അടുത്ത നാളുകളിൽ ചെറിയ സ്കിറ്റ് കാണാൻ ഇടയായി. സന്ധ്യാസമയം, ഒരമ്മ മകനെ സന്ധ്യാപ്രാർത്ഥനയ്ക്കായി വിളിക്കുകയാണ്. മൊബൈലിൽ സംസാരിച്ചുകൊണ്ടിരുന്ന അവൻ കേൾക്കാത്തതുപോലെ സംസാരം തുടരുന്നു. ഒടുവിൽ അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, കൈയിൽ മൊബൈലുമായി അവൻ അമ്മയോടൊപ്പം 'കഷ്ടിച്ച്' പ്രാർത്ഥന ചൊല്ലി. സമാപനത്തിൽ ഒരു പാട്ടിന്റെ ഏതാനും വരികളും- 'നാഥാ... കൂടെ വസിക്കണമേ...!' പ്രാർത്ഥന തീർന്നതും അമ്മയും മകനും അവരവരുടെ ജോലികളിൽ വ്യാപൃതരായി. പിറ്റേന്ന് രാവിലെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈശോ അവരുടെ വീടിന്റെ മുറ്റത്തെത്തിയിരിക്കുന്നു...! അപ്പനും അമ്മയും മകനും സ്തബ്ധരായി. 'കൂടെ വസിക്കണമേ...' എന്ന് അറിയാതെ പാടിപ്പോയതാണേ! ഈശോ അതുകേട്ട് ഈ സാഹസം ചെയ്യുമെന്ന് കരുതിയില്ല എന്ന് അമ്മയുടെയും മകന്റെയും ആത്മഗതം. ഇനിയിപ്പോൾ എന്തു ചെയ്യും? അപ്പനും അമ്മയും ഒരു വിവാഹാഘോഷത്തിനു പോകാൻ ഒരുങ്ങിനില്ക്കുന്നു. മകൻ സുഹൃത്തിന്റെ വീട്ടിൽ പാർട്ടിക്ക് പോകാൻ ഒരുങ്ങുന്നു. ഈശോയെ വീട്ടിൽ സ്വീകരിക്കാൻ തല്ക്കാലം നിർവാഹമില്ലാത്തതിനാൽ അവർ ഒരു ഉപായം കണ്ടുപിടിക്കുന്നു. 'പള്ളീലച്ചനെ ഏല്പിക്കാം.' അവർ ഈശോയെയും കൂട്ടി പള്ളിയിൽ ചെന്ന് അച്ചനെ വിവരങ്ങൾ ധരിപ്പിച്ചു. അച്ചൻ ഈശോയെ സ്വീകരിച്ചിരുത്തിയെങ്കിലും അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. കാരണം, അല്പം അകലെ ഒരു വീട്ടിൽ രോഗീലേപനം കൊടുക്കാൻ പോകണം, പത്തുമണിക്ക് ഒരു മരിച്ചടക്ക്..., ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങൾ. ഈശോയെ എന്തു ചെയ്യും? അച്ചന് ഒരു ഐഡിയ തോന്നി. അടുത്തുള്ള കന്യാസ്ത്രീമഠത്തിലേക്ക് അച്ചൻ ഈശോയെയുംകൂട്ടി യാത്രയായി. വിവരങ്ങളെല്ലാം മദറിനെ ധരിപ്പിച്ച്, തിരിച്ചുവരുമ്പോൾ ഈശോയെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളാമെന്നു പറഞ്ഞ്, അച്ചൻ നടന്നു. മദറിനും ആകപ്പാടെ ആധിയായി. എന്തു ചെയ്യും? മഠത്തിൽ ആരുമില്ല. ആകെക്കൂടി ഒരു ജൂനിയർ സിസ്റ്റർ ഉണ്ട്. കടയിൽപോയി സാധനങ്ങൾ വാങ്ങി വന്നിട്ടുവേണം ഒരു മീറ്റിങ്ങിന് പോകാൻ. സിസ്റ്ററിനെ വിളിച്ച് ഈശോയെ നോക്കാൻ ഏല്പിച്ച ശേഷം മദർ കടയിൽ പോയി. കുറച്ചുനേരം സിസ്റ്റർ ഈശോയോട് സംസാരിച്ചിരുന്നു. പിന്നെ ഈശോയെ അവിടെയിരുത്തി ജോലികൾക്കായി പോയി. കടയിൽനിന്നും മദർ തിരിച്ചെത്തിയിട്ടും അച്ചൻ മടങ്ങിവന്നിട്ടില്ല. ഇനി എന്തു ചെയ്യും? ഒടുവിൽ അവർ ഒരു പോംവഴി കണ്ടെത്തി. ഈശോയെ ഒരു മുറിയിൽ കയറ്റി വാതിൽ പൂട്ടി- 'ഈശോയേ, ഇവിടെ ഇരുന്നേക്കണേ, ഞങ്ങൾ വരുമ്പോൾ തുറന്നുതരാം കേട്ടോ!' ഇത്രയും പറഞ്ഞ് അവർ മീറ്റിങ്ങിനു പോയി.
കൂടെയായിരിക്കാൻ കൊതിക്കുന്ന സ്നേഹം
ഈ രംഗങ്ങൾ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. എല്ലായിടത്തും മൗനിയായി നില്ക്കുന്ന ഈശോ, പ്രതികരിക്കാതെ നിശബ്ദനായി മുറിയ്ക്കുള്ളിൽ...! സമയമില്ലാതെ പരക്കം പായുന്ന നമ്മുടെയൊക്കെ അബദ്ധത്തിലുള്ള ഒരു വിളിപോലും കേട്ടാൽ ഇറങ്ങിവരാൻ കൊതിച്ചിരിക്കുന്ന ദൈവം! ചെയ്യുന്ന ജോലികളിലേക്ക്, പോകുന്ന ഇടങ്ങളിലേക്ക് ഈശോയെക്കൂടി കൂട്ടിക്കൊണ്ടുപോകാമായിരുന്നു. അവൻ അതാണ് ആഗ്രഹിച്ചത്. നീ ഉണ്ണുമ്പോൾ നിന്റെ കൂടെയിരുന്ന് ഉണ്ണാൻ, നീ ജോലി ചെയ്യുമ്പോൾ നിന്റെ കൂടെനിന്ന് സഹായിക്കാൻ, നീ യാത്ര ചെയ്യുമ്പോൾ നിന്റെ കൂടെ നടന്ന് സംരക്ഷിക്കാൻ... ഒക്കെയാണ് അവൻ സ്വന്തം രൂപംപോലും ചോർത്തിക്കളഞ്ഞത്. ഇന്ന് നമ്മുടെ ഏറ്റവും വലിയ ദുരന്തം ഇതാണ്- ദൈവത്തിന് നമ്മുടെ ജീവിത സാഹചര്യങ്ങളിൽ ഇടപെടാൻ അവസരം നല്കാതിരിക്കുക. ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താൽ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാൻ, സുഖദുഃഖങ്ങൾ പങ്കുവയ്ക്കാൻ, തീരുമാനങ്ങളിൽ അവനോട് ആലോചന ചോദിക്കാൻ, സൗഹൃദങ്ങൾ പങ്കുവയ്ക്കാൻ ഒക്കെ അവൻ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്.
തനിയെ ആകുന്ന നിമിഷങ്ങളിൽ ഓർക്കുക- അവൻ അടുത്തുണ്ട്. ചില ശൂന്യതകൾ അവന്റെ സ്വരം ശ്രവിക്കാൻ, ചില നൊമ്പരങ്ങൾ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതകൾ അവനോട് ആലോചന ചോദിക്കാൻ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താൽ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താൽ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്നേഹത്തോടെ അവൻ കടന്നുവരും. നിങ്ങളുടെ ഭാരങ്ങൾ ചുമലിലേറ്റും. കാരണം, അവൻ സ്നേഹമാണ്. ആ സ്നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്നേഹം മുഴുവൻ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്നേഹമാക്കി മാറ്റണം.

Good Good Good keep writing .jesus with u
ReplyDeletevry nice..like ur way of writing..
ReplyDelete