സ്വർഗം ലഭിക്കുമെന്ന പ്രത്യാശയിൽ ജീവിക്കാനാണ് ഓരോ വിശ്വാസിയും വിളിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, ശുദ്ധീകരണം കൂടാതെ അവിടെ പ്രവേശിക്കുവാനുള്ള യോഗ്യത ഉണ്ടെന്ന് ശഠിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ശുദ്ധീകരിക്കുന്ന അഗ്നിയുടെ കാഠിന്യം വളരെ വലുതാണ്; ഒരു നിമിഷം അവ സഹിക്കേണ്ടിവരിക ഈ ഭൂമിയിലെ അനേക വർഷങ്ങളുടെ സഹനത്തെക്കാൾ ഭയാനകമായിരിക്കും. അപ്പോൾ ഈ പീഡനസ്ഥലത്ത് അനേക വർഷങ്ങളായി കഴിയുന്ന ആത്മാക്കളുടെ അവസ്ഥയെന്തായിരിക്കും? അവരുടെ സഹനങ്ങൾ കുറയ്ക്കുന്നതിനും വിപ്രവാസകാലം ചുരുക്കുന്നതിനുമായി എല്ലാ ദിവസവും പ്രാർത്ഥിക്കണം.
സംശയലേശമെന്യേ എല്ലാവരും ശുദ്ധീകരണസ്ഥലത്ത് പോകേണ്ടി വരുമെന്ന് വിചാരിക്കണം. അങ്ങനെയല്ലെങ്കിൽ വിധിക്കപ്പെട്ടുകഴിയുമ്പോൾ നേരെ സ്വർഗത്തിലേക്ക് പോകുമെന്നുള്ള അവ്യക്തമായ ഒരു വിചാരമാവും ഉണ്ടാകുക. ഇതിനെക്കുറിച്ചും നമ്മുടെ ജീവിതത്തെക്കുറിച്ചും ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചും വിശുദ്ധരുടെ ജീവചരിത്രത്തിലും ഭക്താഭ്യാസത്തിന് സ ഹായകമായ പുസ്തകങ്ങളിലും വായിക്കുന്നതിനെക്കുറിച്ചും ഗൗരവമായി ചിന്തിക്കുകയാണെങ്കിൽ, നമ്മിലാരെങ്കിലും ശുദ്ധീകരണസ്ഥലത്ത് പോകാതെ രക്ഷപെടുമെന്ന് തോന്നുന്നില്ല. മാത്രമല്ല അങ്ങനെയൊരു അവസരം ലഭിക്കുന്നതുപോലും ദൈവത്തിന്റെ കരുണയുടെ പ്രകടനമായിരിക്കും.
ശുദ്ധീകരണസ്ഥലത്തെ ശിക്ഷകൾക്ക് ശേഷമായിരിക്കും നമ്മുടെ സ്വർഗത്തിലേക്കുള്ള യാത്രയെന്ന് കരുതുന്നുവെങ്കിൽ, ആ ശുദ്ധീകരണം ഒഴിച്ചുകൂടാൻ വയ്യാത്തതാണെങ്കിൽ, തിരുസഭ എന്താണ് ഈ അവസ്ഥയെക്കുറിച്ച് പറയുന്നത് എന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. അവരെ ദൈവം ഭരമേൽപിക്കുവാൻ ഉദ്ദേശിക്കുന്ന ദൗത്യത്തിന്റെ സ്വഭാവം കൊണ്ടും അശരീരിയായ ആത്മാവാണ് ഇതിന് വിധേയമാകുന്നത് എന്നതിനാലും അവിടുത്തെ പീഡകൾ വളരെ കഠിനമാണ് എന്നുതന്നെയാണ് പ്രസ്തുത കാഴ്ചപ്പാടുകൾ വ്യക്തമാക്കുന്നത്. സഹനത്തിന്റെ ദൈർഘ്യത്തെക്കുറിച്ചും സമാനമായ ആശയങ്ങളാണുള്ളത്. ജനങ്ങളെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക പ്രയാസമായതിനാൽ ഇക്കാര്യങ്ങൾ വിശകലനം ചെയ്യപ്പെടേണ്ടതും അത്യാവശ്യമാണ്.
