Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Monday, July 9, 2012

ശാസ്ത്രം ജയിക്കുമ്പോള്‍ ദൈവം തോല്‍ക്കുമോ?



സമ്പത്തും സൗകര്യങ്ങളും വര്‍ദ്ധിക്കുമ്പോഴാണ് മനുഷ്യന്‍ ദൈവത്തെ തിരസ്‌കരിക്കുന്നത്. എന്തെങ്കിലും ഉയര്‍ന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ നല്ല വിജയം നേടി അരലക്ഷത്തിന് മേല്‍ ശമ്പളം വാങ്ങിയാല്‍ ഒരു യുവാവിന് ചിലപ്പോള്‍ ഇങ്ങനെ തോന്നാം.'ഇനി ദൈവത്തെ കൂട്ടുപിടിക്കേണ്ട കാര്യമില്ല. എന്റെ എല്ലാ കാര്യങ്ങളും ഭംഗിയായി പോകുന്നുണ്ട്. എനിക്കിനി ആരുടെയും ആശ്രയം വേണ്ട.' അവന്‍ ദേവാലയസന്ദര്‍ശനവും പ്രാര്‍ത്ഥനയും മിക്കവാറും അതോടെ അവസാനിപ്പിക്കും. ആത്മീയകാര്യങ്ങളെക്കുറിച്ച് ആരെങ്കിലും പറയുമ്പോള്‍ മാറിക്കളയും. അതൊക്കെ പ്രായമായവര്‍ക്കായി അവന്‍ മാറ്റിവെച്ച് കഴിഞ്ഞു. 
ബാബേല്‍ ദേശക്കാര്‍ ഗോപുരം കെട്ടി ദൈവത്തെ വെല്ലുവിളിച്ചതിനെക്കുറിച്ച് വിശുദ്ധഗ്രന്ഥത്തില്‍ നാം വായിക്കുന്നു. അവര്‍ ദൈവത്തിന്മേല്‍ അധീശത്വം ഉറപ്പിക്കാനായി ആകാശം മുട്ടുന്ന കോട്ടകെട്ടാനാരംഭിച്ചു. അവിടെത്തുടങ്ങുന്നു അവരുടെ തകര്‍ച്ച. സംസാരഭാഷയെ ചിതറിച്ചുകൊണ്ട് ദൈവം അവര്‍ക്ക് തിരിച്ചടി നല്‍കി. ദൈവത്തെയും സഹോദരങ്ങളെയും മറന്നാല്‍ എത്ര വലിയ സമ്പത്തിന്മേല്‍ കെട്ടിയുയര്‍ത്തിയ കോട്ടകൊത്തളങ്ങളും നിമിഷാര്‍ദ്ധത്തിനുള്ളില്‍ തകരുമെന്ന് ദൈവം ഓര്‍മ്മിപ്പിക്കുകയായിരുന്നു. സമ്പത്ത് കൂട്ടിവയ്ക്കാന്‍ ധാന്യപ്പുരയുടെ വലിപ്പം പോരാ എന്ന് കരുതുന്ന പുതിയ നിയമത്തിലെ ധനാഢ്യനോട് ദൈവം ചോദിക്കുന്നു. 'ഇന്ന് രാത്രി നിന്റെ ആത്മാവിനെ ഞാന്‍ തിരികെ വിളിച്ചാല്‍ നിന്റെ സമ്പാദ്യങ്ങളുടെ സ്ഥിതിയെന്ത്?' ദൈവത്തെ മറന്ന് അവന്‍ നേടിയതത്രയും കള്ളന്മാരും കീടങ്ങളുമാണ് സ്വന്തമാക്കിയത്. സര്‍വശക്തനെ ഉപേക്ഷിച്ച് മനുഷ്യന്‍ ശാസ്ത്രത്തിലും സമ്പത്തിലും ആശ്രയിക്കുമ്പോള്‍ മനുഷ്യന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂടുന്നു. 

ഇന്ന് പലര്‍ക്കും ശാസ്ത്രം പറയുന്നതാണ് വേദവാക്യം. ശാസ്ത്രം വളരുമ്പോള്‍ ദൈവവചനം നിസാരവത്ക്കരിക്കാനുള്ള ശ്രമവും മനുഷ്യന്‍ നടത്തുന്നു. ഇതൊക്കെ കണ്ട് ദൈവം ചിരിക്കുന്നുണ്ടാകും. പ്രപഞ്ചോത്പത്തിക്ക് പിന്നിലെ 'ദൈവകണ'ത്തെ കണ്ടെത്താനുള്ള പടപ്പുറപ്പാടിലാണിന്ന് ശാസ്ത്രം. ദൈവത്തെ തള്ളിപ്പറഞ്ഞ് കൊണ്ട് ലോകരാജ്യങ്ങള്‍ പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തുന്നു. മാധ്യമങ്ങളിലൂടെ അവര്‍ പ്രചരിപ്പിക്കുന്ന ദൈവനിഷേധവാര്‍ത്തകളിലേക്ക് അപ്പോള്‍ പുതുതലമുറയും ആകര്‍ഷിക്കപ്പെടുന്നു. ദേവാലയ സന്ദര്‍ശനത്തോടും കൂദാശകളോടുമുള്ള യുവജനങ്ങള്‍ക്കുള്ള വൈമുഖ്യം ഇനിയെങ്കിലും സഭ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. 

