Written by:Chief Editor Shalom Times
ലോകമെങ്ങും ഇപ്പോള്‍ ക്രൈസ്തവരുടെ നിലവിളി ഉയരുകയാണ്. വിശ്വാസിയായിരിക്കുന്നതും വിശ്വാസം ഏറ്റുപറയുന്നതുമെല്ലാം ഗുരുതരകുറ്റമായി കണ്ട് ക്രൈസ്തവരെ അറസ്റ്റ് ചെയ്യാനും ഇല്ലാതാക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ ലോകമെങ്ങും നടക്കുന്നത്. പുതുതായി ക്രിസ്തുമതം സ്വീകരിക്കുന്നവര്ക്ക് വധശിക്ഷ നല്കുമെന്നാണ് അടുത്തകാലത്ത് അഫ്ഗാനിസ്ഥാന്‍ നാഷണല്‍ അസംബ്ലി ഡെപ്യൂട്ടി അഫ്ദുല്‍ സത്താര്‍ ഖവാസി പ്രസ്താവിച്ചത്. അക്രൈസ്തവരായ ചിലര്‍ ക്രിസ്ത്യന്‍ പ്രാര്ത്ഥനാസമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് മഹാ അപരാധമെന്നോണം അഫ്ഗാന്‍ ടിവി റിപ്പോര്ട്ട് ചെയ്തതിനെത്തുടര്ന്നാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
ലോകമെങ്ങും ക്രൈസ്തവരോടുള്ള മനോഭാവം ഇതിന് സമാനമായിക്കൊണ്ടിരിക്കുന്നു. ലിബിയയില്‍ ഗദ്ദാഫിയുടെ വധത്തിനുശേഷം ക്രൈസ്തവര്‍ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ഇറാക്കിലാകട്ടെ ക്രൈസ്തവര്‍ മൃഗങ്ങളെപ്പോലെ വേട്ടയാടപ്പെടുന്നു. ബാഗ്ദാദിലും മറ്റും ബോംബും വെടിവെയ്പും ഭയന്ന് പള്ളിയിലേക്ക് പോകാന്‍ ക്രൈസ്തവര്‍ മടിക്കുകയാണ്. അള്‍ജീറിയ, സുഡാന്, നൈജീരിയ, സോമാലിയ, പാക്കിസ്ഥാന്, സൗദി അറേബ്യ, മലേഷ്യ, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ക്രൈസ്തവര്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപിക്കുന്നുവെന്നാണ് റിപ്പോര്ട്ടുകള്‍.
വികസിത രാജ്യങ്ങളില്‍ നിന്നും ക്രിസ്തീയ വിശ്വാസം പുറന്തള്ളപ്പെടുന്നുവെന്നും മറ്റും പ്രചരിക്കപ്പെടുന്ന വാര്ത്തകളാണ് ക്രൈസ്തവര്ക്കെതിരെ അക്രമം കത്തിപ്പടരാന്‍ കാരണം. അമേരിക്കയുടെ തീവ്രവാദ വിരുദ്ധ ആക്രമണങ്ങള്‍ ഇസ്ലാം വിരുദ്ധമായായി വ്യാഖാനിക്കപ്പെടുന്നു. മുന്‍നിര മാധ്യമങ്ങളെല്ലാം ക്രൈസ്തവര്ക്കെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളെക്കുറിച്ച് നിശബ്ദത പാലിക്കുന്നതും ക്രൈസ്തവവിദ്വേഷത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.
അസിയാബി എന്ന ക്രൈസ്തവ വനിതയുടെ കാര്യം നമുക്കറിയാം. ദൈവദൂഷണകുറ്റം ആരോപിച്ച് വര്ഷങ്ങളായി പാക്കിസ്ഥാനിലെ തടവറയിലാണിവര്‍. വെള്ളവും വെളിച്ചവും ശുദ്ധവായുവും പോലും നിഷേധിക്കപ്പെട്ട് ജയിലിലെ ഇരുണ്ട മുറിയില്‍ മരണം കാത്ത് കഴിയുകയാണ് ആ സാധുസ്ത്രീ. ക്രിസ്തീയ വിശ്വാസം തള്ളിപ്പറഞ്ഞാല്‍ അവള്ക്ക് ജയില്മോചനം കിട്ടും. പക്ഷേ, എല്ലാ എതിര്പ്പുകളുടെയും നടുവില്‍ വിശ്വാസം കാത്തു സൂക്ഷിച്ച് പാറപോലെ അസിയാബി ഉറച്ച് നില്ക്കുന്നു.
