Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, September 24, 2012

ശോശപ്പയുടെ പ്രതീകാത്മകത

വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന ശോശപ്പഅതായത് കാസയും പീലാസയും മൂടുന്ന തിരുവസ്ത്രംഈശോമീശിഹായുടെ കബറിടത്തിന്റെ മൂടിയാണ്പ്രതീകാത്മകത മനസിലാക്കിയിട്ടില്ലാത്തവർക്ക്ശോശപ്പയുടെ ഉപയോഗം പാഴ്വേലയായിഅനുഭവപ്പെട്ടേക്കം.  അതുകൊണ്ടൂ തന്നെയായിരിക്കണംപലരും ഇത് ഉപയോഗിക്കാത്തതുംഎന്നാൽസഭാപിതാക്കന്മാരുടെ വ്യാഖ്യാനങ്ങൾ പഠിച്ച്ദൈവാരാധനയിലെ തിരുക്കർമ്മങ്ങളുടെ പ്രതീകാത്മകതമനസിലാക്കിയിട്ടൂള്ളവർക്ക്  അവഗണനഒരുതരത്തിലും സഹിക്കാനാവില്ല

ശോശപ്പയുടെ ഉപയോഗത്തിൽ യാതൊരു ശ്രദ്ധയുംകാണിക്കാത്തവർ തന്നെ മറ്റു ചില അവസരങ്ങളിൽഅറിയാതെയാണെങ്കിലും  തിരുവസ്ത്രത്തിന്റെപ്രതീകാത്മകത ഏറ്റുപറയായുണ്ട്പള്ളിയിൽമരിച്ചവർക്കു വേണ്ടിയുള്ള ഒപ്പീസ് നടത്തുന്നഅവസരങ്ങളിൽ നടുവിൽ കുരിശുള്ള കറൂത്തതിരുവസ്ത്രം വിരിച്ചിടാറൂണ്ടല്ലോസിമിത്തേരിയിൽഅഥവാ കുഴിമാടത്തിൽ ഒപ്പീസ് നടത്തുമ്പോൾ അങ്ങനെചെയ്യാറുമില്ലസിമിത്തേരിയിലെ കുഴിമാടത്തെപ്രതീകാത്മകമായി പള്ളിയിലേയ്ക്ക് മാറ്റുന്നതിനാണിങ്ങനെചെയ്യുന്നത്

നമ്മുടെ ആരാധനാ ചൈതന്യമനുസരിച്ച് വി.കുർബാനയിൽഉപയോഗിച്ച ശോശപ്പതന്നെയാണ് ഒപ്പീസിനു വിരിക്കേണ്ടത്.മിശിഹായുടെ കബറിടത്തിൽ കൂടീയേ മെശയാനികരുടെകുഴിമാടങ്ങൾ വിലയുള്ളതായി തീരുന്നുള്ളൂദൈവശാസ്ത്ര യാഥാർത്ഥ്യങ്ങളെല്ലാംസമ്യക്കായവതരിപ്പിക്കുന്ന വിശിഷ്ടമായ പ്രതീകമാണ്പള്ളിയിൽ വിരിക്കുന്ന ശോശപ്പ.

16ആം നൂറ്റാണ്ടിനു ശേഷം മറ്റെല്ലാക്കാര്യങ്ങളിലും എന്നപോളെ നമ്മുടെ ആരാധനാ വസ്ത്രങ്ങളിലും ലത്തീൻസഭയുടെ രീതികൾ അടിച്ചേൽപ്പിക്കപ്പെട്ടുഅങ്ങനെകറുത്ത തിരുവസ്ത്രങ്ങൾ നമ്മുടെ സഭയിലും കടന്നു കൂടി.മറ്റു പല കാര്യങ്ങൾക്കുമെന്നതു പോലെ ലത്തീൻ സഭ  രീതി ഉപേക്ഷിച്ചിട്ടും നമ്മുടെ പല പ്രമുഖവ്യക്തികൾക്കും അത് ഉപേക്ഷിക്കാനാവുന്നില്ലഅങ്ങനെകറൂത്ത ശോശപ്പയുമുണ്ടായിഅതു കൂടുതൽവലുപ്പപ്പെടുത്തി ഇന്നുപയോഗിക്കുന്ന വിരിപ്പുണ്ടായി.ശോശപ്പ മോശമാകും എന്ന ചിന്തയാണെങ്കിൽ വേറൊരുവെള്ളത്തുണിമേൽ അതു വിരിക്കാവുന്നതാണ്.