അമേരിക്കന്‍ ഡോളര്‍ പുറത്ത് വരുന്നത് 1928 ലാണ്. ഒരു വശത്ത് ജോര്‍ജ് വാഷിംഗ്ടണും മറുവശത്ത് സ്വാതന്ത്ര്യപ്രതിമയുമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് മുകളിലായി എഴുതിച്ചേര്‍ത്തിരിക്കുന്ന വാചകം, 'In God we trust' എന്നാണ്. ആ വിശ്വാസമാണ് അമേരിക്കന്‍ ജനതയെ ഉറപ്പിച്ച് നിര്‍ത്തിയതും പണിതുയര്‍ത്തിയതും. എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്ന് ദൈവവിശ്വാസത്തിന്റെ നാരായവേരുകള്‍ അടര്‍ന്ന് നീങ്ങുന്നതായി നാം മനസിലാക്കുന്നു. ദൈവവിശ്വാസത്തെ ധിക്കരിച്ച് സംസാരിക്കുന്നതാണ് ആധുനിക തലമുറയുടെ ലേറ്റസ്റ്റ് ഫാഷന്‍. രാജ്യസഭാസമ്മേളനങ്ങളില്‍ രാഷ്ട്ര നേതാക്കള്‍ ദൈവനാമത്തില്‍ പ്രഭാഷണങ്ങള്‍ ഉപസംഹരിച്ചിരുന്ന പതിവ് അവസാനിപ്പിക്കാനുള്ള നീക്കവും ഇപ്പോള്‍ അവിടെ തകൃതിയായി നടക്കുന്നു. അതോടൊപ്പം ക്രൈസ്തവസഭ ശക്തമായി എതിര്‍ത്ത് പോരുന്ന അബോര്‍ഷന്‍, സ്വവര്‍ഗവിവാഹം ഇവയ്‌ക്കൊക്കെയും പച്ചക്കൊടി കാട്ടാനുള്ള നീക്കവും രാജ്യത്തുടനീളം വ്യാപകമാകുന്നു. മിക്കവാറും സ്റ്റേറ്റുകള്‍ ഇതിനൊക്കെയും അനുവാദം നല്‍കിക്കഴിഞ്ഞു. സ്രഷ്ടാവിനെ തള്ളിപ്പറയുന്ന സൃഷ്ടിയുടെ വാക്കുകളിലെ ഭോഷത്തമോര്‍ത്ത് ദൈവമപ്പോള്‍ ഊറിച്ചിരിക്കുന്നുണ്ടാകും.

ആധുനിക ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ശാസ്ത്രപഠനങ്ങളായിരുന്നു കേംബ്രിഡ്ജ് സര്‍വകലാശാല പ്രഫസറായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്ങ് നടത്തിയത്. ഇരുപത്തിയൊന്നാം വയസില്‍ ശരീരം തളര്‍ന്നുപോയ വ്യക്തിയാണ് ഹോക്കിങ്ങ്. 'അമിയോട്രോഫിക് ലേറ്റല്‍ സ്‌കെലോസിസ്' എന്ന നാഡീവ്യൂഹത്തിന്റെ രോഗവുമായി ബന്ധപ്പെട്ടായിരുന്നു തളര്‍ച്ച. രണ്ടോ മൂന്നോ വര്‍ഷം ജീവിച്ചാല്‍ ഭാഗ്യമെന്ന് മെഡിക്കല്‍ സയന്‍സ് വിധിയെഴുതിയ വ്യക്തിയാണദ്ദേഹം. എന്നാല്‍ തന്റെ ഇച്ഛാശക്തികൊണ്ടും ദീര്‍ഘവീക്ഷണം കൊണ്ടും മികവുറ്റ ശാസ്ത്രജ്ഞനായി അദ്ദേഹം ഉയര്‍ത്തുവന്നു. 

''സൃഷ്ടിയെ വിശ്വാസാടിസ്ഥാനത്തില്‍ കാണുന്നതും ശാസ്ത്രീയമായി ദര്‍ശിക്കുന്നതും തമ്മില്‍ വൈരുദ്ധ്യമില്ല.'' 2008 ഒക്‌ടോബറില്‍ വത്തിക്കാനില്‍ നടന്ന ശാസ്ത്ര- മത സംവാദസമ്മേളനത്തില്‍ ഹോക്കിങ് തന്റെ വിശ്വാസപ്രമാണം ഏറ്റ് ചൊല്ലി. സമ്മേളനത്തിനുശേഷം ബനഡിക്ട് മാര്‍പാപ്പയും ഹോക്കിങും പരസ്പരം ആശംസകളര്‍പ്പിച്ചു. പിരിയുമ്പോള്‍ പാപ്പാ, ഹോക്കിങിന് വേണ്ടി പ്രാര്‍ത്ഥിക്കാനും മറന്നില്ല. 
എന്നാല്‍, സമ്പത്തും പ്രശസ്തിയും പതിന്മടങ്ങ് വര്‍ദ്ധിച്ചപ്പോള്‍ അദ്ദേഹം തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കാന്‍ തയ്യാറായി. കഴിഞ്ഞവര്‍ഷം രചിച്ച 'ദ ഗ്രാന്റ് ഡിസൈന്‍' എന്ന ഗ്രന്ഥത്തില്‍ പ്രപഞ്ചോല്‍പ്പത്തിക്ക് ഒരു സ്രഷ്ടാവിന്റെ ആവശ്യമില്ലെന്നാണ് ഹോക്കിങ്ങ് കുറിച്ചത്. പ്രപഞ്ചത്തിന്റെ സൃഷ്ടികര്‍ത്താവ് ദൈവമല്ലെന്ന് മതനിഷേധികളെ തൃപ്തിപ്പെടുത്താനായി ഹോക്കിങ് വെളിപ്പെടുത്തി. ഹോക്കിങ്ങ് സമ്പത്തിന്റെ കലവറകള്‍ക്കായി വിശ്വാസത്തിന്റെ ബലവത്തായ ധാന്യപ്പുരകള്‍ പൊളിച്ച് കളയുമ്പോഴെല്ലാം ദൈവം അദ്ദേഹത്തിന്റെ ഭോഷത്തമോര്‍ത്ത് ചിരിക്കുന്നുണ്ടെന്ന് തീര്‍ച്ച. 
2007 ഏപ്രില്‍ 17 ന് കൊറിയന്‍ വംശജനായ ചോ സ്യൂങ്ങ് ഹൂയ് എന്ന 23 കാരന്‍ വിര്‍ജീനിയാ യൂണിവേഴ്‌സിറ്റിയില്‍ കടന്നുകയറിയത് നാം മറക്കാനിടയില്ല. സഹപാഠികളെയും അധ്യാപകരെയും ഉള്‍പ്പെടെ 30 പേരെ വെടിവെച്ച് വീഴ്ത്തിയശേഷം സ്വയം വെടിവച്ച് അയാളും മരണത്തെ പുല്‍കി. ലോകമെങ്ങുമുള്ള മാധ്യമങ്ങള്‍ ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. എട്ട് പേജുള്ള ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കിയതിന് ശേഷമായിരുന്നു ചോയുടെ ഈ പ്രകടനം. ദൈവത്തെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ ജനിച്ച നാള്‍ മുതല്‍ ആരും അയാളോട് സംസാരിച്ചിരുന്നില്ല. 

