സ്വകാര്യ ഭക്തികൾ കൂടുമ്പോൾ പള്ളിവിട്ട് , തിരുപട്ടം ശ്രുഷകൾ വിട്ട്, കുദാശകളെ വിട്ട് , കാണപ്പെടുന്ന സഹോദരങ്ങളെ വിട്ട് ആലാഹായെ അന്വേഷിച് അവിടെയും ഇവിടെയും ഓടുമ്പോൾ, പ്രാർത്ഥന എന്നപേരിൽ കാറിച്ച കൂവിച്ച കൂടുമ്പോൾ, കൂദാശകൾ വെട്ടിചുരുക്കപ്പെട്ട് മറ്റ് ഭക്തികളെ ആഘോഷികുമ്പോൾ, കാര്യാസാധ്യ പ്രാർത്ഥക്കാർ രങ്കം കീഴടകുമ്പോൾ ആലാഹായെക്കാളുപരി ആലാഹാ അനുഗ്രഹത്തിനായി പായുമ്പോൾ കാലിത്തൊഴിത്തിന്റെ ലാളിത്യവും ഉത്ഥിതനീശോ ധ്യാന അടയാളവുമുള്ള ആവശ്യത്തിനായുള്ള പള്ളികളും വീടുകളും എന്നതിലുപരി കോണ്‍ക്രീറ്റ് രൂപങ്ങൾ ഉയരുമ്പോൾ ശ്ലിഹരാൽ സ്ഥാപിതമായ പള്ളികളെക്കാളുപരി മുക്കിലും മൂലയിലും പ്രാർത്ഥന ഗ്രുപ്പുകൾ ഉണ്ടാകുമ്പോൾ, രോഗശാന്തി ബാനറുകളുടെ പിന്നിൽ ആൾകൂട്ടം അലറി കൂടുമ്പോൾ, ഉത്ഥിതനീശോയുടെ അടയാളമായ മാർസ്ലിവയെക്കാളുപരി കാണുന്നിടത്തെല്ലാം പല പല ഭക്തി രൂപങ്ങൾ ഉയരുമ്പോൾ ശാന്തതയും ലാളിത്യവും പരസ്നേഹവും വിശ്വസത്തിൽനിന്നും അകറ്റപ്പെടുമ്പോൾ , കോളാമ്പി പ്രാർത്ഥനകളും വഴിമുടകുന്ന പ്രദക്ഷിണങ്ങളും വിശ്വസ പ്രഹസന പ്രകടനങ്ങളും പെരുകുമ്പോൾ ഇവ പരോക്ഷ വിഗ്രഹ ആരാധനയുടെ തുടക്കമാണന്നു മനസിലാക്കി കൂദശകൾ വിശിഷ്യാ പരിശുദ്ധ കുർബാന, യാമാപ്രാർത്ഥനകൾ , ഉപവാസം, ദാനധർമ്മം എന്നിവ കഴിഞ്ഞാൽ അദ്വാനത്തിലൂടെ, ഭാരം വഹിക്കലിലൂടെ നീങ്ങുനന്നതാണ് യഥാർത്ഥ പ്രാർത്ഥന അതായത് നസ്രായാ മാർഗ്ഗം അഥവാ ആദിമ പള്ളി മാർഗ്ഗം അഥവാ മാർതോമ മാർഗ്ഗം എന്ന് തിരിച്ചറിയുന്നതും ആ രീതിയിൽ ജീവിക്കുന്നതും ആണ് ഇന്നു രക്തസാക്ഷിത്വം. ഈ പരോക്ഷ രക്ത സാക്ഷിത്വ മാർഗ്ഗത്തിലേക്ക് നമ്മുക്ക് തിരിയാം, ആലാഹായായ ഉത്ഥിതനീശോ, ഫലമായി , വളമായി സ്വയം നല്കുന്ന കുർബാന കൈകൊണ്ട് നസ്രായരായ നമ്മുക്ക് ഫലമാകാം , വളമാകാം അപ്പോൾ നമ്മിലൂടെ ഉത്ഥിതനീശോയുടെ പള്ളി വളരും .
മാർ സ്ലിവ ദയ്റാ യിൽ
മാർ ക ർദഗ് സഹ്ദ നസീഹയുടെ (വിശ്രുത) ദുക്റാന (23/8/2013) നിന്നെടുത്ത ഭാകം
www.marsleevadayra.org