങ്ങളുടെ രക്തത്തിന് പ്രതികാരം ചെയ്യാന്‍ അങ്ങ് എത്രത്തോളം വൈകും. അവര്‍ക്ക് ഓരോരുത്തര്‍ക്കും ധവള വസ്ത്രം നല്കപെട്ടു അവരെപ്പോലെ വധിക്കപെടാന്‍ ഇരിക്കുന്ന സഹ ദാസന്മാരുടെയും സഹോദരന്മാരുടെയും എണ്ണം തികയുന്നത് വരെ ഒരല്പ്പ സമയം കൂടി വിശ്രമിക്കാന്‍ അവര്‍ക്ക് നിര്‍ദേശം കിട്ടി .വെളിപാട് 6 :9 -11
വിശുദ്ധന്മാര്‍ക്കു സംസാരിക്കാന്‍ കഴിയില്ല അല്ലെ ? അവര്‍ക്ക് കര്‍ത്താവിനോട് പ്രാര്‍ത്ഥിക്കാന്‍ കഴിയില്ല അല്ലെ ? കൊള്ളാം 

അവന്‍ അത് സ്വീകരിച്ചപ്പോള്‍ നാല് ജീവികളും ഇരുപത്തിനാല് ശേഷ്ട്ടന്മാരും കുഞ്ഞാടിന്റെ മുന്‍പില്‍ സാഷ്ട്ടംഗം പ്രണമിച്ചു ഓരോരുത്തരും വീണയും വിശുദ്ധന്‍ മാരുടെ പ്രാര്‍ത്ഥനകള്‍ ആകുന്ന പരിമള ദ്രവ്യം നിറഞ്ഞ സ്വര്‍ണ്ണകശ ലങ്ങളും  കയ്യിലേന്തിയിരുന്നു: വെളിപാട് 5 :8 

ദൂതന്റെ കയ്യില്‍ നിന്നും പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു .വെളിപാട് 8 :4



വെളിപാട് പുസ്തകം പരിമള ദ്രവ്യങ്ങളുടെ ധൂപം വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളോട് ഒപ്പം ദൈവ സന്നിധിയിലേക്ക് ഉയര്‍ന്നു എന്നു പറയുമ്പോള്‍  വിശുദ്ധന്മാര്‍ ഉറക്കത്തില്‍ ആണ് എന്നു വിശ്വസിക്കുന്ന ജനതയുടെ കണ്ണിലെ ഇരുട്ട് നീങ്ങാന്‍ പ്രാര്‍ഥിക്കാം .

ധനവാനും ലാസറും -മരിച്ചവര്‍ക്ക് സംസാരിക്കാന്‍ കഴിയില്ല അല്ലെ ?കര്‍ത്താവ്‌ പറഞ്ഞ ഉപമകളെ ശ്രദ്ധിക്കുക കര്‍ത്താവിന്റെ ഉപമകളില്‍ മരിച്ചവര്‍ സംസാരിക്കുന്നു നരകത്തില്‍ ഉള്ളവര്‍ സ്വര്‍ഗത്തില്‍ ഉള്ള ലാസറിന്റെമധ്യസ്ഥത യാചിക്കുന്നു മരിച്ച അബ്രഹാം അല്ല ജീവിക്കുന്ന അബ്രഹാം മറുപടി നല്‍കുന്നു !!
ലുകോസ് 19 -31
ഇനി മരിച്ച വിശുദ്ധന്മാര്‍ക്കു സംസാരിക്കാനും പ്രാര്‍ത്ഥിക്കാനും കഴിയില്ല എങ്കില്‍ കര്‍ത്താവ്‌ തന്നെ തന്റെ ഉപമകളില്‍ അതിനു ഘടക വിരുദ്ധം ആയ കാര്യങ്ങള്‍ പറയുമോ ഒരിക്കലും ഇല്ല ..കര്‍ത്താവ്‌ പറഞ്ഞത് നിങ്ങള്‍ വിശ്വസിക്കുമോ ?അതോ ലൂഥര്‍ പറഞ്ഞത് വിശ്വസിക്കുമോ ? ഞാന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു ലുഥറിനെ തള്ളികളയുന്നു ..

അവിടുന്ന് മരിച്ചവരുടെ അല്ല ജീവിക്കുന്നവരുടെ ദൈവം ആണ് അവിടുത്തേക്ക്‌ എല്ലാവരും ജീവിക്കുന്നവര്‍ തന്നെ ലുകോസ് 20 :38.

കര്‍ത്താവായ ദൈവം നമുക്ക് അവനെ വെളിപെടുതിയത് ഇപ്രകാരം ആണ്  ഞാന്‍ അബ്രഹാമിന്റെയും  യകോബിന്റെയും ഇസഹക്കിന്റെയും ദൈവമാണ്   ഞാന്‍ മരിച്ചവരുടെ ദൈവം അല്ല ജീവിക്കുന്നവരുടെ ദൈവം ആണ് ...മത്തായി -22 :32
I am the God of Abraham, the God of Isaac, and the God of Jacob'? He is not the God of the dead but of the living."Matthew 22:32

ഇനിയും ജനങ്ങളെ വീണ്ടും അബദ്ധ പഠനത്തിലൂടെ നയിക്കാന്‍ ആണ് ഇവരുടെ ശ്രമം എങ്കില്‍ എന്ത് ചെയ്യണം എന്നും കര്‍ത്താവ്‌ വ്യക്തം ആയി പറഞ്ഞിട്ടുണ്ട് ..

അവന്‍ ശിഷ്യരോട് പറഞ്ഞു ദുഷ്പ്രേരണകള്‍ ഉണ്ടാകാതിരിക്കുന അസാധ്യം എന്നാല്‍ ആര് മൂലം ഉണ്ടാകുന്നുവോ അവനു ദുരിതം ഈ ചെറിയവനില്‍ ഒരുവന് ദുഷ് പ്രേരണ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ല് കെട്ടി കടലില്‍  എറിയപ്പെടുന്നത്   ആണ്.  Lukos 17:1-2
മകെബുസിനു ലഭിച്ച ദര്‍ശനം  മരണപെട്ട ഒനിയാസും ജെറമിയും ഇസ്രേല്‍ ജനത്തിന് വേണ്ടി മധ്യസ്ഥത യാചിക്കുന്നു.
""സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍"".  പൗലോസ്‌ അപോസ്തോലന്റെ വാക്കുകള്‍ വീണ്ടും ഓര്‍ക്കാം എന്താണ് സഭയുടെ പാരമ്പര്യം നമ്മെ പഠിപ്പിക്കുന്നത് ?
Hermas

"[The Shepherd said:] ‘But those who are weak and slothful in prayer, hesitate to ask anything from the Lord; but the Lord is full of compassion, and gives without fail to all who ask him. But you, [Hermas,] having been strengthened by the holy angel [you saw], and having obtained from him such intercession, and not being slothful, why do not you ask of the Lord understanding, and receive it from him?’" (The Shepherd 3:5:4 [A.D. 80]). 

