Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, August 29, 2012

ചെങ്കടലിലൂടെ ഒരു വഴിയുണ്ടെന്ന് യഹോവയ്ക്ക് മാത്രമേ അറിയൂ

എല്ലാ വഴികളും അടഞ്ഞാലും ദൈവത്തിന്റെ ഇടപെടലിനായി കാത്തിരിക്കാനുള്ള മനസുണ്ടോ?



ധനികയും അതിക്രൂരയുമായ ഒരു സ്ത്രീയില്‍നിന്ന് പണം കടം വാങ്ങി വീട്ടാനാകാതെ പോയൊരു കര്‍ഷകന്‍. ഏക മകനായിരുന്നു അദ്ദേഹത്തിന്റെ ആശ്രയം. കടം വീട്ടാന്‍ കര്‍ഷകന് നിവൃത്തിയില്ലെന്നറിഞ്ഞപ്പോള്‍ ദുഷ്ടയായ ആ സ്ത്രീ ഒരു ദിവസം സഹായികളെയുമായി കര്‍ഷകന്റെ വീട്ടിലെത്തി. പണം നല്‍കിയില്ലെങ്കില്‍ അയാളെ ഉപദ്രവിക്കുമെന്ന് ഭീഷണി മുഴക്കി. അല്ലെങ്കില്‍ ഒരു വഴിയുണ്ട്, മകനെ ആ സ്ത്രീയ്ക്ക് ഭര്‍ത്താവായി നല്കുക!

മകനുവേണ്ടി വാദിക്കാനാകാതെ പിതാവ് കുഴങ്ങി. പിതാവിനെ പ്രഹരിക്കാന്‍ വിട്ടുകൊടുക്കാന്‍ മകനും തയാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് വിവാ ഹം കഴിച്ചതെന്ന് വരുത്താതിരിക്കാന്‍ അവര്‍ ഒരു മാര്‍ഗം നിര്‍ദ്ദേശിച്ചു. കറുത്തതും വെളുത്തതുമായ കുറെ മുത്തുകള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ശേഷം ഒരു പെട്ടിയില്‍ രണ്ടു മുത്തുകള്‍ മാത്രമെടുത്തു. അതില്‍നിന്ന് ഒരെണ്ണം കുറിയെടുക്കുന്നതുപോലെ യുവാവിന് തെരഞ്ഞെടുക്കാം. വെളുത്തതാണെങ്കില്‍ വിവാഹം, കറുപ്പാണെങ്കില്‍ പണം മുഴുവന്‍ ഇളവുചെയ്യും. ദൈവം നിങ്ങളെ സഹായിക്കുന്നെങ്കില്‍ സഹായിച്ചോട്ടെ, അവര്‍ പറഞ്ഞു. പെട്ടിയില്‍ കൗശലപൂര്‍വം രണ്ടു മുത്തും വെളുത്തതിടുവാനും ആ ദുഷിച്ച സ്ത്രീ ശ്രദ്ധിച്ചു. ദൈവത്തിനുപോലും അവസരം കൊടുക്കാന്‍ അവര്‍ തയാറായിരുന്നില്ല. 

പാവം മനുഷ്യര്‍ എന്തുചെയ്യാന്‍, എല്ലാ വഴികളും അടഞ്ഞിരിക്കുന്നു. പിതാവിന്റെ ഉള്ളിലും പ്രാര്‍ത്ഥന ഉയര്‍ന്നു. മകനെ രക്ഷിക്കണേ എന്നുള്ള നിലവിളി. പക്ഷേ, രക്ഷപ്പെ ടാനുള്ള സാഹചര്യമൊന്നും മാനുഷികമായി മുന്നിലില്ല. കണ്ണടച്ച് അവന്‍ ഒരു മുത്തെടുത്തു. പെട്ടന്ന് യുവാവിന്റെ കാല്‍ വഴുതി അവന്‍ തറയില്‍ വീണു. കൂട്ടിയിട്ടിരുന്ന കറുപ്പും വെളുപ്പുമായ മറ്റ് മുത്തുകളുടെ ഇടയിലേക്ക് അവന്‍ എടുത്ത മുത്ത് കളഞ്ഞുപോയി. ''എന്നോട് ക്ഷമിക്കണം. പെട്ടിക്കുള്ളില്‍ അവശേഷിക്കുന്ന മുത്ത് ഏതെന്ന് നോക്കിയാല്‍ ഞാനെടുത്തത് ഏതെന്നു മനസിലാക്കാമല്ലോ.'' അവന്‍ പറഞ്ഞു. ഏവരും അംഗീകരിച്ചു. നോക്കിയപ്പോള്‍ അത് വെളുത്ത മുത്ത്. അപ്പോള്‍ യുവാവ് എടുത്തത് കറുത്തതായിരിക്കണം. അല്ലെന്നു വാദിക്കാന്‍ ആ സ്ത്രീക്കും നിര്‍വാഹമില്ലല്ലോ.

