Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, June 26, 2012

ആകാശങ്ങളിലിരിക്കുന്ന ഞങ്ങളുടെ ബാവായെ.......



ചവറപ്പുഴ ജയിംസച്ചന്‍.





"അച്ചാ, അച്ചന്റെ പൌരോഹിത്യ ജീവിതത്തില്‍ ആച്ചനില്‍ നിന്നും
ജനങ്ങള്‍ഏറ്റവും  കൂടുതല്‍ അവശ്യപ്പെട്ടിട്ടുള്ളതെന്താണ്‌?".
തികച്ചും യാദൃശ്ചികമായിട്ടായിരുന്നു ഈ ചോദ്യം ഉയര്‍ന്നത്‌.
പലതരം ഉത്തരങ്ങള്‍മനസില്‍ക്കൂടെ കടന്നു പൊയെങ്കിലും.
 അവയെല്ലാംഒരു ഉത്തരത്തിനു മുന്‍പില്‍നിഷ്പ്രഭമായി
എന്നതാണു യഥാര്‍ത്ഥ്യം. "പ്രാര്‍ത്ഥന";
 അതെ "പ്രാര്‍ത്ഥിക്കണെ അച്ചാ"  എന്ന ആവശ്യം ആണ്‌
ഒരു പുരോഹിതന്‍ തന്റെ ജീവിതത്തില്‍ ഏറ്റവും
കൂടുതല്‍  കേള്‍ക്കുക. അച്ചനാണോ
എന്നാല്‍ പ്രാര്‍ത്ഥിക്കാന്‍ ലൈസെന്‍സ്‌ കിട്ടിയവന്‍,
പ്രാര്‍ത്ഥിക്കാന്‍ കടപ്പെട്ടവന്‍, പ്രാര്‍ത്ഥിക്കേണ്ടവന്‍
എന്നതാണ്‌ സാമാന്യ  ജനങ്ങളുടെ ധാരണ.
ഈ ധാരണ തികച്ചും ശരിയുമാണ്‌.
വല്ലപ്പോഴുമൊരിക്കല്‍ കിട്ടിയിരുന്ന 
ഇളം നീല ഇന്‍ലണ്റ്റിണ്റ്റെ അവസാനം
കാണാം പ്രാര്‍ത്ഥിക്കണേ എന്ന  ഓര്‍മ്മപ്പെടുത്തല്‍.
ഫോണ്‍ വിളികളുടെഅവസാനവും ഉണ്ടാകും
 പ്രാര്‍ത്ഥനയില്‍  ഓര്‍മ്മിക്കണേ എന്ന അഭ്യര്‍ത്ഥന.
ഇപ്പോള്‍ ഇന്റെര്‍നെറ്റ്‌  യുഗത്തില്‍ 
ചാറ്റിങ്ങിന്റെ അവസാനവും കാണും
കുറഞ്ഞ അക്ഷരങ്ങളില്‍ കാണൂം തികച്ചും കൂടിയ  ഒരാവശ്യം 
Acha pls do remember me too in your prayers....
എന്താണ്‌ പ്രാര്‍ത്ഥിക്കേണ്ടത്‌?.
എങ്ങിനെയാണ്‌പ്രാര്‍ത്ഥിക്കേണ്ടത്‌?.

 ലളിതമെങ്കിലും അഴമായ ഉത്തരം വി. ഗ്രന്ഥത്തില്‍
തന്നെയുണ്ട്‌. പ്രാര്‍ത്ഥനയെ  കൊതിയോടെ
ആഗ്രഹിക്കുന്നവനെപ്രാര്‍ത്ഥിക്കാന്‍ കഴിയൂ.
പ്രാര്‍ത്ഥനയെ കൊതിയോടെ കണ്ട  ഒരു കൂട്ടരുണ്ട്‌
വി. ഗ്രന്ഥത്തില്‍; ശ്ളീഹന്‍മാര്‍. അവര്‍ പ്രാര്‍ത്ഥിച്ച
പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരമായി കര്‍ത്താവ്‌ പഠിപ്പിച്ച
 പ്രാര്‍ത്ഥനയോളംമനോഹരമായി  മറ്റൊന്നുമില്ല.
(മത്തായി:6,9-15,ലൂക്കാ:11,1-4).
"കര്‍ത്താവെ യോഹന്നാന്‍ തന്റെ  ശിഷ്യന്‍മാരെ പ്രാര്‍ത്ഥിക്കാന്‍
പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍  പഠിപ്പിക്കണേ".
ഒരു പക്ഷേകര്‍ത്താവ്‌ തന്റെ മനുഷ്യാവതാര കാലത്ത്‌
ഏറെ സന്തോഷിച്ച  ഒരു നിമിഷം
ആയിരിക്കം അത്‌. ശ്ളീഹന്‍മാര്‍ ഒരുമിച്ച്‌ ചെറുതെന്നു തോന്നുന്ന
 വലിയൊരുകാര്യം ആവശ്യപ്പെട്ടു. അയലത്തെ
വീട്ടില്‍ നെയ്യപ്പം ഉണ്ടാക്കുമ്പോള്‍
"അമ്മേ,  എനിക്കും നെയ്യപ്പം വേണം എന്ന്‌
" കൊതിയോടെ പറയുന്ന കൊച്ചു
കുഞ്ഞുങ്ങളുടെ  മനോഭാവത്തോടെ ശ്ളീഹന്‍മാര്‍ പറഞ്ഞൂ;
 പ്രാര്‍ത്ഥിക്കാന്‍പഠിപ്പിക്കണേ...... 
യോഹന്നാന്റെ ശിഷ്യന്‍മാര്‍ പ്രാര്‍ത്ഥിക്കുന്നത്‌
കണ്ടപ്പോള്‍ കൊതിയായി പോയി.....

അതിമനോഹരമാണടുത്ത രംഗം. ഈശോ
ശീഷ്യന്‍മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുകയാണ്‌.  മനുഷ്യചരിത്രത്തില്‍
ഇന്നേ വരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച്‌ ഏറ്റം സുന്ദരമായ  പ്രാര്‍ത്ഥന.
ദൈവപിതാവിനോട്‌ പ്രാര്‍ത്ഥിക്കേണ്ടതെങ്ങനെയെന്ന്‌ ദൈവപുത്രന്‍
പഠിപ്പിക്കുന്നു. അതായത്‌ ദൈവം തന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്നു.
അവിശ്വസനീയവും അവിസ്മരണീയവുമായ സംഭവം.
മുഖ്യനായ കേപ്പായും, ധീരനായ തോമായും
അരുമയായ  യോഹന്നാനും തീഷ്ണമതിയായ യാക്കോവുമെല്ലാം
കുഞ്ഞുങ്ങളേ പോലെ ബാവാ തമ്പുരാനെ വിളിച്ചു  പ്രാര്‍ത്ഥിക്കുന്നു.
കേപ്പയുടെ വലപിടിച്ച്‌ തഴമ്പിച്ചകരങ്ങളും,
തോമായുടെ ഉളി  പിടിച്ചുറച്ച വിരലുകളും ഒരുപോലെ കൂപ്പിയിരിക്കണം.
ആരും കാണാതെ ധീരനായ തോമാ തണ്റ്റെ  കവിളില്‍ പടര്‍ന്ന കണ്ണുനീര്‍
തുള്ളികള്‍ തുടച്ചു കളഞ്ഞിട്ടുണ്ടാവണം. അത്ര  ഹൃദയസ്പര്‍ശിയാണീ
പ്രാര്‍ത്ഥന. ഇന്നേവരെ തങ്ങള്‍ക്ക്‌ അപ്രാപ്യനും അദൃശ്യനുമായ  ദൈവത്തെ
പിതാവെയെന്ന്‌ ആദ്യമായി വിളിക്കുമ്പൊള്‍ എങ്ങനെ കണ്ണു നിറയാതിരിക്കും. 