സമയദൈർഘ്യത്തെക്കുറിച്ച് മനസിലാക്കേണ്ടത് രണ്ടുവിധത്തിലാണ്; 1. സാധാരണ സമയത്തിന്റെ ദൈർഘ്യം 2. വേദനയുടെ ആധിക്യം നിമിത്തം അനുഭവപ്പെടുന്ന സമയദൈർഘ്യം. ആദ്യത്തെ ആശയത്തെക്കുറിച്ച് സിസ്റ്റർ ഫ്രാൻഞ്ചെസ്‌ക പാംപെലുനയുടെ വെളിപാടുകൾ പരിശോധിക്കുകയാണെങ്കിൽ മുപ്പതും നാല്പതും അറുപതും വർഷങ്ങൾ ശുദ്ധീകരണസ്ഥലത്ത് ചെലവഴിച്ചവരെക്കുറിച്ചുള്ള നൂറുകണക്കിന് ഉദാഹരണങ്ങൾ കാണാം. ചില ഉദാഹരണങ്ങൾ ഇവിടെ ചേർക്കുന്നു. തന്റെ ഔദ്യോഗിക അധികാരത്തിൽ ചില വീഴ്ചകൾ വരുത്തിയ വിശുദ്ധനായൊരു മെത്രാൻ ദൈവദാസനായി ഉയർത്തപ്പെടുന്നതിന് മുൻപ് അമ്പത്തിയൊൻപത് വർഷങ്ങളോളം ശുദ്ധീകരണസ്ഥലത്ത് ചെലവഴിച്ചു. മറ്റൊരു മെത്രാൻ വലിയ 'ദാനധർമ്മക്കാരൻ' എന്ന് വിളിക്കപ്പെട്ടിരുന്നുവെങ്കിലും മെത്രാൻ സ്ഥാനം മോഹിച്ചതിനാൽ അഞ്ച് വർഷത്തോ ളം അവിടെ കിടക്കേണ്ടി വന്നു. തന്റെ അനാസ്ഥകൊണ്ട് ചില രോഗികൾ അന്ത്യകൂദാശകൾ സ്വീകരിക്കാതെ മരിച്ചതിനാൽ ഒരു വൈദികന് നാല്പത് വർഷമാണ് ശിക്ഷലഭിച്ചത്. തന്റെ പുരോഹിത ദൗത്യത്തിലെ പോരായ്മകൾകൊണ്ട് മറ്റൊരു നാല്പത്തഞ്ച് വർഷം കൂടി ഇദ്ദേഹത്തിന് ശുദ്ധീകരണസ്ഥലത്ത് തങ്ങേണ്ടി വന്നു. ലൗകികനായിരുന്നതിനാൽ വളരെ നല്ലൊരു മനുഷ്യൻ അമ്പത്തിയൊൻപത് വർഷവും പൈസയ്ക്ക് ചീട്ടുകളിക്കുന്നതിൽ താല്പര്യം കാണിച്ചതിന് ഒരാൾക്ക് അറുപത്തിനാല് വർഷവും ലോകമോഹങ്ങളെ പിൻചെന്നതിന് മറ്റൊരാ ൾക്ക് മുപ്പത്തിയഞ്ച് വർഷവും ശിക്ഷ ലഭിച്ചു.