വിര്‍ജീനിയാ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ പകര്‍ന്ന് കൊടുത്ത ശാസ്ത്രപാഠങ്ങളെല്ലാം ദൈവത്തെക്കൂടാതെ എത്ര കാലം മനുഷ്യന് ജീവിക്കാന്‍ കഴിയുമെന്നായിരുന്നു. ദൈവ നിഷേധത്തിന്റെ പാഠങ്ങളില്‍ മനസ് പൂണ്ടുപോയ ആ ചെറുപ്പക്കാരന്റെ ആത്മഹത്യാക്കുറിപ്പിലെ ഏറ്റവും പ്രധാന പ്രതിപാദ്യം, 'നിങ്ങളാണ്, നിങ്ങള്‍ മാത്രമാണ് എന്നെക്കൊണ്ടിത് ചെയ്യിച്ചത്...'' എന്നായിരുന്നു. 
റീഡേഴ്‌സ് ഡൈജസ്റ്റില്‍ 1980 നവംബറില്‍ പ്രസിദ്ധീകരിച്ച അനുഭവം കൂടി ശ്രദ്ധിക്കുക. 81 വയസുകാരനായ ജോവ്‌സ്‌ക്കിന്നറുടെ ബര്‍ത്ത് ഡേ ആഘോഷത്തെക്കുറിച്ചാണത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സ്‌നേഹിതരുമെല്ലാം ആ ചടങ്ങിനെത്തിയിരുന്നു. അതീവ ആഹ്ലാദത്തോടെ സ്‌നേഹിതരോട് ഇടപെടുന്ന അദ്ദേഹത്തിന്റെ ആനന്ദത്തിന്റെ രഹസ്യത്തെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. എല്ലാവരും അതു തന്നെ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.

''ദൈവം തിരികെ നല്‍കിയ ജീവിതമാണ് എന്റേത്.'' അത് പറഞ്ഞിട്ടദ്ദേഹം പോക്കറ്റില്‍ നിന്നും രണ്ട് നാണയത്തുട്ടുകളെടുത്ത് മേശപ്പുറത്ത് നിരത്തി. അതിലൊന്ന് വളഞ്ഞിരിക്കുന്നത് കാട്ടി അദ്ദേഹം തുടര്‍ന്നു. ''അന്ന് ഞാന്‍ വിയറ്റ്‌നാമില്‍ ഒരു പട്ടാളക്കാരനായിരുന്നു. അതിശക്തമായ യുദ്ധം നടക്കുന്ന സമയം. ശത്രു സൈന്യത്തില്‍ നിന്നുള്ള വെടിയുണ്ടകളേറ്റ് എന്നൊടൊപ്പം ധാരാളം പേര്‍ മാരകമായി മുറിവേറ്റ് നിലത്ത് വീണു. അവരെല്ലാവരും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മരിച്ചു. മുറിവേറ്റ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട എന്നോട് ഡോക്ടര്‍ പറഞ്ഞത്, ''നിങ്ങള്‍ രക്ഷപെട്ടത് മഹാത്ഭുതമായിരിക്കുന്നു എന്നാണ്. കാരണം, ബുള്ളറ്റ് എന്റെ മാംസം തുളച്ച് കയറിയിരുന്നു. എന്നാല്‍ തുടയെല്ലില്‍ പ്രവേശിക്കാതിരുന്നത് എന്റെ പാന്റ്‌സിലെ പോക്കറ്റില്‍ ഉണ്ടായിരുന്ന നാണയത്തുട്ടുകള്‍ മൂലമാണ്...''

