എനിക്ക് ജീവിതം ക്രിസ്തുവും
മരണം നേട്ടവും ആണ്
മരണം നേട്ടവും ആണ്
പൗലോസ് അപ്പസ്തോലൻ
പുതിയനിയമത്തിലെ പതിമൂന്നു ലേഖനങ്ങൾ പരമ്പരാഗതമായി പൗലോസിന്റേതെന്ന് കരുതിപ്പോരുന്നു. അവയിൽ ചിലതിന്റെ കാര്യത്തിൽ പൗലോസാണു രചയിതാവ് എന്ന അവകാശവാദം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. പൗലോസ് ഏറെയും പറഞ്ഞുകൊടുത്ത് എഴുതിക്കുകയാണ് ചെയ്തതെന്നും, നേരിട്ടെഴുതുക പതിവില്ലായിരുന്നു എന്നും കരുതപ്പെടുന്നു.പറഞ്ഞുകൊടുത്തെഴുതിച്ച ലേഖനങ്ങളുടെ കർത്താവ് പൗലോസുതന്നെയാണെന്നതിന് തെളിവായി ചിലപ്പോഴൊക്കെ കേട്ടെഴുത്തുകാർ അവയിൽ, പൗലോസിന്റെ തന്നെ കൈപ്പടയിൽ എന്ന് പ്രത്യേകം സൂചിപ്പിച്ച് ഒരു ഭാഗം ചേർക്കുക പതിവായിരുന്നു. കാലക്രമേണ ഈ ലേഖനങ്ങൾ ക്രൈസ്തവസമൂഹങ്ങളിൽ പ്രചാരം നേടി.മാർഷൻ നിർദ്ദേശിച്ച ആദ്യത്തെ ക്രിസ്തീയലിഖിതസമുച്ചയത്തിൽ പ്രമാണ്യത്തോടെ ചേർക്കപ്പെട്ട ഇവ ഒടുവിൽ സ്വീകൃതമായ പുതിയനിയമ സംഹിതയുടെ വലിയൊരു ഭാഗമായി.
പുതിയനിയമത്തിലെ മറ്റ് ഏതൊരെഴുത്തുകാരനേക്കാളും അധികമായി പൗലോസ് ക്രൈസ്തവചിന്തയുടെ മുഖ്യധാരയെ സ്വാധീനിച്ചിട്ടുണ്ട്. ഹിപ്പോയിലെ അഗസ്തിന്റെചിന്തയിലും, ഒൻപതാം നൂറ്റാണ്ടിൽ ഗോച്ചാക്കും റീംസിലെ ഹിങ്ക്‌മാറും തമ്മിലും പിന്നീട്തോമിസവും മോളിനിസവും തമ്മിലും നടന്നതുപൊലെയുള്ള ആശയസംവാദങ്ങളിലുമെല്ലാം പൗലോസിന്റെ പ്രഭാവം കാണാം. നവീകരണയുഗത്തിൽ മാർട്ടിൻ ലൂഥറിനും ജോൺ കാൽവിനും അർമീനിയന്മാർക്കുമിടയിലും അതിനുശേഷം ജാൻസനിസ്റ്റുകളുംഈശോസഭയിലെ ദൈവശാസ്ത്രജ്ഞന്മാരും തമ്മിലും നടന്ന തർക്കങ്ങളിലും പൗലോസിന്റെ ആശയങ്ങൾ ചർച്ചചെയ്യപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിലെ ജർമ്മൻ സഭയെപ്പോലും പ്രഖ്യാതപണ്ഡിതനായ കാൾ ബാർത്തിന്റെ രചനകൾ വഴി പൗലോസ് സ്വാധീനിച്ചിട്ടുണ്ട്. പൗലോസിന്റെ റോമാക്കാർക്കെഴുതിയ ലേഖനത്തെപ്പറ്റിയുള്ള ബാർത്തിന്റെ നിരൂപണത്തിന് രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ മാനങ്ങളുണ്ട്.
No comments:
Post a Comment