Clement of Alexandria
"In this way is he [the true Christian] always pure for prayer. He also prays in the society of angels, as being already of angelic rank, and he is never out of their holy keeping; and though he pray alone, he has the choir of the saints standing with him [in prayer]" (Miscellanies 7:12 [A.D. 208]). 

Origen
"But not the high priest [Christ] alone prays for those who pray sincerely, but also the angels . . . as also the souls of the saints who have already fallen asleep" (Prayer 11 [A.D. 233]). 

Cyprian of Carthage
"Let us remember one another in concord and unanimity. Let us on both sides [of death] always pray for one another. Let us relieve burdens and afflictions by mutual love, that if one of us, by the swiftness of divine condescension, shall go hence first, our love may continue in the presence of the Lord, and our prayers for our brethren and sisters not cease in the presence of the Father’s mercy" (Letters 56[60]:5 [A.D. 253]). 

Anonymous
"Atticus, sleep in peace, secure in your safety, and pray anxiously for our sins" (funerary inscription near St. Sabina’s in Rome [A.D. 300]). 
"Pray for your parents, Matronata Matrona. She lived one year, fifty-two days" (ibid.). 
"Mother of God, [listen to] my petitions; do not disregard us in adversity, but rescue us from danger" (Rylands Papyrus 3 [A.D. 350]). 

Methodius
"Hail to you for ever, Virgin Mother of God, our unceasing joy, for to you do I turn again. You are the beginning of our feast; you are its middle and end; the pearl of great price that belongs to the kingdom; the fat of every victim, the living altar of the Bread of Life [Jesus]. Hail, you treasure of the love of God. Hail, you fount of the Son’s love for man. . . . You gleamed, sweet gift-bestowing Mother, with the light of the sun; you gleamed with the insupportable fires of a most fervent charity, bringing forth in the end that which was conceived of you . . . making manifest the mystery hidden and unspeakable, the invisible Son of the Father—the Prince of Peace, who in a marvelous manner showed himself as less than all littleness" (Oration on Simeon and Anna 14 [A.D. 305]). 
"Therefore, we pray [ask] you, the most excellent among women, who glories in the confidence of your maternal honors, that you would unceasingly keep us in remembrance. O holy Mother of God, remember us, I say, who make our boast in you, and who in august hymns celebrate the memory, which will ever live, and never fade away" (ibid.). 
"And you also, O honored and venerable Simeon, you earliest host of our holy religion, and teacher of the resurrection of the faithful, do be our patron and advocate with that Savior God, whom you were deemed worthy to receive into your arms. We, together with you, sing our praises to Christ, who has the power of life and death, saying, ‘You are the true Light, proceeding from the true Light; the true God, begotten of the true God’" (ibid.). 

Cyril of Jerusalem
"Then [during the Eucharistic prayer] we make mention also of those who have already fallen asleep: first, the patriarchs, prophets, apostles, and martyrs, that through their prayers and supplications God would receive our petition . . . " (Catechetical Lectures 23:9 [A.D. 350]). 

Hilary of Poitiers
"To those who wish to stand [in God’s grace], neither the guardianship of saints nor the defenses of angels are wanting" (Commentary on the Psalms 124:5:6 [A.D. 365]). 

Ephraim the Syrian
"You victorious martyrs who endured torments gladly for the sake of the God and Savior, you who have boldness of speech toward the Lord himself, you saints, intercede for us who are timid and sinful men, full of sloth, that the grace of Christ may come upon us, and enlighten the hearts of all of us so that we may love him" (Commentary on Mark [A.D. 370]). 
"Remember me, you heirs of God, you brethren of Christ; supplicate the Savior earnestly for me, that I may be freed through Christ from him that fights against me day by day" (The Fear at the End of Life [A.D. 370]). 

The Liturgy of St. Basil
"By the command of your only-begotten Son we communicate with the memory of your saints . . . by whose prayers and supplications have mercy upon us all, and deliver us for the sake of your holy name" (Liturgy of St. Basil [A.D. 373]). 

Pectorius
"Aschandius, my father, dearly beloved of my heart, with my sweet mother and my brethren, remember your Pectorius in the peace of the Fish [Christ]" (Epitaph of Pectorius [A.D. 375]). 

Gregory of Nazianz
"May you [Cyprian] look down from above propitiously upon us, and guide our word and life; and shepherd this sacred flock . . . gladden the Holy Trinity, before which you stand" (Orations 17[24] [A.D. 380]). 
"Yes, I am well assured that [my father’s] intercession is of more avail now than was his instruction in former days, since he is closer to God, now that he has shaken off his bodily fetters, and freed his mind from the clay that obscured it, and holds conversation naked with the nakedness of the prime and purest mind . . . " (ibid., 18:4). 

Gregory of Nyssa
"[Ephraim], you who are standing at the divine altar [in heaven] . . . bear us all in remembrance, petitioning for us the remission of sins, and the fruition of an everlasting kingdom" (Sermon on Ephraim the Syrian [A.D. 380]). 

John Chrysostom
"He that wears the purple [i.e., a royal man] . . . stands begging of the saints to be his patrons with God, and he that wears a diadem begs the tentmaker [Paul] and the fisherman [Peter] as patrons, even though they be dead" (Homilies on Second Corinthians 26 [A.D. 392]). 
"When you perceive that God is chastening you, fly not to his enemies . . . but to his friends, the martyrs, the saints, and those who were pleasing to him, and who have great power [in God]" (Orations 8:6 [A.D. 396]). 

Ambrose of Milan
"May Peter, who wept so efficaciously for himself, weep for us and turn towards us Christ’s benign countenance" (The Six Days Work 5:25:90 [A.D. 393]). 

