മാര്‍ത്തോമ നസ്രാണി സഭ അല്ലെങ്കിൽ സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭ, ആഗോള കത്തോലിക്കാ സഭയുടെ ഭാഗമായ ഒരു പൌരസ്ത്യ സഭയാണ്. AD 52-ൽ കേരളത്തില്‍ വന്ന ഈശോ മിശിഹായുടെ ശിഷ്യനായ വിശുദ്ധ മാര്‍ത്തോമ സ്ലീഹയില്‍ നിന്നും വിശ്വാസം (മാര്‍ഗം ) സ്വീകരിച്ചവരാണ് മാര്‍ത്തോമ നസ്രാണികള്‍ , കേരളത്തിലെ ഏറ്റവും ആദ്യം ക്രിസ്ത്യാനികളായ മാര്‍ത്തോമ നസ്രാണികളുടെ പാരമ്പര്യത്തിലുള്ള സഭയാണ് സിറോ മലബാര്‍ സുറിയാനി കത്തോലിക്കാ സഭ. ഭാരതത്തിന്റെയും അതിന്റെ കവാടതിന്റെയും പാത്രിയർക്കീസ് ആയ പ. മാര്‍ ജോർജ് ആലഞ്ചേരി ബാവായാണ് സഭായുടെ തലവൻ.
മാര്‍ത്തോമ സ്ഥാപിച്ച സഭകള്‍
"It was to a land of dark people he was sent, to
clothe them by Baptism in white robes. His grateful dawn dispelled India's
painful darkness. It was his mission to espouse India to the One-Begotten. The
merchant is blessed for having so great a treasure. Edessa thus became the
blessed city by possessing the greatest pearl India could yield. Thomas works
miracles in India, and at Edessa Thomas is destined to baptize peoples perverse
and steeped in darkness and that in the land of India." – Hymns of St.
Ephraem, edited by Lamy (Ephr. Hymni et Sermones, IV).
ഈശോ മിശിഹായുടെ അപ്പസ്തോലനായ തോമാ ശ്ലീഹാ മിശിഹായിക്ക് ശേഷം ഒന്നാം നൂറ്റാണ്ടിൽ തന്നെ പേര്‍ഷ്യയിലും (പൗരസ്ത്യ സഭ AD37 ) AD 52-ൽ ഭാരതത്തിലും(മലബാര്‍ സഭ ) സുവിശേഷം അറിയിക്കുകയും സഭ സ്ഥാപിക്കുകയും ചെയ്തു . തോമ ശ്ലീഹ സ്ഥാപിച്ച സഭയുടെ പുത്രീസഭയായാണു് പേർഷ്യയിലെ കല്‍ദായ സഭ . AD-410 സസാനിയന്‍ സാമ്രാജ്യം പേര്‍ഷ്യയിലെ സഭയെ ഔയ്ധ്യോഗിഗ സഭ ആയി പ്രക്യാപിച്ചു .ഈ സഭ നൂറ്റാണ്ടിനു മുന്‍പ് റോമാ സാമ്രാജ്യത്തിനു പുറത്തുള്ള രണ്ടു സഭകളില്‍ ഒന്നായിരുന്നു (രണ്ടാമത്തെ സഭ മലബാരിലെത് ).ഇക്കാലത്ത് പേർഷ്യയിലെ സെലൂക്യ —ക്റ്റെസിഫോൺ എന്ന ഇരട്ടനഗരം പൗരസ്ത്യസഭയുടെ ആസ്ഥാനമായിവികസിച്ചു.
തോമസ്ലീഹ സ്ഥാപിച്ചു എന്നത് കൊണ്ട് തന്നെ മലബാറിലെ നസ്രാണി സഭയും, പേര്‍ഷ്യയിലെ കല്‍ദായ സഭയും സഹോദര സഭകള്‍ ആയിത്തീര്‍ന്നു,തോമാസ്ലീഹായുടെ ശിഷ്യനായ മാര്‍ ആദി യാണ് പേര്‍ഷ്യന്‍ കല്‍ദായ സഭയുടെ നേതൃത്വം തോമസ്ലീഹയ്ക്ക് ശേഷം ഏറ്റെടുത്തത് .മാര്‍ ആദി അദ്ധേഹത്തിന്റെ ശിഷ്യനായ മാര്‍ മാരി എന്നിവര്‍ ചേര്‍ന്നാണ് പ്രസിദ്ധമായ ആദിയുടെയും മാരിയുടെയും കുർബ്ബാന എന്നറിയപെടുന്ന ആരാധനാ ക്രമം സ്ഥാപിച്ചത് .മാര്‍തോമയുടെആശിർവാധതോടെ അദ്ധേഹത്തിന്റെ ശിഷ്യന്മാര്‍ സ്ഥാപിച്ച ഈ ആരാധനക്രമം മാര്‍ത്തോമ സ്ഥാപിച്ച പൗരസ്ത്യ സഭയും മാര്‍ത്തോമ നസ്രാണി സഭയും സ്വീകരിച്ചു.
