Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Wednesday, August 22, 2012

ആത്മാവിന്റെ രോഗത്തിനുള്ള മരുന്ന്




Written by  വിശുദ്ധ ജോൺ മരിയ വിയാനി

ഒരു രോഗം വന്നാൽ ഏറ്റവും ആദ്യം മനുഷ്യർ ചിന്തിക്കുന്നത് ആശുപത്രിയെക്കുറിച്ചും, ഡോക്ടറെക്കുറിച്ചുമല്ലേ? പെട്ടന്നുതന്നെ രോഗവിമുക്തരാകണമെന്ന് ആഗ്രഹിക്കുന്നതിനാലാണത്. ഗുരുതരമായ രോഗമാണെങ്കിൽ അതിവേഗം എല്ലാവരും ആശുപത്രിയിലേക്കോടും. ഇതുപോലൊരു ജാഗ്രത ആത്മീയ ജീവിതത്തിൽ പാപത്തെക്കുറിച്ചും ഉണ്ടാകണം.  
ആത്മാവിൽ ചെറിയൊരു കളങ്കം കണ്ടെത്തുമ്പോൾതന്നെ അതീവ ജാഗ്രതയോടെ അതിനെ തുടച്ചുമാറ്റണം. കണ്ണട ഉപയോഗിക്കുന്ന വ്യക്തിക്ക് തന്റെ കണ്ണടയിലുള്ള ചെറിയ പാടുകൾപോലും അസ്വസ്ഥത സൃഷ്ടിക്കും. അത് കാഴ്ചയ്ക്ക് തടസമാണല്ലോ. ആത്മാവിലെ കളങ്കവും ഇങ്ങനെതന്നെ. പാപങ്ങൾ സുഗമമായ ആത്മീയ യാത്രയെ തടസപ്പെടുത്തും. മാരകപാപമാണെങ്കിൽ അതിവേഗം കുമ്പസാരക്കൂടിനെ സമീപിക്കണം. ലഘുപാപങ്ങളാണെങ്കിൽ പശ്ചാത്തപിച്ച് തത്തുല്യമായ സുകൃതങ്ങൾ പരിഹാരമായി ചെയ്യുകയും പിന്നീട് അവസരം കിട്ടുമ്പോൾ ഏറ്റുപറയുകയും വേണം. ചെറിയ രോഗമാണെങ്കിൽ മിക്കവരും ഡോക്ടറെ കാണാറില്ല. പക്ഷേ, അതു ഗുരുതരമാകാതെ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. സ്വയം ചികിത്സകൾ ചെറിയ രോഗങ്ങൾക്കുമാത്രമേ ഫലപ്രദമാകുകയുള്ളൂ. ഗൗരവമുള്ള മുറിവാണെങ്കിൽ ഡോക്ടറെ കാണാതിരിക്കുന്നത് ജീവനുതന്നെ ഹാനികരമായിരിക്കുന്നതുപോലെ മാരകപാപം കുമ്പസാരിക്കാതെ വച്ചുകൊണ്ടിരിക്കുന്നത് ആത്മാവിനെ അപകടത്തിലാക്കും. പാപം നമ്മുടെ ജീവൻ അപഹരിക്കുമെന്ന് വചനം പറയുന്നു, ''സർപ്പത്തിൽനിന്നെന്നപോലെ പാപത്തിൽനിന്ന് ഓടിയകലുക; അടുത്തുചെന്നാൽ അതു കടിക്കും; അതിന്റെ പല്ലുകൾ സിംഹത്തിന്റെ പല്ലുകളാണ്; അതു ജീവൻ അപഹരിക്കും'' (പ്രഭാ. 21:2).  ഭൗതികജീവിതത്തിൽ ഒരു ഡോക്ടർക്കുള്ള സ്ഥാനമാണ് ആത്മീയ ജീവിതത്തിൽ വൈദികർക്കുള്ളത്.