Jerome
"You say in your book that while we live we are able to pray for each other, but afterwards when we have died, the prayer of no person for another can be heard. . . . But if the apostles and martyrs while still in the body can pray for others, at a time when they ought still be solicitous about themselves, how much more will they do so after their crowns, victories, and triumphs?" (Against Vigilantius 6 [A.D. 406]). 

Augustine
"A Christian people celebrates together in religious solemnity the memorials of the martyrs, both to encourage their being imitated and so that it can share in their merits and be aided by their prayers" (Against Faustus the Manichean [A.D. 400]). 
"There is an ecclesiastical discipline, as the faithful know, when the names of the martyrs are read aloud in that place at the altar of God, where prayer is not offered for them. Prayer, however, is offered for the dead who are remembered. For it is wrong to pray for a martyr, to whose prayers we ought ourselves be commended" (Sermons 159:1 [A.D. 411]). 
"At the Lord’s table we do not commemorate martyrs in the same way that we do others who rest in peace so as to pray for them, but rather that they may pray for us that we may follow in their footsteps" (Homilies on John 84 [A.D. 416]). 
"Neither are the souls of the pious dead separated from the Church which even now is the kingdom of Christ. Otherwise there would be no remembrance of them at the altar of God in the communication of the Body of Christ" (The City of God 20:9:2 [A.D. 419]). 

ഇനി ഒരു അടിക്കുറുപ്പ്‌ പൗലോസ്‌ അപ്പോസ്തോലന്‍ തെസലോനിയക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്["സഹോദരരേ, ഞങ്ങള്‍ വചനം മുഖേനയോ കത്തുമുഖേനയോ നിങ്ങളെ പഠിപ്പിച്ചിട്ടുള്ള പാരമ്പര്യങ്ങളെ മുറുകെപ്പിടിക്കുകയും അവയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുവിന്‍"".] പോലെ അപോസ്തോലിക സഭകള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ പല രീതികളും ഉണ്ട് അത് സഭയുടെ പാരമ്പര്യം  ആണ്.എന്നാല്‍ വേദ പുസ്തകത്തില്‍ ഉള്ളത് മാത്രമേ പിന്തുടരൂ എന്നാ അബദ്ധ പഠനം പിന്തുടരുന്ന പ്രോട്ടെസ്ട്ടന്റ്റ് സഭകള്‍ പ്രാര്‍ഥിക്കാന്‍ കര്‍ത്താവ്‌ തന്നെ പറഞ്ഞ രീതി ആണോ പിന്തുടരുന്നത് ?