''അന്ന് ഡോക്ടര്‍ എടുത്തുതന്ന വളഞ്ഞ നാണയമാണിത്.'' മേശപ്പുറത്തിരുന്ന നാണയം ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു.''ഇത് ദൈവം എനിക്ക് തന്ന ബോണസ് ജീവിതമാണ്. നന്ദിചൊല്ലി തീര്‍ക്കേണ്ട ജീവിതം. ഇത് തിരിച്ചറിയുന്ന ഞാനെങ്ങനെ സന്തോഷിക്കാതിരിക്കും? ഞാനെങ്ങനെ പ്രാര്‍ത്ഥിക്കാതിരിക്കും?'' 

ദൈവത്തെ നിഷേധിച്ച് സ്വന്തം വിജയത്തില്‍ മനം മറക്കുന്നവര്‍ ചോ യെപ്പോലെ ശൂന്യത മാത്രമാണ് സമ്പാദിക്കുന്നത്. എന്നാല്‍ ദൈവം നല്‍കുന്നത് ബോണസ് ജീവിതമാണെന്ന് ബോധ്യപ്പെടുന്നവര്‍ ജോവ്‌സ്‌ക്കിന്നറെപ്പോലെ എന്നും സന്തുഷ്ടരായിരിക്കും. അവര്‍ ദൈവഹിതാനുസരണം ജീവിതത്തെ ക്രമീകരിക്കും. 

ദൈവത്തിന്റെ അനന്തകാരുണ്യത്തിന്റെ ശക്തിയും വലുപ്പവും അടുത്തറിയാന്‍ മഹാമേരുക്കളിലേക്കോ കുരിശിലെ നിണം വീണിടത്തേക്കോ ഇനി യാത്രയാകേണ്ടതില്ല. നിന്റെ ജീവിതത്തിലേക്കും പ്രപഞ്ചത്തിലേക്കും കണ്ണോടിച്ചാല്‍ മാത്രം മതി. മനുഷ്യശരീരത്തിന്റെ നിര്‍മ്മാണ വൈദഗ്ദ്യത്തിന്റെ ശില്പി ദൈവമാണെന്ന് അപ്പോള്‍ ആര്‍ക്കും വ്യക്തമാകും. മനുഷ്യശരീരത്തിലെ മൊത്തം രക്തക്കുഴലുകള്‍ നീട്ടിവെച്ചാല്‍ 12 ലക്ഷം കിലോമീറ്റര്‍ നീളമുണ്ടായിരിക്കുമെന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടതാണ്. രണ്ടായിരം ഗ്യാലന്‍ രക്തമാണ് രക്ത ധമനികളിലൂടെയും ഞരമ്പുകളിലൂടെയും പ്രവഹിച്ചുകൊണ്ടിരിക്കുന്നത്. ഇഷ്ടികകളേക്കാള്‍ മുപ്പതിരട്ടി ഭാരം വഹിക്കാന്‍ കഴിവുണ്ട് മനുഷ്യന്‍ നിസാരമായി കാണുന്ന എല്ലുകള്‍ക്കും പല്ലുകള്‍ക്കും. ഒരാള്‍ മിനിട്ടില്‍ ആറ് ലിറ്റര്‍ വായു വലിച്ചെടുക്കുന്നു. അതേസമയത്തിനുള്ളില്‍250 മി.ഓക്‌സിജന്‍ ഉള്ളിലാക്കാനും 200 മി. കാര്‍ബണ്‍ പുറന്തള്ളാനും കഴിയുന്നു. ഒരാള്‍ ദിവസവും 25920 തവണ ശ്വാസോഛ്വാസം ചെയ്യുന്നു. 17,000തരത്തിലുളള വര്‍ണ്ണങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ മനസിലാക്കാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കഴിയുമ്പോള്‍ ആറായിരം ഗ്യാലന്‍ ഉമിനീര്‍ ഒരാള്‍ ഉല്പാദിപ്പിക്കുന്നു. ഇനി പറയൂ, ദൈവത്തിന്റെ മഹാത്ഭുതത്തിന്റെ കലവറയായ മനുഷ്യശരീരത്തെക്കുറിച്ച് മാത്രം ധ്യാനിക്കുന്ന ഒരാള്‍ക്ക് ആയുസുള്ള കാലം ദൈവത്തെ നിഷേധിക്കാനാവുമോ? 

'ഗുരുത്വാകര്‍ഷണ തത്വം' പ്രപഞ്ച നിയന്താവിന്റെ അദൃശ്യകരങ്ങളില്‍ ആശ്രയിക്കാനാണ് ന്യൂട്ടനെന്ന അതുല്യപ്രതിഭയെ പ്രേരിപ്പിച്ചത്. വിശുദ്ധ ഗ്രന്ഥത്തിലെ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ ആഴമളക്കാനാണ് വിശ്വപ്രസിദ്ധ ശാസ്ത്രജ്ഞന്‍ ലൂയി പാസ്റ്റര്‍ തന്റെ ജീവിതത്തില്‍ അധിക സമയവും നീക്കിവെച്ചത്. മരണനേരത്തുപോലും ജപമണികളെ ചുംബിച്ച് അന്ത്യയാത്രയായ വ്യക്തിയാണ് റേഡിയോ കണ്ടുപിടിച്ച മാര്‍ക്കോണി. 
ഇതുപോലെ പതിനായിരക്കണക്കിന് അതുല്യ പ്രതിഭകളെ നമുക്ക് ചരിത്രത്തിലുടനീളം കാണാം. അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും ശാസ്ത്രത്തെയും മതത്തെയും തമ്മില്‍ കൂട്ടിയിണക്കുന്നതായിരുന്നു; ദൈവചിന്തകളിലേക്ക് മനസിനെ നയിക്കുന്നതായിരുന്നു. ശാസ്ത്രത്തിന്റെ പുത്തന്‍ സിദ്ധാന്തങ്ങളിലും കമ്പ്യൂട്ടറുകളുടെ മായിക ലോകത്തും വിഹരിക്കുന്നവര്‍ അതുകൊണ്ടു തന്നെ ദൈവത്തെ മറന്നുള്ള വിശ്വാസപ്രമാണങ്ങളിലേക്ക് യാതൊരുകാരണവശാലും തിരിയരുത്. സ്വന്തം സാധ്യതകളില്‍ മാത്രം മിഴിയൂന്നുന്നവരാണ് ബാബേല്‍ ഗോപുരങ്ങളും ധാന്യപ്പുരകളും കെട്ടിയുയര്‍ത്തുന്നത്. ദൈവത്തെ മറന്നുള്ള മനുഷ്യന്റെ പ്രവര്‍ത്തനം കണ്ട് അപ്പോള്‍ ദൈവം ചിരിക്കുന്നുണ്ടാകും.