നിരപരാധിയായ അസിയാബിയെ ദൈവദൂഷണക്കുറ്റം ആരോപിച്ച് തുറങ്കിലടച്ചതാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനം. നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടത്തിയ കുറ്റവാളികള്‍ പോലും സ്വാതന്ത്രരായി വിഹരിക്കുമ്പോഴാണ് ഒരു സാധു സ്ത്രീ നാളുകളായി തടങ്കലിലായിരിക്കുന്നതെന്ന് ഓര്ക്കണം.
അരനൂറ്റാണ്ടിലേറെയായി ജമ്മു-കാശ്മീരിലെ ഗ്രാമങ്ങളില്‍ പാവപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ജീവിതം നീക്കിവെച്ച ഫാ. ജിം ബോസ്റ്റിനോട് ജമ്മു-കാശ്മീര്‍ സര്ക്കാര്‍ പ്രവര്ത്തിച്ചതും ഇതിന് സമാനമാണ്. എത്രയും വേഗം രാജ്യം വിട്ട് പോകാനാണ് സര്ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും വിദേശ മന്ത്രാലയവും ഇടപെട്ടപ്പോള്‍ ഗവണ്മെന്റ് ഉത്തരവ് പിന്‍വലിച്ചു. പക്ഷേ, അധികം വൈകാതെ ഭൂരിപക്ഷമതത്തിന്റെ പ്രത്യേക കോടതിയില്‍ ഫാ.ജിം, ഹാജരാകണമെന്ന കല്പന വന്നു. മതനേതൃത്വം അറിയാതെ പുറത്ത് പോകരുതെന്നും വിലക്കുണ്ടായി. ഡച്ച് സ്വദേശിയായ ഫാ. ജിം തന്റെ മിഷന്ഭൂമിയെ ജന്മദേശം പോലെ സ്നേഹിച്ച വ്യക്തിയാണ്. 1963 ല്‍ ജമ്മുവിലെത്തിയ അദ്ദേഹത്തിന്റെ പേരില്‍ തെറ്റായ ആരോപണങ്ങളാണ് പലരും ഉന്നയിച്ചത്.
ക്രൈസ്തവര്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ഇരകളാണെന്ന് ഓര്മ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ എല്ലാ സംഭവങ്ങളും. അല്ലെങ്കില്‍ കഴിഞ്ഞ 50 വര്ഷമായി ഫാ.ജിംബോസ്റ്റിന്റെ മിഷന്‍ പ്രവര്ത്തനങ്ങള്‍ ആവേശത്തോടെ സ്വീകരിച്ചവര്ക്ക് ഇപ്പോഴെങ്ങനെയാണ് അതൊക്കെ തെറ്റെന്ന് തോന്നിത്തുടങ്ങിയത്?
ക്രിസ്തീയ വിശ്വാസത്തില്‍ ആഴപ്പെട്ട് തുടങ്ങിയ ആഫ്രിക്കയിലും ക്രൈസ്തവപീഡനം ഇപ്പോള്‍ സര്‍വസാധാരണമായിരിക്കുന്നു. ഇക്കഴിഞ്ഞ ഏപ്രില് 29 ന് നൈജീരിയായിലും കെനിയയിലും ഉണ്ടായ രണ്ട് ഭീകരാക്രമണങ്ങള് 21 പേരുടെ ജീവന്‍ അപഹരിക്കുകയും ഡസന്‍ കണക്കിനാളുകള്ക്ക് പരിക്കേല്പ്പിക്കുകയും ചെയ്തു. ഏറ്റവും ഗുരുതരമായ സംഭവം വടക്കന്‍ നൈജീരിയായിലെ കാനോ നഗരത്തിലുണ്ടായതാണ്. അവിടെ ഒരു തീവ്രവാദി കമാന്റോ, ബയറോ സര്വകലാശാലക്ക് നേരെ ബോംബെറിഞ്ഞു. പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കോടിയ ജനത്തിന് നേരെ ഭീകരവാദസംഘടനയായ ബൊക്കോഹാരം പ്രവര്ത്തകര്‍ തുരുതുരാ വെടിയുതിര്‍ത്തു. ഇതേ ദിവസം കെനിയായില്‍ നെയ്റോബിയിലെ ദേവാലയത്തിന് നേരെയും ഭീകരാക്രമം ഉണ്ടായി.