"അകാശങ്ങളിരിക്കുന്നഞങ്ങളുടെ ബാവായെ
നിന്റെ തിരുനാമം പരിശുദ്ധമാക്കപ്പെടണമേ,  നിന്റെ രാജ്യം
വരണമെ നിന്റെ തിരുവിഷ്ടം ആകാശത്തിലെ പോലെ ഭുമിയിലുമാകണെ.
ഞങ്ങള്‍ക്കിന്നാവശ്യമായ അപ്പം ഞങ്ങള്‍ക്ക്‌ തരണമേ, ഞങ്ങളുടെ കടക്കാരോട്‌
ഞങ്ങള്‍  ക്ഷമിച്ചതു പോലെ ഞങ്ങളുടെ കടങ്ങളൂം പാപങ്ങളും ഞങ്ങളോടും
ക്ഷമിക്കണേ.ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതെ, ദുഷ്ടനില്‍ നിന്നു
ഞങ്ങളെ രക്ഷിക്കണേ. എന്തെന്നാല്‍  രാജ്യവും ശക്തിയും മഹത്വവും
എന്നന്നേയ്ക്കും നിനക്കുള്ളതാകുന്നു ആമേന്‍". 


അനേകം   പുസ്ത്കങ്ങളും ലേഖനങ്ങളും
ഈ പ്രാര്‍ത്ഥനയെ കുറിച്ചെഴുതപ്പെട്ടിട്ടുണ്ട്‌ പക്ഷെ 
വിശദീകരണംആവശ്യമില്ലാത്തവണ്ണം ലളിതമാണ്‌
ഈ പ്രാര്‍ത്ഥന. കാരണം ഇതില്‍ എല്ലാം
ഉണ്ട്‌. ഇതില്‍ ഇല്ലത്തതായി ഒന്നുമില്ല. ഇത്‌ പുത്രന്റെ പ്രര്‍ത്ഥനയാണ്‌.
പുത്രനാണിത്‌ പഠിപ്പിച്ചത്‌ അതാണിതിന്റെ ശക്തിയും മഹത്വവും. 



ആകാശങ്ങളിലിരിക്കുന്ന
ഞങ്ങളുടെ ബാവായെ... ഉരുവിട്ടു കൊണ്ടായിരിക്കണം തോമാ ശ്ളിഹാ
ഇന്ത്യയിലേയ്ക്ക്‌  കപ്പല്‍ കയറിയത്‌. കാറ്റും കോളുമടങ്ങുന്ന കഠിന
യാത്രയില്‍ തോമായ്ക്ക്‌ കരുത്തായതും  ഈ പ്രാര്‍ത്ഥന തന്നെ. നമ്മുടെ
പൂര്‍വ്വികരായ അദ്യ നസ്രാണികളെ തോമാ അദ്യം പഠിപ്പിച്ച
പ്രാര്‍ത്ഥനയും ഇതുതന്നെയായിരിക്കണം. കാരണം,
താന്‍ ആദ്യം മന:പ്പാഠമാക്കിയ  പ്രാര്‍ത്ഥനയാണല്ലോ
ഇത്‌. തണ്റ്റെ ഗുരുവിന്റെ പ്രാര്‍ത്ഥന . ദൈവ പുത്രന്റെ  അധരങ്ങളില്‍
നിന്ന്‌ താന്‍ കേട്ട്‌ ചൊല്ലി പഠിച്ച പ്രാര്‍ത്ഥന. അംഗന്‍വാടി  കുട്ടികള്‍
പാട്ടു പാടി പടിക്കുന്നതു പോലെ നമ്മുടെ പൂര്‍വ്വികര്‍ ഏറ്റു
ചൊല്ലിയിരിക്കണം; "ആവൂന്‍ ദ്‌ വശ്മയ്യാ...."
(ആകാശങ്ങളിലിരിക്കുന്ന
ഞങ്ങളുടെ  ബാവായെ.....).
ശ്ളീഹന്‍മാരില്‍ ഈ പ്രാര്‍ത്ഥനയെ ഏറ്റവും കൂടുതല്‍
സ്നേഹിച്ചതും  ഉപയോഗിച്ചതും തോമാ ശ്ളീഹാ
തന്നെയാണെന്ന്‌ കരുതാം.
അതുകൊണ്ടായിരിക്കണം തോമായുടെ
സഭയിലെ കുര്‍ബാനയില്‍ മാത്രം മൂന്നു
പ്രാവശ്യം "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ  ബാവായെ" ചൊല്ലുന്നത്‌.     


 പള്ളികളില്‍ സന്ധ്യാ മണി
അടിക്കുമ്പോള്‍. പായ വിരിച്ച്‌  നമ്മുടെ പൂര്‍വ്വികര്‍
ഉറച്ച സ്വരത്തില്‍"അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ"
ചൊല്ലുന്നത്‌ മാര്‍ത്തോമായുടെ ഈ
പൈതൃകത്തില്‍ നിന്നാണ്‌. അമ്മമാര്‍ കുഞ്ഞുങ്ങളെ
ആദ്യം പഠിപ്പിക്കുന്നതും,
കുഞ്ഞുങ്ങള്‍ മറക്കാതെ ഏറ്റു ചൊല്ലുന്നതും  പുത്രാനുഭവത്തിന്റെ ഈ
പ്രാര്‍ത്ഥന തന്നെയാണ്‌. പള്ളിക്കുടത്തില്‍ പോകുമ്പോഴും,
പണിക്കിറങ്ങുമ്പോഴും, യാത്ര ചെയ്യുമ്പോഴും അവസാനം
മരണ സമയത്തും ഈ
പ്രാര്‍ത്ഥന  തന്നെയാണ്‌ നസ്രാണികള്‍ക്ക്‌ ശരണം.
പക്ഷെ പൂര്‍ണ്ണതയുടെ ഈപ്രാര്‍ത്ഥന തോമാ  ചൈതന്യത്തോടെ
ജീവിത മന്ത്രമാക്കുവാന്‍ തോമാ മക്കള്‍ക്ക്‌
ഇന്നു കഴിയുന്നുണ്ടോ?.  പ്രാര്‍ത്ഥനയില്‍ "ബിരുദവും",
പ്രത്യേക "വിളിയും","അരൂപിയും" കിട്ടിയവര്‍ ഒരോന്നു
കാട്ടി കൂട്ടുമ്പോള്‍ നഷ്ടമാകുന്നത്‌ ഈ
പ്രാര്‍ത്ഥനയുടെ മഹത്വമാണ്‌. കുമ്പസാര  കൂട്ടില്‍ പാപ പരിഹാരമായി
"മൂന്നാകാശങ്ങളിരിക്കുന്ന ബാവായെ....." കിട്ടുമ്പോള്‍  സംതൃപ്തിയോടെ
മടങ്ങുന്ന പഴയ തലമുറയും "ഓ അത്രയെ ഉള്ളോ" എന്ന്‌ ചിന്തിക്കുന്ന പുതു
തലമുറയും ഈ പ്രാര്‍ത്ഥനയുടെ അഴവും അര്‍ത്ഥവും ഗ്രഹിച്ചതും
ഗ്രഹിക്കാത്തതുമായ രണ്ട്‌  തലമുറകളുടെ പ്രതീകങ്ങളാണ്‌.
സമയക്കൂടുതലാണെന്ന്‌പറഞ്ഞ്‌ കുര്‍ബാനയില്‍ നിന്ന്‌
ഒന്നോ രണ്ടോ "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ
ബാവായെ" ഉപേഷിക്കുമ്പോള്‍ നഷ്ടമാകുന്നത്‌  തോമാശ്ളീഹാ നമ്മുടെ
പൂര്‍വ്വികര്‍ക്ക്‌ നല്‍കിയ പുണ്യ പൈതൃകത്തിന്റെ ഏറ്റം  സവിശേഷമായ ഏട്‌
തന്നെയാണ്‌ . തോമായില്‍ നിന്നും
നമ്മുക്ക്‌ ലഭിച്ച ഈ പുണ്യ പൈതൃകം  കെടാതെ
സുക്ഷിക്കാം കെടാതെ കൈ മാറാം.
നസ്രാണി ജീവിതത്തിലെ പ്രാര്‍ത്ഥനാ മന്ത്രമായി
മാറട്ടെ "അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ ബാവായെ". രാവിലെ
ഉണര്‍ന്നേഴുന്നെല്‍ക്കുമ്പോള്‍, ആഹാരം കഴിക്കാനിരിക്കുമ്പോള്‍, ജോലി
തുടങ്ങുമ്പോള്‍, പഠിക്കാന്‍ പുസ്തകം തുറക്കുമ്പോള്‍, ഉറങ്ങാന്‍
കിടക്കുമ്പോള്‍,  മനസ്സില്‍ ദു:ഖങ്ങളും വേദനകളും ഉയരുമ്പോള്‍,
സന്തോഷത്താല്‍ ഹൃദയം നിരയുമ്പോഴുമോക്കെ  പുത്രണ്റ്റെ ഈ പ്രാര്‍ത്ഥന
നമ്മുക്ക്‌ തുണയാകട്ടെ. പൂര്‍ണ്ണതയുടെ ഈ പ്രാര്‍ത്ഥന  നമ്മുക്ക്‌
കരുത്താകട്ടെ.....
"അകാശങ്ങളിരിക്കുന്ന ഞങ്ങളുടെ  ബാവായെ"........