Written by  ചീഫ്‌ എഡിറ്റര്‍ (Shalom)

Sunday, July 1, 2012

വിശുദ്ധ: തോമാശ്ലിഹ

വിശുദ്ധ: തോമാശ്ലിഹ 




ÏÖáÕßæa ÉdLIí ¥MØíçÄÞÜXÎÞøßW ²øÞ{ÞÏßøáKá Õß. çÄÞÎÞÖïàÙÞ. ÏâÆÞØí ÆßÆßçÎÞØí çÄÞÎØí ®KÞÏßøáKá ¥çgÙJßæa ÎáÝáÕX çÉøí. 'çÏÖáÕßæa ©ìV¼í¼ØbÜÈÞÏ Öß×cX" ®KÞÃí çÄÞÎÞÖïàÙÞ ¥ùßÏæM¿áKÄí. çÄÞÎÞ ®Õßæ¿ÏÞÃí ¼Èß,æÄKí ÕcµíÄÎÞÏ ¥ùßÕßÜï. ²øá ¦ÖÞøßÉÃßAÞøÈÞÏßøáKá çÄÞÎÞ ®Ká µøáÄæM¿áKá.
ææÌÌß{ᑚ ¦Æc ÎâKá ØáÕßçÖ×B{ßW çÏÖáÕßæa Öß×cXÎÞøáæ¿ ÉGßµÏßW çÄÞÎØßæa çÉøá¢ ©Ií ®KæÄÞÝß,ÞW çÄÞÎÞÖïàÙÞæÏMxß ¥ÇßµæÎÞKᢠÉùÏáKßÜï. ¥çÄØÎÏ¢, çÏÞÙKÞæa ØáÕßçÖ×JßW ¥çgÙæJMxß ¯ùÏáIí ÄÞÈá¢. 

©ÏßVæJÝáçKx çÏÖá Öß×cXÎÞVAí dÉÄcfæMGçMÞZ ¥Õßæ¿ çÄÞÎØí ©IÞÏßøáKßÜï. ÉßKà¿í ¥çgÙ¢ ÕKçMÞZ Îxí Öß×cXÎÞV çÏÖá ÕK µÞøc¢ ÉùEá. ®KÞW çÄÞÎØí §Äá ÕßÖbØß,ßÜï. ''¥Õæa ææµµ{ßW ¦ÃßMÝáÄá µÞÃáµÏᢠ¦ ¦ÃßMÝáÄßW ÕßøW §¿áµÏᢠ¥Õæa ÕßÜÞMáùJí ææµÏß¿áµÏᢠæºÏíÄßGÜïÞæÄ ¾ÞX ÕßÖbØßAáµÏßÜï"" ®KÞÃí çÄÞÎØí ÉùÏáKÄí. ÆßÕØBZAáUßW çÏÖá ÕàIᢠÖß×cXÎÞVAá dÉÄcfæMGá. çÏÖá çÄÞÎÞçÏÞ¿í ÉùEá. ''Èßæa ÕßøW §Õßæ¿ æµÞIáÕøßµ, ®æa ææµµZ^ µÞÃáµ, Èßæa ææµÈßGà ®æa ÕßÜÞMáùJí §¿áµ. ¥ÕßÖbÞØßÏÞµÞæÄ ÕßÖbÞØßÏÞÏßøßAáµ."" (çÏÞÙKÞX 20,28) §Äá çµGí æÄ{ßÕáµZ ÉøßçÖÞÇßAÞæÄ, çÄÞÎØí '®æa µVJÞçÕ, ®æa ææÆÕçÎ" ®Ká Õß{ß,í Äæa ÕßÖbÞØ¢ ¯xáÉùÏáKÄÞÏß ØáÕßçÖ×JßW µÞÃÞ¢. 

