Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Tuesday, February 26, 2013

എന്റെ വിശ്വാസം




 ഞങ്ങളാകട്ടെ, യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്കു ഭോഷത്തവുമായ ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുന്നു.
(1 കൊറിന്തോസ് 1:23). 
ഇന്നു എല്ലാവര്‍ക്കും  സംശയം  യേശു ക്രിസ്തുവിനെ കുറിച്ചാണു.ചിലര്‍ പറയുന്നു  ക്രിസ്തു ക്രൂശിക്കപ്പെട്ടിടില്ല,  ക്രിസ്തു  ദൈവമല്ല , അവന്‍  വെറും  മനുഷനാണ്  ,   ചിലര്‍  പറയുന്നു  അങ്ങനെ  ഒരാള്‍ ഈ ഭൂമിയിലെ  ഉണ്ടായിട്ടില്ല ...  പക്ഷെ ഇങ്ങനെ പറയുന്ന മണ്ടന്മാര്‍ എല്ലാം  അശ്രയിക്കുന്നത്  ബൈബിളിനെ  തന്നെയാണ് . ബൈബിളിലെ ചില  വക്ക്യങ്ങള്‍ എടുത്തു ആണ് ഈ പ്രയോഗങ്ങള്‍. യേശു മലയില്‍ പോയി പ്രാര്‍ത്ഥിച്ചത്‌ കൊണ്ട്  അവന്‍ ദൈവമല്ല ദൈവമെങ്ങന പ്രാര്‍ത്ഥിക്കുന്നത്‌ ഇതാണ് ചിലരുടെ വാദങ്ങള്‍ ....പക്ഷെ ബൈബിളിലെ ഈ  വാക്യം അവര്‍ ശ്രദിച്ചുകാണില്ല  " ദൈവത്തിന്റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തി 
(ഫിലിപ്പി 2:6-8)

യേശുവിന്റെ ജനനവും പീഡാസഹനവും മരണവും ഉയര്‍പ്പും സ്വര്‍ഗ്ഗാരോപണവും ഒന്നും വെറുതെ നടന്ന ഒരു പ്രതിഭാസം അല്ല മറിച്ചു ക്രിസ്തുവിനു മുന്‍പ് തന്റെ വിശുദ്ധ പ്രവാചകന്മാര്‍ വഴി പരിശുധന്മാവ് മുഖേന അരുള്‍ ചെയിത പ്രവച്ചങ്ങളുടെ എല്ലാം പൂര്‍ത്തികരണം ആയിരുന്നു ....ക്രിസ്തുവിനു മുന്‍പുള്ള എല്ലാ പ്രവചനങ്ങളുടെയും അകെ തുകയാണ് ക്രിസ്തു.... യേശുവിനെതിരെ  ബൈബിളിലെ ചില വാചങ്ങള്‍ എടുത്തു ഉപയോഗിക്കുന്ന വിജാതിയരും ചില കള്ള ക്രിസ്ത്യനികളും , അവര്‍ ഉയര്‍ത്തുന്ന വാദങ്ങള്‍കെതിരെ ബൈബിളില്‍ തന്നെ അതിനുള്ള മറുപടികള്‍ ഒണ്ടു. പക്ഷെ ഈ കള്ളാ പ്രവാചകന്മാരുടെ ഒന്നും കണ്ണുകളില്‍ ഇതൊന്നും പെടത്തില്ല. 
                  
 ബൈബിളിലെ ചില വാക്യങ്ങള്‍ എതിര്‍ക്കാന്‍ മറ്റു ചില വാക്യങ്ങള്‍ കൂടുപിടികുക. ബൈബിള്‍ കെട്ടുകഥയുടെ സമാഹാരമാണ് എന്നു വാദിക്കാനായും അവര്‍ ബൈബിള്‍ വാക്യങ്ങള്‍ തന്നെ ഉപയോഗിക്കുന്നു.

                   എന്തൊരു വിരോധാഭാസം ബൈബിള്‍ വാക്യങ്ങള്‍ സത്യമല്ല എങ്കില്‍ ആ "അസത്യം" എങ്ങനെ ആണ് ചില സാഹചര്യങ്ങളില്‍ മാത്രം 'സത്യ'മാകുന്നതു?

                   മറ്റു മതക്കാരും, ചില ക്രിസ്ത്യാനികള്‍ എന്ന ലേബലില്‍ അറിയപെടുന്ന ചില്ല കള്ളാ ക്രിസ്ത്യാനികളും അവരുടെ ഒക്കെ വാദങ്ങള്‍ അങ്ങികരിക്കാന്‍ ബൈബിളിനെ തന്നെ കൂട്ട് പിടിക്കുന്നു.. തന്റെ വാദങ്ങള്‍ ശരി എന്നു തെളിയിക്കാന്‍  സഹായിക്കുന്ന വാക്യങ്ങളെ ഇ കൂട്ടര്‍ ബൈബിളില്‍ കണ്ടിട്ടോള്ളൂ. അല്ലെങ്കില്‍ കണ്ടതായി പറയുന്നോള്ളൂ. ആ വാദങ്ങള്‍ ശരിയല്ല എന്നു പറയുന്ന വാക്ക്യങ്ങളും ബൈബിളില്‍ തന്നെ ഒണ്ടു പക്ഷെ ചത്തെന്നു പറഞ്ഞാലും അക്കാര്യം മിണ്ടില്ല.

 ബൈബിള്‍ ഒരു സുപ്രവാധത്തില്‍ നൂലില്‍ കേട്ടി ഇറക്കിയ ഗ്രഥമല്ല മറിച്ചു 1500-ല്‍ പരം വര്‍ഷങ്ങള്‍ കൊണ്ടു .രാജാക്കന്മാര്‍ ,പ്രഭുക്കന്മാര്‍ , പ്രവാചകന്മാര്‍, വിന്ജാനികള്‍ , മുക്കുവന്‍മാര്‍, പാവപെട്ടവര്‍, വിദ്യഹിനര്‍, തുടങ്ങിയ പല തലത്തില്‍ പെട്ട ആളുകള്‍ പരിശുധാന്മ  പ്രചോധനത്താല്‍ എഴുതിയവയാണ് അതിനാല്‍ ഇതിനെ ദൈവ നിവേഷിത ഗ്രന്ഥം എന്നു പറയുന്നു. ഇതിന്റെ രചയിതാവ് ദൈവം തന്നെ ആണ്. ക്രിസ്തു എന്തിനു കുരിശില്‍ നിസഹായനായി മരിച്ചു എന്ന് ഞാന്‍ നേരത്തെ സ്നേഹനാഥനില്‍  എഴുതിയ ലേഖനത്തില്‍ പറഞ്ഞിട്ടൊണ്ട്‌ 
 ( http://www.snehanadan.blogspot.com/2013/02/blog-post_7096.html )  . സ്നാപക യോഹന്നാനെ ക്രിസ്തു അവസാനത്തെ പ്രവാചകന്‍ എന്നു വിളിക്കുനോണ്ട് ...സ്നാപക യോഹനാന്  ശേഷം വന്ന യേശുവില്‍, എല്ലാ പ്രവചനങ്ങളും പൂര്‍ത്തിയായി ...  അവസാനത്തെ പ്രവാചകന്‍ എന്നു ക്രിസ്തു സ്നാപക യോഹന്നാനെ വിളിച്ചതിന് ശേഷം പ്രവാചക വേഷം കെട്ടിവന്ന   പല സാത്താന്റെ  ശിഷ്യന്മാരും ഇന്നു അനേകരെ വഴിതെറ്റിക്കുന്നു. അവരുടെ ഒക്കെ ഏക വിഷയം ക്രിസ്തു തന്നെയാണ് , കാരണം ക്രിസ്തുവിനെ എതിര്‍ക്കുക എന്നതാണ്   സാത്താന്റെ ദ്വത്യം. ബൈബിളില്‍ വളരെ വെക്തമായി പറയുന്നു "വീടുപണിക്കാരായ നിങ്ങള്‍ തള്ളിക്കളഞ്ഞകല്ല് മൂലക്കല്ലായിത്തീര്‍ന്നു. ആ കല്ലാണ് യേശു. മറ്റാരിലും രക്ഷയില്ല ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.(അപ്പ. പ്രവര്‍ത്തനങ്ങള്‍ :11-12)"  
രണാനന്തരം നിത്യജീവനില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്ന ഏതൊരുവനും അറിഞ്ഞിരിക്കേണ്ട ഒരു സത്യമാണിത്.   ഈ ലോകത്ത് സകലരാലും അംഗീകരിക്കപ്പെടുകയും,  ദാനധര്‍മ്മങ്ങളും സത്പ്രവര്‍ത്തികളും മുഖേന എല്ലാവരാലും  പ്രശംസിക്കപ്പെടുകയും ചെയ്താലും ,  യേശുക്രിസ്തുവിലൂടെയല്ലാത്ത ഒരു പ്രവര്‍ത്തിയും ദൈവസന്നിധിയില്‍ സ്വീകാര്യമല്ല. കാരണം, "വിശ്വാസം വഴി കൃപയാലാണ്  നാം രക്ഷപ്രാപിക്കുന്നത്".  സത്പ്രവര്‍ത്തികള്‍ക്ക്  പാപമോചനശക്തി ഉണ്ടായിരുന്നുവെങ്കില്‍ ക്രിസ്തുവിന് കുരിശുമരണം  ആവശ്യമായിരുന്നില്ല.   യേശുവിന്‍റെ ബലിയിലൂടെ മാനവകുലത്തിനു  രക്ഷനല്കുകയെന്നത്  ദൈവത്തിന്‍റെ മാറ്റമില്ലാത്ത തീരുമാനമാണ്!ദൈവത്തിന്‍റെ മുന്നറിയിപ്പുമായി കടന്നുവന്ന 'പതിനെട്ടു' പ്രവാചകന്മാരുടെയും പ്രവചനങ്ങളുടെ ആകെത്തുകയാണ് യേശുക്രിസ്തു!   "മറ്റാരിലും രക്ഷയില്ല.  ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍  നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല."(അപ്പ. പ്രവര്‍ത്തനങ്ങള്‍ :4 ;12 ).   മൂന്നര വര്‍ഷക്കാലം ഊണിലും ഉറക്കത്തിലും കൂടെയായിരുന്നുകൊണ്ട്  രക്ഷ അനുഭവിച്ചറിഞ്ഞ പത്രോസ് അപ്പസ്തോലന്‍റെ,  ആത്മാവില്‍ നിറഞ്ഞ വാക്കുകളാണിത്.  യേശു തന്‍റെ അധരങ്ങളിലൂടെ അറിയിക്കുന്നു;  "എന്‍റെ ദിവസം  കാണാം എന്ന പ്രതീക്ഷയില്‍ നിങ്ങളുടെ പിതാവായ അബ്രാഹം ആനന്ദിച്ചു.  അവന്‍ അതു കാണുകയും  ചെയ്തു" (യോഹ: 8 ; 56 ).  ഈ വചനംകേട്ട  യഹൂദരില്‍  ഇടര്‍ച്ചയുണ്ടായി.  അതു മനസ്സിലാക്കിയ  യേശു അവരോടു തുടര്‍ന്നു;  "സത്യം സത്യമായി  ഞാന്‍  നിങ്ങളോടു പറയുന്നു.  അബ്രാഹം ഉണ്ടാകുന്നതിനുമുമ്പ്  ഞാന്‍ ഉണ്ട്"(യോഹ: 8 ; 58 ).  എന്താണ് ഈ വചനങ്ങളില്‍നിന്നു  മനസ്സിലാക്കാന്‍ സാധിക്കുന്നത്?  യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിനു ഏകദേശം  രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പാണ്  അബ്രാഹം ജീവിച്ചിരുന്നത്.  ഇതിലൂടെ  കര്‍ത്താവ്‌ വ്യക്തമാക്കിത്തരുന്നത്,  ലോകാരംഭത്തിനുമുമ്പേ പിതാവിനോടൊപ്പം യേശു ഉണ്ടായിരുന്നു എന്നുതന്നെയാണ്!  സൃഷ്ടിയുടെ പുസ്തകത്തില്‍  ഇത് വ്യക്തമാക്കുന്ന ഒരു ഭാഗമുണ്ട്.   മനുഷ്യനെ സൃഷ്ടിക്കുന്നതിനുമുമ്പ് യഹോവ  ഇങ്ങനെ പറയുന്നു ; "നമുക്കു നമ്മുടെ ഛായയിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം"(ഉല്‍പ്പ: 1 ; 26 ).  പിതാവായ ദൈവം ആരോടാണ് ഇത് പറയുന്നത്?  ആത്മഗതമാണെന്ന് ചിന്തിക്കാന്‍ കഴിയില്ല.   എന്നാല്‍,   പുത്രനായ  യേശുവിനോടാണ് ഇത് പറയുന്നതെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ സുവിശേഷത്തിലുണ്ട്. 

                      യോഹന്നാന്‍റെ സുവിശേഷം ആരംഭിക്കുന്നത് ഈ സത്യം  വെളിപ്പെടുത്തിക്കൊണ്ടാണ്.   "ആദിയില്‍  വചനമുണ്ടായിരുന്നു; വചനം ദൈവത്തോടു കൂടെയായിരുന്നു;  വചനം ദൈവമായിരുന്നു.  അവന്‍ ആദിയില്‍ ദൈവത്തോടു കൂടെയായിരുന്നു. സമസ്തവും അവനിലൂടെ ഉണ്ടായി ;  ഒന്നും അവനെക്കൂടാതെ  ഉണ്ടായിട്ടില്ല. അവനില്‍  ജീവനുണ്ടായിരുന്നു. ആ ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.  ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു;  
അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല" (യോഹ: 1 ;1 - 5 ).  
സത്യാന്വേഷിയായ ഏതൊരുവനും ,  യേശുവിന്‍റെ ദൈവത്വത്തെ അറിയാന്‍  ഈ ഒരു വചനം മാത്രം മതി!

                    "ദൈവത്തെ ആരും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം  പുലര്‍ത്തുന്ന  ദൈവം  തന്നെയായ  ഏകജാതനാണ്  അവിടുത്തെ  വെളിപ്പെടുത്തിയത്" 
(യോഹ: 1 ; 18 ).  
                    "ഈ ദൈവനീതി , വിശ്വസിക്കുന്ന എല്ലാവര്‍ക്കും, ആരെന്നുള്ള വ്യത്യാസം  കൂടാതെ  യേശുക്രിസ്തുവിലുള്ള  വിശ്വാസംവഴി ലഭിക്കുന്നതാണ്"(റോമ: 3 ; 22 ). രക്ഷയെക്കുറിച്ച്  വചനം വെളിപ്പെടുത്തുന്നത് ഇങ്ങനെയാണ്;  "ആകയാല്‍,  യേശു കര്‍ത്താവാണ് എന്നു അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്‌താല്‍ നീ  രക്ഷപ്രാപിക്കും"
(റോമ: 10 ; 9 ).
 അറിയുകയും അനുഭവിക്കുകയും ചെയ്ത രക്ഷയെ പ്രഘോഷിക്കുകയും  പ്രഖ്യാപിക്കുകയും ചെയ്യണം. അപ്പോഴാണ്‌ രക്ഷ പൂര്‍ണ്ണമാകുന്നത്! 