ഈശോയില്‍ സ്നേഹപൂര്‍വം
ചവറപ്പുഴ ജയിംസച്ചന്‍.

Monday, June 25, 2012

യാമപ്രാര്‍ത്ഥനകള്‍





യാമപ്രാര്‍ത്ഥനകള്‍

കുടുംബങ്ങളിലെ ഉപയോഗത്തിന് സീറോ-മലബാര്‍ കത്തോലിക്കാ സഭയുടെ യാമപ്രാര്‍ത്ഥനകളില്‍ നിന്ന് ശേഖരിയ്ക്കപ്പെട്ടതാണു് ഇവിടെ ചേര്‍ത്തിരിക്കുന്ന പ്രാര്‍ത്ഥനകള്‍ ; കൂടുതലറിയുവാന്‍ തുടര്‍ന്നു വായിയ്ക്കുക:
  • യാമപ്രാര്‍ത്ഥന
  • ആരാധനാവത്സരവും കാലങ്ങളും
  • ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  • സുറിയാനി പദങ്ങള്‍

യാമപ്രാര്‍ത്ഥന

സ്വര്‍ഗ്ഗത്തില്‍ നിത്യകാലത്തോളം ആലപിക്കുന്ന സ്തോത്രഗീതം മിശിഹാ തന്റെ മനുഷ്യാവതാരത്തിലൂടെ ഭൂമിയിലും ആരംഭിച്ചു. അതില്‍ മനുഷ്യവര്‍ഗ്ഗം മുഴുവനെയും പങ്കുകാരാക്കുന്ന മുഖ്യമായ ഒരു ഉപാധിയാണ് സഭയുടെ യാമപ്രര്‍ത്ഥനകള്‍ . അതുവഴി തിരുസഭ കര്‍ത്താവിനെ ഇടവിടാതെ സ്തുതിക്കുകയും സര്‍വ്വലോകത്തിന്റെയും രക്ഷയ്ക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു (SC 83). ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണു് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം (SC 83). ദൈവസ്തോത്രങ്ങള്‍ ആലപിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ പൂര്‍ണ്ണമായി പവിത്രീകരിക്കാനുതകുന്ന രീതിയിലാണ് ഇത് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്. മിശിഹാ തന്റെ മൗതികശരീരമായ സഭയോടൊന്നിച്ച് പിതാവിന് സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ് യാമപ്രാര്‍ത്ഥന (SC 84). സഭയുടെ ശിരസ്സായ ഈശോയ്ക്ക് സഭ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണിത്. കൂദാശകള്‍ , കൂദാശാനുകരണങ്ങള്‍ , യാമപ്രാര്‍ത്ഥന ഇവ ചേരുന്നതാണല്ലോ സഭയുടെ ഔദ്യോഗികമായ ആരാധനക്രമം. 

സീറോ-മലബാര്‍ സഭയില്‍ സായംകാലപ്രാര്‍ത്ഥന (റംശാ), രാത്രിജപം (ലെലിയാ), പ്രഭാത നമസ്കാരം (സപ്രാ) ഇങ്ങനെ മൂന്നു യാമപ്രാര്‍ത്ഥനകളാണുള്ളത്. ദിവസം ആരംഭിക്കുന്നത് വൈകുന്നേരമായിട്ടാണ് കരുതുക. സഭാനിയമപ്രകാരം നിയുക്തരായ വ്യക്തികളുടെ നേതൃത്വത്തിലാണു് യാമപ്രാര്‍ത്ഥന നടത്തുന്നത്. അല്‍മായരും ഇതില്‍ പങ്കെടുക്കുന്ന പാരമ്പര്യമാണ് സീറോ-മലബാര്‍ സഭയില്‍ നിലവിലിരുന്നത്. അലസതകൂടാതെ എപ്പോഴും പ്രാര്‍ത്ഥിക്കണം എന്ന ദിവ്യനാഥന്റെ കല്പനയുടെ നിറവേറ്റലാണ് യാമപ്രാര്‍ത്ഥന. വ്യക്തിപരമായ പ്രാര്‍ത്ഥനാജീവിതത്തെ യാമപ്രാര്‍ത്ഥന പോഷിപ്പിക്കുകയും പുണ്യാഭിവൃദ്ധിയ്ക്ക് സഹായിക്കുകയും ചെയ്യുന്നു. 

വിശുദ്ധ ഗ്രന്ഥത്തിലെ പ്രാര്‍ത്ഥനാഗീതങ്ങളായ സങ്കീര്‍ത്തനങ്ങളാണു് യാമപ്രാര്‍ത്ഥനകളുടെ പ്രധാനഭാഗം.

ആരാധനാവത്സരവും കാലങ്ങളും

ആരാധനാവത്സരം തുടര്‍ന്നു പറയുന്ന പ്രകാരം വിഭജിക്കപ്പെട്ടിരിക്കുന്നു: മംഗലവാര്‍ത്ത, ദനഹാ, നോമ്പ്, ഉയിര്‍പ്പ്, ശ്ലീഹാ, കൈത്താ, ഏലിയാ-ശ്ലീവാ, മൂശേ, പള്ളിക്കൂദാശ. 

