വിശുദ്ധ കാത്തോലിക സഭയുടെ സ്ഥാപകന്‍ ഈശോ മിശിഹയാണ്. ഈശോ തന്റെ സഭ സ്ഥാപിച്ചത് പത്രോസാകുന്ന പാറമേലാണ് "നീ പത്രോസാണ് ഇ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും "(വി. മത്തായി 16/18) എന്നാല്‍ ഈശോ അവിടുന്നകുന്ന പാറമേല്‍തന്നെ സഭ സ്ഥാപിക്കും എന്നാണ് പറഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നു ഇവിടെ ഞാന്‍ പാറയാകുന്നു ഇ പാറമേല്‍ ഞാന്‍ എന്റെ സഭ സ്ഥാപിക്കും എന്നല്ല കര്‍ത്താവു പറഞ്ഞത് ഇവിടെ എല്ലാ വാഗ്ദാനവും പത്രോസിനു നല്കിയതാനന്നു വേക്തമാണ് "ഞാന്‍ നിന്നോട് പറയുന്നു നീ പത്രോസാണ് (പാറ എന്നര്‍ത്ഥം ) ഇ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും നരകകവാടങ്ങള്‍ അതിനെതിരെ പ്രഭാലപെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്‍റെ താക്കോല്‍ നിനക്ക് ഞാന്‍ തരും നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കേട്ടപെട്ടിരിക്കും നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപെട്ടിരിക്കും " (വി. മത്തായി 16/18-19) കെട്ടാനും അഴിക്കാനും ഉള്ള അധികാരവും സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ വാഗ്ദാനം ചെയ്തപെട്ട പാറ മാത്രം പത്രോസല്ലന്നു പറയുന്നതില്‍ എന്ത് സാഹിത്യമാണുള്ളത് . ഈശോ ഒരു സഭയോ മതമോ സ്ഥപിചിട്ടില്ലന്നു പറഞ്ഞു ഇന്നു പലരും വിവിധ സഭകള്‍ സ്ഥാപിച്ചു ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുംമായ കത്തോലിക്കാ സഭയെ തള്ളി പറഞ്ഞു കൊണ്ടിരിക്കുന്നു എന്നാല്‍ വചനം പറയുന്നു "നമ്മുടെ മതത്തിന്റെ രഹസ്യം ശ്രേഷ്ട്ടമാണന്നു ഞങ്ങള്‍ പ്രക്ക്യപിക്കുന്നു"(1തിമോ 3/16) " ഈ മതവിഭാഗത്തെ എല്ലായിടത്തും ആളുകള്‍ എതിര്‍ത്ത് സംസരിക്കുനോണ്ട് "(അപ്പോ 28/22) കൂടാതെ തിരുസഭ ക്രിസ്തുവിന്റെ ശരിരമാണന്നു വി.ഗ്രന്ഥം സുചിപ്പിക്കുന്നു "സഭ അവന്റെ ശരിരമാണ് എല്ലാ വസ്തുക്കളിലും സകലതും പൂര്‍ത്തിയാകുന്ന അവന്റെ പൂര്‍ണതയുമാണ് " "(എഫേ 1/23). നാമെല്ലാവരും ഒരേ അന്മാവില്‍ ഏകശരീരംമാകാന്‍ ജ്ഞാന സ്നാനമേറ്റു" "(1കോറി 12/13) "നാം പലരാണേങ്കിലും ക്രിസ്തുവില്‍ ഏക ശരീരമാണ് (റോമ 12/05). "ഈ സമാധാനത്തിലേക്കണ് നിങ്ങള്‍ ഏകശരീരമായി വിളിക്കപെട്ടത് " (കോളോ 3/15) . തിരു സഭയ്ക്ക് ദ്രിശ്യവും അദ്രിശ്യവുംമായ ഘടനയുണ്ട് അവ മൂന്ന് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു . വിജയസഭ, സഹനസഭ, സമരസഭ എന്നിവയാണ് വിജയസഭ: പരി. ത്രിത്വവും മതവും മാലഖമാരും വിശുദ്ധരും ചേര്‍ന്ന സ്വര്‍ഗ്ഗിയ സഭ... സഹനസഭ: ശുധികരണ സ്ഥലത്തെ അന്മാക്കളുടെ കൂട്ടായ്മ.... സമരസഭ:മാര്‍പപ്പായുടെയും മെത്രാന്മാരുടെയും നേത്രുത്തതിലുള്ള ഭൌമിക സഭ ഇതില്‍ വിജയസഭയും സഹനസഭയും അദ്രിശ്യങ്ങളും സമര സഭ ദ്രിശ്യങ്ങളും ആണ് . എന്നാല്‍ ചിലര്‍ സഭഎന്നത് ദ്രിശ്യസഭയല്ലന്നും ആഗോള സഭ അദ്രിശ്യമണന്നും വാദിക്കുന്നു ഈ വാദം അവരുടെ നിലനില്പിന് വേണ്ടി മാത്രമാണ് അത് വചന വിരുദ്ധമാണ് "ദൈവം സഭയില്‍ ഒന്നാമത് അപ്പസ്തോലന്മാരെ രണ്ടാമത് പ്രവാചകന്മാരെ മൂന്നാമത് പ്രബോധകരെയും തുടര്‍ന്ന് അത്ഭുത പ്രവര്‍ത്തകര്‍ രോഗശന്തി നല്‍കുന്നവര്‍ സഹായകര്‍ ഭരണകര്‍ത്താക്കള്‍ വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍ എന്നിവരെയും നീയമിചിരിക്കുന്നു" (1കോറി 12/28) സഭയ്ക്ക് ദൃശ്യമായ ഘടനയില്ലായിരുന്നുവെങ്കില്‍ അത് ഏകാമാല്ലയിരുന്നു എങ്കില്‍ ദൈവം ഇപ്രകാരമൊരു അധികാര സംവിധാനം സഭയില്‍ നിച്ചയിക്കുംമായിരുന്നോ? സഭയെ ഭരിക്കുന്നതിന് ശ്രേഷ്ട്ടന്മാരെ നിയമിക്കുന്നതായി വചനത്തില്‍ നമ്മുക്ക് കാണാം "സഭയെ നന്നായി ഭരിക്കുന്ന ശ്രേഷ്ട്ടന്‍" (1 തിമോ 5/7) "അവര്‍ സഭകള്‍തോറും ശ്രേഷ്ട്ടന്മാരെ നിയമിച്ചു" (അപ്പൊ 14/23) സഭ അദൃശ്യമാണെങ്കില്‍ ശ്രേഷ്ട്ടന്മാര്‍ എങ്ങനെ സഭ ഭരിക്കും ?.. ഈശോ സ്ഥാപിച്ച സഭയെ അനുസരിക്കാതെ സഭയില്‍ നിന്നും പുറത്തു പോകുന്നവരെ കുറിച്ച് കര്‍ത്താവു സഭ മക്കളോട് പറയുന്നു "സഭയെ പോലും അനുസരിക്കുന്നില്ലങ്കില്‍ , അവന്‍ നിനക്ക് വിജതിയനെ പോലെയും ച്ചുങ്കകാരനെപോലെയും ആയിരിക്കട്ടെ " (വി.മത്തായി 18/17). പാപത്തില്‍ അകപെട്ടുപോയ ജനതയെ വിണ്ടെടുക്കാനായി ഒരു ജനതയായി ഒന്നിപ്പിക്കുന്നതിനു വേണ്ടി ദൈവം അബ്രഹത്തെ വിളിച്ചു (ഉത്പ 12/2) "എക്ലെസിയ" എന്നാ ഗ്രീകു പദമാണ് നമ്മള്‍ സഭ എന്നു വിവര്‍ത്തനം ചെയുന്നത് 'വിളിച്ചു കൂട്ടപെട്ടവരുടെ സമൂഹം' എന്നാണ് ഇതിന്റെ അര്‍ഥം ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളെ അടിസ്ഥനപേടുതിയും സീനായി ഉടമ്പടിയിലുടെയും മാണ് പഴയ നിയമ സഭ സ്ഥാപിച്ചത് "നിങള്‍ എന്റെ വാക്ക് കേള്‍ക്കയും എന്റെ ഉടമ്പടി പാലിക്കുകയും ച്ചേയിതാല്‍ ഇല്ല ജനതകളിലും വച്ച് എനിക്കു ഏറ്റവും പ്രിയപെട്ട എന്റെ സ്വന്തം ജനമായിരിക്കും കാരണം ഭൂമി മുഴുവന്‍ എന്റെതാണ് നിങ്ങള്‍ എനിക്കു പുരോഹിതരാജ്യവും വിശുദ്ധ ജനവുംമായിരിക്കും (പുറ 19/5-6) "അവന്‍ മാല മുകളിലേക്ക് കയറി തനികിഷ്ട്ടമുള്ളവരെ അടുത്തേക്ക് വിളിച്ചു അവരവന്റെ അടുത്തേക്ക് ച്ചെന്നു തന്നോടുകൂടിയയിരിക്കുന്നതിനും പ്രസംഗിക്കാന്‍ അയക്കുന്നതിനും പിശാചുക്കളെ ബഹിഷ്കരിക്കാന്‍ അധികാരം നല്‍കുന്നതിനുമായി അവന്‍ പന്ത്രണ്ടു പേരെ നിയോഗിച്ചു" (മര്‍ക്കോ 3/13-15) . അവിശ്വസ്തരയിരുന്ന ഇസ്രയേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സ്ഥാനത് സഭയുടെ അടിത്തറ ഉറപിക്കുന്ന പ്രവര്‍ത്തിയായിരുന്നു അത് ഈശോ തന്റെ രക്ഷകരദൗത്യം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തിക്കുന്നതിന് അപ്പസ്തോലന്മാരെ നിയോഗിച്ചു അപ്പസ്തോലന്മാരുടെ തലവനായി വിശുദ്ധ പത്രോസിനെ നിയോഗിച്ചു പഴയ നിയമത്തില്‍ ബാലിയാര്‍പ്പിച്ച കളകുട്ടിയുടെ രക്തം ബലി പീഠത്തിന്മേലും ഭാവനതിന്മേലും തളിച്ചുകൊണ്ടാണ് സീനായി ഉടമ്പടി സ്ഥാപിച്ചത് "അപ്പോള്‍ മോശ രക്തമെടുത്തു ജനങ്ങളുടെ മേല്‍ തളിച്ചുകൊണ്ട് പറഞു ഈ വചനങ്ങളെല്ലാം ആധാരമാക്കി കര്‍ത്താവു നിങ്ങളോട് ചെയ്ത ഉടമ്പടിയുടെ രക്തമാകുന്നു ഇത് " (പുറ 27/8) ഉടമ്പടിയിലുടെ ഇസ്രയേല്‍ ദൈവത്തിന്റെ സഭയായിതീര്‍ന്നു. സിനായി ഉടമ്പടിയുടെ സ്ഥാനത് ഈശോ തന്റെ രകതത്താലുള്ള പുതിയ ഉടമ്പടി സ്ഥാപിച്ചു. "ഈ പാനപാത്രം നിങ്ങള്കുവേണ്ടി ചിന്തപെടുന്ന പുതിയ എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ് " (വി.ലുക 22/20) പന്ത്രണ്ടു ഗോത്രങ്ങളുടെ സ്ഥാനത് പന്ത്രണ്ടു അപ്പസ്തോലന്മാരെ ഈശോ നിയമിച്ചു പന്തകുസ്താദിനത്തില്‍ വി.പത്രോസ്ലിഹയുടെ പ്രസംഗലുടെ ബാബേല്‍ ഗോപുരത്തില്‍ വച്ച് ഭാഷ ഭിനിച്ചു ചിതറിപോയ സമൂഹം പരിശുധന്മാവിന്റെ പ്രവര്‍ത്തനത്താല്‍ ഒരുമിച്ചുകൂട്ടപെട്ടു ആദ്യ പ്രസംഗലുടെ വിവിധ ഭാഷ സംസാരിച്ചിരുന്ന ജനം ഒറ്റസമൂഹമായി "വിശ്വസിച്ചവരെല്ലാം ഒറ്റ സമൂഹമാകുകയും തങ്ങള്‍കുണ്ടയിരുന്നത് പൊതുവായി കരുതുകയും ചെയ്തു" (അപ്പോ 2/44)