ആരും ആവശ്യപ്പെടാതെ ദൈവം സ്ഥാപിച്ച് നല്കിയിട്ടുള്ള കൂദാശയാണ് കുമ്പസാരം. അത് അവിടുത്തെ കരുണയുടെയും സ്‌നേഹത്തിന്റെ യും പ്രകടനമാണ്. മനുഷ്യർ ബലഹീനരായതുകൊണ്ട് വീണുപോകുമെന്നും എന്നിരുന്നാൽത്തന്നെയും ആരും വിഷമിക്കരുതെന്നും അവിടുന്ന് ആഗ്രഹിക്കുന്നു.  നരകത്തിൽ കഴിയുന്ന ആത്മാക്കളോട് പുറത്തൊരു വൈദികൻ കാത്തുനില്ക്കുന്നുണ്ട്, ആർക്കെങ്കിലും കുമ്പസാരിക്കണമെങ്കിൽ കുമ്പസാരിക്കാം എന്നു പറഞ്ഞാൽ, ആരെങ്കിലും പിന്നെ നരകത്തിൽ കാണുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോൾ അവരിൽ ഏറ്റവും കഠിനമായ പാപം ചെയ്ത വ്യക്തിപോലും തന്റെ പാപം ഏറ്റുപറയുമെന്ന് തീർച്ച. ലോകം മുഴുവനോടും അത് വിളിച്ചുപറയാനും അവർ തയാറായേക്കാം. നരകത്തിലെ വേദനയോട് തുലനം ചെയ്യുമ്പോൾ പാപം ഏറ്റുപറയുന്നതിന്റെ വേദന തുലോം നിസ്സാരമാണ്. ''പാപിയുടെ പാത കല്ലുപാകി മിനുസപ്പെടുത്തിയിരിക്കുന്നു; അത് അവസാനിക്കുന്നത് പാതാളത്തിലാണ്'' (പ്രഭാ. 21:10).  
നഷ്ടപ്പെട്ടുപോയ ആത്മാക്കൾക്ക് ലഭിക്കാത്ത സൗഭാഗ്യമാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ അവസരമുണ്ട്. നരകത്തിലുള്ളവർ വിലപിക്കുന്നതിങ്ങനെയാകാം, 'ഓ വൈദികരേ നിങ്ങളെ ഞങ്ങൾ ജീവിതകാലത്ത് അറിയാതെയും കാണാതെയും പോയിരുന്നെങ്കിൽ! എങ്കിൽ ഞങ്ങളുടെ പാപം ഇത്രമേൽ കഠിനമാകുമായിരുന്നില്ല. അവസരമുണ്ടായിട്ടും നിങ്ങളോട് അവ ഏറ്റുപറയാതിരുന്നതിനാലാണല്ലോ ഞങ്ങൾക്ക് ഇത്രയും സഹിക്കേണ്ടി വരുന്നത്.'
ആത്മാവിന്റെ മുറിവുണക്കുന്ന കുമ്പസാരമെന്ന കൂദാശ നമുക്കുണ്ട്. മുറിവുകളുമായി നടന്ന് അവയെ നാം വഷളാക്കരുത്. പാപം കുമ്പസാരത്തിൽ ഏറ്റുപറയുന്നതിനു പകരം വീണ്ടും അതിൽ തുടരുന്നത് മുറിവിൽ കത്തികൊണ്ട് വീണ്ടും മുറിവുണ്ടാക്കുന്നതുപോലെയാണ്. വ്രണം വലുതാകുകയും ഒന്നും ചെയ്യാൻ വയ്യാതാവുകയും ചെയ്യും. കുമ്പസാരത്തിനുശേഷം വീണ്ടും വീണ്ടും പാപം ചെയ്യുന്നത് മുറിവു വച്ചുകെട്ടിത്തന്നതിനുശേഷം അതിനെ അഴിച്ച് മുറിവ് വലുതാക്കുന്നതുപോലെയാണ്. നമ്മുടെ ആത്മാവിന്റെ മുറിവുകൾ സുഖപ്പെടുവാൻ നാം കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ചികിത്സ ഫലപ്രദമാകണമെങ്കിൽ രോഗി പഥ്യം നോക്കുകയും ജാഗ്രതയോടെ പെരുമാറുകയും വേണം.
 