By
Agape

Monday, September 10, 2012

വിശുദ്ധ കാത്തോലിക സഭ


വിശുദ്ധ കാത്തോലിക സഭയുടെ സ്ഥാപകന്‍ ഈശോ മിശിഹയാണ്. ഈശോ തന്റെ സഭ സ്ഥാപിച്ചത് പത്രോസാകുന്ന പാറമേലാണ് "നീ പത്രോസാണ് ഇ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും "(വി. മത്തായി 16/18) എന്നാല്‍ ഈശോ അവിടുന്നകുന്ന പാറമേല്‍തന്നെ  സഭ സ്ഥാപിക്കും എന്നാണ് പറഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നു ഇവിടെ ഞാന്‍ പാറയാകുന്നു ഇ പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും എന്നല്ല കര്‍ത്താവു പറഞ്ഞത് ഇവിടെ എല്ലാ വാഗ്ദാനവും പത്രോസിനു നല്കിയതാനന്നു  വേക്തമാണ്‌  "ഞാന്‍ നിന്നോട് പറയുന്നു നീ പത്രോസാണ്‌ (പാറ എന്നര്‍ത്ഥം ) ഇ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും നരകകവാടങ്ങള്‍ അതിനെതിരെ പ്രഭാലപെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ  താക്കോല്‍ നിനക്ക് ഞാന്‍ തരും നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കേട്ടപെട്ടിരിക്കും നീ  ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപെട്ടിരിക്കും " (വി. മത്തായി 16/18-19) കെട്ടാനും അഴിക്കാനും ഉള്ള അധികാരവും സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ വാഗ്ദാനം ചെയ്തപെട്ട പാറ മാത്രം പത്രോസല്ലന്നു പറയുന്നതില്‍ എന്ത് സാഹിത്യമാണുള്ളത് . ഈശോ ഒരു സഭയോ മതമോ സ്ഥപിചിട്ടില്ലന്നു പറഞ്ഞു ഇന്നു പലരും വിവിധ സഭകള്‍ സ്ഥാപിച്ചു ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുംമായ കത്തോലിക്കാ സഭയെ തള്ളി പറഞ്ഞു കൊണ്ടിരിക്കുന്നു എന്നാല്‍ വചനം പറയുന്നു "നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ട്ടമാണന്നു ഞങ്ങള്‍ പ്രക്ക്യപിക്കുന്നു"(1തിമോ 3/16) " ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്ത് സംസരിക്കുനോണ്ട് "(അപ്പോ 28/22)  കൂടാതെ തിരുസഭ ക്രിസ്തുവിന്റെ ശരിരമാണന്നു വി.ഗ്രന്ഥം സുചിപ്പിക്കുന്നു "സഭ അവന്റെ ശരിരമാണ് എല്ലാ വസ്തുക്കളിലും സകലതും പൂര്‍ത്തിയാകുന്ന അവന്റെ പൂര്‍ണതയുമാണ് "  "(എഫേ 1/23). നാമെല്ലാവരും ഒരേ അന്മാവില്‍ ഏകശരീരംമാകാന്‍ ജ്ഞാന സ്നാനമേറ്റു" "(1കോറി  12/13) "നാം പലരാണേങ്കിലും   ക്രിസ്തുവില്‍ ഏക ശരീരമാണ്  (റോമ  12/05). "ഈ സമാധാനത്തിലേക്കണ് നിങ്ങള്‍ ഏകശരീരമായി  വിളിക്കപെട്ടത്‌ " (കോളോ 3/15) . തിരു സഭയ്ക്ക് ദ്രിശ്യവും അദ്രിശ്യവുംമായ ഘടനയുണ്ട് അവ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു . വിജയസഭ, സഹനസഭ, സമരസഭ എന്നിവയാണ്     വിജയസഭ: പരി. ത്രിത്വവും മതവും മാലഖമാരും വിശുദ്ധരും ചേര്‍ന്ന സ്വര്‍ഗ്ഗിയ സഭ...  സഹനസഭ: ശുധികരണ സ്ഥലത്തെ അന്മാക്കളുടെ കൂട്ടായ്മ....  സമരസഭ:മാര്‍പപ്പായുടെയും മെത്രാന്മാരുടെയും നേത്രുത്തതിലുള്ള ഭൌമിക സഭ ഇതില്‍  വിജയസഭയും  സഹനസഭയും  അദ്രിശ്യങ്ങളും സമര സഭ  ദ്രിശ്യങ്ങളും ആണ് .     എന്നാല്‍ ചിലര്‍ സഭഎന്നത്  ദ്രിശ്യസഭയല്ലന്നും ആഗോള സഭ  അദ്രിശ്യമണന്നും വാദിക്കുന്നു ഈ വാദം അവരുടെ നിലനില്പിന് വേണ്ടി മാത്രമാണ് അത് വചന വിരുദ്ധമാണ് "ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്മാരെ രണ്ടാമത് പ്രവാചകന്മാരെ മൂന്നാമത് പ്രബോധകരെയും തുടര്‍ന്ന് അത്ഭുത പ്രവര്‍ത്തകര്‍ രോഗശന്തി നല്‍കുന്നവര്‍ സഹായകര്‍ ഭരണകര്‍ത്താക്കള്‍ വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നീയമിചിരിക്കുന്നു"  (1കോറി  12/28) സഭയ്ക്ക് ദൃശ്യമായ  ഘടനയില്ലായിരുന്നുവെങ്കില്‍ അത് ഏകാമാല്ലയിരുന്നു എങ്കില്‍ ദൈവം ഇപ്രകാരമൊരു അധികാര സംവിധാനം സഭയില്‍ നിച്ചയിക്കുംമായിരുന്നോ? സഭയെ ഭരിക്കുന്നതിന്  ശ്രേഷ്ട്ടന്മാരെ നിയമിക്കുന്നതായി വചനത്തില്‍ നമ്മുക്ക് കാണാം "സഭയെ നന്നായി  ഭരിക്കുന്ന ശ്രേഷ്ട്ടന്‍" (1 തിമോ  5/7) "അവര്‍ സഭകള്‍തോറും  ശ്രേഷ്ട്ടന്മാരെ നിയമിച്ചു" (അപ്പൊ  14/23) സഭ അദൃശ്യമാണെങ്കില്‍  ശ്രേഷ്ട്ടന്മാര്‍ എങ്ങനെ സഭ ഭരിക്കും ?..             ഈശോ സ്ഥാപിച്ച സഭയെ അനുസരിക്കാതെ സഭയില്‍ നിന്നും പുറത്തു പോകുന്നവരെ കുറിച്ച് കര്‍ത്താവു സഭ മക്കളോട് പറയുന്നു    "സഭയെ പോലും അനുസരിക്കുന്നില്ലങ്കില്‍ , അവന്‍ നിനക്ക് വിജതിയനെ പോലെയും ച്ചുങ്കകാരനെപോലെയും ആയിരിക്കട്ടെ "  (വി.മത്തായി 18/17). പാപത്തില്‍ അകപെട്ടുപോയ ജനതയെ  വിണ്ടെടുക്കാനായി ഒരു ജനതയായി ഒന്നിപ്പിക്കുന്നതിനു വേണ്ടി ദൈവം അബ്രഹത്തെ വിളിച്ചു   (ഉത്പ  12/2) "എക്ലെസിയ" എന്നാ ഗ്രീകു പദമാണ് നമ്മള്‍ സഭ എന്നു വിവര്‍ത്തനം ചെയുന്നത്  'വിളിച്ചു കൂട്ടപെട്ടവരുടെ സമൂഹം' എന്നാണ് ഇതിന്റെ അര്‍ഥം ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ അടിസ്ഥനപേടുതിയും സീനായി ഉടമ്പടിയിലുടെയും മാണ് പഴയ നിയമ സഭ സ്ഥാപിച്ചത്   "നിങള്‍ എന്റെ വാക്ക് കേള്‍ക്കയും എന്റെ  ഉടമ്പടി പാലിക്കുകയും  ച്ചേയിതാല്‍ ഇല്ല ജനതകളിലും വച്ച് എനിക്കു ഏറ്റവും പ്രിയപെട്ട എന്റെ സ്വന്തം ജനമായിരിക്കും കാരണം ഭൂമി മുഴുവന്‍ എന്റെതാണ് നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധ ജനവുംമായിരിക്കും  (പുറ 19/5-6)     "അവന്‍ മാല മുകളിലേക്ക് കയറി തനികിഷ്ട്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു അവരവന്റെ അടുത്തേക്ക് ച്ചെന്നു തന്നോടുകൂടിയയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടു പേരെ നിയോഗിച്ചു"  (മര്‍ക്കോ 3/13-15) .   അവിശ്വസ്തരയിരുന്ന ഇസ്രയേലിന്റെ പന്ത്രണ്ടു  ഗോത്രങ്ങളുടെ സ്ഥാനത് സഭയുടെ അടിത്തറ ഉറപിക്കുന്ന പ്രവര്‍ത്തിയായിരുന്നു അത് ഈശോ തന്റെ രക്ഷകരദൗത്യം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കുന്നതിന്  അപ്പസ്തോലന്മാരെ നിയോഗിച്ചു  അപ്പസ്തോലന്മാരുടെ തലവനായി വിശുദ്ധ പത്രോസിനെ  നിയോഗിച്ചു പഴയ നിയമത്തില്‍ ബാലിയാര്‍പ്പിച്ച കളകുട്ടിയുടെ രക്തം ബലി പീഠത്തിന്മേലും ഭാവനതിന്മേലും തളിച്ചുകൊണ്ടാണ് സീനായി ഉടമ്പടി സ്ഥാപിച്ചത്  "അപ്പോള്‍ മോശ രക്തമെടുത്തു ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ട് പറഞു  ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോട് ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത് "  (പുറ 27/8)   ഉടമ്പടിയിലുടെ ഇസ്രയേല്‍ ദൈവത്തിന്റെ സഭയായിതീര്‍ന്നു. സിനായി ഉടമ്പടിയുടെ സ്ഥാനത് ഈശോ തന്റെ രകതത്താലുള്ള പുതിയ  ഉടമ്പടി സ്ഥാപിച്ചു. "ഈ പാനപാത്രം നിങ്ങള്കുവേണ്ടി ചിന്തപെടുന്ന പുതിയ  എന്റെ  രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് " (വി.ലുക 22/20)  പന്ത്രണ്ടു  ഗോത്രങ്ങളുടെ സ്ഥാനത്  പന്ത്രണ്ടു  അപ്പസ്തോലന്മാരെ ഈശോ നിയമിച്ചു പന്തകുസ്താദിനത്തില്‍  വി.പത്രോസ്ലിഹയുടെ പ്രസംഗലുടെ ബാബേല്‍ ഗോപുരത്തില്‍ വച്ച് ഭാഷ ഭിനിച്ചു ചിതറിപോയ സമൂഹം പരിശുധന്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഒരുമിച്ചുകൂട്ടപെട്ടു  ആദ്യ  പ്രസംഗലുടെ വിവിധ ഭാഷ സംസാരിച്ചിരുന്ന ജനം ഒറ്റസമൂഹമായി "വിശ്വസിച്ചവരെല്ലാം ഒറ്റ സമൂഹമാകുകയും തങ്ങള്‍കുണ്ടയിരുന്നത് പൊതുവായി കരുതുകയും ചെയ്തു"  (അപ്പോ 2/44)    
"അവരെല്ലാവരും ഒന്നയിരിക്കാന്‍ വേണ്ടി പിതാവേ അങ്ങേന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നെന്നെ അയച്ചുഎന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു നാം ഒന്നയിരിക്കുന്നത് പോലെ അവരും ഒന്നയിരിക്കുന്നതിനും അങ്ങെനിക്കു തന്ന മഹത്വം ഞാന്‍ അവര്‍ക്കും നല്‍കിയിരിക്കുന്നു" (യോഹ  17/21-22) വിശ്വസിക്കുന്നവര്‍ എല്ലാം ഒറ്റ സമൂഹമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച (യോഹ  17/21-22)ഒരാട്ടിന്‍ പട്ടവും ഒരിടയനും ആകുന്നതിനു (യോഹ  11/16) സത്പ്രവര്തികള്‍ ചെയുന്നത്തില്‍   തീഷ്തയുള്ള ഒരുജനതയെ തനിക്കുവേണ്ടി ശുധികരിക്കുന്നതിനായി നമ്മെ പ്രതി തന്നെ ബാലിയാര്‍പ്പിച്ച  (തിത്തോ  2/14) കര്‍ത്താവായ ഈശോ മിശിഹായുടെ ഹിതതിനെതിരായി അനൈക്യതിന്റെയും  ഭിന്നിപ്പിന്റെയും വിത്തുകള്‍ വിതറികൊണ്ട്  ഈശോ ആഗ്രഹിച്ച ഐക്കത്തെ ചില കൂട്ടങ്ങള്‍ തകര്‍ക്കുന്നു. സത്യത്തിന്റെ തൂണും കോട്ടായുമായി പ്രവര്‍ത്തിക്കുന്ന സഭയെകുറിച്ച് (1തിമോത്തി  3/15) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപിക്കുന്നു "നമ്മുടെ ഏക മദ്യസ്ഥനായ ക്രിസ്തു തന്റെ പരിശുദ്ധ സഭ സ്ഥപികുകയും നിരന്തരം അതിനെ പരിപാലിക്കുകയും ചേയുന്നു വിശ്വാസം പ്രതീഷ സ്നേഹം ഇവയുടെ അകെ തുകയായ സഭയെ ദ്രിശ്യഘടനയോടെയാണ് അവിടുന്ന് പാടിത്തുയര്‍ത്തിയത്   സകല മനുഷ്യരും അവിടുത്തെ സത്യവും പ്രസതവരവും സ്വകരിക്കുന്നതു ഇ ദ്രിശ്യ സഭയിലുടെ ആണ് . സംഘടിതമായ ഒരു ഹയരാര്‍ക്കിയോടുകൂടിയാണിത്‌. ദ്രിശ്യവും അതേസമയം അന്മിയവും ആണ്  ഭൗമികമെങ്കിലും സ്വര്‍ഗ്ഗിയ ദാനങ്ങള്‍ പരിപുഷ്ട്ടമാണ് സഭ" (തിരുസഭ 8 )   അതുകൊണ്ട് ഒന്നാമതായി വിശ്വസങ്ങളിലേക്ക്  പരിശുദ്ധ സുനഹദോസ് ശ്രധതിരിക്കുകയാണ് . നിത്യരക്ഷക്ക്  ഇ തീര്‍ത്ഥാടക സഭ അത്യാവിമണന്നാണ്  വി.ലികിതങ്ങളും വി.പരമ്പരിയങ്ങളും അടിസ്ഥാനമാക്കി സുനഹദോസ് പഠിപ്പിക്കുന്നത്‌  കാരണം ഒരു മദ്യസ്ഥനെഒള്ളു; രക്ഷയുടെ വഴിയും ഒന്ന് മാത്രം ; അതാണ് ക്രിസ്തു അവിടുന്ന് സഭയകുന്ന തന്റെ ശരീരത്തിലുടെ നമ്മുടെ ഇടയില്‍ സന്നിഹിതനകുന്നു അവിടുന്ന് തന്നെ വിശ്വസതിന്റെയും ജ്ഞാനസ്നാനതിന്റെയും അവിശ്യകത വ്യക്തമാക്യതോടുകൂടിതന്നെ (മര്‍ക്കോ 16/16,  യോഹ3/5) തിരുസഭയുടെ ആവശ്യകതയും സ്ഥിതികരിചിറ്റൊണ്ട്  ഒഅരു കവാടത്തിലൂടെ എന്നപോലെ മാമ്മോദിസ വഴി മനുഷ്യര്‍ ഇതിലെ അംഗങ്ങളാകുന്നു. അതുകൊണ്ട് തിരുസഭയെ രക്ഷകുള്ള അവിശ്യഘടകമായി ക്രിസ്തുവഴി ദൈവം സ്ഥാപിച്ചിരിക്കുന്നു എന്നാ പരമാര്‍ത്ഥം മനസിലാക്കിയിട്ടും അതില്‍ പ്രവേശിക്കുകയോ അതില്‍ നില്കുകയോ ചെയ്യാത്ത മനുഷ്യര്‍ രക്ഷ പ്രപിക്കുകയില്ല .