മമ്മോദിസാ വെള്ളം തലയില്‍ വീണു എന്നാ ഒറ്റകരണത്താല്‍ ക്രിസ്ത്യാനി എന്ന ലേബല്‍ അണിഞ്ഞു നടക്കുന്നവര്‍ ഒണ്ടു. എന്നാല്‍
"ഒരു ക്രിസ്ത്യാനി ക്രിസ്തുവിനെ പ്രഘോഷിക്കുന്നവനും 
ക്രിസ്തുവായി ജീവികേണ്ടാവനും ആണ് "  
സ്നേഹനാഥന്റെ എല്ലാ വായനക്കാര്‍ക്കും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവില്‍ നിന്നും വിശ്വാസത്തിന്റെ തീ കനല്‍ പിതാവായ ദൈവം റൂഹ കുദ്ധിശ വഴിയായി 
നിങ്ങളുടെ ഹൃദയത്തില്‍ നിറക്കട്ടെ. 
യേശു ക്രിസ്തുവില്‍ സ്നേഹപൂര്‍വ്വം 
സെബിന്‍ ആന്റണി 


Wednesday, February 13, 2013

ക്രിസ്തുവിന്റെ ക്രുശു മരണം ബൈബിള്‍ വെളിച്ചത്തില്‍



സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും അവനിലൂടെ അവിടുന്നു തന്നോട്
അനുരഞ്ജിപ്പിക്കുകയും അവന്‍ കുരിശില്‍ ചിന്തിയരക്തം വഴി സമാധാനം സ്ഥാപിക്കുകയുംചെയ്തു.(കൊളോസോസ്:1:20)

ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി.(കൊളോസോസ് 2:15)

ക്രിസ്തു കുരിശില്‍ മരിച്ചതിനെയോര്‍ത്ത് ഏറ്റവുമധികം വേദനിക്കുന്നത് സാത്താനാണ്.   കാരണം അവന്‍റെ ആധിപത്യം എന്നേക്കുമായി അവസാനിച്ചത് ഈ കുരിശുമരണത്തിലൂടെ ആയിരുന്നു.    എന്നാല്‍, സാത്താന്‍റെ തകര്‍ച്ച അതുവഴി പൂര്‍ണ്ണമായി എന്നു പറയാന്‍ കഴിയില്ല.    ഈ രക്ഷയുടെ ഫലം മനുഷ്യരില്‍ എത്തിയാല്‍ മാത്രമെ സാത്താന്‍റെ സാമ്രാജ്യം പൂര്‍ണ്ണമായി നശിക്കുകയുള്ളു എന്നതാണ്  ഇതിനു കാരണം. യേശുക്രിസ്തു കുരിശില്‍ മരിച്ചതിലൂടെ മനുഷ്യര്‍ക്കു രക്ഷയുടെ കവാടം തുറന്നു കിട്ടി.   എങ്കിലും ഈ കവാടത്തിലൂടെ പ്രവേശിക്കാത്തിടത്തോളം രക്ഷ അനുഭവിക്കാന്‍ കഴിയില്ല.    മനുഷ്യര്‍ക്കു തുറന്നു കിട്ടിയ രക്ഷയുടെ കവാടം യേശുവാണ്.    യേശു രക്ഷയുടെ കവാടമായിത്തീര്‍ന്നത് അവന്‍റെ കുരിശിലെ ബലി പൂര്‍ത്തിയായതിലൂടെയാണ്.   ഈ ബലിയില്‍ വിശ്വസിച്ച് ഏറ്റുപറയുന്നവരാണ് യേശുവെന്ന കവാടത്തിലൂടെ രക്ഷയിലേക്ക് പ്രവേശിക്കുന്നത്. 
 ഈ വസ്തുത ഏറ്റവും വ്യക്തമായി അറിയാവുന്ന വ്യക്തി  പിശാചായതിനാല്‍ ,   അവന്‍റെ പരാജയത്തെ മറച്ചു വയ്ക്കുവാനായി ചെയ്യുന്ന അവസാന ശ്രമമാണ്  കുരിശുമരണത്തെക്കുറിച്ച് മിഥ്യാധാരണ പ്രചരിപ്പിക്കുക എന്നത്!   മുങ്ങിച്ചാകുന്നവന്‍റെ അവസാനത്തെ 'കച്ചിത്തുരുമ്പാണ്'  ഈ പ്രചരണം!  ഇതര മത ഗ്രഥങ്ങളില്‍ ഈ  സ്വധീന്നം കാണാന്‍ സാധിക്കും (ക്രിസ്തുവിന്റെ ക്രുശു മരണത്തെ നിഷേധിക്കുന്ന രീതിയില്‍ ) ബൈബിളില്‍ ഉള്ള ഈശോയെ മനസിലാക്കാതെ ഇതര മത വിഭാകങ്ങളിലെ ഗ്രഥങ്ങളില്‍ ക്രിസ്തുവിനെ അറിയാന്‍ ശ്രമിക്കുന്നത്  നമ്മുടെ അന്മാവിന്റെ നിത്യ നാശത്തിനു ഇടയാകും  (സാത്താന്റെ വലയില്‍ അകപെടും ) ദൈവ മക്കളെ വഴിതെറ്റിക്കാന്‍ സാത്താന്‍ നടത്തുന്ന കുടില തന്ത്രത്തിന്റെ ഭാഗമാണ് വിജതിയ ഗ്രഥങ്ങളില്‍ ക്രിസ്തുവിനെ പറ്റിയുള്ള സുചനകള്‍ """യേശുവിന്റെ ജനനവും പീഡാസഹനവും മരണവും ഉയര്‍ത്തെഴുനെല്‍പും  രണ്ടാമത്തെ അഗമാനവും ......അവന്‍ പിതാവായ ദൈവത്തിന്റെ പുത്രനും ഏകാസത്യ ദൈവവും ....മനുഷരുടെ രക്ഷക്കുള്ള ഏക മാര്‍ഗ്ഗവും" എന്നു പറയാത്ത ഒരു ഗ്രന്ഥവും ദൈവികമല്ല 

       ക്രിസ്തുവിന്‍റെ ജനനംമുതല്‍ മരണവും ഉത്ഥാനവും സ്വര്‍ഗ്ഗാരോഹണവും വീണ്ടുംവരവും വരെയുള്ള ഒരു കാര്യത്തിലും ക്രൈസ്തവസഭകള്‍ക്കു ഭിന്നമായ അഭിപ്രായമില്ല.    ക്രിസ്തുവിന്‍റെ മരണം യഹൂദരടക്കം ആ നാട്ടില്‍ അന്നു ജീവിച്ചിരുന്ന ഏവരും സ്ഥിരീകരിച്ചതാണ്.    ഇതിന്‍റെ വസ്തുതാപരമായ യാഥാര്‍ത്ഥ്യം ചരിത്രത്തെയും നിയമത്തെയും ശാസ്ത്രത്തെയും അപഗ്രഥിച്ചുകൊണ്ട് ഇവിടെ  സ്ഥിരീകരിക്കുകയാണ്.   

പുതിയനിയമം!
                     മിക്ക അപ്പസ്തോലന്മാരും ക്രിസ്തുവിന്‍റെ ചരിത്രം എഴുതിയിട്ടുണ്ടെങ്കിലും നാലു സുവിശേഷകരുടെ എഴുത്തുകളെയാണ്  ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്നത്.    ഈ നാലു സുവിശേഷകരും നാലു വ്യത്യസ്ഥമായ സംസ്കാരങ്ങളുടെയും ജീവിതരീതികളുടെയും വക്താക്കളാണ്.   യേശുവിന്‍റെ രക്ഷാകരപദ്ധതിയില്‍ അവനോടൊപ്പം വ്യത്യസ്ഥമായ പങ്കുവഹിച്ചവരാണിവര്‍!   ക്രിസ്തുവിന്‍റെ കുരിശുമരണത്തിലും ഇവരുടെ സാന്നിദ്ധ്യങ്ങള്‍ വ്യത്യസ്ഥമായിരുന്നു. 
                    യേശുവിന്‍റെ മരണം കണ്ണുകൊണ്ട് കണ്ടത്  സുവിശേഷകരില്‍ യോഹന്നാന്‍ മാത്രമായിരുന്നു.   അതിനാല്‍ യോഹന്നാന്‍റെ വിവരണം ഒരു ദൃക്സാക്ഷിയുടേതിനു തുല്യമായിരിക്കുമല്ലോ!    യോഹന്നാന്‍ കുരിശുമരണത്തെ വിവരിക്കുന്നത് ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും!    യേശുവിന്‍റെ ശിഷ്യനാകുന്നതിനുമുമ്പ് യോഹന്നാന്‍ ഒരു മുക്കുവനായിരുന്നുവെന്ന് ബൈബിളിലെ സൂചകള്‍തന്നെ വ്യക്തമാക്കുന്നുണ്ട്.   യേശുവിന്‍റെ എല്ലാക്കാര്യങ്ങളിലും കൂടെയുണ്ടായിരുന്ന ശിഷ്യനാണു യോഹന്നാന്‍.   പരസ്യജീവിതം ആരംഭിക്കുന്നതുമുതല്‍ സ്വര്‍ഗ്ഗാരോഹണം വരെയുള്ള സകലതിനും ഈ ശിഷ്യന്‍ സാക്ഷിയായിരുന്നു.   പിന്നീടുള്ള കാലങ്ങളില്‍ യേശുവിന്‍റെ അമ്മയായ മറിയത്തോടൊപ്പം ആയിരുന്നതിനാല്‍ യേശുവിനെക്കുറിച്ച് ഏറ്റവും കൂടുതല്‍ അറിയാനുള്ള സാഹചര്യവും യോഹന്നാനു ലഭിച്ചു.   ഈ കാര്യങ്ങളെല്ലാം യോഹന്നാന്‍റെ രചനയെ സ്വാധീനിച്ചിട്ടുണ്ട്.
                     യഹൂദനും ചുങ്കക്കാരനുമായിരുന്ന മത്തായിയാണ്  മറ്റൊരു സുവിശേഷകന്‍!   അദ്ദേഹത്തിന്‍റെ വിവരണങ്ങളില്‍ തന്‍റെ ജീവിത സാഹചര്യങ്ങളും അറിവുകളും സ്വാധീനിക്കുക സ്വാഭാവികമാണ്.  ദൈവം നൂലില്‍ ഇറക്കിക്കൊടുത്തതല്ല ഒരു വചനവും.   മോശക്ക് നല്‍കിയ കല്പലകകള്‍ മാത്രമെ ദൈവത്തിന്‍റെ എഴുത്തുള്ളു.   മറ്റെല്ലാം ദര്‍ശനങ്ങളിലൂടെയും,   നല്‍കപ്പെട്ട ഉള്‍ക്കാഴ്ചകളിലൂടെ ലഭിച്ച വചനങ്ങളായിരുന്നു. 
                    വിജാതിയരായ മാതാപിതാക്കള്‍ക്കു ജനിച്ചവനും വൈദ്യനുമായിരുന്ന 'ലൂക്കാ'സുവിശേഷകന്‍ നേരിട്ട് യേശുവിന്‍റെ ശിഷ്യനായിരുന്നില്ല.   അദ്ദേഹം പൌലോസ് അപ്പസ്തോലന്‍റെ സഹായിയും അപ്പസ്തോല പ്രവര്‍ത്തനങ്ങളുടെ രചയിതാവുമായിരുന്നു.  കുരിശുമരണത്തെക്കുറിച്ചും യേശു നല്‍കിയ രോഗശാന്തികളെക്കുറിച്ചുമെല്ലാം ലൂക്കായുടെ വിവരണം ഒരു വൈദ്യന്‍റെ ഭാഷ്യത്തോടെയാണെന്നു കാണാം!
                    മറ്റൊരു സുവിശേഷകനായ മര്‍ക്കോസ്  പത്രോസിന്‍റെയും പൌലോസിന്‍റെയും ശുശ്രൂഷയില്‍ അവരെ സഹായിച്ചിരുന്നവനായിരുന്നു.   ഇതിനു സ്ഥിരീകരിക്കപ്പെട്ട തെളിവുകള്‍ ബൈബിളിലുണ്ട്.   വിജാതിയരെ വചനം അറിയിക്കുകയെന്ന ദൌത്യമാണ്  ഇദ്ദേഹം തന്‍റെ രചനയില്‍ സ്വീകരിച്ചിരിക്കുന്നത്. 
                     തികച്ചും വ്യത്യസ്ഥരായ വ്യക്തികളുടെ രചനകളായിട്ടും ആശയപരമായ ഒരു വൈരുദ്ധ്യവും ബൈബിളിലില്ല.   നാലു വ്യക്തികളും നാലു വ്യത്യസ്ഥമായ ജീവിത സാഹചര്യങ്ങളില്‍നിന്നു വന്നവരാണെന്നു നാം കണ്ടു.  അവരുടെ സംസ്കാരങ്ങളും വ്യത്യസ്ഥമായിരുന്നു.   ലൌകീകമായ അറിവുകളിലും ബൌദ്ധീകമായ ജ്ഞാനത്തിലും തികച്ചും വ്യത്യസ്ഥരായ ഇവര്‍ എഴുതിയ സുവിശേഷങ്ങള്‍ തമ്മില്‍ ആശയപരമായ ഒരു ഭിന്നതയുമില്ല.   എന്നാല്‍, വിവരണങ്ങളില്‍ വ്യത്യാസമുണ്ട് എന്നത് സത്യമാണ്.   ഈ വ്യത്യാസം യേശുവിന്‍റെ ചരിത്രത്തെക്കുറിച്ച് സംശയത്തിന്  ഇടനല്‍കാന്‍ കാരണമല്ല.  വിവരണങ്ങളില്‍ വന്നിട്ടുള്ള ഈ വ്യത്യാസം ബൈബിളിന്‍റെ ആധികാരികത കൂടുതല്‍ ഉറപ്പുള്ളതാക്കുകയാണ്.
                    ഒരു സംഭവം കണ്ടുനില്‍ക്കുന്ന നാലു വ്യക്തികള്‍ അതിനെ വിവരിച്ചാല്‍ നാലു വ്യത്യസ്ഥമായ ശൈലിയിലായിരിക്കും അവതരിപ്പിക്കുക.  ഒരു 'ഡോക്ടര്‍'  രോഗശാന്തിയെക്കുറിച്ചോ മരണത്തെക്കുറിച്ചോ വിവരിക്കുന്നതുപോലെ ആയിരിക്കില്ല മുക്കുവനായ ഒരു വ്യക്തിയോ 'ഇന്‍കം ടാക്സ്' പിരിക്കുന്ന വ്യക്തിയോ വിവരിക്കുന്നത്. സാക്ഷിയുടെ വിദ്യാഭ്യാസവും മറ്റു പല ഘടകങ്ങളും സാക്ഷിമൊഴിയുടെ വിശ്വാസ്യതക്കായി കോടതി പരിഗണിക്കും.    ഒരേ സംഭവത്തെക്കുറിച്ച് വിവിധ പത്രങ്ങളില്‍ നാം വായിക്കാറുണ്ട്.   സംഭവം നേരിട്ട് കണ്ടുനിന്ന ലേഖകന്മാര്‍ ആണെങ്കില്‍പ്പോലും വിവരണങ്ങള്‍ ഒരുപോലാകില്ല.   ഭാഷാ ശൈലിയിലുള്ള മാറ്റങ്ങളും നൈസര്‍ഗീകമായ കഴിവുകളും വിവരണത്തെ വ്യത്യസ്ഥമായി സ്വാധീനിക്കും.   അങ്ങനെ വ്യത്യാസം വരുന്നില്ലെങ്കില്‍ വാര്‍ത്തകളെ സംശയിക്കേണ്ടിവരും.    ഒരാളുടെ ലേഖനത്തെ പകര്‍ത്തി എഴുതാതെ ഒരുപോലെ വിവരിക്കാന്‍ കഴിയില്ല.   കാരണം, ഓരോ വ്യക്തികളും അവരവരുടെ വീക്ഷണ കോണുകളില്‍നിന്നാണു വിവരിക്കുന്നത്. 
                    കോടതിയില്‍ സാക്ഷിപറയുന്നവരുടെ മൊഴികളില്‍ ഇത്തരം ശൈലീമാറ്റവും വിവരണ വ്യത്യാസവും കോടതി പ്രതീക്ഷിക്കുന്നുണ്ട്.   സാക്ഷികളുടെ വിദ്യാഭ്യാസവും ജീവിത സാഹചര്യങ്ങളും കണക്കിലെടുത്താണ്  മൊഴികളിലെ ആധികാരികത കോടതി വിലയിരുത്തുന്നത്.    വിദ്യാഭ്യാസം കുറവുള്ള  വ്യക്തി ഒരു നിയമപണ്ഡിതനെപ്പോലെ സാക്ഷിമൊഴി നടത്തിയാല്‍ സംശയിക്കേണ്ടിവരും!
                    ലോകപ്രശസ്ത നിയമപണ്ഡിതനായ 'പ്രഫ. സൈമണ്‍ ഗ്രീന്‍ലീഫ്'നെ അറിയാത്തവരായി നിയമരംഗത്ത് ആരുമുണ്ടാകില്ല.   ഹാര്‍ഡ് വാര്‍ യൂണിവേഴ്സിറ്റിയിലെ 'പ്രഫസര്‍' ആയിരുന്ന ഇദ്ദേഹത്തിന്‍റെ വിശ്വവിഖ്യാതമായ പുസ്തകമാണ്,'എ ട്രീറ്റിസ് ഓണ്‍ ദി ലോ ഓഫ് എവിഡെന്‍സ്' (a Treatise on the Law of Evidence).    നിയമപണ്ഡിതന്മാര്‍ക്ക് ഇന്നും ഈ പുസ്തകം ഒരു ആധികാരിക ഗ്രന്ഥമാണ്.    സാക്ഷിമൊഴികളെ ആധികാരികമായ തെളിവുകളായി സ്വീകരിക്കേണ്ടതിനുള്ള മാനദണ്ഡങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.   മുകളില്‍ പ്രസ്താവിച്ച കാര്യങ്ങളെ അടിവരയിടുന്നതാണ്  ഈ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍!   പ്രഗത്ഭനായ ഈ നിയമാധ്യാപകന്‍ നിയമത്തിന്‍റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നാലു സുവിശേഷങ്ങളെ പരിശോധിക്കുകയും ഒരു പുസ്തകം രചിക്കുകയും ചെയ്തു. Testimony of the Evangelists; the gospels examined by the rules of evidence   എന്ന ഈ പുസ്തകത്തില്‍ സുവിശേഷങ്ങളുടെ നിയമപരമായ സത്യസന്ധത സ്ഥിരീകരിക്കുന്നുണ്ട്.   (ആവശ്യമെങ്കില്‍ ഇത് 'ഇന്‍റെര്‍ നെറ്റില്‍' ലഭ്യമാണ്.) 
                    പ്രഫ. സൈമണ്‍ ഗ്രീന്‍ലീഫ് പറയുന്നു;  'സാക്ഷിമൊഴികളില്‍ അടിസ്ഥാനപരമായ ഐക്യതയും ഉപരിതലത്തിലുള്ള വ്യത്യാസവും നിയമപണ്ഡിതന്മാര്‍ പ്രതീക്ഷിച്ചിരിക്കും.'   എന്തിനാണ്  ഉപരിതലത്തിലുള്ള വ്യത്യാസം കോടതി പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. 
                    സാക്ഷികളുടെ വിദ്യാഭ്യാസം വ്യക്തിത്വം വീക്ഷണം എന്നീ ഘടകങ്ങള്‍ വിവരണത്തെ സ്വാധീനിക്കും.   ഇത്തരം വ്യത്യാസങ്ങള്‍ മൊഴികളില്‍ കണ്ടില്ലെങ്കില്‍ കോടതി ഇവരുടെ സാക്ഷ്യത്തെ സംശയിക്കണം!   കാരണം സാക്ഷികള്‍ പരസ്പരം കൂടിയാലോചനക്കുശേഷം കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നതായി വരാം!   ബൈബിളിലെ സുവിശേഷമെഴുത്തുകാരെ ഇത്തരം മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് സസൂഷ്മം പരിശോധിച്ചു.   ഇതിന്‍റെ വെളിച്ചത്തിലാണ്  ഈ ഗ്രന്ഥം എഴുതപ്പെട്ടത്. 
ഇന്നു Facebook പോലുള്ള social network-കള്‍  വഴി ബര്‍ണബ്ബാസ് എഴുതിയ സുവിശേഷം എന്നൊക്കെ പറഞ്ഞു സത്യാ വിശ്വാസികളെ തെറ്റുധരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നു 