നൂറ്റാണ്ടുകളായി രക്ഷകനുവേണ്ടി കാത്തിരുന്ന ജനതയ്ക്ക് രക്ഷയുടെയും സന്തോഷത്തിന്റെയും സുവിശേഷമായ മിശിഹായെ ലഭിച്ചതിന്റെ അനുസ്മരണമാണു് മംഗലവാര്‍ത്തക്കാലം. രക്ഷാസന്ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് രക്ഷകനെ ലോകത്തിനു് നല്കിയ പരിശുദ്ധ അമ്മയെയും മംഗലവാര്‍ത്തക്കാലത്ത് നമ്മള്‍ അനുസ്മരിച്ചാദരിക്കുന്നു. എല്ലാവര്‍ക്കും സേവനം ചെയ്തുകൊണ്ട് മനുഷ്യരക്ഷയ്ക്കുവേണ്ടി സ്വയം കയ്യാളിച്ച ദിവ്യഗുരുവിന്റെ പരസ്യജീവിതമാണു് ദനഹാക്കാലത്തില്‍ നാം അനുസ്മരിക്കുന്നത്. പശ്ചാത്താപവും അനുരഞ്ജനവും വഴി ആത്മവിശുദ്ധീകരണം പ്രാപിക്കാന്‍ നോമ്പുകാലം വഴിയൊരുക്കുന്നു. 

മരിച്ച് ഉയിര്‍ത്തുകൊണ്ട് മരണത്തെ ജയിച്ച കര്‍ത്താവിന്റെ വിജയത്തെ ഉയിര്‍പ്പുകാലത്തില്‍ നാം ആഘോഷിക്കുന്നു. നിത്യം ജീവിക്കുന്ന മിശിഹായോടുകൂടി പ്രത്യാശയുടെ ജീവിതം നയിക്കാന്‍ ഉയിര്‍പ്പുകാലം നമ്മെ ആഹ്വാനം ചെയ്യുന്നു. പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ശ്ലീഹന്മാര്‍ നാനാദിക്കുകളിലും സധൈര്യം സുവിശേഷം പ്രഘോഷിച്ചുകൊണ്ട് സഭയെ പടുത്തുയര്‍ത്തിയതിനെയാണു് ശ്ലീഹാക്കാലം അവതരിപ്പിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണു് കൈത്താക്കാലത്തെ മനസ്സിലാക്കേണ്ടത്. മിശിഹായുടെ പ്രത്യാഗമനത്തെ ലക്ഷ്യമാക്കി സഭ നൂറ്റാണ്ടുകളിലൂടെ മുന്നേറുന്നതിനെ ഈ കാലം സൂചിപ്പിക്കുന്നു. 

ഏലിയാ-സ്ലീവാക്കാലം ലോകാവസാനത്തെ സൂചിപ്പിക്കുന്നു. സെപ്‌റ്റംബര്‍ 14-നു് ആഘോഷിക്കുന്ന വി.സ്ലീവായുടെ തിരുനാള്‍ ഈ കാലത്തിലാണു്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കുണ്ടായ ദര്‍ശനം, യുദ്ധത്തില്‍ അദ്ദേഹം നേടിയ വിജയം, ജറുസലേമില്‍ തിരുക്കല്ലറയുടെ മുകളില്‍ പണിത ദേവാലയത്തിന്റെ പ്രതിഷ്ഠ ഇവയെല്ലാം അനുസ്മരിപ്പിക്കുന്നു ഈ തിരുനാള്‍. തുടര്‍ന്നു വരുന്നത് മൂശെക്കാലമാണു്. താബോര്‍മലയില്‍ മഹത്വമണിഞ്ഞ ഈശോയുടെ ഇരുവശങ്ങളിലായി മൂശെയും ഏലിയായും കാണപ്പെട്ടതുപോലെ കുരിശിന്റെ മഹത്വത്തെ ആചരിക്കുന്ന തിരുനാളിനു മുമ്പും പിമ്പുമായി ഇവര്‍ ഇരുവരുടെയും പേരില്‍ രണ്ടുകാലം നിലകൊള്ളുന്നു. 

അവസാനത്തേതായ പള്ളിക്കൂദാശക്കാലം മിശിഹായുടെ മണവാട്ടിയായ തിരുസ്സഭ സ്വര്‍ഗ്ഗീയ മണവറയില്‍ തന്റെ നിത്യമണവാളനോട് എന്നേക്കുമായി ചേര്‍ക്കപ്പെടുന്നത് സൂചിപ്പിക്കുന്നു. 

സീറോ-മലബാര്‍ സഭയുടെ ആരാധനാവത്സരക്രമത്തെ പറ്റി കൂടുതല്‍ അറിയുവാന്‍ വിക്കിപീഡിയയിലെ  ലേഖനം വായിക്കാവുന്നതാണു്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  1. കൈക്കസ്തൂരി (സമാധാനാശംസ) കൊടുത്തുകൊണ്ടാണു് സപ്രാ ആരംഭിക്കേണ്ടതും അവസാനിപ്പിക്കേണ്ടതും. ഇത് അംഗങ്ങള്‍ തമ്മിലുള്ള ഹൃദയൈക്യത്തിന്റെ പ്രകാശനമാണു്. "ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ" എന്ന് പരസ്പരം ആശംസിച്ചുകൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിക്കുന്ന രീതി തുടരണം.
  2. കാര്‍മ്മികന്റെ പ്രാര്‍ത്ഥനകള്‍ കുടുംബനാഥനോ കുടുംബനാഥന്റെ അഭാവത്തില്‍ കുടുംബനാഥയോ കുടുംബത്തിലെ മുതിര്‍ന്ന മറ്റംഗങ്ങളാരെങ്കിലുമോ ചൊല്ലേണ്ടതാണു്. പ്രാര്‍ത്ഥനകള്‍ ഭംഗിയായി ചൊല്ലാന്‍ കഴിവുള്ള ഏതെങ്കിലും ഒരംഗം ശുശ്രൂഷിയായി വര്‍ത്തിക്കുന്നു.
  3. പ്രാര്‍ത്ഥനകളും ഗാനങ്ങളും സ്ഫുടമായും ആവശ്യത്തിനു് ശബ്ദമുയര്‍ത്തിയും നിര്‍ത്തിയും എല്ലാവരും ഒന്നിച്ചും ചൊല്ലേണ്ടതാണു്. എല്ലാവരും പുസ്തകമുപയോഗിച്ച് (അവസരത്തിനനുസരിച്ച്. ഇവിടെ അത് ഒരു പ്രിന്റ്-ഔട്ടോ, കംമ്പ്യൂട്ടര്‍ സ്ക്രീന്‍ തന്നെയുമോ ആവാം) പ്രാര്‍ത്ഥനയില്‍ പങ്കുകൊള്ളുവാന്‍ ശ്രദ്ധിയ്ക്കുക.
  4. സഭയുടെ ഔദ്യോഗിക പ്രാര്‍ത്ഥന ആയതു കൊണ്ട് എല്ലാവരും എഴുന്നേറ്റുനിന്ന് സപ്രാ ചൊല്ലുന്നതാണു് പതിവ്. സങ്കീര്‍ത്തനങ്ങള്‍ ചൊല്ലുമ്പോഴും ഗാനങ്ങള്‍ ആലപിക്കുമ്പോഴും ഇരിക്കുന്നു.
  5. വി. കുര്‍ബ്ബാനയും, മറ്റു കൂദാശകളും, കൂദാശാനുകരണങ്ങളും പോലെ യാമപ്രാര്‍ത്ഥനകള്‍ സഭയുടെ ആരാധനാക്രമത്തിന്റെ ഭാഗമാകയാല്‍ അത് മറ്റെല്ലാ പ്രാര്‍ത്ഥനകളെക്കാളും സ്വകാര്യഭക്താനുഷ്ഠാനങ്ങളെക്കാളും ശ്രേഷ്ഠവും ദൈവത്തിനു് സ്വീകാര്യവുമായിരിക്കും.