ഈജിപ്തിലെ ആദ്യകാല ക്രൈസ്തവരും തദ്ദേശീയരുമായ കോപ്ടിക് ക്രൈസ്തവര്‍ നാളുകളായി മുസ്ലീം ഭരണകൂട ഭീകരതയുടെ ഇരകളാണ്. ഏതാനും മാസം മുമ്പ് അലക്സാണ്ട്രിയയിലെ സെന്റ് മാര്ക്ക് കത്തീഡ്രലിന്റെ മുമ്പില് 24-ലധികം ക്രൈസ്തവരെയാണ് പട്ടാളക്കാര്‍ വാഹനം കയറ്റി കൊലപ്പെടുത്തിയത്. ക്രൈസ്തവരെ ആക്രമിക്കുന്ന കലാപകാരികള്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തീഡ്രലിന് മുന്നില്‍ സമാധാനറാലി നടത്തിയ ക്രൈസ്തവര്ക്ക് നേരെ ടാങ്കുകള്‍ ഓടിച്ചു കയറ്റുകയായിരുന്നു.
മധ്യ കിഴക്കന്‍ പ്രദേശത്ത് ക്രൈസ്തവര്‍ ആദ്യം താമസമാക്കിയ രാജ്യങ്ങളിലൊന്നാണ് ഈജിപ്ത്. ബൈബിള്‍ കാലഘട്ടവുമായി അഭേദ്യമായി ബന്ധമുള്ള നിരവധി ഭൂപ്രദേശങ്ങള്‍ ഉള്ക്കൊള്ളുന്ന ഈജിപ്തിലെ ക്രൈസ്തവ പീഡനങ്ങള്
ആശങ്കയോടെയാണ് അന്താരാഷ്ട്ര സമൂഹം വീക്ഷിക്കുന്നത്. മുസ്ലീം അധിനിവേശത്തോടെയാണ് ഈജിപ്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാകുന്നത്. റോമന്‍ സാമ്രാജ്യത്തിന്റെ പ്രമാണിത്വം അവസാനിച്ചശേഷം ക്രൈസ്തവര്ക്ക് രാജ്യത്തുനിന്നുപോലും പലായനം ചെയ്യേണ്ടി വന്നു.
മധ്യകാലഘട്ടത്തെക്കാള്‍ ക്രൂര മതപീഡനങ്ങളാണ് മിക്കരാജ്യങ്ങളിലും ഇപ്പോള്‍ നടക്കുന്നത്. മാധ്യമങ്ങള്‍ റിപ്പോര്ട്ട് ചെയ്യാത്തതുകൊണ്ട് പലതും പുറംലോകം അറിയുന്നില്ലെന്ന് മാത്രം. പല ക്രിസ്ത്യന്‍ രാഷ്ട്രങ്ങളും ഇപ്പോള്‍ ക്രൈസ്തവ രൂപങ്ങളും ചിഹ്നങ്ങളും നിരോധിച്ചിരിക്കുകയാണ്. മിക്ക പാശ്ചാത്യനാടുകളിലും, കഴുത്തില്‍ ജപമാലയോ കുരിശോ ധരിച്ച് പൊതുസ്ഥലത്ത് പ്രവേശിക്കുന്നത് പോലും കര്ശനമായി തടഞ്ഞിരിക്കുന്നു. പൊതുസ്ഥലത്ത് താല്ക്കാലികമായി നിര്മ്മിക്കുന്ന ക്രിസ്മസ് ക്രിബ്ബില്‍ മറ്റു മതങ്ങളുടെയും ചിഹ്നങ്ങള്‍ വയ്ക്കണമെന്നാണ് വ്യവസ്ഥ. യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട വാക്കുകളും അടയാളങ്ങളും ഉപയോഗിക്കുന്നതിന് ചില ക്രിസ്ത്യന്‍ രാജ്യങ്ങളും വിലക്കേര്പ്പെടുത്തിക്കഴിഞ്ഞു.