Wednesday, September 5, 2012

നിഴൽപ്പോലൊരു സ്‌നേഹിതൻ

Written by  മാർക്ക് വിൻസ്റ്റൺ 

ഈശോസഭാ വൈദികനായ ഫാ. ഹസ്ലെൻ എഴുതുന്നു; ''ദൈവം നല്കിയിരിക്കുന്ന കാവൽമാലാഖയെ അംഗീകരിക്കുന്നതുകൊണ്ടും നമുക്കൊരു കാവൽമാലാഖ ഉണ്ടെന്ന് മനസിലാക്കുന്നതുകൊണ്ടും മാത്രം തൃപ്തിപ്പെടരുത്. ഓരോ വ്യക്തിക്കും പ്രത്യേക കാവൽദൂതനുണ്ട്. ഈ ദൂതന് ദൈവം കൃത്യമായ നിർദേശങ്ങൾ നല്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ബലഹീനതകളും പോരായ്മകളും സാഹചര്യങ്ങളും കൃത്യമായും വ്യക്തമായും മനസിലാക്കിയതിനുശേഷമാണത്.'' തോബിത്തിന്റെ പ്രാർത്ഥന ദൈവസന്നിധിയിൽ എത്തിയപ്പോൾ റഫായേൽ മാലാഖ അവർക്കുവേണ്ടി അയക്കപ്പെടുന്നുണ്ട്. റഫായേൽ എന്താണ്  ചെയ്യേണ്ടിയിരുന്നത് എന്നു കല്പിക്കപ്പെട്ടിരുന്നു. ''ഇരുവരുടെയും പ്രാർത്ഥന ദൈവത്തി ന്റെ മഹനീയ സന്നിധിയിൽ എത്തി. അവർ ഇരുവർക്കും ഉപശാന്തി നല്കാൻ - തോബിത്തിന്റെ കണ്ണുകളിലെ വെളുത്ത പടലം നീക്കം ചെയ്യാനും, റഗുവേലിന്റെ പുത്രി സാറായെ തോബിത്തിന്റെ പുത്രൻ തോബിയാസിനു വധുവായി നല്കാനും, അസ്‌മോദേവൂസ് എന്ന ദുഷ്ടഭൂതത്തെ ബന്ധിക്കാനും - റഫായേൽ നിയുക്തനായി'' (തോബിത് 3:16-17).   
അതുകൊണ്ട് നമ്മുടെ കാവൽമാലാഖയ്ക്ക് നമ്മെ സഹായിക്കാൻ സാധിക്കുന്നതുപോലെ മറ്റാർക്കും, മറ്റൊരു മാലാഖയ്ക്കുപോലും നമ്മെ സഹായിക്കാനാവില്ല. മാത്രമല്ല, ഇക്കാര്യത്തിൽ ദൈവം യാതൊരു പക്ഷപാതവും കാട്ടുന്നില്ല. നീതിമാനോ പാപിയോ മുതിർന്നവരോ കുട്ടികളോ ക്രൈസ്തവരോ അക്രൈസ്തവരോ എന്നുള്ള വ്യത്യാസം കൂടാതെ ഓരോരുത്തർക്കും കാവൽമാലാഖയുണ്ട്. ഇത് തീർച്ചയുള്ള കാര്യമാണ്. നമുക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന കാവൽമാലാഖക്ക് മറ്റാരുടെയും ആവശ്യങ്ങൾ അന്വേഷിക്കണ്ട കാര്യംപോലുമില്ല. അത്ര വ്യക്തിപരമായി ദൈവം ഓരോരുത്തരെയും സ്‌നേഹിക്കുന്നുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും അപകടകരമായ സാഹചര്യങ്ങളിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെടാനിടയായ ഒരു സംഭവമെങ്കിലും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്തവരായി ആരുമുണ്ടാവില്ല. അവിടെ ഇടപെട്ടത് നമ്മുടെ കാവൽമാലാഖയാണ്. ദൈവഹിതമല്ലാതെ നമ്മുടെ ജീവിതത്തിൽ യാതൊന്നും സംഭവിക്കാൻ അവർ അനുവദിക്കില്ല; സ്വതന്ത്ര മനസുകൊണ്ട് നാം ചെയ്യുന്ന പാപങ്ങൾ ഒഴികെ. നമ്മുടെ പാപങ്ങൾ കാവൽമാലാഖയെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അവ ദൈവഹിതമല്ല എന്നതുതന്നെയാണ് പ്രധാന കാരണം. മറിച്ച്, എന്തെല്ലാം വേദനകളും ദ്രോഹങ്ങളും നമ്മുടേതല്ലാത്ത കുറ്റത്താൽ നേരിടേണ്ടി വന്നാലും കാവൽമാലാഖ അവയിലൂടെ നമ്മുടെ കരം പിടിച്ചു നടത്തും.
 

ജീവിതത്തിൽ ഉണ്ടാകുന്ന തിക്താനുഭവങ്ങളിലും കാവൽമാലാഖ തുണയായുണ്ട്. നമ്മെ മറ്റുള്ളവർ ദ്രോഹിക്കുമ്പോൾ അവരുടെ കാവൽമാലാഖയും നമ്മുടെ കാവൽമാലാഖയും ദുഃഖിക്കും. ഇതുതന്നെയാണല്ലോ ഈശോയുടെ വാക്കുകളും വ്യക്തമാക്കുന്നത്; ''ഈ ചെറിയവരിൽ ആരെയും നിന്ദിക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദർശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു'' (മത്താ. 18:10). മറ്റൊരാളെ ദ്രോഹിക്കുമ്പോൾ നാം അസ്വസ്ഥപ്പെടുത്തുന്നത് സ്വർഗത്തെ മുഴുവനുമാണ്. ദൈവവും മാലാഖമാരും വിശുദ്ധരും അതിൽ വേദനിക്കുന്നുണ്ട്. അതുകൊണ്ടാണ് കുമ്പസാരത്തിനുള്ള ജപത്തിൽ നാം ദൈവത്തോടും സകലവിശുദ്ധരോടും മാപ്പപേക്ഷിക്കുന്നത്. 