ക്രിസ്തുവിന്‍റെ കുരിശുമരണത്തെ സംബന്ധിച്ച് സുവിശേഷങ്ങളില്‍ യാതൊരു വൈരുദ്ധ്യങ്ങളുമില്ല.   വിവരണങ്ങളിലെ വ്യത്യാസം, സത്യത്തെ കൂടുതല്‍ തെളിവുറ്റതാക്കുകയാണ് ചെയ്യുന്നത്.   ആദ്യകാലങ്ങളില്‍ വാമൊഴിയായി മാത്രം പ്രചരിപ്പിച്ചിരുന്ന സുവിശേഷം ലിഖിതരൂപത്തില്‍ പ്രത്യക്ഷപ്പെട്ടത് നാളുകള്‍ ക്കുശേഷമാണ്.  ഇതില്‍ ആദ്യത്തേത്,  എ.ഡി.65-നും 70-നും ഇടയ്ക്കു റോമില്‍വച്ച് മര്‍ക്കോസ് എഴുതിയ സുവിശേഷമാണെന്നു പരമ്പരാഗതമായി കരുതിപ്പോരുന്നു.

ക്രിസ്തു ക്രുശില്‍ മരിച്ചിട്ടില്ല എന്നു പറഞ്ഞു അദിക്കം അറിവില്ലാത്ത ക്രിസ്ത്യാനികളില്‍ ആശയകുഴപ്പം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഇസ്ലാമതം ആണ് 
 മത്തായിമുതല്‍ ലൂക്കാവരെയുള്ള സുവിശേഷകര്‍ വിവരിച്ച കാര്യങ്ങളില്‍നിന്ന് വിഭിന്നമായി യോഹന്നാന്‍റെ സുവിശേഷത്തില്‍,   ദിവസത്തെ സംബന്ധിച്ച് ചില വ്യത്യാസങ്ങള്‍  കാണുന്നുഎന്നതാണ്  ഇസ്ലാമിന്‍റെ പുതിയ വേദന!    ഈ വേദനയുടെ കാരണം വിവരക്കേട് ആണെന്നു മനസ്സിലാക്കിത്തരാന്‍ ബൈബിള്‍ വായിച്ചിട്ടുള്ള കൊച്ചുകുട്ടികള്‍ക്കുപോലും കഴിയും.   കുത്തിയിരുന്ന് 'ബ്ലോഗില്‍' എഴുതി പിടിപ്പിക്കുന്നതിനുമുമ്പ് ഏതെങ്കിലും ഒരു ക്രിസ്താനിയോട് ചോദിച്ചിരുന്നെങ്കില്‍ ഇത്രമാത്രം 'അപഹാസിതര്‍ ' ആകേണ്ടിവരില്ലായിരുന്നു. യേശു ജീവിച്ചിരുന്ന  കാലഘട്ടത്തെക്കുറിച്ചും യഹൂദ നിയമങ്ങളെക്കുറിച്ചും മാത്രമല്ല ദിവസത്തെക്കുറിച്ചുപോലും പരിപൂര്‍ണ്ണമായ അജ്ഞതയിലാണ് ഇങ്ങനെയുള്ള കള്ള പ്രബോധങ്ങള്‍ നല്‍കുന്നവര്‍ ..ആറുമണി മുതല്‍ ആറുമണി വരെയാണ്, അക്കാലത്ത് ദിവസം അറിയപ്പെട്ടിരുന്നത്.   അതായത്,   സായാഹ്നംമുതല്‍ സായാഹ്നംവരെ!   ദിവസത്തിന്‍റെ ഒന്നാംമണിക്കൂര്‍ എന്നു പറയുന്നത് രാത്രി ഒരു മണിയല്ല.   മറിച്ച് രാവിലെ ആറുമണിയാണ്.   അതുപോലെതന്നെ രാത്രിയുടെ ഒന്നാംമണിക്കൂര്‍ വൈകുന്നേരം ആറുമണിയും 
  ഒരു ഉദാഹരണം ശ്രദ്ധിക്കുക; "ദിവസം ഒരു ദനാറവീതം വേതനം നല്‍കാമെന്ന കരാറില്‍ അവന്‍ അവരെ മുന്തിരിത്തോട്ടത്തിലേക്ക് അയച്ചു.   മൂന്നാംമണിക്കൂറില്‍ അവന്‍ പുറത്തേക്കിറങ്ങിയപ്പോള്‍ ചിലര്‍ ചന്തസ്ഥലത്ത് അലസരായി നില്‍ക്കുന്നതുകണ്ട് അവരോടു പറഞ്ഞു:  നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ ;  ന്യായമായ വേതനം നിങ്ങള്‍ക്കു ഞാന്‍ തരാം .   അവരും മുന്തിരിത്തോട്ടത്തിലേക്കു പോയി.  ആറാംമണിക്കൂറിലും ഒന്‍പതാം മണിക്കൂറിലും പുറത്തിറങ്ങിയപ്പോഴും അവന്‍ ഇതുപോലെതന്നെ ചെയ്തു. ഏകദേശം പതിനൊന്നാം മണിക്കൂറില്‍ അവന്‍ പുറത്തിറങ്ങിയപ്പോഴും അവിടെ ചിലര്‍ നില്‍ക്കുന്നതുകണ്ട് അവരോടു ചോദിച്ചു:  നിങ്ങള്‍ ദിവസം മുഴുവന്‍ അലസരായി നില്‍ക്കുന്നതെന്ത്?   ഞങ്ങളെ ആരും വേലക്കു വിളിക്കാത്തതുകൊണ്ട് എന്ന് അവര്‍ മറുപടി നല്‍കി.   അവന്‍ പറഞ്ഞു:  നിങ്ങളും മുന്തിരിത്തോട്ടത്തിലേക്കു ചെല്ലുവിന്‍ "(മത്താ:20;2-7).   (അന്ന് ഒരു ജോലിക്കാരന്‍റെ ഒരു ദിവസത്തെ വേതനം ഒരു 'ദനാറ' ആയിരുന്നുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.  അവസാന മണിക്കൂറില്‍ വരുന്നവനെപ്പോലും അവഗണിക്കാത്ത ദൈവത്തെയാണ്  യേശു പഠിപ്പിച്ചത്.   നരകം നിറക്കാന്‍ ഇറങ്ങിയ വ്യാജദേവനെയല്ല!)

ഒരു ക്രിസ്തുവിമര്‍ശകന്‍ പറയുന്നത് മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ രാവിലെ ഒന്‍പതു മണിക്ക് യേശുവിനെ ക്രൂശിച്ചുവെന്നും യോഹന്നാന്‍റെ സുവിശേഷത്തില്‍ സമയം കുറിച്ചിരിക്കുന്നത് വ്യത്യാസത്തോടെയാണെന്നുമാണ്.   അതിനായി ഈ 'മഹാപണ്ഡിതന്‍ ' മര്‍ക്കോസിന്‍റെ വചനവും ചൂണ്ടിക്കാണിച്ചു.   എന്താണ്,  അവിടെ എഴുതിയതെന്നു വിശദ്ദീകരിക്കുന്നതിനു പകരം (മര്‍ക്കോ:15;25) എന്നുകൊടുത്തു.   ഇനി ആ വചനം ഒന്നു കാണാം; "അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാംമണിക്കൂറായിരുന്നു"(മര്‍ക്കോ:15;25).   ശേഷമുള്ള ഭാഗംകൂടി നോക്കുക;  "ആറാം മണിക്കൂര്‍മുതല്‍ ഒന്‍പതാം മണിക്കൂര്‍വരെ ഭൂമി മുഴുവന്‍ അന്ധകാരം വ്യാപിച്ചു.   ഒന്‍പതാം മണിക്കൂര്‍ ആയപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു"(മര്‍ക്കോ:15;33,34).   യേശുവിന്‍റെ സംസ്കരണത്തിനുള്ള ഒരുക്കം ശ്രദ്ധിക്കുക;  "അന്ന് സാബത്തിനു തൊട്ടുമുന്‍പുള്ള ഒരുക്കദിവസമായിരുന്നു.   അതിനാല്‍ ,  വൈകുന്നേരമായപ്പോള്‍ അരിമത്തിയാക്കാരനായ ജോസഫ് ധൈര്യപൂര്‍വ്വം പീലാത്തോസിനെ സമീപിച്ചു"(മര്‍ക്കോ:15;42,43).
               യോഹന്നാന്‍റെ സുവിശേഷത്തില്‍ പീലാത്തോസ് യേശുവിനെ വിധിക്കുന്ന സമയം രേഖപ്പെടുത്തിയിരിക്കുന്നത് ശ്രദ്ധിക്കുക;   "അന്നു പെസഹായുടെ ഒരുക്കത്തിനുള്ള ദിവസമായിരുന്നു.   അപ്പോള്‍ഏകദേശം ആറാം മണിക്കൂറുമായിരുന്നു"(യോഹ:19;14).   ഇവിടെയാണ്  ക്രിസ്തുവിമര്‍ശകര്‍ക്കു  കൂടുതല്‍ വേദന!  മര്‍ക്കോസിന്‍റെ സുവിശേഷത്തില്‍ ഒന്‍പതു മണിക്കു ക്രൂശീകരണവും പന്ത്രണ്ടുമണി മുതല്‍ മൂന്നുമണിവരെ ഭൂമിയില്‍ അന്ധകാരവും കുരിശിലെ മരണവും രേഖപ്പെടുത്തിയിരിക്കുന്നു.   യോഹന്നന്‍റെ വിവരണത്തില്‍ പന്ത്രണ്ടുമണിക്ക് വിധി നടക്കുന്നതേയുള്ളു.  