എല്ലാ പഴുതുകളും അടച്ച മനുഷ്യബുദ്ധിയും, വഴികളെല്ലാം അടഞ്ഞിട്ടും ദൈവത്തിലേക്ക് മുഖമുയര്‍ത്തിയ ദൈ വാശ്രയവും നമുക്കിവിടെ കാണാം. വിജയം എന്നും ദൈവത്തിന്റെ കൂടെ നില്ക്കുന്നവര്‍ക്കായിരിക്കും. മനുഷ്യര്‍ ക്ക് വഴികളില്ലാത്തിടത്ത് പുതുവഴികള്‍ തുറക്കുവാന്‍ ദൈവത്തിന് സാധിക്കും. സ്വന്തം ശക്തികൊണ്ട് കാര്യങ്ങള്‍ നിറവേറ്റുവാനും പ്രതിസന്ധികളെ അതിജീവിക്കുവാനും ശ്രമിക്കുന്നതാണ് മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക തളര്‍ച്ചകള്‍ക്കും കാരണം. 

ഒരു വസ്തുവിനെ കാണണമെങ്കില്‍ നമുക്ക് കാഴ്ച വേണം. അതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് പ്രകാശമുണ്ടാകണം എന്നുള്ളത്. നമ്മുടെ കഴിവുകള്‍ കാ ഴ്ചശക്തി പോലെയാണ്. ദൈവമാകുന്ന പ്രകാശമില്ലെങ്കില്‍, എത്ര കഴിവുണ്ടെങ്കി ലും അന്ധര്‍ക്ക് തുല്യരാകും നാം. ദൈവത്തെക്കൂടാതെ ജീവിതപ്രശ്‌നങ്ങളെ അതിജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ പ്രകാശമില്ലാത്തിടത്ത് തിരയുന്ന കാഴ്ചയുള്ള മനുഷ്യരെപ്പോലെയാണ്. ചിലപ്പോള്‍ തേടുന്നത് കണ്ടെത്തിയേക്കാം. പക്ഷേ അത് അനുകരണീയമായൊരു മാര്‍ഗമല്ല. കാഴ്ചയുണ്ടെന്ന് കരുതുന്ന അവര്‍ക്ക് പ്രഥമദൃഷ്ട്യാ കുറവുകളുണ്ടാവില്ല. പക്ഷേ, ഒന്നും വ്യക്തമായി കാണുവാനാകില്ല. ഈ പ്രശ്‌നത്തിന് ഒരു ഡോക്ടറുടെയടുക്കലും പരിഹാരമുണ്ടാകില്ല. ഒത്തിരി അധ്വാനിച്ചിട്ടും പുരോഗതി ലഭിക്കാത്തത് ചിലപ്പോള്‍ നാം ദൈവത്തെക്കൂടാതെ അധ്വാനിക്കുന്നതുകൊണ്ടാവാം. ദൈവത്തിലേക്ക് മുഖമുയര്‍ത്തുന്നവര്‍ക്ക് ലഭിക്കുന്ന പ്രകാശം പാതകള്‍ തെളിച്ചുതരികയും ഉറവകള്‍ തുറന്നുതരികയും ചെയ്യും. ഈശോ പറഞ്ഞു, ''ഞാന്‍ ലോകത്തി ന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്റെ പ്രകാശമുണ്ടായിരിക്കും'' (യോഹ. 8:12). 