§LcæÏ µâ¿ÞæÄ ÉÞÜØíÄàÈ, çÉV×cÞ, çÎÆßÏ Äá¿BßÏ Øí@ÜB{ßÜᢠçÄÞÎÞÖïàÙÞ çdÉ×ßÄdÉÕVJÈ¢ È¿JßÏÄÞÏß ÕßÖbØßAæM¿áKá. 'çÄÞÎÞÏáæ¿ ȿɿߵZ" ®K ¥dÉÞÎÞÃßµ d·sJßÜÞÃí ¥çgÙJßæa çdÉ×ßÄdÉÕVJÈJßæa µ@ ÉùÏáKÄí. §LcÏßçÜAí çÉÞµÃæÎKí çÏÖá ²øá ÆVÖÈJßW çÄÞÎÞçÏÞ¿í ¦ÕÖcæMGáæÕCßÜᢠ¥çgÙ¢ ¥ÄßÈá ÄÞÄíÉøcæÎ¿áJßæÜïKí §ì ÉáØíµJßW µÞÃÞ¢. ''¥Õßæ¿ÏáUÕV µÞGáÎã·Bæ{çMÞæÜ ÖµíÄøá¢ ææÆÕպȢ µ¿AÞÈÞÕÞJÕßÇ¢ ¥Õøáæ¿ ÙãÆÏ¢ µÀßÈÕáÎÞÃí"" ®K çÄÞÎ ÉùEá. çÏÖá ¥ÕçÈÞ¿í ÉùEá. ''¾ÞX ÈßçKÞ¿í µâæ¿ ÏáIÞÕá¢. Èà ææÇøcÉâVÕ¢ çÉÞµáµ. ®æa µãÉÏßÜÞdÖÏßAáµ."" ÏÙâÆøÞÏ µ,Õ¿AÞ çøÞæ¿ÞM¢ ¥BæÈ çÄÞÎÞÖïàÙÞ §LcÏßæÜJß. 

®.Áß. 52 ÈÕ¢ÌV 21_Þ¢ ÄàÏÄß çÄÞÎÖïàÙÞ æµÞ¿áBÜïâøßæÜJß. çµø{JßW ÈßøÕÇß çÉæø ¥çgÙ¢ dµßØíÄáÕßæa ¥ÈáÏÞÏßµ{ÞAß ÎÞxß. ¥çgÙ¢ §Õßæ¿ dÉÕVJß, ¥ÆíÍáÄdÉÕVJßµæ{MxßÏáU µ@µZ ²øá ÕÜßÏ ÉáØíµæÎÝáÄÞÈáUÄßæÈAÞZ ¥ÇßµÎáIí. çµø{JßW æµÞ¿áBÜïâV, ÉÞÜÏâV, çµÞA΢·Ü¢, ÉùÕâV, ÈßøÃ¢, æµÞÜï¢, ÈßÜÏíAW ®KßÕß¿Bß{ßÜÞÏß ¯Ýá çÆÕÞÜÏBZ çÄÞÎÖïàÙÞ Øí@ÞÉß,á. ºßKÎÜÏßW ²øá ·áÙÏßW Õ,í ¥çgÙ¢ µáçJxí ÎøßAáµÏÞÏßøáKáæÕKÞÃí ÎÞVçJÞÎÞ dµßØíÄcÞÈßµZ ÕßÖbØßAáKÄí.



dÉÞVÅÈ: 
ÕßÖáiÈÞÏ çÄÞÎÞÖïàÙÞæÏ, ¾BZAáçÕIß dÉÞV@ßAÃçÎ...§øá{ßW µÝßEßøáK ¾BZAí çÏÖá ®K æÕ{ß,æJ ɵVKáÄKÕçÈ....¾B{áæ¿ ÎøÃ¢ Õæø ¾BZAá ÄáÃÏÞÏßøßAÃçÎ..'ÈNáAᢠ¥ÕçÈÞ¿á µâæ¿ çÉÞÏß ÎøßAÞ¢" ®Ká Îxá Öß×cXÎÞçøÞ¿í ÉùE ¥çBÏíAí çÏÖáÕßçÈÞ¿áU ØíçÈÙ¢ ®dÄ ÕÜáÄÞÏßøáKá. Èß×íµ{CÎÞÏß dÉÄßËÜ¢ dÉÄàfßAÞæÄ ææÆÕæJ ØíçÈÙßAáÕÞX ®æKÏᢠÉÀßMßAÃçÎ..
¦çÎX

കേരള മിഷനറിമാര്‍

വിശുദ്ധ തോമാശ്ലീഹായാല്‍ സ്ഥാപിതമായ നമ്മുടെ പുരാതന സഭ മുമ്പത്തെക്കാളുപരി ഇന്ന് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഒരു ചെറിയ പ്രദേശത്ത് ഒതുങ്ങിക്കൂടിയിരുന്ന ഈ സഭയുടെ മക്കള്‍ ഭാരതത്തില്‍ മാത്രമല്ല, യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലും ഓഷ്യാനിയായിലുമെല്ലാം ഇന്ന് മിഷന്‍ പ്രവര്‍ത്തനത്തില്‍ വ്യാപൃതരാണ്. ഒരു കാലത്ത് വിദേശ മിഷനറിമാര്‍ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ നാട്ടില്‍ വന്നിരുന്നെങ്കില്‍, ഇന്ന്അന്യരാജ്യക്കാരായ മെത്രാന്മാര്‍ സഹായത്തിനായി കേരള സുറിയാനി സഭയിലേക്കാണ് തിരിയുന്നത്. പാലാ രൂപതയില്‍ നിന്നുതന്നെയുള്ള വൈദികരും സന്യസ്തരും ഇന്ന് ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്വിറ്റ്‌സര്‍ലണ്ട്, ആസ്ത്രിയ, ഇംഗ്ലണ്ട്, അമേരിക്ക, കാനഡ, ബ്രസീല്‍, കൊളംബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ആസ്‌ത്രേലിയാ തുടങ്ങിയ രാജ്യങ്ങളിലെല്ലാം മിഷന്‍ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു.
ഭാരതം മുഴുവനിലും ക്രിസ്തുസന്ദേശം എത്തിക്കുക തങ്ങളുടെ ദൗത്യമാണെന്നുള്ള ബോധ്യം സീറോ മലബാര്‍ സഭാംഗങ്ങള്‍ക്ക് എന്നുമുണ്ടായിരുന്നു. അതിനുവേണ്ടി എന്തു ത്യാഗം സഹിക്കുന്നതിനും എവിടംവരെ പോകുന്നതിനും അവര്‍ സന്നദ്ധരുമായിരുന്നു. പക്ഷേ, വിദേശ മെത്രാന്മാരാല്‍ ഭരിക്കപ്പെട്ടിരുന്ന അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങളോ പ്രോത്സാഹനമോ ലഭിക്കാത്തതിനാല്‍ എങ്ങനെയാണ് മുന്നോട്ട് പോകേണ്ടതെന്ന് അവര്‍ക്ക് അറിവില്ലായിരുന്നു എന്നുമാത്രം.