തോമാസിന്റെ നടപടികൾ എന്ന ഗ്രന്ഥം, സുവിശേഷങ്ങൾ കഴിഞ്ഞാൽ തോമാശ്ലീഹായെ സംബന്ധിച്ച ആദ്യ ഗ്രന്ഥമായി കരുതിപ്പോരുന്നു. പ്രസ്തുത കൃതിയെ 9 നടപടികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അതിലെ ആദ്യ എട്ടു നടപടികളിൽ തോമാശ്ലീഹായുടെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. അതിൽ പ്രതിപാദിച്ചിരിക്കുന്ന പ്രകാരം തോമാശ്ലീഹക്ക് ഇന്ത്യയിലേക്ക് പോകുവാൻ നറുക്ക് വീണെങ്കിലും അദ്ദേഹം അവിടെ ഒഴിച്ച് എവിടെ വേണമെങ്കിലും പോകാം എന്ന് പറയുകയും ചെയ്തു. എന്നാൽ ഈശോ മിശിഹാ സ്വപ്നത്തിൽ വന്ന് അവിടെ പോകുവാൻ പറയുകയും ധൈര്യപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇന്ത്യയിൽ എത്തിയ തോമ്മാ ശ്ലീഹാ ഇന്ത്യയൊട്ടുക്കും സുവിശേഷം പ്രചരിപ്പിക്കുകയും കേരളത്തില്‍ വിശ്വാസി സമൂഹങ്ങളും ആരാധനാലയങ്ങളും സ്ഥാപിക്കുകയും ചെയ്തു ,ഇതാണ് മാര്‍ത്തോമ സ്ഥാപിച്ച എഴാരപ്പള്ളികള്‍ എന്നാ പേരില്‍ പ്രശസ്തമായത് . മൈലാപൂര്‍ എന്നാ സ്ഥലത്ത് വച്ച് രക്തസാക്ഷിത്വം വരികുകയും ചെയ്തു.. എന്നാൽ നാലാം നൂറ്റണ്ടിൽ വിശ്വാസികൾ തോമാ ശ്ലീഹായുടെ ഭൗതിക അവശിഷ്ടങ്ങൾ ഉർഹോയിലെക്ക് (ആധുനിക കാല തുർക്കിയിലെ എഡേസ) കൊണ്ടുപോവുകയും സെ. തോമസ് പള്ളീയിൽ സ്ഥാപിക്കുകയും ചെയ്തു. മാർത്തോമ്മാ ശ്ലീഹ കേരളത്തിൽ ഉണ്ടായിരുന്ന യഹൂദരെ മിശിഹായുടെ അനുയായികൾ ആക്കി മാറ്റി ഇവരാണ് മാർ തോമാ ക്രിസ്ത്യാനികളെന്നും നസ്രാണികൾ (നസ്രായനായ ക്രിസ്തുവിന്റെ അനുയായികൾ എന്ന അർത്ഥത്തിൽ) എന്ന് പിന്നീടു അറിയപെട്ടത് .
കല്‍ദായ സഭയും കേരള സഭയും
സസനിയന്‍ സാമ്രാജ്യത്തില്‍ നിന്നും ഉള്ള സമ്മര്‍ദം മൂലം പൗരസ്ത്യ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും അകലം പാലിച്ചു പോന്നു എന്നാല്‍എഫെസുസ് സുന്ഹധോസില്‍ വച്ച് പൗരസ്ത്യ സഭയില്‍ നിന്നും ഉള്ള നെസ്തോറിയൻ സിദ്ധാന്തംഎന്ന ആശയം തള്ളികളയുകയും അത് ഒരു പഷന്ധത ആയി പ്രക്യപിക്കുകയും ചെയ്തു .എഫെസുസ് സുഹ്നഹധോസിനു ശേഷം പൗരസ്ത്യ സഭ നെസ്റൊര്യന്‍ ആശയങ്ങള്‍ സ്വീകരിച്ചതായി പറയപെടുന്നു എന്നാല്‍ പേര്‍ഷ്യയിലെ കല്‍ദായ സഭ ആഗോള കത്തോലിക്കാ സഭയില്‍ നിന്നും പുറത്തു പോയിട്ടില്ല എന്ന വാദവും ശക്തമാണ് .
എന്തൊക്കെയായിരുന്നാലും പേര്‍ഷ്യയിലെ കല്‍ദായ സഭയും കേരളത്തിലെ മാര്‍ത്തോമനസ്രാണി സഭയും സഹോദരസഭാകള്‍ ആയിരുനു എന്നത് തര്‍ക്കമില്ലാത്ത വിഷയം ആണ്