യാമപ്രാര്‍ത്ഥനയിലെ ചില സുറിയാനി പദങ്ങള്‍

സപ്രാ-പ്രഭാതജപം
റംശാ-സായാഹ്ന പ്രാര്‍ത്ഥനകള്‍
ലെലിയാ-രാത്രിജപം
ശൂറായാ-പ്രകീര്‍ത്തനം
ശൂബാഹാ-സ്തോത്രഗീതം
സ്ലോസാ-ജപം, പ്രാര്‍ത്ഥന
കാറോസൂസാ-പ്രഘോഷണ പ്രാര്‍ത്ഥന
ഹൂത്താമ്മാ-മുദ്രവയ്ക്കല്‍ പ്രാര്‍ത്ഥന
എങ്കര്‍ത്താ-ലേഖനം
തെശ്ബോഹത്താ-സ്തുതിഗീതം
ഓനീസാ ദക്ക്ദം-പൂര്‍വ്വഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു മുമ്പ്)
ഓനീസാ ദ്ബാസര്‍-ഉത്തരഗീതം (സായാഹ്ന സങ്കീര്‍ത്തനത്തിനു ശേഷം)
ഓനീസാ ദ്‌റംശാ-സായാഹ്നഗീതം
ഓനീസാ ദ്‌ബാസാലിക്കേ-രാജഗീതം
ഓനീസാ ദ്‌മൗത്വാ-നിശാഗീതം
ഓനീസാ ദ്‌സപ്രാ-പ്രഭാതഗീതം
ബാറെക് കൊലഹോന്‍-കൃതജ്ഞതാഗാനം / കൃതജ്ഞതാ കീര്‍ത്തനം
ബ്‌മദ്‌നാഹൈ സപ്രാ-പ്രഭാതകീര്‍ത്തനം
മറിയാ ക്രോസാക്-സായാഹ്ന സങ്കീര്‍ത്തനം
ആസ്‌വാസാ-അക്ഷരമാലാനുസൃതമായി ഓരോ ഭാഗവും തുടങ്ങുന്ന രീതിയില്‍ വിരചിതമായ സങ്കീര്‍ത്തനങ്ങള്‍

Sunday, June 24, 2012

പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍

വിശുദ്ധനും പണ്ഡിതനും ധീരനും സര്‍വ്വോപരി മാതൃസഭയ്ക്കുവേണ്ടി ജീവിതം ഹോമിച്ച ശുദ്ധ നസ്രാണി പാറേമ്മാക്കല്‍ തോമ്മാ കത്തനാര്‍ കാലം ചെയ്തിട്ട്‌ 2012 മാര്‍ച്ച്‌ 20 ന്‌ ഇരുന്നൂറ്റി പതുമുന്നു  വര്‍ഷം പൂര്‍ത്തിയായി. തളര്‍ച്ചയുടേയും പീഡനത്തിന്റേയും കാലഘട്ടത്തില്‍ നസ്രാണി സഭയെ പാറേമ്മാക്കല്‍ കത്തനാര്‍ ധീരമായി മുന്നോട്ട്‌ നയിച്ചു എന്നത്‌ കാലം മായിക്കാത്ത സത്യം. വിശുദ്ധിയുടേയും പാണ്ഡ്യത്യത്തിന്റേയും ധീരതയുടേയും ആത്മാര്‍ത്ഥതയുടേയും സഭാസ്നേഹത്തിന്റേയും കാര്യത്തില്‍ തോമ്മാ കത്തനാര്‍ മാര്‍ത്തോമ്മാ നസ്രാണി സഭയുടെ ആധുനീക നേതൃത്വത്തിന്‌ മാതൃകയും വെല്ലുവിളിയുമാണ്‌. ഓര്‍മ്മിക്കാന്‍ കടപ്പെട്ടവര്‍ മറക്കുമ്പോഴും അനുകരിക്കേണ്ടവര്‍ അവഗണിക്കുമ്പോഴും വിശ്വാസികള്‍ക്ക്‌ മാര്‍ഗ്ഗമായി ഉയര്‍ന്നു പ്രകാശിക്കുന്ന പുണ്യ പിതാവിന്റെ ഓര്‍മ്മയ്ക്കു മുന്‍പില്‍ സ്നേഹാഞ്ജലി!

പുണ്യ ജീവിതത്തിന്റെ ചെറു വിവരണം.

ഇന്നത്തെ കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലുള്ള കടനാട്‌ ഗ്രാമത്തിലെ പാറേമാക്കല്‍ കുടുംബത്തില്‍ കുരുവിള - അന്ന ദമ്പതിമാരുടെ നാലാമത്തെ സന്താനമായി 1736 സെപ്റ്റംബര്‍ 10 ന്‌ തോമ്മാ കത്തനാര്‍ ജനിച്ചു. മീനച്ചില്‍ ശങ്കരന്‍ കര്‍ത്താവിന്റെ പക്കല്‍ മൂന്നു വര്‍ഷം സംസ്കൃതവും കാനാട്‌ അയ്പു കത്തനാരുടെ പക്കല്‍ മൂന്നു വര്‍ഷം സുറിയാനിയും പഠിച്ച തോമ്മാ ആലങ്ങാട്‌ സെമിനാരിയില്‍ പുരോഹിത പഠനം നടത്തവേ ലത്തീന്‍, പോര്‍ട്ടുഗീസ്‌ ഭാഷകള്‍ വശമാക്കി. 1761-ല്‍ ശുശ്രൂഷാ പൗരോഹിത്യ പട്ടം സ്വീകരിച്ച തോമ്മാ കത്തനാര്‍ മാതൃ ഇടവകയായ കടനാട്ടില്‍ വികാരിയായി. 1778-1786 കാലഘട്ടത്തില്‍ കരിയാറ്റില്‍ യൗസേപ്പ്‌ മല്‍പാനോടൊപ്പം വിഖ്യാതമായ റോമാ ലിസ്ബണ്‍ യാത്രയും വര്‍ത്തമാന പുസ്തക രചനയും നടത്തി. 1786-ല്‍ കരിയാറ്റില്‍ മാര്‍ യൗസേപ്പ്‌ മെത്രാപ്പോലിത്തായുടെ ആകസ്മികവും അപ്രതീക്ഷിതവും അവിശ്വസനീയവുമായ വേര്‍പാടിനെ തുടര്‍ന്ന്‌ നസ്രാണികളുടെ ഗോവര്‍ണ്ണദോരായി നിയമിതനായി. 1790-ല്‍ ടിപ്പു സുല്‍ത്താന്റെ ആക്രമണം മൂലം വടയാറു പള്ളിയിലേയ്ക്ക്‌ ആസ്ഥാനം മാറ്റി. 1798-മുതല്‍ രോഗ ബാധിതനായി കടനാട്ടില്‍ വിശ്രമം. 1799 മാര്‍ച്ച്‌ 20 ന്‌ നിത്യ വിശ്രമത്തിലേയ്ക്ക്‌ വിളിക്കപ്പെട്ട തോമ്മാ കത്തനാരുടെ ഭൗതീകാവശിഷ്ടം രാമപുരം പഴയപള്ളിയുടെ മദ്ബഹയില്‍ അടക്കം ചെയ്തിരിക്കുന്നു.
പാറേമ്മാക്കല്‍ തോമ്മാകത്തനാരുടെ പ്രസിദ്ധീകരിക്കാത്ത കൃതികള്‍ .
1, മിശിഹാനുകരണം- തര്‍ജ്ജമ
2, ലത്തീന്‍- തമിഴ്‌- മലയാള സംസ്കൃത സമശബ്ദനിഘണ്ടു.(Synonymous Dictionary)
3, പുതിയ നിയമം - തര്‍ജ്ജമ
4, പഴയനിയമം- ഭാഗിക തര്‍ജ്ജമ.
5, മനുഷ്യാത്മാവ്‌
6, സ്വര്‍ഗ്ഗം അഥവാ പാരത്രിക സുഖം.
7, മനുഷ്യ ജീവിതം പുല്‍ക്കൊടിക്കു തുല്യം.
8, കൊടുങ്ങല്ലൂരും മാര്‍ത്തോമ്മ ശ്ലീഹായും.
9, ഭാരതമക്കള്‍
10, ഇന്ത്യ ഇന്ത്യാക്കരുടേത്‌.
11, മലയാറ്റൂര്‍ മലമുകളിലെ പൊന്നും കുരിശ്‌.
12, മലയാറ്റൂര്‍ മലമുകളിലെ കാല്‍പ്പാദം.
13, മലയാറ്റൂര്‍ മലമുകളിലെ അത്ഭുതനീരുറവ.
14, പെരിയ മലയിലെ തോമ്മാശ്ലീഹായുടെ അത്ഭുതങ്ങള്‍.
15, ചിന്നമലയിലെ തോമ്മാ ശ്ലീഹായുടെ അത്ഭുതങ്ങള്‍.
16, തോമ്മാ ശ്ലീഹായുടെ മരണവും കബറടക്കവും.