                                 ഇതിന്‍റെ വ്യക്തമായ ഉത്തരം രണ്ടുവിവരണങ്ങളും ശരിയാണെന്നുള്ളതാണ്!   ചില കാര്യങ്ങള്‍ വിവരിക്കുമ്പോള്‍ ഇക്കാര്യത്തിലെ സംശയങ്ങള്‍ നീങ്ങാവുന്നതേയുള്ളു.   ഈ വിവരണത്തിനായി ചില ചരിത്രങ്ങളും ആചാരങ്ങളും നിയമങ്ങളും അറിയേണ്ടതുണ്ട്.    യഹൂദര്‍ ആചരിച്ചിരുന്ന പെസഹായും അവരുടെ ചില രീതികളും വിശദ്ദീകരണം ഇവിടെ  ആവശ്യമാണ്.   അതുകൂടാതെ ബൈബിള്‍ എഴുതിയ വ്യക്തികള്‍ ഉപയോഗിച്ച ഭാഷകളും രചന നടത്തിയ സ്ഥലങ്ങളും പ്രധാന പഠന വിഷയമാക്കണം
                        
                                ആദ്യമായി സമയത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ നീക്കി മുന്നോട്ടുപോകാം!   യഹൂദര്‍ സമയം നിശ്ചയിച്ചിരുന്നത് സായാഹ്നംമുതല്‍ സായാഹ്നം വരെയാണെന്നു നാം കണ്ടു.   മര്‍ക്കോസ് തന്‍റെ സുവിശേഷം എ.ഡി.65-70 കാലങ്ങളില്‍ യഹൂദ സമയരീതിയനുസരിച്ചാണു രചന നിര്‍വഹിച്ചത്.   ആദ്യകാലങ്ങളില്‍ യഹൂദരുടെ ഇടയിലായിരുന്നു കൂടുതലായും സുവിശേഷം പ്രചരിപ്പിച്ചിരുന്നത്.   എന്നാല്‍,  യോഹന്നാന്‍ സുവിശേഷം രചിക്കുന്ന ത്‌ എ.ഡി. 95-ല്‍ എഫേസോസില്‍ വച്ചാണ്.   സുവിശേഷം മറ്റുവിഭാഗങ്ങള്‍ സ്വീകരിച്ചു തുടങ്ങിയ കാലം എന്നുമാത്രമല്ല;   എഫേസോസില്‍ റോമന്‍ സമയരീതിയാണുള്ളത്.    അതിനാല്‍ ആറാം മണിക്കൂറില്‍ വിധി നടന്നുവെന്നു പറയുന്നത് പുലര്‍ച്ച ആറുമണി തന്നെയാണ്.   (രാത്രി പന്ത്രണ്ടുമണിമുതല്‍ പുതിയ ദിവസം ആരംഭിക്കുന്ന രീതി)
                                 പീലാത്തോസിന്‍റെ അടുക്കലേക്ക് യേശുവിനെ കൊണ്ടുവരുന്നത് പുലര്‍ച്ചയിലായിരുന്നുവെന്ന് ബൈബിളില്‍ യോഹന്നാന്‍തന്നെ പറയുന്നുണ്ട്;  "യേശുവിനെ അവര്‍ കയ്യാഫാസിന്‍റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി.   അപ്പോള്‍ പുലര്‍ച്ചയായിരുന്നു"(യോഹ:18;28).  ഇവിടെ സമയം വ്യക്തമായി പറഞ്ഞിട്ടില്ലാത്തതിനാല്‍ പുലര്‍ച്ച എന്നത് പന്ത്രണ്ടുമണിക്കുശേഷമുള്ള ഏതു സമയവുമാകാം!  വിധി നടക്കുന്ന സമയം 'ഏകദേശം'  ആറാം മണിക്കൂര്‍ എന്നേ പറഞ്ഞിട്ടുള്ളു.  യോഹന്നാനുമാത്രമെ ഈ കാര്യങ്ങള്‍ ആധികാരികമായി പറയാന്‍ കഴിയുകയുള്ളു എന്നത് മറക്കരുത്.   കാരണം ഇവിടെയെല്ലാം യേശുവിനെ അനുഗമിച്ചവന്‍ അവന്‍ മാത്രമാണ്!   ഈ വചനം അതു വ്യക്തമാക്കും;  "ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു.   ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്‍റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.   പത്രോസാകട്ടെ പുറത്തു വാതില്ക്കല്‍നിന്നു.   അതിനാല്‍ പ്രധാനപുരോഹിതന്‍റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അകത്തു പ്രവേശിപ്പിച്ചു"(യോഹ:18;15,16).   തന്നെക്കുറിച്ചുതന്നെ ആയിരുന്നതിനാലാണ്  ഇവിടെ 'മറ്റേ ശിഷ്യന്‍' എന്ന് പറഞ്ഞിരിക്കുന്നത്.
                                     കര്‍ത്താവിനെ മരണത്തിനു വിധിക്കുന്ന സമയത്തെക്കുറിച്ച് യാതൊരു സംശയവുമില്ല.   എല്ലാ സുവിശേഷകരും ഈ കാര്യത്തില്‍ ഒരേ സമയം തന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്.   ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ്  യേശു മരിക്കുന്നതെന്ന് മൂന്നു സുവിശേഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  നാലാമത്തെ സുവിശേഷകനായ യോഹന്നാന്‍ മരണസമയം എഴുതിയിട്ടില്ല.   എന്നാല്‍,  മറ്റു സുവിശേഷകരേക്കാള്‍ കൂടുതല്‍ വിവരണം നല്‍കുന്നത് യോഹന്നാനാണെന്നു കാണാം.    യേശുവിന്‍റെ മരണം നേരില്‍ കണ്ടുനിന്ന ഏക സുവിശേഷകന്‍ യോഹന്നാനാണ് എന്നകാര്യം എല്ലാ സുവിശേഷങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്.    മറ്റു മൂന്നു സുവിശേഷകര്‍ക്കും കുരിശുമരണത്തെക്കുറിച്ച് അറിവു ലഭിക്കാന്‍ പ്രയാസമൊന്നുമില്ല.    കാരണം, യേശുവിന്‍റെ അമ്മയായ മറിയവും മറ്റനേകം ആളുകളും ഇതിനു സാക്ഷ്യം വഹിച്ചിരുന്നു.
                                     യേശുവിനെ വധിച്ചത് വെള്ളിയാഴ്ച്ചയാണെന്നു വചനത്തിലൂടെ നമുക്കു വ്യക്തമാണ്.   എന്നാല്‍,  ഇതിനെക്കുറിച്ച് വിശ്വാസികളില്‍ ഇടര്‍ച്ചയുണ്ടാക്കുവാനും അതുവഴി ക്രൂശീകരണത്തെക്കുറിച്ച് സംശയം ജനിപ്പിക്കാനും എതിര്‍ക്രിസ്തുവിന്‍റെ സഹോദരങ്ങള്‍  കിണഞ്ഞു ശ്രമിക്കുന്നു.
നാലു സുവിശേഷകരുടെയും വചനങ്ങള്‍ വ്യക്തമായി അറിയിക്കുന്ന കാര്യമാണ്  വെള്ളിയാഴ്ച്ച ക്രൂശീകരണവും മരണവും നടന്നുവെന്നത്.  "അത് സാബത്തിനുള്ള ഒരുക്കത്തിന്‍റെ ദിവസമായിരുന്നു.   ആ സാബത്ത് ഒരു വലിയ ദിവസമായിരുന്നു.   സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാന്‍വേണ്ടി അവരുടെ കാലുകള്‍ തകര്‍ക്കാനും അവരെ നീക്കം ചെയ്യാനും യഹൂദര്‍ പീലാത്തോസിനോട് ആവശ്യപ്പെട്ടു.   അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.   അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്‍ത്തില്ല.   എന്നാല്‍,  പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി.   ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു.   അതു കണ്ടയാള്‍തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.   അവന്‍റെ സാക്ഷ്യം സത്യവുമാണ്"(യോഹ:19;31-35).   ഇത് എഴുതിയിരിക്കുന്ന യോഹന്നാന്‍ എല്ലാത്തിനും സാക്ഷിയായിരുന്നു.  അതുകൊണ്ടുതന്നെ സുവിശേഷകരില്‍ ഏക സാക്ഷിയായ വ്യക്തിയെ (യോഹന്നാനേ ) ഇല്ലായ്മ ചെയ്യുക എന്നതായിരുന്നു ക്രിസ്തുവിന്‍റെ എതിരാളികളുടെ ലക്ഷ്യം!    
               
                    യഹൂദര്‍ സാബത്ത് ആചരിച്ചിരുന്നത് ശനിയാഴ്ച്ചയായിരുന്നു.   സാബത്തില്‍ ശരീരങ്ങള്‍ കുരിശില്‍ കിടക്കാതിരിക്കാനാണ്  ഒരുക്കത്തിന്‍റെ ദിവസമായ വെള്ളിയാഴ്ച്ച നീക്കം ചെയ്യാന്‍ കാരണമായത്.  യേശുവിനെ സംസ്കരിക്കുന്ന ഭാഗത്തും ഇത് വ്യക്തമാകുന്നുണ്ട്;  "യഹൂദരുടെ ഒരുക്കത്തിന്‍റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്കരിച്ചു"(യോഹ:19;42).
                      മറ്റു സുവിശേഷകരും ഇതുതന്നെയാണു രേഖപ്പെടുത്തിയിരിക്കുന്നത്; "അവന്‍ അതു താഴെയിറക്കി ഒരു തുണിയില്‍ പൊതിഞ്ഞ്,  പാറയില്‍ വെട്ടിയുണ്ടാക്കിയതും ആരെയും അന്നുവരെ സംസ്കരിച്ചിട്ടില്ലാത്തതുമായ ഒരു കല്ലറയില്‍ വച്ചു.   അന്ന് ഒരുക്കത്തിന്‍റെ ദിവസമായിരുന്നു;  സാബത്തിന്‍റെ ആരംഭവുമായിരുന്നു"(ലൂക്കാ:23;53,54).    മര്‍ക്കോസ്:15;42,  മത്തായി:27;62  എന്നീ വചനങ്ങളിലൂടെ മറ്റു രണ്ടു സുവിശേഷകരും ഇതുതന്നെ വ്യക്തമാക്കിയിരിക്കുന്നു.
                      ചില 'കു'ബുദ്ധികള്‍ പറയുന്നത്;  അരിമത്തിയാക്കാരന്‍ ജോസഫ് തനിച്ച് ശരീരം താഴെ ഇറക്കി എന്നതു അവിശ്വസനീയമെന്നാണ്!    'അവന്‍ അതു താഴെ ഇറക്കി'  എന്ന വചനമാണ്  ഇവരുടെ ആകുലത!  ഉത്തരം അര്‍ഹിക്കുന്ന വാദമല്ലെങ്കിലും തിരിച്ചൊരു ചോദ്യമാകാം എന്നു കരുതുന്നു.   'താജ്മഹല്‍ '  നിര്‍മ്മിച്ചത് 'ഷാജഹാന്‍' ആണെന്നു പറയുമ്പോള്‍, എല്ലാ പണികളും അയാള്‍തന്നെ ചെയ്തുവെന്നു കരുതണോ? 
  യഹൂദരുടെ നിയമങ്ങള്‍ അറിയാവുന്നവര്‍ക്ക് ഈ കാര്യങ്ങളില്‍ സംശയമുണ്ടാകില്ല.   കാരണം സാബത്തില്‍ ഒരു ജോലിയും ചെയ്യാന്‍ അവര്‍ക്ക് അനുവാദമുണ്ടായിരുന്നില്ല.   അതുകൊണ്ടാണ്,  സാബത്ത് തുടങ്ങുന്നതിനുമുന്‍പ് യേശുവിനെ സംസ്കരിച്ചത്.  "അവര്‍ തിരിച്ചുചെന്ന് സുഗന്ധദ്രവ്യങ്ങളും ലേപനവസ്തുക്കളും തയ്യാറാക്കി.  സാബത്തില്‍ അവര്‍ നിയമാനുസൃതം വിശ്രമിച്ചു"(ലൂക്കാ:23;56).    യഹൂദനിയമങ്ങളില്‍ അഗാതമയ പാണ്ഡിത്യം ഉള്ളവനും അവ അനുസരിക്കുന്നതില്‍ കാര്‍ക്കശ്യക്കാരനുമായ പൌലോസിന്‍റെ ശിഷ്യനായിരുന്നു ലൂക്കാ.   അതിനാല്‍തന്നെ സാബത്തിലെ വിശ്രമത്തെക്കുറിച്ച് ലൂക്കാസുവിശേഷകന്‍ മാത്രം ഗൌരവത്തോടെ അടയാളപ്പെടുത്തിയതു സ്വാഭാവികമാണ്!
                     ക്രിസ്തുവിനെ വധിക്കുകയും അവിടുത്തെ കല്ലറ മുദ്രവച്ച് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്ത യഹൂദര്‍ക്ക് യേശുവിന്‍റെ മരണത്തില്‍ ഒരു സംശയവുമില്ല. 
യഹൂദര്‍ക്ക് മരണത്തിലായിരുന്നില്ല,  ഉത്ഥാനത്തിലായിരുന്നു ഉത്ക്കണ്ഠയുള്ളത്.   ഈ വസ്തുത തിരുവചനത്തിലുണ്ട്;  "പ്രധാനപുരോഹിതന്മാരും ഫരിസേയരും പീലാത്തോസിന്‍റെ അടുക്കല്‍ ഒരുമിച്ചുകൂടി.   അവര്‍ പറഞ്ഞു:  യജമാനനേ,  മൂന്നു ദിവസം കഴിഞ്ഞ് ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് ആ വഞ്ചകന്‍ ജീവിച്ചിരുന്നപ്പോള്‍ പറഞ്ഞത് ഞങ്ങള്‍ ഇപ്പോള്‍ ഓര്‍മ്മിക്കുന്നു.   അതിനാല്‍,  മൂന്നാം ദിവസംവരെ ശവകുടീരത്തിനു കാവലേര്‍പ്പെടുത്താന്‍ ആജ്ഞാപിക്കുക.   അല്ലെങ്കില്‍ അവന്‍റെ ശിഷ്യന്മാര്‍ വന്ന് അവനെ മോഷ്ടിക്കുകയും അവന്‍ മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തു എന്ന് ജനങ്ങളോടു പറയുകയും ചെയ്തെന്നുവരും.   അങ്ങനെ അവസാനത്തെ വഞ്ചന ആദ്യത്തേതിനേക്കാള്‍ ഗുരുതരമായിത്തീരുകയും ചെയ്യും.   പീലാത്തോസ് അവരോടു പറഞ്ഞു:  നിങ്ങള്‍ക്ക് ഒരു കാവല്‍സേനയുണ്ടല്ലോ;  പോയി നിങ്ങളുടെ കഴിവുപോലെ കാത്തുകൊള്ളുവിന്‍ .  അവര്‍ പോയി കല്ലിനു മുദ്രവച്ച്,  കാവല്ക്കാരെ നിര്‍ത്തി കല്ലറ ഭദ്രമാക്കി"(മത്താ:27;62-66).
                      പടയാളികള്‍ ഉറങ്ങിയപ്പോള്‍ ശിഷ്യന്മാര്‍ വന്ന് യേശുവിന്‍റെ ശരീരം എടുത്തുകൊണ്ട് പോയെന്നാണ്  യഹൂദപ്രമാണികള്‍ പ്രചരിപ്പിച്ചത്.   റോമന്‍ പട്ടാളക്കാരുടെ ശക്തിയും ഉത്തരവാദിത്വബോധവും ചെറുതല്ല.  ലോകത്തെ മുഴുവന്‍ അധീനതയിലാക്കി ഭരിച്ചിരുന്ന ഒരു സാമ്രാജ്യത്തിന്‍റെ  'കമാന്‍ഡോകള്‍' ഒന്നടങ്കം ഉത്തരവാദിത്തം മറന്ന് ഉറങ്ങുകയും 'രാജകീയമുദ്ര'വച്ച കല്ലറ തുറന്ന് ശിഷ്യന്മാര്‍ യേശുവിന്‍റെ  ശരീരം എടുക്കുകയും ചെയ്യുന്നു!    യേശുവിനെ പിടിച്ചപ്പോള്‍ ഓടിപ്പോയവരും ഒരു കാവല്‍ക്കാരി പെണ്ണിന്‍റെ മുന്നില്‍ യേശുവിനെ തള്ളിപ്പറഞ്ഞവനും യഹൂദരെ ഭയന്ന് മുറിക്കുള്ളില്‍ കഴിഞ്ഞവരുമായ ശിഷ്യന്മാരാണ്  ഈ ധൈര്യശാലികള്‍!   യൂദാസ് അന്നു ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ കുറച്ചെങ്കിലും വിശ്വസിക്കാമായിരുന്നു.
                      പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിനുമുന്‍പ് ശിഷ്യന്മാര്‍ ഭയവിഹ്വലരായിരുന്നു.   യേശുവിന്‍റെ  മരണശേഷം ആദ്യദിനങ്ങളില്‍ തികച്ചും നിരാശരായിരുന്നു ഇവരെന്നു ബൈബിളിലെ സംഭവങ്ങളിലൂടെ മനസ്സിലാകും.    ഇവര്‍ തങ്ങളുടെ പഴയ പണിയായ മീന്‍പിടുത്തത്തിനു പോകുന്നതായി കാണാം.   സത്യത്തില്‍,  ഉയിര്‍പ്പിനെക്കുറിച്ച് ശിഷ്യന്മാരും വിശ്വസിച്ചിരുന്നില്ല.   ഉത്ഥിതനായ യേശുവിനെ കണ്ടെന്നു ശിഷ്യന്മാര്‍ പറഞ്ഞിട്ടും അതു വിശ്വസിക്കാത്ത തോമസും അവരില്‍ ഒരുവനായിരുന്നു.   ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ച് യേശു നല്‍കിയ പ്രവചനം ശിഷ്യന്മാര്‍ ഓര്‍മ്മിക്കാത്തപ്പോഴും യഹൂദപ്രമാണികള്‍ ഓര്‍മ്മിച്ചിരുന്നു.