ഇത്തരം കണക്കുകൾ വിശുദ്ധർക്ക് ലഭിച്ച വെളിപ്പെടുത്തലുകളിൽനിന്ന് ധാരാളമായി ഇനിയും ചൂണ്ടിക്കാണിക്കാം. അതിനെക്കാൾ ഉപരിയായി ഇവ നമ്മെക്കുറിച്ചു തന്നെ കൂടുതൽ ശ്രദ്ധയുള്ളവരാകുന്നതിനും മരണമടഞ്ഞവർക്കുവേണ്ടി മാന്ദ്യം കൂടാതെ പ്രാർത്ഥിക്കുന്നതിൽ തീക്ഷ്ണതയുള്ളവരാക്കുന്നതിനും ഇടനല്കണം. നിത്യ വും മരിച്ചവർക്കുവേണ്ടി ദിവ്യബലിയർപ്പിക്കുന്നതിനായി സ്ഥാപിക്കപ്പെട്ടിരിക്കുന്ന സംഘടനകളും ഇതേ വികാരമാണ് പങ്കുവയ്ക്കുന്നത്. നമ്മുടെ സുഹൃത്തുക്കൾ ശുദ്ധീകരണസ്ഥലത്തുനിന്ന് മോചിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു കരുതി എളുപ്പത്തിൽ അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ അവസാനിപ്പിക്കുവാൻ മാത്രം നാം വിഡ്ഢികളും ജ്ഞാനമില്ലാത്തവരും ആയിരിക്കുന്നു. തങ്ങളുടെ ജീവിതകാലത്ത് അത്ഭുതങ്ങൾ പ്രവർത്തിക്കുകപോലും ചെ യ്തവർ സ്വർഗപ്രാപ്തിക്ക് മുൻപ് പത്ത്, ഇരുപത്, മുപ്പത്, അറുപത് വർഷങ്ങളൊക്കെ അവിടെ ചെലവഴിച്ചതായി സിസ്റ്റർ ഫ്രാൻഞ്ചെസ്‌കയ്ക്ക് വെളിപ്പെടുത്തി കിട്ടിയപ്പോൾ നമ്മുടെ കാര്യം എന്ത് പറയാൻ?
വേദനയുടെ ആധിക്യം നിമിത്തമുള്ള ദൈർഘ്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഫ്രാൻസിസ്‌കൻ സഭാംഗങ്ങളുടെ ചരിത്ര വിവരണങ്ങളിലും വിശുദ്ധ ഫ്രാൻസിസ് ജെറോമിനും മറ്റുപല സ്ഥലങ്ങളിലും പ്രത്യക്ഷപ്പെടുന്ന ആത്മാക്കൾ, വർഷങ്ങളോളം തങ്ങൾ ശുദ്ധീകരണസ്ഥലത്ത് ചെലവഴിച്ചെന്ന് സാക്ഷ്യപ്പെടുത്തിയതായി കാണുന്നുണ്ട്. സമയം കുറവായിരുന്നെങ്കിലും ഏറെനാൾ ചെലവഴിച്ചതുപോലെ തോന്നുന്നത് തീർച്ചയായും അതിന്റെ കാഠിന്യത്തെയാണ് വെളിപ്പെടുത്തുന്നത്.
ഈ ഭൂമിയിൽ വളരെ നിസാരമെന്ന് കരുതുന്ന കാര്യങ്ങളെ ശുദ്ധീകരണ സ്ഥലത്ത് വളരെ ഗൗരവമായിട്ടാണ് പരിഗണിക്കുന്നതെന്ന് പറയപ്പെട്ടിരിക്കുന്നു. വിശുദ്ധ പീറ്റർ ഡാമിയൻ ഇതിനുള്ള ധാരാളം ഉദാഹരണങ്ങൾ നല്കുന്നുണ്ട്. മറ്റുചിലത് ബല്ലർമിൻ രേഖപ്പെടുത്തുകയും പരാമർശിക്കുകയും ചെയ്യുന്നു. ചെറിയ അഹങ്കാര ചിന്തകൾ, പ്രാർത്ഥന ചൊല്ലുന്നതിൽ വന്ന അശ്രദ്ധ എന്നിവ അവയിൽ പെടുന്നവയാണ്. പതിനാലു വയസുള്ളപ്പോൾ മരിച്ച ഒരു പെൺകുട്ടി നേരത്തെയുള്ള മരണത്തിൽ ദൈവഹിതത്തിന് കീഴ്‌വഴങ്ങാത്തതിനാൽ ശുദ്ധീകരണ സ്ഥലത്തെത്തിയതായി സിസ്റ്റർ ഫ്രാൻഞ്ചെസ്‌ക പറയുന്നു. ഒരാത്മാവ് അവളോട് പറഞ്ഞു; ''തങ്ങൾ ശ്രദ്ധിക്കുക പോലും ചെയ്യാത്ത കുറ്റങ്ങൾക്ക് എത്രയധികമായി വിലനല്‌കേണ്ടി വരുമെന്ന് മനുഷ്യർ ലോകത്തിലായിരിക്കുമ്പോൾ ചിന്തിക്കുന്നില്ല.'' ജീവിതത്തിൽ സംശയമനസ്ഥിതിയുള്ളവരായിരുന്നതിനാൽ കഠിനമായി ശിക്ഷിക്കപ്പെട്ട ആത്മാക്കളെയും അവൾ കണ്ടു. ഒരുപക്ഷേ അതിനുള്ള കാരണം സംശയമനസ്ഥിതിയുള്ളവരിൽ സ്വാർത്ഥതയുണ്ടാകാനും അനുസരണം ആവശ്യപ്പെടുന്ന സമയങ്ങളിൽ അവർ അതിന് തയാറാകാതിരിക്കാനും സാധ്യതയുണ്ട് എന്നതായിരിക്കും. ചെറിയ തെറ്റുകളെക്കുറിച്ചുള്ള വികലമായ അറിവുകൾ മരിച്ചുപോയവരെ അവഗണിക്കുന്നതിനും പ്രാർത്ഥനകൾ എളുപ്പത്തിൽ അവസാനിപ്പിക്കുന്നതിനും ഗൗരവമായ തിരിച്ചറിവ് നഷ്ടമാകുന്നതിനും ഇടയാക്കുന്നു.
ശുദ്ധീകരണാത്മാക്കളുടെ നിസഹായതയെക്കുറിച്ച് ചിന്തിക്കുക. കുളത്തിനരികെ കിടന്നിരുന്ന തളർവാതരോഗിയെപ്പോലെയാണവർ. ഒരു മാലാഖയുടെ വരവുപോലും അവർക്ക് ഉപകരിക്കുന്നില്ലായിരിക്കാം. അവരെ സഹായിക്കാനെത്തണം. അവർക്ക് പ്രാർത്ഥിക്കാൻ പോലുമാവില്ലെന്ന് ചിലരെല്ലാം കരുതിയിട്ടുണ്ട്. നമ്മുടെ സഹായത്തി ൽ അവർ ആശ്രയിക്കുന്നുവെങ്കിലും മനുഷ്യരെ സ്വാധീനിക്കാൻ അവർക്ക് സാധിക്കില്ലെന്നുള്ളത് ശരിയായിരിക്കാം. നമ്മുടെ സഹകരണം കൂടാതെ കർത്താവ് അവരെ ഒരിക്കലും സഹായിക്കില്ലെന്നും, പരിശുദ്ധ അമ്മയ്ക്ക് പോലും നേരിട്ടല്ലാത്ത ചില വഴികളിലൂടെ മാത്രമേ അ വരെ സഹായിക്കാനാവൂ എന്നും ചില എഴുത്തുകാർ രേ ഖപ്പെടുത്തിയിട്ടുണ്ട്.
ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾ നേരിടുന്ന മറ്റൊ രു നിസഹായത, ബന്ധുക്കളും സുഹൃത്തുക്കളും അവർ വിശുദ്ധമായ ജീവിതം നയിച്ചാണ് മരിച്ചത് എന്നൊരു മിഥ്യാധാരണ സൂക്ഷിക്കുന്നു എന്നതാണ്. അതുകൊണ്ടുതന്നെ അവർ മരണശേഷം അവഗണിക്കപ്പെടുന്നു. ഫലമോ, അവരുടെ വേദന കഠിനവും ദീർഘവുമാകുന്നു. നമ്മുടെ പ്രിയപ്പെട്ടവരും ബന്ധുക്കളും സഭയുടെ ഔദ്യോഗിക പ്രഖ്യാപനം വഴി അൾത്താരവണക്കത്തിനായി ഉയ ർത്തപ്പെടുന്നതുവരെ അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു.
Written by ഡോ. ഗോഡ്ഫ്രീ ജോൺസൺ
No comments:
Post a Comment