[ വിവരങ്ങള്‍ക്കു കടപ്പാട്‌; വര്‍ത്തമാന പുസ്തകം,OIRSI, കോട്ടയം, 1989, പേജ്‌, 538]

വര്‍ത്തമാന പുസ്തകം

വര്‍ത്തമാന പുസ്തകവുമായി ബന്ധപ്പെട്ടേ തോമ്മാ കത്തനാരേക്കുറിച്ച്‌ പറയാനാകൂ. വര്‍ത്തമാനപ്പുസ്തകത്തില്‍ നിന്നു വേറിട്ട്‌ തോമ്മാ കത്തനാരെ മനസ്സിലാക്കാനോ തോമ്മാ കത്തനാരെ മാറ്റി നിറുത്തി വര്‍ത്തമാനപ്പുസ്തകത്തെ പഠിക്കാനോ സാധ്യമല്ല. 


മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യ കൃതിയെന്ന നിലയില്‍ പേരും പെരുമയും നേടിയതാണ്‌ വര്‍ത്തമാനപ്പുസ്തകം. അതിന്റെ രചയിതാവ്‌ എന്ന പേരില്‍ വായനാലോകത്ത്‌ കത്തനാര്‍ സുപരിചിതനുമാണ്‌. എന്നാല്‍ കത്തനാരുടേയും വര്‍ത്തമാനപ്പുസ്തകത്തിന്റേയും മഹത്വം ഈ വിശേഷണങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ഭാഷാ ചരിത്ര സാഹിത്യകാരന്മാര്‍ പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രസക്തിയില്‍ ബോധ്യമുള്ളവരാണെങ്കിലും ആധുനീക സഭാ പണ്ഡിതന്മാര്‍ ഇതിന്റെ മൂല്യം ശരിയാം വണ്ണം മനസ്സിലാക്കിയിട്ടില്ല എന്നു വേണം പറയാന്‍.

1785 ഏപ്രില്‍ 20- ന്‌ ആരംഭിച്ച്‌ 1786 മേയ്‌ ഒന്നിന്‌ അവസാനിക്കുന്ന ലിസ്ബണ്‍ ഗോവാ കപ്പല്‍ യാത്രാ സന്ദര്‍ഭത്തിലാണ്‌ ഈ ഗ്രന്ഥ രചനയുടെ സിംഹഭാഗവും നിര്‍വ്വഹിക്കപ്പെട്ടത്‌ എന്നു കരുതാം. രണ്ട്‌ നൂറ്റാണ്ട്‌ മുന്‍പെഴുതിയ ഈ കൃതി ഇന്നത്തെ ഭാഷയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭാഷ ക്ലിഷ്ടമായി ആരംഭത്തില്‍ തോന്നുമെങ്കിലും പരിചയിച്ചു കഴിയുമ്പോള്‍ എളുപ്പമുള്ളതായി അനുഭവപ്പെടും. സഭാ ചരിത്രപരമായി നോക്കുമ്പോള്‍ വര്‍ത്തമാനപ്പുസ്തകം വലിയ ഒരു നിധിയാണ്‌. 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തെയാണ്‌ പ്രധാനമായും വര്‍ത്തമാനപ്പുസ്തകത്തില്‍ വിവരിക്കുന്നത്‌. അത്യന്തം രസകരവും വിജ്ഞാനപ്രദവുമായ ഒരു യാത്രാ വിവരണം എന്നതിനു പുറമേ അത്‌ കരുത്തുറ്റൊരു വിപ്ലവേതിഹാസമാണ്‌. നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള ആവേശം നിറഞ്ഞ പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമെല്ലാം ഇതിലെ പ്രതിപാദ്യ വിഷയമാണ്‌. തങ്ങളുടെ ജാതിയും സമുദായവും സുറിയാനിയാണ്‌ എന്നു ധീരമായി പറയുന്ന പാറേമ്മാക്കലച്ചനെയാണിവിടെ നാം കാണുക.

ഈ പുസ്തകമെഴുതിയ പാറെമ്മാക്കലച്ചന്‍ എത്ര വല്യ കുശാഗ്ര ബുദ്ധിയായിരുന്നു, എന്തു വലിയ സമുദായിക സ്നേഹിയായിരുന്നു, എത്ര വലിയ ആത്മാഭിമാനമാണ്‌ അദ്ദേഹത്തെ നയിച്ചിരുന്നത്‌, തന്റേയും തന്റെ സമുദായത്തിന്റേയും സഭാത്മക വ്യക്തിത്ത്വത്തേപ്പറ്റി എത്ര വലിയ ഉള്‍ക്കാഴ്ച അദ്ദേഹത്തിനുണ്ടായിരുന്നു, സുറിയാനിസഭയ്ക്ക്‌ ഭാരതത്തിലും സാര്‍വ്വത്രിക സഭയിലുമുള്ള സ്ഥാനത്തെപ്പറ്റി എത്ര ആഴമായ അവബോധം അദ്ദേഹത്തിനുണ്ടായിരുന്നു, എത്ര കൃത്യമായ രീതിയിലാണ്‌ സ്ഥലകാലങ്ങളേയും വ്യക്തികളേയും അദ്ദേഹം അപഗ്രഥിക്കുന്നത്‌ , എത്ര വലിയ ആശകളും പ്രതീക്ഷകളുമാണ്‌ അദ്ദേഹത്തെ നയിച്ചിരുന്നത്‌ എന്തു മാത്രം ത്യാഗങ്ങളാണ്‌ കരിയാറ്റിയും ഗോവര്‍ണ്ണദോരും മാതൃസഭയ്ക്കുവേണ്ടി സഹിച്ചത്‌ എന്നെല്ലാം വര്‍ത്തമാനപ്പൂസ്തകം ശ്രദ്ധിച്ചു വായിക്കുന്നവര്‍ക്കു മനസ്സിലാകും. വിദേശ മിഷണറിമാര്‍ തന്റെ സഭയെ പീഡിപ്പിക്കുന്നതും വിവേചനയ്ക്കു വിധേയമ്മാക്കുന്നതും കണ്ട അദ്ദേഹം പ്രവാചകനേപ്പോലെ ധാര്‍മ്മിക രോക്ഷം കൊണ്ടു. ശക്തമായ ഭാഷയില്‍ അക്രമത്തേയും അനീതിയേയും അദ്ദേഹം ചേറുത്തു. ഏതു തലത്തിലും മിഷണറിമാരേക്കാള്‍ ഒട്ടും പിന്നിലല്ല നസ്രാണി സമുദായം എന്ന്‌ അദ്ദേഹം ദൃഢമായി പ്രഖ്യാപിച്ചു.