''കത്തോലിക്കാ സഭയ്ക്കെതിരെ പീഡനങ്ങള്‍ വര്ദ്ധിക്കുമെന്ന ഫാത്തിമാരഹസ്യം ഇന്നത്തെ കാലഘട്ടത്തില്‍ പൂര്ത്തീകരിക്കപ്പെടുകയാണെന്നാണ് പരിശുദ്ധ പിതാവ് ക്രൈസ്തവ പീഡനങ്ങളെക്കുറിച്ച് പ്രതികരിച്ചത്. സഭയ്ക്കും മാര്പാപ്പയ്ക്കുമെതിരെയുള്ള അക്രമം വളരെ ഭീകരമായിരിക്കുമെന്നും മാര്പാപ്പ ഓര്‍മ്മിപ്പിച്ചു. അതുകൊണ്ട് പരിഹാരവും പശ്ചാത്തപവും ശുദ്ധീകരണവും സഭയില്‍ ഇന്ന് ആവശ്യമാണെന്ന് പാപ്പാ ഓര്മ്മിപ്പിക്കുന്നു.
രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പു ക്രിസ്തു ശരീരത്തില്‍ പീഡിപ്പിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍, ലോകം രക്ഷിക്കപ്പെടുമായിരുന്നില്ല. തന്നെ അനുഗമിക്കുന്ന വിശ്വാസികളിലൂടെ ഈ പീഡനം തുടരുമെന്ന് അന്ന് ക്രിസ്തു വെളിപ്പെടുത്തി. ''അവര്‍ നിങ്ങളെ സിനഗോഗുകളില്‍ നിന്നു പുറത്താക്കും. നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു. (യോഹ 16:2-3)
എല്ലാ വിഭാഗീയതകള്ക്കും സങ്കുചിത ചിന്തകള്ക്കും ശത്രുതാ മനോഭാവത്തിനുമുള്ള പ്രതിവിധി സുവിശേഷമാണ്. സഭയിലെ രക്തസാക്ഷികള്‍ അവയുടെ നേര്‍സാക്ഷ്യമാണ്. അവരുടെ രക്തത്തിലൂടെയാണ് ആദിമസഭ വളര്ന്നു പന്തലിച്ചത്. ക്രിസ്ത്യാനികളുടെ വിശ്വാസത്തെ പ്രതിയുള്ള സഹനങ്ങള്‍ ക്രിസ്തുവിന്റെ സഭയ്ക്കുവേണ്ടിയുള്ള സഹനങ്ങളുടെ കുറവു നികത്തലും പൂര്ത്തീകരണവുമാണെന്ന് പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നു. (കൊളോ 1:24) ഇത്തരുണത്തില്‍ ക്രിസ്തുവിന്റെ രക്ഷാകര സഹനങ്ങളില്‍ പങ്കു ചേരുവാന്‍ ക്രൈസ്തവര്ക്ക് ലഭിക്കുന്ന അവസരങ്ങളായി ലോകമെങ്ങും ഉണ്ടാകുന്ന പീഡനങ്ങളെ നാം കാണണം. ഈ സഹനത്തിന് വഴിയൊരുക്കിയവര്ക്കുവേണ്ടി, പകയും പരിഭവവും കൂടാതെ പ്രാര്ത്ഥിക്കാനും നാം തയാറാകണം. ലോകത്തിന്റെ പലഭാഗങ്ങളിലും തുടരുന്ന പീഡനങ്ങള്‍ ഇനി നമ്മുടെ ദേശത്തും എത്താന്‍ പാടില്ലെന്നില്ലല്ലോ? അതിനാല്‍ ലോകത്തില്‍ പീഡയനുഭവിക്കുന്ന ക്രൈസ്തവരെ ഓര്ത്ത് പ്രാര്ത്ഥിക്കാനുള്ള തീക്ഷ്ണത നമ്മില്‍ ജ്വലിക്കട്ടെ! അപ്പോള്‍ സഭാതരു ലോകമെങ്ങും വളര്ന്ന് പന്തലിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

No comments:
Post a Comment