വിദേശ മിഷനറിമാര്‍ക്ക് ഭാരതത്തില്‍ വന്ന് മിഷന്‍ പ്രവര്‍ത്തനം നടത്തുക എക്കാലവും സാധ്യമാകയില്ല എന്ന് മുന്‍കൂട്ടി കണ്ട മാര്‍പാപ്പയാണ് ലെയോ പതിമൂന്നാമന്‍. ഇന്ത്യ, ബര്‍മ, സിലോണ്‍ (ശ്രീലങ്ക) എന്നീ മൂന്നു രാജ്യങ്ങള്‍ക്കുവേണ്ടി 1893 ല്‍ സിലോണിലെ കാങ്ങിയില്‍ ആരംഭിച്ച പേപ്പല്‍ സെമിനാരിയുടെ ഉദ്ഘാടനവേളയില്‍ ലെയോ മാര്‍പാപ്പ അയച്ച സന്ദേശത്തില്‍ നല്‍കിയ ആഹ്വാനം ചിന്തോദ്ദീപകമായിരുന്നു: ''ഭാരതമേ, നിന്റെ രക്ഷ നിന്റെ സന്താനങ്ങളില്‍.'' ഇന്ത്യന്‍ സഭ ഉണര്‍ന്നെഴുന്നേറ്റില്ലെങ്കില്‍ വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്നുള്ള മുന്നറിയിപ്പായിരുന്നു അത്.

വര്‍ഷങ്ങള്‍ക്കുശേഷം 1930 ല്‍ ഫ്രഞ്ചുകാരനും വിശാഖപട്ടണം രൂപതാധ്യക്ഷനുമായിരുന്ന റോസിലോണ്‍ മെത്രാന്‍, തീക്ഷ്ണമതികളായ വൈദികരും സന്യാസിനികളുമുണ്ടെങ്കില്‍ മാത്രമേ അവിടെ പ്രേഷിതപ്രവര്‍ത്തനം സാധ്യമാകൂ എന്ന് ബോധ്യപ്പെട്ടപ്പോള്‍, കേരളത്തിലേക്കാണ് ഉറ്റുനോക്കിയത്. അവസരം കിട്ടാഞ്ഞതിനാല്‍ മിഷന്‍ രംഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ നിര്‍വാഹമില്ലാതെ കേരളസഭ ഇവിടെ ഒതുങ്ങിക്കൂടിയിരുന്ന കാലമായിരുന്നു അത്. ഒരു വാതില്‍ തുറന്നു കിട്ടിയതോടെ പ്രേഷിതരംഗം ഊര്‍ജസ്വലമായി. ക്രമേണ ഓരോരുത്തര്‍ മിഷന്‍ രംഗങ്ങളെ ലക്ഷ്യമാക്കി യാത്രയാകാന്‍ തുടങ്ങി.

ആരുടെയും പ്രത്യേക പ്രേരണയോ പ്രോത്സാഹനമോ കൂടാതെതന്നെ മിഷന്‍ രംഗങ്ങളിലേക്ക് പുറപ്പെട്ട രണ്ടു മിഷനറിമാരാണ് ഫാ. മാത്യു കട്ടക്കയവും ഫാ. കുരുവിള പേരേക്കാട്ടും.
ഫാ. മാത്യു കട്ടക്കയം

സീറോ മലബാര്‍ സഭയില്‍നിന്ന് കേരളത്തിനു പുറത്ത് പ്രേഷിതപ്രവര്‍ത്തനത്തിനു പോയ കട്ടക്കയത്ത് മാത്യു അച്ചന്‍ മറ്റെല്ലാവരുടെയും മുമ്പനാണെന്നു പറയാം. 1765 ല്‍ പാലായില്‍ ജനിച്ച മാത്യു അച്ചന്‍, കുമരകത്ത് തന്റെ കുടുംബത്തില്‍പ്പെട്ട അബ്രാഹം മല്പാനച്ചന്റെ കൂടെ താമസിച്ച് വൈദികപഠനം പൂര്‍ത്തിയാക്കി. 1791 ല്‍ ഗുരുപ്പട്ടം സ്വീകരിച്ച അദ്ദേഹം പാലാ വലിയ പള്ളിയില്‍ പ്രഥമബലിയര്‍പ്പിച്ചു.
ചുരുങ്ങിയ കാലത്തേക്ക് സ്വന്തം ഇടവകയില്‍ സേവനം അനുഷ്ഠിച്ചതിനുശേഷം മിഷന്‍ വേലക്കായി തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു. അവിടെ ദീര്‍ഘകാലം താമസിക്കുകയും പല പള്ളികളിലും വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. തമിഴില്‍ അഗാധമായ ജ്ഞാനം സമ്പാദിച്ച അച്ചന്‍ ആ ഭാഷ സംസാരിക്കുന്നതു കേട്ടാല്‍ അദ്ദേഹം ജന്മനാ തമിഴ്‌നാട്ടുകാരനാണെന്ന് ആരും പറയുമായിരുന്നു. ജനങ്ങളുടെയും മേലധ്യക്ഷന്മാരുടെയും പ്രീതിക്കും ബഹുമാനത്തിനും പാത്രീഭൂതനായ കട്ടക്കയത്തിലച്ചന്‍ 1838 ല്‍ പാലായിലേക്ക് മടങ്ങിപ്പോന്നു. 1847ല്‍ 82-ാം വയസില്‍ ഫാ. മാത്യു നിര്യാതനായി.