വത്തിക്കാന്‍ കൗണ്‍സിലിന്റെ സഭാത്മക കാഴ്ചപ്പാട്‌ കൗണ്‍സലിന്‌ വളരെയേറെക്കൊല്ലം മുന്‍പേ അദ്ദേഹം പ്രഖ്യാപിച്ചു.പാറേമാക്കല്‍ തോമ്മാ കത്തനാരും കരിയാറ്റില്‍ യൗസേപ്പ്‌ മല്‍പ്പാനും വിദേശ പര്യടനത്തിന്‌ പോയവരല്ല. അന്നത്തെ സഭാകേന്ദ്രങ്ങളില്‍ ഇവിടുത്തെ ദൈവജനത്തിന്റെ നിവേദനവുമായി പോയവരാണ്‌. തങ്ങളെ റോമ്മാ യാത്രയയക്കാന്‍ പള്ളികളിലെ മുണ്ടുമുറികള്‍( ഉപകരണങ്ങള്‍) പോലും വിറ്റ്‌ പണമുണ്ടാക്കിയ സ്വജനങ്ങളുടെ പക്ഷം ആ യാത്രയെ സംബന്ധിച്ച വിശദമായ ഒരു ചിത്രം കൊടുക്കാന്‍ ബധ്യതയുണ്ട്‌ എന്ന വിധേയത്വ ബോധത്തില്‍ നിന്നാണ്‌ വര്‍ത്തമാനപ്പുസ്തകം എഴുതാന്‍ തോമ്മാകത്തനാര്‍ക്ക്‌ ഉത്തേജനം ലഭിച്ചതെന്ന് അദ്ദേഹം എഴുതിയ പ്രസ്താവനയില്‍ നിന്നു തന്നെ വ്യക്തമാണ്‌. എല്ലാ കാര്യങ്ങളും വിശദമായും സത്യ സന്ധമായും അദ്ദേഹം എഴുതുന്നു. തങ്ങള്‍ക്കു പറ്റിയ അമളികള്‍ പോലും മറച്ചു വയ്ക്കുന്നില്ല. നേരിട്ട്‌ ബോധ്യം വരാത്ത ഒരു കാര്യവും അദ്ദേഹം രേഖപ്പെടുത്തുന്നില്ല.

സ്വപ്നങ്ങള്‍
‍ചില സ്വപ്നങ്ങള്‍ ഞാനും കാണാറുണ്ട്‌. മോഹങ്ങളും അതിമോഹങ്ങളുമായി തോന്നിയേക്കാവുന്ന സ്വപ്നങ്ങള്‍. മാര്‍ത്തോമ്മാ നസ്രാണിസഭയിലെ വൈദിക പരിശീലന കേന്ദ്രങ്ങളില്‍ വര്‍ത്തമാനപ്പുസ്തകം പാഠ്യപുസ്തകമാകുമെന്ന സ്വപ്നം. നമ്മുടെ സഭയിലെ വൈദികരെല്ലാം പട്ടം കിട്ടുന്നതിനുമുന്‍പുള്ള കാലഘട്ടത്തില്‍ ഒരു പ്രാവശ്യമെങ്കിലും വര്‍ത്തമാനപ്പുസ്തകം വായിച്ചിരുന്നുവെങ്കില്‍ എന്ന മോഹം. നമ്മുടെ സഭയെ നയിക്കുന്ന മെത്രാന്മാര്‍ എല്ലാ ദിവസവും വര്‍ത്തമാനപ്പുസ്തകം ധ്യാനവിഷയമാക്കിയിരുന്നുവെങ്കില്‍ എന്ന അതിമോഹം. കാരണം തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ പാറേമാക്കല്‍ തോമ്മാ കത്തനാര്‍ അനുകരിക്കപ്പെടേണ്ട ഒരു മാതൃകയാണ്‌.

യൂറോപ്യന്‍ മിഷണറിമാര്‍ ഇല്ലെങ്കില്‍ ഇവിടെ സഭയുടേതായ പ്രവര്‍ത്തനങ്ങളൊന്നും നടക്കില്ല എന്ന പോര്‍ട്ടുഗീസ്‌ പാതിരിമാരുടെ വാദത്തിനു മറുപടിയായി തോമ്മാ കത്തനാര്‍ പറയുന്ന വാക്യം എഴുതികൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കുന്നു.

"നീയും നിന്റെ ജാതിയൊക്കെയും മര്‍ഗ്ഗം എന്നും ഈശോ മിശിഹാ എന്നും ഉള്ള കെള്‍വി കേള്‍ക്കുന്നതിനു മുന്‍പില്‍ മലങ്കര വിശ്വസികളും പട്ടക്കാറരും മെത്രാന്മാരും ഉണ്ടായിരുന്നു എന്നതിന്‌ സംശയമേ ഇല്ല. അതിന്റെ പരമാര്‍ത്ഥം നമ്മുടെ മലങ്കര ഇടവകയില്‍ ഉള്ള പള്ളികളുടെ അവസ്ഥ സൂക്ഷിച്ചാല്‍ അറിയാം. അതെന്തെന്നാല്‍ നമ്മുടെ എടത്തുള്ള പള്ളികളില്‍ ഏറിയ കൂറും ആയതില്‍ വലിയ ഇടവകപ്പള്ളികളും നിനക്കും നിന്റെ കാരണവന്മാര്‍ക്കും മലങ്കര എന്ന കേട്ടുകേള്‍വി ഉണ്ടാകുന്നതിന്‌ മുന്‍പില്‍ പണിചെയ്തിരിക്കുന്നതത്രേ ആകുന്നു എന്ന് നമ്മുടെ മലങ്കരെയുള്ളവര്‍ എല്ലാവര്‍ക്കും നിനക്കു തന്നേയും പ്രസിദ്ധമായിരിക്കുന്ന കാര്യമത്രെ ആകുന്നു....."(വര്‍ത്തമാനപ്പുസ്തകം, പേജ്‌-418)

Saturday, June 23, 2012

ദയാബായി വിശുദ്ധ ഡാമിയനെ കണ്ടുമുട്ടിയപ്പോള്

ദയാബായി വിശുദ്ധ ഡാമിയനെ കണ്ടുമുട്ടിയപ്പോള്
Written by  റോയ് പാലാട്ടി CMI
ക്രിസ്തു കഴിഞ്ഞാല്തനിക്കേറ്റവും പ്രചോദനമേകിയത് വിശുദ്ധ ഡാമിയനെന്നു സമ്മതിക്കുമ്പോഴും ദയാബായി വിശുദ്ധ ദേഹത്തെ അടുത്തറിഞ്ഞിരുന്നില്ല. സ്വിറ്റ്സര്ലണ്ടില്ഒരു അവാര്ഡ് വാങ്ങാനെത്തിയ ഇവര്‍, അങ്ങനെ ബെല്ജിയത്തിലുമെത്തി. പുണ്യപുരുഷന്റെ ഭൗതികശരീരം കുടികൊള്ളുന്ന ചാപ്പലില്ദയാബായി കുറച്ചുനേരമിരുന്നു. അല്പസമയം കരഞ്ഞു. ദയാബായി അവിടെ കയറിയപ്പോള്ഡാമിയന്റെ മുഖം കുറെക്കൂടെ പ്രസന്നമായതുപോലെ. കഴിഞ്ഞ ജന്മത്തിലെ രണ്ടു സഹോദരങ്ങള്പരസ്പരം കാണുന്നതുപോലെ. കാലം വേര്പെടുത്തിയ രണ്ടു വിശുദ്ധര്കാലത്തിന്റെ പൂര്ത്തിയില്കൂട്ടിച്ചേര്ക്കപ്പെടുന്നതുപോലെ.