ജീവിതത്തില്‍ പരാജയം തുറിച്ചുനോക്കുമ്പോള്‍ ചിന്തിക്കുക - എന്തെങ്കിലും വഴി കാണാതിരിക്കില്ല. അത്രയെങ്കിലും ചിന്തിക്കാനായാല്‍ പ്രത്യാശയോടെ നമുക്ക് മുന്നേറാനാകും. മാനുഷികമായി ചിന്തിക്കുമ്പോള്‍ വഴികളൊന്നും കാണാനില്ല എന്നത് സത്യമായിരിക്കും. അതുകൊണ്ടുതന്നെയാണ് നാം തളര്‍ന്നുപോകുന്നതും. നമ്മെക്കാള്‍ നന്നായി കാര്യങ്ങള്‍ അറിയുവാനും ചെയ്യുവാനും കഴിയുന്നൊരാള്‍ നമുക്ക് സഹായമായുണ്ട്. അവിടുത്തെ കണ്ണുകള്‍ സൂര്യനെക്കാള്‍ പതിനായിരം മടങ്ങ് ശക്തിയുള്ളതാണ്. പകല്‍വെളിച്ചത്തിലും അതിബുദ്ധിയിലും നമുക്ക് കണ്ടെത്താന്‍ കഴിയാത്തതിനപ്പുറത്ത് ഒരു ലോകമുണ്ട്. ആ ലോകത്തില്‍ കാര്യങ്ങള്‍ നിശ്ചയിക്കുന്നതും നടപ്പാക്കുന്നതും ദൈവമാണ്. 

ചെങ്കടലിനു മുന്‍പില്‍ ഇസ്രായേല്‍ പകച്ചുനിന്നു. പിന്നില്‍ ശത്രുസൈന്യവും മുന്നില്‍ ചെങ്കടലും. നിറഞ്ഞൊഴുകുന്ന നദിക്കുമുമ്പില്‍ നില്ക്കുമ്പോള്‍ കടക്കാന്‍ വഴിയില്ല എന്നതുതന്നെയാണ് മാനുഷിക ബുദ്ധിയില്‍ സത്യം. പക്ഷേ, അതിനു മധ്യത്തിലൂടെയുള്ള ഒരു വഴിയെക്കുറിച്ച് ഇസ്രായേലില്‍ ആരും ചിന്തിച്ചില്ല. ആര്‍ക്കും അങ്ങനെ ചിന്തിക്കാനുമാകില്ല. എന്നാല്‍, ദൈവം ആ വഴി കണ്ടു. അതെ, ചെങ്കടലില്‍ ഒരു വഴിയുണ്ടെന്ന് യഹോവയ്ക്ക് മാത്രമേ അറിയൂ. ഇസ്രായേലിലെ പതിനായിരങ്ങള്‍ക്കും നേതാവായ മോശയ്ക്കും ആ വഴിയെക്കുറിച്ച് നിശ്ചയമുണ്ടായിരുന്നില്ല. 

ജീവിതത്തില്‍ എല്ലാ വഴികളും അടയുമ്പോള്‍ നാം പറയുന്നതിങ്ങനെയാണ്. 'ഇനിയെന്തു ചെയ്യാന്‍.' ഇനി ഒന്നും ചെയ്യാനില്ലെന്ന് നമുക്ക് മനസിലാകുന്നിടത്താണ് വിശ്വാസം ഉണരേണ്ടത്. വഴികള്‍ മുമ്പിലുള്ളപ്പോള്‍ ആരും വിശ്വാസിയാകുന്നില്ല. എല്ലാ വഴികളും അടയുമ്പോഴാണ് നമ്മില്‍ വിശ്വാസം അവശേഷിച്ചിട്ടുണ്ടോ എന്നു നാമറിയുന്നത്. ദൈവത്തിന് മാത്രം ചെയ്യുവാന്‍ കഴിയുന്ന ചില കാര്യങ്ങളുണ്ടെന്ന് മനസിലാക്കണ മെന്നും അവിടുത്തെ ആശ്രയിക്കണമെ ന്നും അവിടുന്ന് ആഗ്രഹിക്കുന്നു.

Written by  Jinto Mathew

No comments:

Post a Comment