"അവരെല്ലാവരും ഒന്നയിരിക്കാന്‍ വേണ്ടി പിതാവേ അങ്ങേന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്നെന്നെ അയച്ചുഎന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു നാം ഒന്നയിരിക്കുന്നത് പോലെ അവരും ഒന്നയിരിക്കുന്നതിനും അങ്ങെനിക്കു തന്ന മഹത്വം ഞാന്‍ അവര്‍ക്കും നല്‍കിയിരിക്കുന്നു" (യോഹ 17/21-22) വിശ്വസിക്കുന്നവര്‍ എല്ലാം ഒറ്റ സമൂഹമാകാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച (യോഹ 17/21-22)ഒരാട്ടിന്‍ പട്ടവും ഒരിടയനും ആകുന്നതിനു (യോഹ 11/16) സത്പ്രവര്തികള്‍ ചെയുന്നത്തില്‍ തീഷ്തയുള്ള ഒരുജനതയെ തനിക്കുവേണ്ടി ശുധികരിക്കുന്നതിനായി നമ്മെ പ്രതി തന്നെ ബാലിയാര്‍പ്പിച്ച (തിത്തോ 2/14) കര്‍ത്താവായ ഈശോ മിശിഹായുടെ ഹിതതിനെതിരായി അനൈക്യതിന്റെയും ഭിന്നിപ്പിന്റെയും വിത്തുകള്‍ വിതറികൊണ്ട് ഈശോ ആഗ്രഹിച്ച ഐക്കത്തെ ചില കൂട്ടങ്ങള്‍ തകര്‍ക്കുന്നു. സത്യത്തിന്റെ തൂണും കോട്ടായുമായി പ്രവര്‍ത്തിക്കുന്ന സഭയെകുറിച്ച് (1തിമോത്തി 3/15) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പഠിപിക്കുന്നു "നമ്മുടെ ഏക മദ്യസ്ഥനായ ക്രിസ്തു തന്റെ പരിശുദ്ധ സഭ സ്ഥപികുകയും നിരന്തരം അതിനെ പരിപാലിക്കുകയും ചേയുന്നു വിശ്വാസം പ്രതീഷ സ്നേഹം ഇവയുടെ അകെ തുകയായ സഭയെ ദ്രിശ്യഘടനയോടെയാണ് അവിടുന്ന് പാടിത്തുയര്‍ത്തിയത് സകല മനുഷ്യരും അവിടുത്തെ സത്യവും പ്രസതവരവും സ്വകരിക്കുന്നതു ഇ ദ്രിശ്യ സഭയിലുടെ ആണ് . സംഘടിതമായ ഒരു ഹയരാര്‍ക്കിയോടുകൂടിയാണിത്. ദ്രിശ്യവും അതേസമയം അന്മിയവും ആണ് ഭൗമികമെങ്കിലും സ്വര്‍ഗ്ഗിയ ദാനങ്ങള്‍ പരിപുഷ്ട്ടമാണ് സഭ" (തിരുസഭ 8 ) അതുകൊണ്ട് ഒന്നാമതായി വിശ്വസങ്ങളിലേക്ക് പരിശുദ്ധ സുനഹദോസ് ശ്രധതിരിക്കുകയാണ് . നിത്യരക്ഷക്ക് ഇ തീര്‍ത്ഥാടക സഭ അത്യാവിമണന്നാണ് വി.ലികിതങ്ങളും വി.പരമ്പരിയങ്ങളും അടിസ്ഥാനമാക്കി സുനഹദോസ് പഠിപ്പിക്കുന്നത് കാരണം ഒരു മദ്യസ്ഥനെഒള്ളു; രക്ഷയുടെ വഴിയും ഒന്ന് മാത്രം ; അതാണ് ക്രിസ്തു അവിടുന്ന് സഭയകുന്ന തന്റെ ശരീരത്തിലുടെ നമ്മുടെ ഇടയില്‍ സന്നിഹിതനകുന്നു അവിടുന്ന് തന്നെ വിശ്വസതിന്റെയും ജ്ഞാനസ്നാനതിന്റെയും അവിശ്യകത വ്യക്തമാക്യതോടുകൂടിതന്നെ (മര്‍ക്കോ 16/16, യോഹ3/5) തിരുസഭയുടെ ആവശ്യകതയും സ്ഥിതികരിചിറ്റൊണ്ട് ഒഅരു കവാടത്തിലൂടെ എന്നപോലെ മാമ്മോദിസ വഴി മനുഷ്യര്‍ ഇതിലെ അംഗങ്ങളാകുന്നു. അതുകൊണ്ട് തിരുസഭയെ രക്ഷകുള്ള അവിശ്യഘടകമായി ക്രിസ്തുവഴി ദൈവം സ്ഥാപിച്ചിരിക്കുന്നു എന്നാ പരമാര്‍ത്ഥം മനസിലാക്കിയിട്ടും അതില്‍ പ്രവേശിക്കുകയോ അതില്‍ നില്കുകയോ ചെയ്യാത്ത മനുഷ്യര്‍ രക്ഷ പ്രപിക്കുകയില്ല .
No comments:
Post a Comment