ഡാമിയന്മൊളോക്കോയിലെ ഹവായ് ദ്വീപില്കുഷ്ഠരോഗികള്ക്കായി ജീവിതം വ്യയം ചെയ്തെങ്കില്ദയാബായിയുടെ നിയോഗം മധ്യപ്രദേശിലെ ചിന്വാഡ വില്ലേജായിരുന്നു. അവരിരുവരുടെയും ദേഹങ്ങളില്ചരിത്രത്തിന്റെ മുറിപ്പാടുകളുണ്ട്. വരണ്ടുണങ്ങിയും വിണ്ടുകീറിയും വല്ലാതെ വിഭജിക്കപ്പെട്ടുവെന്നു തോന്നിയേക്കാവുന്ന ശരീരം ഡാമിയനെന്ന വിശുദ്ധ പുരുഷന്റെ കാല്പാദേ സമര്പ്പിച്ച് അവര്മടങ്ങി. മടങ്ങിവരും വഴി ഞാന്ചോദിച്ചു: ''എന്തു തോന്നുന്നു, വിശുദ്ധ ഡാമിയനെ കണ്ടിട്ട്?''

''എന്തു പറയാന്‍!'' ചോദ്യങ്ങള്ക്ക് മറുപടി നല്കുന്നതില്വാചാലയാകാറുള്ള സ്ത്രീ പക്ഷേ ഒന്നും ഉരിയാടിയില്ല. എന്തുപറയാന്‍! സ്നേഹം പലപ്പോഴും അതിര്ത്തിയില്ലാത്ത നിശബ്ദതയും അളക്കാനാവാത്ത ആഴവുമാണ്.

തുടര്ന്ന് അവര്സംസാരിച്ചത് ലുവെയ്ന്സര്വകലാശാലയില്ഉന്നതപഠനം നടത്തുന്ന വൈദികരോടും സിസ്റ്റേഴ്സിനോടുമാണ്. ദയാബായിയുടെഅനുഭവത്തിന്റെ ആഴമറിയാന്ഒരിക്കലെങ്കിലും പട്ടിണി കിടക്കാതെ ആവില്ലെന്ന് അവര്ക്കറിയാം. സുരക്ഷിതത്വത്തിന്റെ തടവറയ്ക്ക് അരക്ഷിതത്വത്തിന്റെ സ്വാതന്ത്ര്യം അറിയാന്ഒരു കല്ലേറുദൂരം എന്തായാലും പോയേ മതിയാകൂ. വീടുവിട്ടിറങ്ങി വര്ഷങ്ങള്ക്കുശേഷം ഗോത്രവര്ഗക്കാരുടെ വസ്ത്രം ധരിച്ച് പാലായിലെ ക്രിസ്തീയ തറവാട്ടില്തിരിച്ചെത്തിയപ്പോള്അപ്പന്അവളോടു ചോദിച്ചു: ''മോളേ, ഇത്രയും വേണമായിരുന്നോ?'' കുരിശില്നിര്ഭയനായി കിടക്കുന്ന രക്ഷകനെ കാണിച്ച് ദയാബായി ചോദിച്ചു: ''അപ്പാ, ഇത്രയും വേണമായിരുന്നോ?''

അവരുടെ അനുഭവങ്ങള്ദൈവശാസ്ത്ര-തത്വശാസ്ത്രമൂശയില്പാകപ്പെടുത്തുക ക്ലേശകരമായ ദൗത്യമെന്നറിഞ്ഞ് മീറ്റിങ്ങിനിടയില്ചിലര്ചോദിച്ചു: സഭയോടൊത്തുള്ള സാമൂഹ്യസേവനവും ദയാബായിയുടെ ശുശ്രൂഷയും തമ്മില്വ്യത്യാസം എന്തെങ്കിലുമുണ്ടോ? ഒട്ടേറെക്കാലം വിവിധ രൂപതകളില്സാമൂഹ്യപ്രവര്ത്തനങ്ങള്ക്കു നേതൃത്വം വഹിച്ച അവര്പറഞ്ഞു. ''ഇനിയും പാവപ്പെട്ടവന്റെ സഭയാകുന്നതില്നാം വളര്ന്നിട്ടില്ല. ദരിദ്രന്റെ മുഖത്ത് ക്രിസ്തുവിനെ കാണാതെ അള്ത്താരകളിലെ അലങ്കാരങ്ങളിലും പൊതുനിരത്തിലെ ആഘോഷങ്ങളിലും അവനെ കാണാന്ശ്രമിക്കുന്നത് ആത്മഹത്യാപരമല്ലേ? ദൈവരാജ്യത്തെ സ്നേഹിക്കുന്നതിനു പകരം നാം ദൈവരാജ്യബിംബങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. അതാണെന്റെ തെറ്റ്.'' ഇരട്ട ഡോക്ട്രേറ്റ് ഉള്ള മാര്ട്ടിന്കല്ലുങ്കലച്ചന്കുറ്റസമ്മതത്തോടെ നന്ദി പറഞ്ഞു. ''ഇനിയും ഞങ്ങള്എടുത്തെറിയപ്പെടാന്എന്നനുവദിക്കും? ബിരുദങ്ങള്ക്കിടയില്രക്ഷകന്റെ വഴികളെ ഞങ്ങള്വിസ്മരിച്ചുപോയേക്കുമോ? അവന്റെ വഴികള്ഞങ്ങളെങ്ങനെ അറിയും? അരക്ഷിതമായ ജീവിതത്തിന്റെ കനല്വഴികളറിയാത്തവര്ക്ക് അത്തരം ജീവിതങ്ങള്ക്കു തണല്മരങ്ങളാകാന്കഴിയുമോ?'' ദയാബായിയുടെ അനുഭവം കേട്ട് സ്തംഭിച്ചിരുന്ന വരുംകാല ഡോക്ട്രേറ്റുകാരും ഇത്തരം ചോദ്യങ്ങള്ചോദിച്ച് തെല്ലു കുറ്റബോധത്തോടെ മടങ്ങി. എന്നാല്‍, ആദിവാസി വില്ലേജില്നിന്നും പഠനത്തിനെത്തിയ പ്രദീപ് എന്ന ചെറുപ്പക്കാരന്പറഞ്ഞു, 'ആത്മാഭിമാനമുണ്ട്. ദയാബായിയില്ഞാന്എന്നെ കാണുന്നു. എന്റെ പൂര്വികരെ, മാതാപിതാക്കളെ. ആദിവാസിയെപ്പോലെയാകാതെ ആദിവാസിയുടെ നിശബ്ദരോദനം കര്ണപുടങ്ങളില്അലയടിക്കുന്നത് കേള്ക്കാനാവില്ല. ക്രിസ്തുവിനെപ്പോലെയാകാതെ ജീവിതംകൊണ്ടും അധ്വാനംകൊണ്ടും കാലം മുറിവേല്പിച്ച പരശതം ക്രിസ്തുമുഖങ്ങളെ മനസിലാക്കാനാകില്ല. മാര്ട്ടിനച്ചന്റെ ചോദ്യംതന്നെ വീണ്ടും ബാക്കി: ഈശ്വരാ, എന്നു ഞാന്നിന്റെ വഴികളറിയും