നമ്മുടെ കാവൽമാലാഖ എന്തുചെയ്യുന്നു? 
കാവൽമാലാഖമാരുടെ ദൗത്യങ്ങൾ പലതാണ്. ശരീരത്തിന്റെയും ആത്മാവിന്റെയും അപകടങ്ങളെ തടയുന്നു. നാമുറങ്ങുമ്പോഴും കാവൽമാലാഖ ജാഗ്രതയോടെ കാവലിരിക്കുന്നു. പിശാചിന്റെ ദുഷിച്ച ചിന്തകളെ നിലയ്ക്കുനിർത്തുകയും പാപസാഹചര്യങ്ങളെ ഒഴിവാക്കുകയും പ്രലോഭനങ്ങളെ അതിജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഒരമ്മ തന്റെ കുഞ്ഞിനെ നോക്കിയിരിക്കുന്നതുപോലെ മാലാഖ നമ്മെ നോക്കുന്നു. ''നിന്റെ വഴികളിൽ നിന്നെ കാത്തുപാലിക്കാൻ അവിടുന്ന് തന്റെ ദൂതന്മാരോടു കല്പിക്കും. നിന്റെ പാദം കല്ലിൽ തട്ടാതിരിക്കാൻ അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും'' (സങ്കീ. 91:11,12). നമ്മെ പ്രകാശിപ്പിക്കുകയും വിശുദ്ധമായ ചിന്തകളും നല്ല ആഗ്രഹങ്ങളും നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നു. നല്ല വ്യക്തികളെ നമുക്ക് പരിചയപ്പെടുത്തുകയും ആത്മീയ ഉണർവു നല്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും കാട്ടിത്തരികയും ചെയ്യുന്നു. ഇങ്ങനെ നല്ലൊരു ആത്മീയ പിതാവിന്റെ ജോലിയും കാവൽമാലാഖ നിർവഹിക്കുന്നുണ്ട്. നമ്മുടെ പ്രാർത്ഥനകൾ ദൈവസന്നിധിയിൽ അർപ്പിക്കുകയും നമുക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. പാപം ചെയ്താൽ നമ്മെ തിരുത്തുന്നു. മരണസമയത്ത് നമ്മെ ആശ്വസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. നമ്മുടെ ആത്മാക്കളെ സ്വർഗത്തിലേക്ക് നയിക്കുകയോ ശുദ്ധീകരണസ്ഥലത്തിൽ ആശ്വാസം കണ്ടെത്തുന്നതിനായി എത്തിക്കുകയോ ചെയ്യും. ഇപ്രകാരമാണ് നമ്മുടെ കാവൽ മാലാഖമാർ നമ്മെ സംരക്ഷിക്കുകയും സൂക്ഷിക്കുകയും നയിക്കുകയും ചെയ്യുന്നത്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവയായതിനാൽ ആത്മാക്കളുടെ അളവില്ലാത്ത വിലയെക്കുറിച്ച് മാലാഖമാർക്ക് ശരിയായ ബോധ്യമുണ്ട്. ഒരാത്മാവ് നരകത്തിൽ പോകുന്നതിനെക്കാൾ ദുഃഖകരമായി യാതൊന്നും അവർക്കില്ല. കാവൽമാലാഖയും ആത്മാവും വേർപെടുന്ന ഒരേ ഒരു നിമിഷമാണത്. ആ മാലാഖയുടെ കണ്ണുനീർ തടയാൻ ആർക്കുമാവില്ല. അതുകൊണ്ടാണ് അനുതാപിയുടെ തിരിച്ചുവരവിൽ സ്വർഗം അത്രയധികം സന്തോഷിക്കുന്നത്.  

കാവൽമാലാഖയ്ക്ക് രഹസ്യങ്ങൾ അറിയാമോ? 
ദൈവം തനിക്കായി മാറ്റിവച്ചിരിക്കുന്ന മനുഷ്യഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മാലാഖമാർക്ക് പ്രവേശനമില്ല. എങ്കിലും തങ്ങൾക്കാവുന്നതെല്ലാം അവർ നമുക്കാ യി ചെയ്തുതരുന്നു. നമ്മുടെ ചിന്തകൾ കാവൽമാലാഖയ്ക്ക് വെളിപ്പെടുത്തിക്കൊടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. അപ്രകാരം നമ്മുടെ കാവൽമാലാഖയുമായി നിരന്തര സമ്പർക്കം പുലർത്തുന്നത് ആത്മാവിന്റെ സുസ്ഥിതിക്ക് പ്രയോജനകരമാണ്. ഈശോയ്ക്കും മാതാവിനും ശേഷം കാവൽമാലാഖയായിരിക്കണം നമ്മുടെ ഏറ്റവും നല്ല സുഹൃത്ത്. കാവൽമാലാഖയെ ഏറെ സ്‌നേഹിക്കുന്നുവെങ്കിൽ അവനിൽനിന്നു മറച്ചുവയ്ക്കുവാൻ യാതൊരു രഹസ്യവുമുണ്ടാകില്ല. പ്രത്യക്ഷത്തിൽ നമുക്ക് മാലാഖയെ കാണാനാവില്ല. നമ്മുടെ കാതുകളിൽ അവരുടെ താക്കീത്  കേൾക്കാനുമാവില്ല. കരങ്ങൾ അവരെ സ്പർശിക്കുകയോ കണ്ണുകൾ അവരെ കാണുകയോ ചെയ്യാറില്ല. എന്നാൽ, അദൃശ്യനായി അവൻ നമ്മോടൊപ്പമുണ്ട്. ജീവന്റെ ആദ്യനിമിഷം മുതൽ നാം പ്രത്യാശിക്കുന്നതുപോലെ ദൈവത്തെ മുഖാമുഖം കാണുന്നതുവരെ അവരുടെ ദൗത്യം അവസാനിക്കുന്നില്ല.