ചിലർക്കെങ്കിലും തങ്ങൾ പാപികളാണെന്ന ബോധ്യമില്ല. ദാവീദിന് പാപത്തെക്കുറിച്ചുള്ള ബോധ്യം ലഭിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് രക്ഷപ്പെടാനായത്. ദാവീദ് പറയുന്നു, ''എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു. എന്റെ പാപം എപ്പോഴും എന്റെ കൺമുൻപിലുണ്ട്'' (സങ്കീ. 51:3). രോഗം വന്നിട്ട് അത് തിരിച്ചറിയാതെ ജീവിക്കുന്ന അവരുടെ അവസ്ഥ എത്ര അപകടകരമാണ്. ചിലരെങ്കിലും പാപാവസ്ഥയിൽ വിശുദ്ധ കുർബാന സ്വീകരിക്കാൻ തയാറാകുന്നു. ആരോഗ്യമുള്ളവർ കഴിക്കേണ്ട ഭക്ഷണം രോഗികളായവർ കഴിക്കുന്നു. മരുന്നുമാറി കഴിക്കുന്നതുപോലെ അത് അവരെ അസ്വസ്ഥതപ്പെടുത്തും.

മാരകപാപം മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്ന വ്യക്തി ആ കൂദാശയെ അവഹേളിക്കുകയാണ്. പാപം ചെയ്യുന്നതിനെക്കാൾ ഭയാനകമാണ് അതു മറച്ചുവച്ചുകൊണ്ട് കുമ്പസാരിക്കുന്നത്. എന്തിനുവേണ്ടിയാണോ കുമ്പസാരമെന്ന കൂദാശ നല്കപ്പെട്ടിരിക്കുന്നത് അതിനെ തിരസ്‌കരിച്ചുകൊണ്ട് ഒരാൾക്ക് എങ്ങനെയാണ് ഈ കൂദാശയെ സമീപിക്കാനാകുക? പാപം ഏറ്റുപറയുന്നതിൽ ഒരു കബളിപ്പിക്കലും പാടില്ല. നമ്മുടെ പാപം അതിന്റെ എല്ലാ ഗൗരവത്തോടും കൂടി വൈദികനെ അറിയിക്കുന്നതും ന്യായീകരിക്കാതിരിക്കുന്നതും യഥാർത്ഥ പശ്ചാത്താപത്തിന്റെ അടയാളമാണ്. ഒരു പാപം വരുത്തിവയ്ക്കുന്ന ആത്മാവിന്റെ നാശത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിൽ കുമ്പസാരിക്കുവാൻ നാം മടിക്കില്ല എന്നു മാത്രമല്ല, കുമ്പസാരക്കൂട്ടിലേക്ക് ഓടിയെത്തും. 

വളരെ നാളുകളായി വൃത്തിഹീനമായിക്കിടന്ന ഭവനം അടിച്ചുവാരി വൃത്തിയാക്കിയെന്നിരിക്കട്ടെ. എങ്കിലും അവിടെ ചെറിയ ദുർഗന്ധം അവശേഷിക്കും. ഇതുപോലെ നാം നല്ലൊരു കുമ്പസാരം നടത്തിയാലും പുണ്യാഭ്യസനം വഴി ആത്മാവിനെ സുഗന്ധപൂരിതമാക്കേണ്ടിയിരിക്കുന്നു. എങ്കിൽമാത്രമേ അഭിമാനിക്കാൻ വകയുണ്ടാകൂ. പാപം ചെയ്യുമ്പോൾ ഹൃദയത്തിൽ മുള്ളുകൊള്ളുന്നതുപോലെ അനുഭവപ്പെടണം. ഈ മുള്ളില്ലാത്തതിനാൽ പാപം സുഖം തരുന്ന പ്രവൃത്തിയായി മാറിയിരിക്കുന്നു. വിശുദ്ധരുടെ ഹൃദയത്തിൽ ഈ മുള്ളുണ്ടായിരുന്നു. പാപത്തെക്കുറിച്ചുള്ള ചിന്തപോലും അവരെ അസ്വസ്ഥതപ്പെടുത്തുമായിരുന്നു. പാപത്തെ ഉപേക്ഷിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ആത്മവിശ്വാസവും ധൈര്യവും കൈവരും. മനുഷ്യജീവിതത്തിലെ ഒട്ടുമിക്ക അസ്വസ്ഥതകളുടെയും കാരണം പാപത്തെ ഉപേക്ഷിക്കാൻ മനസുകാണിക്കുന്നില്ല എന്നതാണ്. ''ആരും പിന്തുടരാത്തപ്പോഴും ദുഷ്ടൻ പേടിച്ചോടുന്നു; നീതിമാന്മാരാകട്ടെ സിംഹത്തെപ്പോലെ ധീരരാണ്.'' (സുഭാ.28:1).  