പെസഹാ ആചരണം!
                           
                      ഇനി പെസഹാ ആചരണത്തിലേക്കും അന്ത്യത്താഴ ശുശ്രൂഷയിലേക്കും തിരിച്ചുവരാം!    എന്താണു പെസഹാ ആചരണമെന്നും യഹൂദരുടെ ഇതിലുള്ള തീഷ്ണത എത്രയാണെന്നും കൂടുതലായി വിവരിക്കേണ്ടതില്ല.  ഇസ്രായേല്‍ ജനത്തെ ഈജിപ്തില്‍നിന്ന് അദ്ഭുതകരമായി രക്ഷിക്കുമ്പോള്‍ തലമുറകളായി ഇത് ആചരിക്കണമെന്ന് ദൈവം കല്പിച്ചിരുന്നു.  ഈജിപ്തിലെ കടിഞ്ഞൂലുകളെ സംഹരിച്ചപ്പോള്‍ സംഹാരദൂതന്‍ ഇസ്രായേല്‍ഭവനങ്ങളെ രക്ഷിച്ചുകൊണ്ട് കടന്നുപോയതിന്‍റെ ഓര്‍മ്മയാണു പെസഹാ!   ഈ വാക്കിന്‍റെ അര്‍ത്ഥംതന്നെ കടന്നുപോകല്‍ എന്നാണ്.   ഒരു അദ്ഭുതസത്യത്തെ കാലം വിസ്മരിച്ചുകളയാതെ നിലനിര്‍ത്താന്‍ ഇന്നും വിശ്വാസത്തോടെ യഹൂദര്‍ ഇതു കൊണ്ടാടുന്നു.
                       ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായി യഹൂദരുടെ ദിവസം തുടുങ്ങുന്നത് ആറു മണിക്കൂര്‍ മുമ്പാണ്.  6PM to 6PM. അതാണ്‌ ഒരു ദിവസം. (പൂര്‍ണ്ണമായ രാത്രി,  പൂര്‍ണ്ണമായ പകല്‍)  ഇതിനെക്കുറിച്ച്‌ ആരംഭത്തില്‍ നാം കണ്ടു.   യഹൂദരുടെ രീതിയനുസരിച്ച് ഒറ്റദിവസത്തെ ആചരണമല്ല പെസഹാ.   ഏഴു ദിവസം നീളുന്ന തിരുന്നാളുകളാണ് ഇത്.   പെസഹാ എങ്ങിനെ ഭക്ഷിക്കണം എന്ന് നിയമാവര്‍ത്തനം പതിനാറില്‍ വിവരിക്കുന്നുണ്ട്.   ആദ്യ ദിവസത്തിലെ സായാഹ്നമാണ് അതില്‍ പ്രധാനം.   അന്നു  ഭക്ഷിക്കേണ്ട വിധം വരെ ഈ അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.   പിറ്റേ ദിവസം പുലര്‍ച്ച വരെയാണ് അതിന്‍റെ സമയം.   അടുത്ത ആറു ദിവസങ്ങളും പെസഹാതിരുന്നാളുകള്‍ തന്നെയാണ്.
                      പെസഹാ എവിടെയെങ്കിലും ആചരിക്കാന്‍ അനുവാദമില്ല.  ഇസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ദൈവം നല്‍കിയ നാട്ടില്‍ അവിടുന്ന് നിശ്ചയിച്ച സ്ഥലത്തായിരിക്കണം തിരുനാള്‍ ആചരിക്കേണ്ടത്.  അതിനായി യഹൂദര്‍ എവിടെയാണെങ്കിലും ഈ നാളുകളില്‍ ജറുസലേമില്‍ സമ്മേളിക്കും.    യേശുവിനു പന്ത്രണ്ടു വയസ്സുള്ളപ്പോള്‍ മാതാപിതാക്കളോടൊപ്പം ജറുസലേമില്‍ പെസഹാത്തിരുനാളിനു പോകുന്നതായി കാണാം.  "അവനു പന്ത്രണ്ടു വയസ്സായപ്പോള്‍ പതിവനുസരിച്ച് അവര്‍ തിരുനാളിനു പോയി.   തിരുനാള്‍ കഴിഞ്ഞ് അവര്‍ മടങ്ങിപ്പോന്നു"(ലൂക്കാ:2;42,43).   തിരുനാള്‍ കഴിഞ്ഞു എന്നതിന്  'ഗ്രീക്ക്'  ബൈബിള്‍ പ്രകാരം when the days ended  എന്നാണ്.  തിരുനാളിന്‍റെ ദിനങ്ങള്‍ കഴിഞ്ഞപ്പോള്‍ എന്നാണ്  ഇതിന്‍റെ അര്‍ത്ഥം.   ദിവസങ്ങള്‍ നീളുന്ന തിരുനാളാണിത് എന്ന സൂചന ഇവിടെയുണ്ട്.   പെസഹാത്തിരുനാളിനെക്കുറിച്ചുള്ള വ്യക്തമായ വിവരണത്തിനുമുന്‍പ് യേശുവിന്‍റെ ബലിയെക്കുറിച്ച് ചില വാക്കുകള്‍ക്കൂടി കുറിക്കേണ്ടിയിരിക്കുന്നു.
                        യേശുവിന്‍റെ കുരിശുമരണം ആകസ്മികമായി സംഭവിച്ച ഒന്നല്ല.   ദൈവത്തിന്‍റെ വ്യക്തമായ പദ്ധതിയുടെ ഭാഗമായിരുന്നു.   പ്രവാചകന്മാര്‍ വരാനിരിക്കുന്ന രക്ഷകനെക്കുറിച്ച് പ്രവചിച്ച സകലതും നിവര്‍ത്തിയാകുക എന്നത് അനിവാര്യമായിരുന്നു.   കൂടാതെ പെസഹാക്കുഞ്ഞാടിനെ എങ്ങനെ ബലിയര്‍പ്പിക്കുന്നുവോ അതുപോലെ ആയിരിക്കണം യേശുവിന്‍റെ ബലിയും.   കാലാകാലങ്ങളായി പെസഹാത്തിരുനാളില്‍ 'യാഗമൃഗത്തെ' അര്‍പ്പിക്കുന്ന ദിവസവും സമയവും ആചാരങ്ങളും ഈ യാഗത്തിലുണ്ടാകണം.   യേശുവിന്‍റെ സുവിശേഷം വായിക്കുമ്പോള്‍ ഇതു കൂടുതല്‍ മനസ്സിലാകും.  
                      പലപ്പോഴും യഹൂദര്‍ യേശുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒക്കെയും അവരില്‍നിന്ന് അപ്രത്യക്ഷനായത് ഈ ദിവസത്തിനും സമയത്തിനും ആചാരത്തിനും വേണ്ടിയായിരുന്നു.   യേശു ദൈവപുത്രനാണെന്ന് പരസ്യമാക്കുന്നതില്‍നിന്ന് ശിഷ്യന്മാരെ വിലക്കിയതും, താബോര്‍ മലയില്‍ മോശയോടും ഏലിയായോടും സംസാരിക്കുകയും ദൈവത്തിന്‍റെ അരുളപ്പാട് ഉണ്ടാകുകയും ചെയ്ത കാര്യം ആരോടും പറയരുതെന്ന് ശിഷ്യന്മാരെ വിലക്കിയതും ഇതിന്‍റെ ഭാഗമായിരുന്നു.  ദൈവപുത്രനാണു താനെന്ന് ജനങ്ങള്‍ അറിഞ്ഞാല്‍ ഈ ബലിയര്‍പ്പണം തടസ്സപ്പെടും.
                      യഹൂദര്‍ പാപപരിഹാരമായി അനുഷ്ഠിച്ചുവന്ന ബലികളെല്ലാം അന്തിമമായ ഈ ബലിയുടെ നിഴല്‍മാത്രമായിരുന്നു.  "നിയമം വരാനിരിക്കുന്ന നന്മകളുടെ നിഴല്‍മാത്രമാണ്,  അവയുടെ തനിരൂപമല്ല.   അതിനാല്‍ ആണ്ടുതോറും ഒരേ ബലിതന്നെ അര്‍പ്പിക്കപ്പെടുന്നെങ്കിലും അവയില്‍ സംബന്ധിക്കുന്നവരെ പൂര്‍ണ്ണരാക്കാന്‍ അവയ്ക്ക് ഒരിക്കലും കഴിയുന്നില്ല;  അവയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ബലിയര്‍പ്പണംതന്നെ നിന്നുപോകുമായിരുന്നില്ലേ?"(ഹെബ്രാ:10;1,2).    "അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്ഷ സാധിച്ചത് കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്തത്തിലൂടെയല്ല,  സ്വന്തം രക്തത്തിലൂടെയാണ്"(ഹെബ്രാ:9;12). 
  
                      രക്തം ചിന്തി എന്നേക്കുമുള്ള ഏകബലിയായി യേശു അര്‍പ്പിക്കപ്പെടേണ്ടിയിരുന്നു. "നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ്,  ശുദ്ധീകരിക്കപ്പെടുന്നത്.  രക്തം ചിന്താതെ പാപമോചനമില്ല"(ഹെബ്രാ:9;22). 
                      നിത്യശിക്ഷയ്ക്കായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട ചിലര്‍ ഈ സത്യങ്ങളില്‍നിന്ന് മനുഷ്യരെ വ്യതിചലിപ്പിക്കാനുള്ള പിശാചിന്‍റെ ദൌത്യവുമായി കടന്നുവന്നിട്ടുണ്ട്.  "അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും.   അവരില്‍നിന്ന് അകന്നുനില്‍ക്കുക.   അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു.   ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5,6).

'പെസഹാക്കുഞ്ഞാടും ദൈവത്തിന്‍റെ കുഞ്ഞാടും!'
യേശുവിനെ കണ്ടപ്പോള്‍ അന്ത്യപ്രവാചകനായ സ്നാപക യോഹന്നാന്‍ വിളിച്ചുപറഞ്ഞു;  "ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്"(യോഹ:1;29).   ഈ വെളിപ്പെടുത്തല്‍ പ്രവചനങ്ങളുടെ പൂര്‍ത്തീകരണത്തിന്‍റെ സന്ദേശമായിരുന്നു.   കാരണം അന്നുവരെ അര്‍പ്പിക്കപ്പെട്ടിരുന്ന ബലികളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നത് ഈ കുഞ്ഞാടിന്‍റെ രക്തത്താലാണ്.  എല്ലാ പ്രവാചകന്മാരും പ്രവചിച്ച രക്ഷ യേശുവിലൂടെ പൂര്‍ത്തീകരിക്കപ്പെടുമെന്ന് അവസാനത്തെ പ്രവാചകന്‍ അറിയിക്കുകയായിരുന്നു.
  