കൂദാശാഭാഗം ആരംഭിക്കുമ്പോൾ ശോശപ്പാ ചുരുട്ടികാസായ്ക്കും പീലാസായ്ക്കും ചുറ്റുമായി വയ്ക്കുന്നതുകാണാറുണ്ടല്ലോഇവിടെ ശോശപ്പാ ഈശോമിശീഹായുടെതലയിൽ കെട്ടിയിരിക്കുന്ന തൂവാലയായി മാറുകയാണ്.വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ  വസ്തുതനാം പലവുരു വായിച്ചിട്ടൂള്ളതാണ്പിന്നീട് അയാളുടെപിന്നാലെ വന്ന കേപ്പാ ശവകുടീരത്തിൽ കടന്നുകച്ചഅവിടെ കിടക്കുന്നതും തലയിൽ കെട്ടിയിരുന്ന തൂവാലകച്ചയോടുകൂടിയല്ലാതെ തനിയേ ഒരിടത്തു ചുരുട്ടീവച്ചിരിക്കുന്നതും അദ്ദേഹം കണ്ടുമറ്റേ ശിഷ്യനും അകത്തുകടക്കുകയും കണ്ടൂ വിശ്വസിയ്ക്കുകയും ചെയ്തു. (20: 7-8) ഈശോമിശീഹായുടെ ഉത്ഥാനത്തിൽവിശ്വസിക്കുന്നതിനു പ്രേരിപ്പിച്ച ഒരടയാളമായിട്ടാണ് ചുരുട്ടീവച്ചിരിക്കുന്ന തൂവാല സുവിശേഷകൻ കണക്കാക്കുന്നത്.അതും നേരിൽ കണ്ടൂ വിശ്വസിച്ച സുവിശേഷകൻ തന്നെ.

നമ്മുടെ കുർബാനയിൽ ചുരുട്ടീ വച്ചിരിക്കുന്ന ശോശപ്പായുംഇതേ വിശ്വാസപ്രഖ്യാപനത്തിന്റെ പ്രതീകമാണ്.ഉത്ഥിതനായ മിശീഹായുടെ ദിവ്യരഹസ്യങ്ങളാണ് ഇവിടെപരികർമ്മം ചെയ്യപ്പെടൂന്നത് എന്ന്  കർമ്മംസൂചിപ്പിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു.

വിശുദ്ധ കുർബാനയുടെ അവസാനത്തിലെത്തുമ്പോൾദിവ്യരഹസ്യങ്ങൾക്കു ചുറ്റുമായി ചുരുട്ടി വച്ചിരുന്നശോശപ്പ നിവർത്തി വയ്ക്കുന്നുണ്ട്.  ദിവ്യരഹസ്യങ്ങൾപൂർത്തിയായിക്കഴിഞ്ഞുവിസ്വാസികൾ വന്നുസ്വീകരിക്കുന്നതിനുള്ള സമയമായി എന്നു പ്രഖ്യാപിക്കുന്നഒരു കർമ്മമായി ഇതിനെ മനസിലാക്കാം.

ഇങ്ങനെ പലവിധ പ്രതീകാത്മകതയുള്ള തിരുവസ്ത്രമാണ്ശോശപ്പഇതു മനസിലാക്കിക്കഴിഞ്ഞാൽ പിന്നെഎങ്ങിനെ ഇത് വേണ്ടന്നു വയ്ക്കാനാകും.

മലങ്കര സഭയിലെ കുർബാനക്രമത്തിൽ ശോശപ്പ ആഘോഷം എന്ന ഒരു കർമ്മമുണ്ട്. ഈ അവസരത്തിൽ കാർമ്മികൻ രഹസ്യത്തിൽ ചൊല്ലുന്ന പ്രാർത്ഥനയിൽ ശോശപ്പായുടെ പ്രതീകാത്മകത മുഴുവൻ അടങ്ങിയിട്ടൂണ്ട്. “ഇസ്രായേലിന്റെ പന്ത്രണ്ടൂ ഗോത്രങ്ങൾക്കുവേണ്ടീ പന്ത്രണ്ടൂ നദികൾ ഒഴുക്കിക്കൊടൂത്ത തീക്കനൽ പാറ നീ ആകുന്നു. ഞങ്ങളുടെ രക്ഷകന്റെ കബറിങ്കൽ വയ്ക്കപ്പെട്ട അഅ തീക്കനൽ പാറയും നീ തന്നെയാകുന്നു.”

ദാഹിച്ചു വലഞ്ഞ ഇസ്രായേൽ ജനത്തിനു ജീവന്റെ പാറ പിളർന്നു വെള്ളം നൽകി അവരുടെ ജീവൻ പരിരക്ഷിച്ച കഥ നാം പുറപ്പാടിന്റെ പുസ്തകത്തിൽ(17: 1-7) വായിക്കുന്നുണ്ട്. ഒരിക്കലും മരിക്കാനിടയില്ലാത്ത വിധത്തിൽ ജീവന്റെ ജലം നല്കിയ മിശിഹായുടെ ആദിരൂപമായി ഇതിനെ വ്യാഖ്യാനിക്കാറുണ്ടല്ലോ. അതുകൊണ്ടാണ് ആ പാറയുടേയും ജീവന്റെ ജലം നൽകിക്കൊണ്ട് മിശിഹാ ഉയർത്തെണീറ്റ കല്ലറയുടെ മൂടിയായ പാറയുടേയും പ്രതീകമായി ശോശപ്പയെ എടുത്തു കാണിക്കുന്നത്.


No comments:

Post a Comment