2 comments:

  1. devathinu munbil kubasarichal porae,ethina vydikarudae munil poyi erikunathu.

    ReplyDelete
    Replies
    1. ഹായ് റോഷന്‍, ക്രിസ്തു സ്ഥാപിച്ച സഭയിലുള്ളതാണ് കുദാശകള്‍, കുംബ്ബസരമെന്നു പറയുന്നത് ഒരു കുദാശയാണ് , ഓരോ കുദാശകളിലും പിതാവും പുത്രനും പ്രിശുധന്മാവുമായ ത്രിയേക ദൈവത്തിന്റെ സാനിദ്യം ഒണ്ടു. റോഷന്‍ പഴയ നിയമം വയിചിട്ടിലെ ഇസ്രയേല്‍ ജനത്തിന് കര്‍ത്താവു കൊടുതിരുക്കുന്ന നിയമങ്ങള്‍ പുരോഹിതന്മാരുടെ സ്ഥാനം എന്താണന്നും. ജനത്തിന് പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ പുരോഹിതന്മാരുടെ അടുത്തേക്ക് വേരെണ്ടാതിന്റെ അവിഷകതെയെപറ്റിയും അവിടെ പറഞ്ഞിട്ടില്ലേ നമ്മുടെ ഈശോ തന്നെ പറഞ്ഞിട്ടില്ലേ നിങ്ങള്‍ ഭൂമിയില്‍ അഴിക്കുന്നതെന്തും സ്വര്‍ഗ്ഗത്തിലും അഴിക്കപെടും നിങ്ങള്‍ ഭൂമിയില്‍ കേട്ടുന്നതെന്തും സ്വര്‍ഗ്ഗത്തിലും കേട്ടപെടും. നമ്മുടെ കര്‍ത്താവു വിചാരിച്ചാല്‍ ലോകം മുഴുവന്‍ ഷണനേരം കൊണ്ട് അവിടുത്തെ പക്കലേക്ക് തിരിയില്ലേ? ഇ പ്രപജ്ജതെ സൃഷ്ട്ടിച്ചവന് ഇ നിസാര കാരിയം എന്താ സാദിക്കാന്‍ പറ്റാത്തതാണോ?. ബാലഹിനതയില്‍ ആണ് എന്റെ ശക്തി വെളിപെടുന്നത് എന്ന് അവിടുന്ന് പറഞ്ഞിട്ടിലെ ബാലഹിനരയ മനുഷരിളുടെ ആണ് അവിടുന്ന് പ്രവര്‍ത്തിച്ചത് . പഴയനിയമത്തില്‍ വയിചിട്ടിലെ അതില്‍ ജനത്തിന്റെ പ്രശ്നങ്ങള്‍ക്ക് മോശാ ദൈവസന്നിതിയില്‍ പ്രാര്‍ഥിചില്ലേ. അദേപോലെ കുംബസരത്തിലും പുരോഹിതരിലുടെ നമ്മുടെ ദൈവം തന്നെ ആണ് പ്രവര്‍ത്തിക്കുന്നത് റോഷന്‍ ബൈബിളിലെ പഞ്ചാഗ്രന്ധികള്‍ ഒന്നുവയിക്ക്? ഭൂമിയില്‍ പാപങ്ങള്‍ മോചിക്കാന്‍ അവിടുത്തെ സഭയ്ക്ക് അവിടുന്ന് അധികാരം നല്കിയിട്ടൊണ്ട്........ "വിശുദ്ധ കാത്തോലിക സഭ" എന്നാ പുതിയ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്ക് പ്രസധവരം ഒഴുകുന്നത്‌ സഭയുടെ കുദാശകളിളുടെയാണ് അതോര്‍മിക്കുക

      Delete