നാമറിയാതെ നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നവർ
നമ്മുടെ കാവൽമാലാഖമാരുടെ ഉൽക്കണ്ഠകളെക്കുറിച്ച് ഫാദർ ഫേബർ വളരെ ഹൃദയസ്പർശിയായി വിവരിക്കുന്നുണ്ട്; ''നമ്മുടെ തൊട്ടടുത്ത് ഒരു സ്വർഗീയ ജീവനുണ്ട്. ദൈവത്തിന്റെ മഹത്വം ദർശിച്ചുകൊണ്ട് നമ്മുടെ കൈപ്പാടകലത്തെക്കാൾ അടുത്ത് ഈ ദൈവദൂതൻ വസിക്കുന്നു. നമ്മുടെ പാദങ്ങൾക്കു ചുറ്റും കാണപ്പെടാത്ത ഒരു യുദ്ധം നടക്കുന്നു. പക്ഷേ, കാവൽമാലാഖ അതിന്റെ ശബ്ദംപോലും നമ്മെ കേൾപ്പിക്കുന്നില്ല. അവൻ നമുക്കുവേണ്ടി യുദ്ധം ചെയ്യുന്നു. നന്ദിപ്രകാശനം അവൻ ആഗ്രഹിക്കുന്നില്ല. തന്റെ വിജയങ്ങളെല്ലാം ദൈവമഹത്വത്തിനായി സമർപ്പിച്ച് പിതാവിനെത്തന്നെ അവൻ ആസ്വദിക്കുന്നു. നമ്മോടുള്ള അവന്റെ കരുതൽ വാക്കുകൾക്ക് വർണിക്കാവുന്നതല്ല. കല്ലറയ്ക്കപ്പുറത്തേക്കും ഈ ബന്ധം നീളുന്നു. സ്വർഗീയമായൊരു തുല്യത നമുക്കവിടെ കാണാം. ഒരിക്കലും അസ്തമിക്കാത്ത സ്വർഗീയ സ്‌നേഹത്താൽ പരസ്പരം ബന്ധപ്പെടുന്ന നിമിഷങ്ങൾ ഉത്ഥാനത്തിന്റെ ആദ്യസമയങ്ങളിൽ നമുക്കുണ്ടാകും. അന്നുവരെ നമ്മെ എത്ര അപകടങ്ങളിൽ നിന്ന് അവൻ രക്ഷിച്ചിട്ടുണ്ടെന്നോ, നമ്മുടെ രക്ഷയ്ക്കായി അവനോട് നാം എത്രമാത്രം കടപ്പെട്ടിരിക്കുന്നുവെന്നോ നമുക്ക് മനസിലാകില്ല. തന്റെ ദൗത്യത്തിന് ഈ ദൂതന് യാതൊരു പ്രതിഫലവുമില്ല. ദൈവത്തിന്റെ മുഖം ദർശിക്കുന്ന മാലാഖയ്ക്ക് മറ്റെന്ത് പ്രതിഫലമാണ് അധികമായി നല്കപ്പെടുക? ഈ മാലാഖയുടെ പ്രവർത്തനം സ്വഭാവികമായ സ്‌നേഹത്തിന്റെ പ്രതിഫലനം മാത്രമാണ്. കാരണം, നമ്മുടെ ആത്മാക്കളോടുള്ള ദൈവത്തിന്റെ നിത്യമായ സ്‌നേഹത്തെക്കുറിച്ച് അവർ നന്നായറിയുന്നു.''
അവനിൽ നമുക്ക് കാണപ്പെടാത്ത ഒരു സുഹൃത്തും സഹായകനും ഒരിക്കലും വീഴ്ചവരുത്താത്ത കാവൽക്കാരനുമുണ്ട്. എത്രമാത്രം അവിടുത്തെ സാന്നിധ്യം അനുഭവിക്കുവാനും അപകടങ്ങളിൽനിന്നും രക്ഷിച്ച സന്ദർഭങ്ങൾ മനസിലാക്കുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്? 

മാലാഖമാർക്കുവേണ്ടി നമുക്കും ചെയ്യാനുണ്ട്!
മാലാഖമാർ നമ്മോട് കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി നമുക്കെന്താണ് നല്കാനുള്ളത്? എളിയവരായ നമ്മുടെ സ്‌നേഹത്തെ അവർ വിലമതിക്കുന്നുണ്ടാവുമോ? തീർച്ചയായും. വിശുദ്ധ ജെർത്രൂദ് ഒരിക്കൽ തന്റെ ദിവ്യകാരുണ്യസ്വീകരണം ഒൻപതു വൃന്ദം മാലാഖമാർക്കും വേണ്ടിയാണ് കാഴ്ചവച്ചത്. ഈ സ്‌നേഹത്തെപ്രതി മാലാഖമാർ എത്ര സന്തോഷിച്ചു എന്ന് കാണുവാൻ ദൈവം അവൾക്ക് ഇടനല്കി. അന്ന് മാലാഖമാർ സ്വർഗത്തിൽ തുള്ളിച്ചാടുകയും ആനന്ദനൃത്തം ചെയ്യുകയും ചെയ്തത്രേ. അവർക്ക് ഇതിലൂടെ ഇത്രയും സന്തോഷം ലഭിക്കുമെന്ന് അവൾ ഒരിക്കലും വിചാരിച്ചിരുന്നില്ല. ഒരു ദിവ്യകാരുണ്യസ്വീകരണം മാലാഖമാർക്കായി കാഴ്ചവച്ചപ്പോൾ അവർക്ക് ഇത്ര ആനന്ദമുണ്ടായെങ്കിൽ നാം അവരെ എത്രകണ്ട് പരിഗണിക്കേണ്ടിയിരിക്കുന്നു. ദൈവം മാലാഖമാർക്ക് നല്കിയ സൗന്ദര്യവും പരിശുദ്ധിയും  മഹത്വവും ഓർത്ത് യേശുക്രിസ്തുവിന്റെ തിരുരക്തം പിതാവിന് സമർപ്പിച്ച് നന്ദിയോടെ പ്രാർത്ഥിക്കാം. അപ്രകാരം ചെയ്താൽ ആയിരം മടങ്ങായി അവർ നമുക്ക് പ്രത്യുപകാരം ചെയ്യാതിരിക്കില്ല. ഈ സുഹൃദ്ബന്ധത്തിനും സ്‌നേഹത്തിനും പകരമായി മാലാഖമാരുടെ സ്തുതിക്കായി നമ്മുടെ സത്കൃത്യങ്ങൾ നിത്യപിതാവിന് കാഴ്ചവയ്ക്കാം. അനുദിന ജീവിതത്തിൽ കാവൽമാലാഖയുടെ സഹായം കൂടുതലായി തേടുകയും ചെയ്യാം