                      പെസഹാത്തിരുനാളില്‍ അറക്കുന്ന 'യാഗമൃഗം' എങ്ങനെ ആയിരിക്കണമെന്ന് ദൈവം മോശയിലൂടെ അറിയിച്ചിട്ടുണ്ടായിരുന്നു.   ഈ ബലിമൃഗത്തിനു നിശ്ചയിപ്പെട്ടിരുന്ന എല്ലാ അടയാളങ്ങളും യേശുവില്‍ എപ്രകാരമാണ് കാണുന്നതെന്ന് വചനത്തില്‍നിന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയും!
                      "ദഹനബലിക്കായുള്ള കാഴ്ചമൃഗം ചെമ്മരിയാടോ കോലാടോ ആണെങ്കില്‍ അത് ഊനമറ്റ മുട്ടാടായിരിക്കണം"(ലേവ്യര്‍ :1;10).    ലോകത്തിന്‍റെ മുഴുവന്‍ പാപങ്ങളെ വഹിക്കാനുള്ളവനാണു തന്‍റെ മുന്നില്‍ നില്‍ക്കുന്നതെന്ന് ഉന്നതനായ പ്രവാചകന്  അറിയാമായിരുന്നു.   അതുകൊണ്ടാണ്  അവനെ നോക്കി കുഞ്ഞാടെന്ന് വിളിക്കുന്നത്.   കുഞ്ഞാടിനെ ബലിയര്‍പ്പിക്കേണ്ട രീതി നിയമപുസ്തകത്തില്‍ എഴുതിയിരിക്കുന്നതും യേശുവിന്‍റെ മരണത്തിലെ ഓരോ ഘട്ടവും താരതമ്യം ചെയ്യുമ്പോള്‍,  ഈ കുഞ്ഞാടുകളെല്ലാം വരാനിരുന്ന ദൈവകുഞ്ഞാടിന്‍റെ പ്രതിരൂപങ്ങാളയിരുന്നുവെന്ന് വ്യക്തമായും ഗ്രഹിക്കാന്‍ കഴിയും!
                       പെസഹാക്കുഞ്ഞാട് യേശുക്രിസ്തുവാണെന്നു നാം അറിയുകയും പെസഹാ എന്താണെന്ന് മനസ്സിലാക്കുകയും ചെയ്തു.    പഴയനിയമകാലത്തെ പെസഹായും പുതിയനിയമത്തിലെ പെസഹായും ഇനി നമുക്ക് പരിശോധിക്കാം.    കുരിശില്‍ കുഞ്ഞാട് ബലിയര്‍പ്പിച്ചതിന്‍റെ തലേ സായാഹ്നം മുതലുള്ള ഒരുക്കങ്ങള്‍,   മോശയുടെ നിയമങ്ങളുമായി എങ്ങനെ ചേര്‍ന്നുനില്‍ക്കുന്നു എന്നാണ് ഇവിടെ ചിന്തിക്കുന്നത്.

അന്ത്യാത്താഴംമുതല്‍ കാല്‍വരിബലിവരെ!

യഹൂദര്‍ പെസഹാ ആചരിക്കുന്നത് ഏഴു ദിവസമാണ്.   അബീബുമാസം (നിസാന്‍മാസം) പതിനാലാംദിവസം സന്ധ്യമുതല്‍ ആരംഭിച്ച് ഇരുപത്തൊന്നാംദിവസം സന്ധ്യവരെയാണിത്. "ഒന്നാംമാസം പതിനാലാംദിവസം വൈകുന്നേരം കര്‍ത്താവിന്‍റെ പെസഹായാണ്.  ആ മാസം പതിനഞ്ചാംദിവസം കര്‍ത്താവിനുള്ള പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍.   ഏഴു ദിവസം നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം .  ഒന്നാംദിവസം നിങ്ങള്‍ക്കു വിശുദ്ധസമ്മേളനത്തിനുള്ളതായിരിക്കണം .   അന്നു നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യരുത്.  ഏഴു ദിവസവും നിങ്ങള്‍ കര്‍ത്താവിനു ദഹനബലി അര്‍പ്പിക്കണം.   ഏഴാംദിവസം വിശുദ്ധ സമ്മേളനമുണ്ടായിരിക്കണം .   നിങ്ങള്‍ കഠിനാദ്ധ്വാനം ചെയ്യരുത്"(ലേവ്യ:23;5-8). 
                        പുറപ്പാട് പുസ്തകത്തില്‍ കുറച്ചുകൂടി വ്യക്തതയോടെ ഇതു പറയുന്നുണ്ട്;  "ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളിച്ച അപ്പം ഭക്ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍നിന്നു വിച്ഛേദിക്കപ്പെടണം .  ഒന്നാംദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്ധസമ്മേളനം വിളിച്ചുകൂട്ടണം.   ആ ദിവസങ്ങളില്‍ വേല ചെയ്യരുത്.   എന്നാല്‍,  ഭക്ഷിക്കാനുള്ളത് പാകം ചെയ്യാം.   പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം,  കാരണം,  ഈ ദിവസമാണ്   ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്തില്‍നിന്നു പുറത്തുകൊണ്ടുവന്നത്.   നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം.   ഇത് എന്നേക്കുമുള്ള കല്പനയാണ്.   ആദ്യമാസത്തിലെ പതിനാലാം ദിവസം സന്ധ്യമുതല്‍ ഇരുപത്തൊന്നാം ദിവസം സന്ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം"(പുറ:12;15-18).
                        യേശുവിന്‍റെ കാലത്തും യഹൂദര്‍ ഇങ്ങനെതന്നെയാണ്  പെസഹാ ആചരിച്ചിരുന്നത്.  നിസാന്‍ മാസം പതിനാലിനു വെള്ളിയാഴ്ചയാണ്  യേശു മരിക്കുന്നത്.   നാലു സുവിശേഷകരുടെയും വിവരണം ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടാക്കുന്നില്ല.   ഭൂമിയില്‍ അന്ധകാരം നിറഞ്ഞത് ആറാം മണിക്കൂര്‍മുതല്‍ ഒമ്പതാം മണിക്കൂര്‍വരെയാണ്.   അതായത് പന്ത്രണ്ടുമുതല്‍ മൂന്നുവരെ!    മൂന്നുമണിക്കാണ്  യേശു ബലി പൂര്‍ത്തീകരിച്ചുകൊണ്ട് ജീവന്‍ വെടിയുന്നത്.  മൂന്നു മണിക്കൂര്‍കൂടി കഴിഞ്ഞാല്‍ വെള്ളിയാഴ്ച അവസാനിക്കുകയും സാബത്ത് ആരംഭിക്കുകയും ചെയ്യും.  വൈകുന്നേരം ആറുമണി മുതലാണ്,  'ജൂത കലണ്ടര്‍' പ്രകാരം പുതിയ ദിവസം ആരംഭിക്കുന്നത്.  മരണം നടന്ന ദിവസംതന്നെ പുലര്‍ച്ചയില്‍ ആയിരുന്നു മരണത്തിനു വിധിക്കപ്പെടുന്നതും.   അതായത് വൈകുന്നേരം ആറുമണിക്ക് ആരംഭിച്ച ദിവസം അവസാനിച്ചത് യേശുവിന്‍റെ മരണശേഷമാണ്.
നാം ഇന്ന് കണക്കാക്കുന്ന രീതി ആനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം എന്നത് യഹൂദരുടെ രീതിയനുസരിസരിച്ച് കണക്കാക്കുമ്പോള്‍ വെള്ളിയാഴ്ചയുടെ ആരംഭത്തിലാണ്.   എഫേസോസില്‍ വച്ച് സുവിശേഷം എഴുതിയ യോഹന്നാന്‍ അവലംബിച്ചത് നാം കണക്കാക്കുന്ന 'റോമന്‍ മെത്തേഡ്' ആയതിന്‍റെ ആശയക്കുഴപ്പം മാത്രമെയുള്ളു.   എന്നാല്‍,  ബൈബിളിനെ വിമര്‍ശിക്കുന്നവര്‍ പറയുന്നത്;   അവസാനം സുവിശേഷമെഴുതിയ യോഹന്നാന്‍ പുതുതായി കൂട്ടിച്ചേര്‍ത്ത് യേശുവിനെ ദൈവപുത്രനാക്കുകയായിരുന്നു എന്നാണ്.   എല്ലാറ്റിനും സാക്ഷിയായിരുന്ന ഒരുവനു കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ എഴുതേണ്ട ആവശ്യമുണ്ടോ?
 പെസഹാക്കുഞ്ഞാടിനെ ബലികഴിക്കേണ്ടത് പുളിപ്പില്ലാത്ത അപ്പത്തിന്‍റെ തിരുനാളിലാണ്.   അത് അബീബുമാസം പതിനാലാം ദിവസം ഉച്ചയ്ക്കുശേഷം മൂന്നുമണിക്കും ആറുമണിക്കും ഇടയിലായിരിക്കണം.   അന്ത്യത്താഴംമുതല്‍ കുരിശുമരണംവരെ ഏകദേശം ഇരുപത്തൊന്നു മണിക്കൂറുണ്ടായിരുന്നു.    ഇത്രയും സമയം കൊണ്ട് വിചാരണയും വിധിയും ക്രൂശീകരണവുമെല്ലാം നടക്കുക അസാധ്യമാണെന്നു ചിലര്‍ വാദിക്കുന്നു.    എന്നാല്‍,   എന്തുകൊണ്ടാണ്  ഇത്ര തിടുക്കത്തില്‍ യേശുവിനെ വധിച്ചത് എന്നു നോക്കാം!   ഇതറിയണമെങ്കില്‍ കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് ജറുസലെമില്‍ നടന്ന ഒരു കാര്യത്തിലേക്ക് തിരിച്ചുപോകണം.  
ജറുസലെമിലേക്ക് യേശുവിനെ രാജകീയമായി ആനയിച്ച സംഭവം കഴിഞ്ഞിട്ട് അധികം ദിവസങ്ങള്‍ ആയിട്ടില്ല.   ജനങ്ങളെല്ലാം യേശുവിനെ ഒരു പ്രവാചകനും രാജാവുമൊക്കെയായി അംഗീകരിച്ചു എന്നതിന്‍റെ അടയാളമായിരുന്നു അത്.   പല സന്ദര്‍ഭങ്ങളിലും ജനങ്ങളെ ഭയന്ന് യേശുവിനെ പിടിക്കാന്‍ ആചാര്യന്മാര്‍ക്ക് കഴിഞ്ഞിരുന്നില്ല എന്ന് വചനം പറയുന്നുണ്ട്.  "പുരോഹിതന്മാരും നിയമജ്ഞരും അവനെ എങ്ങനെ വധിക്കാമെന്ന് അന്വേഷിച്ചുകൊണ്ടിരുന്നു.   പക്ഷേ,  അവര്‍ ജനങ്ങളെ ഭയപ്പെട്ടു"(ലൂക്കാ:22;2).   തിരുനാള്‍ ദിവസം ജനങ്ങള്‍ സമ്മേളിക്കും എന്നതിനാല്‍ അവര്‍ ഭയപ്പെട്ടിരുന്നുവെന്ന് എല്ലാ സുവിശേഷകരും എഴുതിയിട്ടുണ്ട്. 
ഈ കാരണത്താലാണ്  രാത്രിയില്‍ യേശുവിനെ പിടിച്ച്,  പുലര്‍ച്ചയില്‍തന്നെ മരണത്തിനു വിധിക്കാനായി എല്ലാം തിടുക്കത്തിലാക്കിയത്.   പുരോഹിതരുടെയും നിയമജ്ഞരുടെയും അവരുടെ കൂട്ടാളികളായവരെ മാത്രമെ വിചാരണസ്ഥലത്തേക്ക് കടത്തി വിട്ടിരുന്നുള്ളു.   ഇതിനുള്ള തെളിവാണ്  യോഹന്നാന്‍റെ അപേക്ഷപ്രകാരം പത്രോസിനെ പ്രവേശിപ്പിക്കുന്നത്.   എന്നിട്ടും ഒരു കാവല്‍ക്കാരി പത്രോസിനോട് ചോദിക്കുന്നുണ്ട്;  'നീയും അവന്‍റെ ശിഷ്യനല്ലെ എന്ന്.  അതായത് പ്രതിഭാഗം സാക്ഷികളെ വിസ്തരിക്കാതെ,   വാദിഭാഗത്തിനുവേണ്ടി നീതിനിഷേധം നടത്തുകയായിരുന്നു.   അല്ലാത്തപക്ഷം ക്രൂശീകരണം സാധ്യമാകുമായിരുന്നില്ല.   ജനങ്ങള്‍ സംഘടിക്കുന്നതിനുമുന്‍പ് വിചാരണ പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കുകയെന്ന തന്ത്രമായിരുന്നു പ്രമാണികളുടേത്!
                         മാത്രവുമല്ല,  എല്ലാ കുറ്റവും റോമന്‍ ഭരണകൂടത്തിന്മേല്‍ ആരോപിക്കുക എന്ന ഗൂഢലക്ഷ്യവും പുരോഹിതര്‍ക്കുണ്ടായിരുന്നു.   പെസഹാ ഭക്ഷിക്കണം എന്ന് ആവശ്യം പറഞ്ഞ് പ്രത്തോറിയത്തില്‍ പ്രവേശിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല.    വിധി നടപ്പാക്കേണ്ട ഉത്തരവാദിത്വം റോമന്‍ പടയാളികള്‍ക്കായിരുന്നതിനാല്‍,  എല്ലാം ക്രമീകരിച്ച് പുലര്‍ച്ച ആയപ്പോള്‍തന്നെ റോമന്‍ പട്ടാളത്തിന് പൂര്‍ണ്ണമായി യേശുവിനെ വിട്ടുകൊടുത്തു.
                         വ്യാഴായ്ച രാത്രി എന്നു നാം പറയുന്ന പെസഹാ രാത്രി യഹൂദരൂടെ കണക്കില്‍ വെള്ളിയാഴ്ചയുടെ തുടക്കമാണ്.   സാബത്ത് ശനിയാഴ്ചയാണെങ്കിലും ആ വെള്ളിയാഴ്ചയും യഹൂദര്‍ക്ക് സാബത്തുപോലെ തന്നെയായിരുന്നു.   കാരണം,  അത് അബീബുമാസം പതിനാലാം ദിവസമായിരുന്നു.   അന്ന് മൂന്നുമണിക്ക്(3PM) പെസഹാക്കുഞ്ഞാടിനെ ദേവാലയത്തില്‍ അറക്കും.    അതേ സമയത്തുതന്നെയാണ്   ദൈവത്തിന്‍റെ കുഞ്ഞാടിന്‍റെ മരണവുംസംഭവിച്ചു!

'ബലി' പഴയതും പുതിയതും!
ഴയനിയമത്തിലെ ബലിയുടെ അതേ മാതൃകയില്‍ തന്നെയാണ്  പുതിയനിയമത്തിലും ബലിയര്‍പ്പണം നടന്നത്.   അന്ന് ആടിനെയും കാളകളെയും അര്‍പ്പിച്ചുവെങ്കില്‍ പുതിയബലി എന്നേക്കുമുള്ള ഏകബലിയായി നിത്യ പുരോഹിതനായ ദൈവപുത്രന്‍ സമര്‍പ്പിച്ചു!   അന്ന് 'മോറിയാ'മലയില്‍ അബ്രാഹം  പൂര്‍ത്തിയാക്കാത്ത ബലിയുടെ പൂര്‍ത്തീകരണം കൂടിയായിരുന്നു ഈ ബലി.   അന്ന് അബ്രാഹം പ്രവചിച്ചു:   ബലിയര്‍പ്പിക്കാനുള്ള കുഞ്ഞാടിനെ ദൈവം തരുമെന്നത് കാല്‍വരിയില്‍ പൂര്‍ത്തിയാകേണ്ട ബലിയുടെ പ്രവചനമായിരുന്നു.    മുള്‍ച്ചെടികള്‍ക്കുള്ളില്‍ കൊമ്പുടക്കി കിടന്ന ആടിനെ അബ്രാഹം ബലിയര്‍ പ്പിച്ചത്,  മുള്‍ക്കിരീടം ചൂടിയ യേശുവിന്‍റെ പ്രതീകമായിരുന്നു.   അതിനാല്‍, പ്രവാചക ശ്രേഷ്ഠന്‍ യോഹന്നാന്‍ യേശുവിനെ നോക്കിപ്പറഞ്ഞു:  ഇതാ,  ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്! 
                        കുഞ്ഞാടിനെ ബലിയര്‍പ്പിക്കുന്ന എല്ലാക്കാര്യങ്ങളും യേശുവിനെ വധിച്ചവര്‍,   അവര്‍പോലും അറിയാതെ ചെയ്തു!    എന്തൊക്കെയായിരുന്നു അവര്‍ ചെയ്തതെന്ന് ബൈബിളിനെ അടിസ്ഥാനമാക്കി പരിശോധിക്കാം!
 പഴയനിയമത്തില്‍ പാപപരിഹാരത്തിന്  പല രീതികള്‍ സ്വീകരിച്ചിരുന്നു.  ഇവയെല്ലാം ക്രിസ്തുവില്‍ നടപ്പായിട്ടുണ്ട്.   ഒരു രീതി ഇങ്ങനെയായിരുന്നു;  "ജീവനുള്ള കോലാടിനെ കൊണ്ടുവരണം.   അതിന്‍റെ തലയില്‍ കൈകള്‍വച്ച് അഹറോന്‍ ഇസ്രായേല്‍ ജനങ്ങളുടെ എല്ലാ അകൃത്യങ്ങളും അക്രമങ്ങളും പാപങ്ങളും ഏറ്റുപറയണം.   അവയെല്ലാം അതിന്‍റെ ശിരസ്സില്‍ ചുമത്തി,  ഒരുങ്ങിനില്‍ക്കുന്ന ഒരാളുടെ കൈവശം അതിനെ മരുഭൂമിയിലേക്ക് വിടണം.   കോലാട് അവരുടെ കുറ്റങ്ങള്‍ വഹിച്ചുകൊണ്ട് വിജനപ്രദേശത്തേക്കു പോകട്ടെ.   ആടിനെ നയിക്കുന്ന ആള്‍  അതിനെ മരുഭൂമിയില്‍ ഉപേക്ഷിക്കണം"(ലേവ്യ:16;20-22).       ഇത് യേശുവില്‍ എങ്ങനെ അന്വര്‍ത്ഥമായി എന്നു നോക്കാം.
                         യേശുവിനെ വധിക്കാനായി പുരോഹിതരും യഹൂദപ്രമാണികളും ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു.   അവരില്‍ ഒരുവനും ആ വര്‍ഷത്തെ പ്രധാന പുരോഹിതനുമായ കയ്യാഫാസ് പറഞ്ഞു:  "നിങ്ങള്‍ക്ക് ഒന്നും അറിഞ്ഞുകൂടാ.   ജനം മുഴുവന്‍ നശിക്കാതിരിക്കാനായി അവര്‍ക്കുവേണ്ടി ഒരുവന്‍ മരിക്കുന്നതു യുക്തമാണെന്നു നിങ്ങള്‍ മനസ്സിലാക്കുന്നുമില്ല.   അവന്‍ ഇതു സ്വമേധയാ പറഞ്ഞതല്ല;   പ്രത്യുത,   ആ വര്‍ഷത്തെ പ്രധാനപുരോഹിതന്‍ എന്നനിലയില്‍,   ജനത്തിനുവേണ്ടി യേശു മരിക്കേണ്ടിയിരിക്കുന്നുവെന്നു പ്രവചിക്കുകയായിരുന്നു"(യോഹ:11;49-52).   ഇതിനുശേഷം സംഭവിച്ചതുകൂടി കൂട്ടിവായിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും.
                        "അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെ ഇടയില്‍ പരസ്യമായി സഞ്ചരിച്ചില്ല.   അവന്‍ പോയി മരുഭൂമിക്കടുത്തുള്ള എഫ്രായിം പട്ടണത്തില്‍,  ശിഷ്യരോടൊത്തു വസിച്ചു"(യോഹ:11;54).   കുറ്റം ആരോപിക്കപ്പെട്ട ആടിനെ മരുഭൂമിയിലേക്ക് ഓടിച്ചുവിടുന്നതും ഇവിടെ പൂര്‍ത്തിയാകുന്നു.
                        പെസഹാക്കുഞ്ഞാട് വധിക്കപ്പെടുന്നതിലുള്ള മറ്റൊരു നിയമം എപ്രകാരമാണു നിറവേറ്റപ്പെട്ടതെന്നു നോക്കാം.  "ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍ കുട്ടിയെ കരുതിവയ്ക്കണം "(പുറ:12;3).   അബീബു മാസത്തിലെ പത്താംദിവസം യേശു മരിക്കുന്നതിനു നാലു ദിവസം മുന്‍പാണ്.   ഈ ദിവസങ്ങളിലാണ്  യേശുവിനെ വധിക്കാന്‍ പുരോഹിതര്‍ പദ്ധതിയിടുന്നതും.   പെസഹാത്തിരുനാളിനുമുമ്പേ ജനങ്ങള്‍ തങ്ങളെത്തന്നെ വിശുദ്ധീകരിക്കാന്‍ ജറുസലേമിലേക്ക് പോയി ഇവരുടെ ഇടയില്‍ പ്രമാണികള്‍ യേശുവിനെ അന്വേഷിക്കുന്നുണ്ട്.   ആര്‍ക്കെങ്കിലും വിവരം ലഭിച്ചാല്‍ തങ്ങളെ അറിയിക്കണമെന്ന് പ്രമാണികള്‍ കല്പിച്ചിട്ടുണ്ടായിരുന്നു(യോഹ:11;55-57) ബലിയാടിനെ നാലു ദിവസം മുന്‍പേ ഒരുക്കി നിര്‍ത്തുന്നതിന്‍റെ ഭാഗമായിരുന്നു ഇതെല്ലാം!  പ്രധാനപുരോഹിതന്‍ ഇസ്രായേല്‍ഭവനം മുഴുവന്‍റെയും തലവനാണല്ലോ!
                         ബലിയര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്‍റെ തോലുരിയണമെന്ന് നിയമഗ്രന്ഥത്തില്‍ പറഞ്ഞിട്ടുണ്ട്. "അതിനുശേഷം ബലിമൃഗത്തെ തോലുരിഞ്ഞ് കഷണങ്ങളായി മുറിക്കണം"(ലേവ്യ:1;6).  ഗാഗുല്‍ത്തായില്‍ എന്താണു നടന്നതെന്നു നോക്കാം;  "പടയാളികള്‍ യേശുവിനെ ക്രൂശിച്ചതിനു ശേഷം അവന്‍റെ വസ്ത്രങ്ങള്‍ നാലായി ഭാഗിച്ചു- ഓരോ പടയാളികള്‍ക്കും ഓരോ ഭാഗം.   അവന്‍റെ അങ്കിയും അവര്‍ എടുത്തു.   അതാകട്ടെ,  തുന്നലില്ലാതെ മുകള്‍മുതല്‍ അടിവരെ നെയ്തുണ്ടാക്കിയതായിരുന്നു.  ആകയാല്‍, അവര്‍ പരസ്പരം പറഞ്ഞു:  അതു കീറേണ്ടാ;  പകരം അത് ആരുടേതായിരിക്കണമെന്നു കുറിയിട്ടു തീരുമാനിക്കാം"(യോഹ:19;24).   മനുഷ്യപുത്രന്‍റെ വസ്ത്രം ഉരിഞ്ഞു മാറ്റുകയും നാലായി ഭാഗിക്കുകയും ചെയ്തത്,  ബലിമൃഗത്തിന്‍റെ തോലുരിഞ്ഞു ഭാഗിക്കുന്നതിന്‍റെ പ്രതീകമായിരുന്നു. 
                        അതോടൊപ്പം മറ്റൊരു പ്രവചനത്തിന്‍റെ പൂര്‍ത്തീകരണവും ഇതിലൂടെ നിറവേറപ്പെട്ടു. "അധര്‍മ്മികളുടെ സംഘം എന്നെ വളഞ്ഞിരിക്കുന്നു;  അവര്‍ എന്‍റെ കൈകാലുകള്‍ കുത്തിത്തുളച്ചു;  എന്‍റെ അസ്ഥികള്‍ എനിക്ക് എണ്ണാവുന്ന വിധത്തിലായി;  അവര്‍ എന്നെ തുറിച്ചുനോക്കുന്നു;  അവര്‍ എന്‍റെ വസ്ത്രങ്ങള്‍ പങ്കിട്ടെടുക്കുന്നു;  എന്‍റെ അങ്കിക്കായി അവര്‍ നറുക്കിടുന്നു"(സങ്കീ:22;16-18).   യഹൂദര്‍ വിശ്വസിക്കുകയും ഇന്നും പവിത്രമായി സൂക്ഷിക്കുകയും ചെയ്തിട്ടുള്ള വിശുദ്ധ ഗ്രന്ഥങ്ങളിലെ പ്രവചനങ്ങളാണിത്.    ഇവ എഴുതിയത് ക്രിസ്ത്യാനികളല്ല!   ആയിരുന്നെങ്കില്‍ യഹൂദര്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാം ഈ സങ്കീര്‍ത്തനങ്ങള്‍ ആലപിക്കുകയില്ല.
                        മറ്റുരണ്ട്  പ്രവചനങ്ങള്‍കൂടി  കുരിശില്‍ പൂര്‍ത്തീകരിക്കുന്നുണ്ട്; "അനന്തരം എല്ലാം നിറവേറിക്കഴിഞ്ഞുവെന്ന് അറിഞ്ഞ് തിരുവെഴുത്തു പൂര്‍ത്തിയാകാന്‍ വേണ്ടി യേശു പറഞ്ഞു:  എനിക്കു ദാഹിക്കുന്നു.  ഒരു പാത്രം നിറയെ വിനാഗിരി അവിടെ ഉണ്ടായിരുന്നു.   അവര്‍ ആ വിനാഗിരിയില്‍ കുതിര്‍ത്ത നീര്‍പ്പഞ്ഞി ഹിസോപ്പുചെടിയുടെ തണ്ടില്‍വച്ച് അവന്‍റെ ചുണ്ടോടടുപ്പിച്ചു"(യോഹ:19;28,29).   ഇവിടെ പൂര്‍ത്തിയായത് രണ്ടു പ്രവചനങ്ങളാണ്.   സങ്കീര്‍ത്തനങ്ങളിലുള്ള രണ്ടു വചന ഭാഗങ്ങളും ശ്രദ്ധിക്കുക; "എന്‍റെ അണ്ണാക്ക് ഓടിന്‍റെ കഷണംപോലെ വരണ്ടിരിക്കുന്നു;  എന്‍റെ നാവ് അണ്ണാക്കില്‍ ഒട്ടിയിരിക്കുന്നു"(സങ്കീ:22;15).   മറ്റൊരു സങ്കീര്‍ത്തനം ഇങ്ങനെയാണ്;  "ഭക്ഷണമായി അവര്‍ എനിക്കു വിഷം തന്നു,  ദാഹത്തിനു അവര്‍ എനിക്കു വിനാഗിരി തന്നു"(സങ്കീ:69;21).
                   യേശുക്രിസ്തുവിനെ കുറിക്കുന്ന അനേകം പ്രവചനങ്ങളുണ്ടായിരുന്നു.   അവയെല്ലാം ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു.   മരണത്തെ സംബന്ധിക്കുന്ന ഒരു പ്രവചനത്തിന്‍റെ പൂര്‍ത്തീകരണംകൂടി ഇവിടെ സൂചിപ്പിക്കുകയാണ്.   പഴയനിയമത്തിലെ മൂന്നു പ്രവചനങ്ങളാണ്  ഒരു സംഭവത്തിലൂടെ പൂര്‍ത്തിയായത്!   അതിലൊന്ന് ബലിമൃഗത്തെക്കുറിച്ച് മോശനല്‍കിയ നിര്‍ദ്ദേശമായിരുന്നു. പ്രവചനങ്ങള്‍ ഇങ്ങനെയണ്;  "ആടിന്‍റെഅസ്ഥിയൊന്നും ഒടിയുകയുമരുത്"(പുറ:12;46).   വേറൊരിടത്ത് പറയുന്നു;  "മൃഗത്തിന്‍റെ അസ്ഥിയൊന്നും ഒടിയുകയുമരുത്"(സംഖ്യാ:9;12).   ഇരുവചനങ്ങളിലും പെസഹാക്കുഞ്ഞാടിനെക്കുറിച്ചാണു പറയുന്നത്.  സങ്കീര്‍ത്തനങ്ങളിലൂടെ ദാവീദ് ഇക്കാര്യം പ്രവചിക്കുന്നതും ബൈബിളിലുണ്ട്; "അവന്‍റെ അസ്ഥികളെ കര്‍ത്താവ് കാത്തുസൂക്ഷിക്കുന്നു;  അവയിലൊന്നുപോലും തകര്‍ക്കപ്പെടുകയില്ല"(സങ്കീ:34;20).    പെസഹാക്കുഞ്ഞാടിനെ സംബന്ധിച്ചുള്ള നിയമവും ദാവീദിന്‍റെ പ്രവചനവും യേശുവില്‍ പൂര്‍ത്തിയാകുന്നത് കാല്‍വരിക്കുരിശില്‍ കാണാം! "അതിനാല്‍ പടയാളികള്‍ വന്ന് അവനോടുകൂടെ ക്രൂശിക്കപ്പെട്ടിരുന്ന രണ്ടുപേരുടെയും കാലുകള്‍ തകര്‍ത്തു.   അവര്‍ യേശുവിനെ സമീപിച്ചപ്പോള്‍ അവന്‍ മരിച്ചുകഴിഞ്ഞു എന്നു കാണുകയാല്‍ അവന്‍റെ കാലുകള്‍ തകര്‍ത്തില്ല"(യോഹ:19;32,33).
കുരിശുമരണത്തിന്  വൈദ്യശാസ്ത്രത്തിന്‍റെ സാക്ഷ്യം!
 യേശുവിനെ കുരിശില്‍ തറയ്ക്കുന്നത് ഏകദേശം ഒമ്പതു മണിക്കാണെന്ന് വചനം സാക്ഷ്യപ്പെടുത്തുന്നുണ്ട്. "അവര്‍ അവനെ കുരിശില്‍ തറച്ചപ്പോള്‍ മൂന്നാം മണിക്കൂര്‍ ആയിരുന്നു"(മര്‍ക്കോ:15;25).  മരണം സംഭവിക്കുന്നത് പന്ത്രണ്ടിനും മൂന്നിനും ഇടയിലുള്ള സമയത്താണെന്നു വ്യക്തമാണ്.   വചനത്തിലെ വെളിപ്പെടുത്തല്‍ അനുസരിച്ച് മൂന്നു മണിക്കാണ്  യേശു മരിക്കുന്നത്.  "ആറാംമണിക്കൂര്‍മുതല്‍ ഒമ്പതാംമണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു.   ഏകദേശം ഒമ്പതാംമണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു"(മത്താ:27;45,46).
വചനത്തെ അടിസ്ഥാനമാക്കി മനസ്സിലാക്കുമ്പോള്‍ ആറു മണിക്കൂറോളം യേശു ജീവനോടെ കുരിശിലുണ്ടായിരുന്നു.   ഈ സമയം കൊണ്ട് മരണം സംഭവിക്കില്ല എന്ന വാദവുമായി സാത്താന്റെ  പ്രചാരകര്‍ കറങ്ങിനടക്കുന്നുണ്ട്.   ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങളുടെ ഗുണം അനുഭവിക്കുക മാത്രം ചെയ്യുന്ന ഈ 'ബുദ്ധിമാന്മാര്‍'  ചില 'പൊട്ട'ശാസ്ത്രങ്ങളും ഉയര്‍ത്തുന്നുണ്ട്.  എന്നാല്‍ ,  കുരിശുമരണത്തെ ശരിവയ്ക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ നമുക്കു നോക്കാം.
കുറ്റാന്വേഷണ രംഗത്തെ പ്രഗത്ഭനായ 'ഫോറന്‍സിക് ഡോക്ടര്‍ '  ആണ്, അലക്സാണ്ടര്‍ മെത്തെല്‍.  ഇദ്ദേഹം യേശുവിന്‍റെ കുരിശുമരണത്തെ സംബന്ധിച്ച് നടത്തിയ കണ്ടെത്തലുകള്‍ പരിശോധിക്കുകയാണിവിടെ.
രക്തം 'വിയര്‍ക്കല്‍' സംഭവിക്കുമോ?
 ഗത് സെമന്‍ തോട്ടത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യേശുവിന്‍റെ വിയര്‍പ്പു രക്തത്തുള്ളികള്‍പോലെ നിലത്തുവീണു(ലൂക്കാ:22;44).  ഇതിനെക്കുറിച്ച് ഡോക്ടര്‍ മെത്തെല്‍ പറയുന്നത്;  അപൂര്‍വ്വങ്ങളില്‍ അപൂര്‍വമാണെങ്കിലും ഇതു സംഭവിക്കാവുന്ന കാര്യമാണെന്നാണ്.
                        അമിത രക്തസമ്മര്‍ദ്ദത്തില്‍ ആന്തരീക രക്തസ്രാവംപോലെ പുറത്തേക്കും ഒഴുകാനുള്ള സാധ്യത ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു.   ഇപ്രകാരമുള്ള രക്തസ്രാവമുണ്ടാകുമ്പോള്‍ കൂടുതല്‍ രക്തം ഒഴുകിയില്ലെങ്കിലും ത്വക്ക് മൃദുലമാകും.   ഇപ്രകാരം മാര്‍ദ്ദവമുള്ള മാംസവുമായാണ്  അടുത്ത രംഗമായ പീലാത്തോസിന്‍റെ കല്‍ത്തളത്തിലെ ചമ്മട്ടിയടി ഏല്ക്കുവാന്‍ കടന്നുചെല്ലുന്നത്.
                         റോമന്‍ പട്ടാളത്തിന്‍റെ ചമ്മട്ടിയടി കുപ്രസിദ്ധമാണ്!   നാലാം നൂറ്റാണ്ടിലെ ചരിത്രകാരനായ 'യൂസിഫസ്' റോമന്‍ ചമ്മട്ടിയടിയെക്കുറിച്ച് വിശദ്ദീകരിക്കുന്നത് വായിക്കാന്‍ കഴിയും.   കുറഞ്ഞത് മുപ്പത്തൊമ്പതു അടി എന്നതാണ്  റോമന്‍ നിയമം!  യേശുവിന്‍റെ കാര്യത്തില്‍ ഇതില്‍ കുറവു വരുത്താന്‍ യാതൊരു സാധ്യതയുമില്ല.  കാരണം,   യഹൂദരില്‍നിന്ന് കൈക്കൂലി വാങ്ങുന്ന അഴിമതിക്കാരാണ്  ഇവരെന്ന് വചനത്തിലൂടെ നമുക്കു മനസ്സിലാകുന്നുണ്ട്.    യേശുവിന്‍റെ ഉത്ഥാനം മറച്ചുവയ്ക്കാന്‍ പുരോഹിതന്മാര്‍ പടയാളികള്‍ക്ക് പണം നല്‍കുന്നത് വായിക്കുന്നു.   യേശുവിനെ കണക്കില്‍പ്പെടാതെ കൂടുതല്‍ പ്രഹരിച്ചുവെന്ന് ചരിത്രകാരന്മാര്‍ പറയുന്നുവെങ്കിലും ആധികാരികമായി മുപ്പത്തൊമ്പത് അംഗീകരിക്കാന്‍ ന്യായമുണ്ട്.
                        അറ്റത്ത് എല്ലിന്‍ കഷണങ്ങളും ഇരുമ്പുചീളുകളും പിടിപ്പിച്ച ചമ്മട്ടികൊണ്ടുള്ള ഓരോ അടിയിലും ശരീരത്തില്‍നിന്ന് മാംസക്കഷണങ്ങള്‍ അടര്‍ന്നുപോകും.   അതുവഴി അമിതമായ രക്തസ്രാവമുണ്ടാകുമെന്ന് വൈദ്യശാസ്ത്രം വിലയിരുത്തുന്നു.   ശരീരത്തിലെ അമിത രക്തസ്രാവംമൂലം രക്തസമ്മര്‍ദ്ദം താഴ്ന്നുപോവുകയും ദാഹവും ക്ഷീണവും ഉണ്ടാകുകയും ചെയ്യും.   ശരീരത്തില്‍ രക്തത്തിന്‍റെ അളവു കുറയുന്നതുമൂലം,  രക്തത്തെ 'പമ്പ്' ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഹൃദയത്തിന്‍റെ താളം  ക്രമാതീതമാകും.   ഇതാണ്  രക്തസമ്മര്‍ദ്ദം കുറയുവാനുള്ള കാരണമെന്ന് ഡോക്ടര്‍ അലക്സാണ്ടര്‍ മെത്തെല്‍ പറയുന്നത്.    ഇവയെല്ലാം യേശുവില്‍ നമുക്ക് കാണുവാന്‍ കഴിയുന്നുണ്ട്.   യേശു അതീവ ക്ഷീണിതന്‍ ആയിരുന്നതിനാല്‍ ആണല്ലോ ശിമയോനെ സഹായിയായി പടയാളികള്‍ നിയോഗിച്ചത്!   ചാട്ടവാറടി കഴിയുമ്പോള്‍ അടിയേല്‍ക്കുന്നവന്‍റെ എല്ലും ഞെരമ്പുകളുംപോലും പുറത്തുകാണാന്‍ കഴിയുമെന്നാണ്  ചരിത്രകാരനായ യൂസിഫസ് പറയുന്നത്!

ഡോക്ടര്‍ മെത്തെലിന്‍റെ അഭിപ്രായത്തില്‍,  ക്ഷീണിതനാകുംതോറും രക്തത്തിലെ 'കാര്‍ബണിന്‍റെ'  അളവ് വര്‍ദ്ധിക്കുകയും 'അസിഡിറ്റി' ഉണ്ടാകുകയും ചെയ്യും.    ഹൃദയത്തിന്‍റെ പ്രവര്‍ത്തനത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഈ 'അസിഡിറ്റി' കാരണമാകുമെന്ന് വൈദ്യശാസ്ത്രം വ്യക്തമാക്കുന്നു.    ശരീരത്തിലെ രക്തം വാര്‍ന്ന് ഇത്രമാത്രം അവശനായ യേശുവിനെയാണ്  കുരിശില്‍ തറയ്ക്കുന്നത്.  കുരിശില്‍ തറച്ചത് ഒമ്പതുമണിക്കാണെങ്കിലും ഉടനെയൊന്നും കുരിശു നാട്ടിയില്ലെന്നാണ് കരുതേണ്ടത്.    മൂന്നു മണിക്കൂറാണു കുരിശില്‍ കിടന്നതെന്നാണ്  ഔദ്യോഗികമായ സ്ഥിരീകരണം!
                         അവശനായ ഒരു വ്യക്തി കുരിശില്‍ കിടന്നാല്‍ മൂന്നു മണിക്കൂറിനുമുന്‍പ് മരണം സംഭവിക്കാം!  ശാരീരിക ക്ഷീണത്താല്‍ ശ്വാസമെടുക്കാന്‍ കഴിയാതെ ശ്വാസംമുട്ടിയും മരിക്കാനുള്ള സാധ്യത കൂടുതലാണ്.   കൂടാതെ,  ഇപ്രകാരമൊരു വ്യക്തി മരിച്ചാല്‍ അയാളുടെ ഹൃദയത്തില്‍ അവശേഷിക്കുന്ന രക്തവും വെള്ളവും വേര്‍തിരിയും!  അലക്സാണ്ടര്‍ മെത്തെല്‍ വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തുന്നതാണ്  ഈ വസ്തുതകള്‍!  വചനത്തില്‍ നാം കാണുന്നു; "എന്നാല്‍,  പടയാളികളിലൊരുവന്‍ അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ട് കുത്തി.  ഉടനെ അതില്‍നിന്നു രക്തവും വെള്ളവും പുറപ്പെട്ടു"(യോഹ:19;34).
                       ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെക്കാള്‍ വലിയ തെളിവായി ഇതിനെ അംഗീകരിക്കണമെന്ന് പറയുന്നത് കുറ്റന്വേഷണം രംഗത്ത് ലോകം ബഹുമാനിക്കുന്ന പ്രഗത്ഭനായ ഫോറന്‍സിക് ഡോക്ടറാണ്!
                       പ്രവചനഗ്രന്ഥത്തില്‍ എഴുതപ്പെട്ടിട്ടുള്ള എല്ലാക്കാര്യങ്ങളും പൂര്‍ത്തിയാക്കുകയും ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആളുകള്‍ സാക്ഷികളാകുകയും ശത്രുക്കള്‍പോലും ഉറച്ചു വിശ്വസിക്കുകയും ചെയ്ത സംഭവമാണ്,  യേശുവിന്‍റെ കുരിശുമരണം!   അന്ന് തിരുനാളിനോട് അനുബന്ധമായി അനേകം വിദേശികളായ യഹൂദരും അവിടെ ഉണ്ടായിരുന്നു.   ആധുനിക വൈദ്യശാസ്ത്രവും ഈ സത്യത്തിനു സാക്ഷ്യം നല്‍കുന്നു.

ക്രിസ്തുവിശ്വാസത്തിന്റെ അടിസ്ഥാനം ഇശോയുടെ  ജനനം ,മരണം ,ഉയര്‍പ്പ് ,സ്വര്‍ഗ്ഗാരോപണം , രണ്ടാമത്തെ ആഗമനം ....ഇതിനെതിരെയുള്ള എല്ലാ പ്രചരണങ്ങളും സാത്താന്റെ പ്രവര്‍ത്തനം ആണ്  സാത്താന്റെ  സന്താനങ്ങള്‍ ഇപ്പോള്‍ പലയിടത്തും ഈ പ്രച്ചരനങ്ങളുമായി ചുറ്റിനടക്കുനോണ്ട്    ..... ക്രിസ്തുവിനെ ഉപേഷിച്ചുള്ള ഒരു ജീവിതവും ശാശ്വതം അല്ല അതിന്റെ അവസാനം "നിത്യ നാശം" (അന്മാവിന്റെ നാശം) ....... ഇശോയെ ഉപേശിചുള്ള  പ്രേമബന്ധങ്ങളും ,വിവാഹങ്ങളും , ജോലികളും എല്ലാം അന്മാവിന്റെ നിത്യ നാശം കൊയുന്നവ ആയിരിക്കും ....സ്നേഹനാതന്റെ വായനക്കാര്‍ക്കുവേണ്ടി ഈ നോയിമ്പ് കാലത്ത് ഇതു എഴുതിയത് .... ക്രിസ്തുവിശ്വാസത്തിനു  എതിരയിയുള്ള പ്രബോധനങ്ങളെ കുറിച്ചുള്ള ഒരു മുന്നറിപ്പ് തരുക മാത്രമല്ല നമ്മുടെ കര്‍ത്താവു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി എത്രമാത്രം പീഡകളും നിന്തനങ്ങളും ഏറ്റുവാങ്ങി എന്നുഓര്‍മിപ്പിക്കാന്‍ വേണ്ടി കൂടിയാണ് ...

                 "ഓ എന്റെ സ്നേഹമേ നിന്നെ ഉപേഷിചുള്ള ജീവിതം നിത്യ നാശം ആണു എന്നു നിന്റെ മക്കള്‍ മനസിലാക്കുന്നു .നിന്നേ ഉപേഷിച്ചുള്ള ഒരുവക്കുപോലും ഞങ്ങള്‍ പറയാതിരിക്കട്ടെ മരണം വരെ.  ഗാഗുല്‍ത്തയില്‍ ചിന്തിയ തിരു  രക്തം കൊണ്ട്  കഴുകണമേ നാഥാ കഴുകണമേ ഞങ്ങളുടെ പാപങ്ങള്‍ . ആകാശത്തിനു കീഴില്‍ മനുഷരുടെ രക്ഷക്കുവേണ്ടി യേശു ക്രിസ്തു എന്ന നമമാല്ലാതെ മറ്റൊരുനമവും ഇല്ല എന്നു ഞങ്ങള്‍ ഏറ്റുപറയുന്നു.  ഈ പാപം നിറഞ്ഞ ലോകത്തില്‍ നിന്റെ കൃപ ഞങ്ങള്‍ക്ക് തരണമേ .കണ്ണിലെ കൃഷ്ണമണിപോലെ കത്തുകോള്ളണേ. നിന്നിലുള്ള വിശ്വാസം ഉള്ളിലെ ശ്വാസം നിലക്കുന്നതു വരെ ഉപേഷിക്കാതെ നിന്റെ വിശുദ്ധദാസര്‍ കത്തുപരിപാലിചതുപൊലെ ഞങ്ങളും വിശ്വാസം ഏറ്റുപറഞ്ഞു ജീവിക്കാനുള്ള കൃപ നിന്റെ അന്മാവിനാല്‍ ഞങ്ങള്‍ക്ക്‌  തരണമേ ഞങ്ങളുടെ പോന്നു തമ്പുരാനെ"
                                                                                                             ആമ്മേന്‍ 

സെബിന്‍ ആന്റണി 
(കടപ്പാട്  അംസ്ട്രോങ്ങ്‌  ജോസഫ്‌  മനോവ )