ഫാ. കുരുവിള പേരേക്കാട്ട് എസ്.ജെ.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പോലും സീറോ മലബാര്‍ സഭയ്ക്ക് കേരളത്തിനു വെളിയില്‍ പ്രേഷിത പ്രവര്‍ത്തനം സാധ്യമായിരുന്നില്ല. സഭയുടെ പ്രവര്‍ത്തനരംഗം വടക്ക് ഭാരതപ്പുഴയും തെക്ക് പമ്പാനദിയും എന്ന് പരിമിതപ്പെടുത്തിയിരുന്നതാണ് അതിനു കാരണം. ഈ അതിര്‍ത്തിക്ക് വെളിയിലുള്ളവരോട് സുവിശേഷം പ്രസംഗിക്കണമെങ്കില്‍ ജനിച്ചു വളര്‍ന്ന മാതൃറീത്ത് ഉപേക്ഷിച്ച് ലത്തീന്‍ റീത്ത് സ്വീകരിക്കണമെന്നായിരുന്നു നിബന്ധന. വിദേശങ്ങളില്‍ നിന്നുവന്ന സന്യാസസഭകളില്‍ പ്രവേശനം ലഭിക്കുന്നതിനും ഈ കടമ്പ കടക്കേണ്ടിയിരുന്നു. തികച്ചും നിര്‍ഭാഗ്യകരമായ ഈ സാഹചര്യത്തില്‍ തങ്ങളുടെ മക്കളെ മിഷനു പറഞ്ഞുവിടാന്‍ മാതാപിതാക്കള്‍ വിമുഖത പ്രദര്‍ശിപ്പിച്ചെങ്കില്‍ അതിനവരെ കുറ്റം പറയാനാകുമോ? എങ്കിലും മാതാപിതാക്കളുടെ അനുവാദം കൂടാതെ തന്നെ ഭരണങ്ങാനംകാരനായ ഒരു യുവാവ് മിഷന്‍രംഗത്തേക്ക് യാത്രയായി. അദ്ദേഹമാണ് പേരേക്കാട്ട് കുരുവിളയച്ചന്‍.

1888 ഒക്‌ടോബറില്‍ ജനിച്ച കുരുവിള മാന്നാനത്ത് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയശേഷം തൃശിനാപ്പള്ളി സെന്റ് തോമസ് കോളജില്‍ ചേര്‍ന്നു. അവിടുത്തെ ഈശോസഭാ വൈദികരുടെ മാതൃക കണ്ടിട്ടായിരിക്കാം ഒരു മിഷനറി വൈദികനാകാന്‍ തീരുമാനമെടുത്തുകൊണ്ടാണ് അദ്ദേഹം വീട്ടില്‍ മടങ്ങിയെത്തിയത്. വീട്ടില്‍നിന്ന് അനുവാദം കിട്ടുക അസാധ്യമെന്നു മനസിലാക്കിയപ്പോള്‍ ആ യുവാവ് ഒളിച്ചോടിപ്പോകാന്‍ നിശ്ചയിച്ചു. അദ്ദേഹം മാതാപിതാക്കള്‍ക്ക് ഒരു കത്തെഴുതി. ഈശോയ്ക്കുവേണ്ടി ഒരു മിഷനറിയാകാന്‍ താന്‍ പോവുകയാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും അറിയിച്ചുകൊണ്ടുള്ള കത്ത് പിതാവിന്റെ മുറിയിലിട്ടശേഷം അദ്ദേഹം യാത്രയായി.

1906 ലായിരുന്നു ഈ പുറപ്പാട്. ഈശോസഭയില്‍ ചേര്‍ന്ന അദ്ദേഹം 1922ജൂലൈയില്‍ വൈദികപട്ടം സ്വീകരിച്ചു. മധുര മിഷനില്‍ 44 വര്‍ഷത്തോളം സുവിശേഷവേല ചെയ്ത ഫാ. കുരുവിള ഏഴായിരത്തോളം ആളുകളെ സ്‌നാനപ്പെടുത്തി. മിഷനറിമാരുടെ മുന്നോടിയായ ഫാ. പേരേക്കാട്ട് 1964 ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

മോണ്‍. ജേക്കബ് വെള്ളരിങ്ങാട്ട്
നൂറുകണക്കിന് യുവാക്കളെ പ്രേഷിത പ്രബുദ്ധരാക്കി വിവിധ മിഷനുകളിലേക്ക് നയിച്ച വലിയ ഒരു മിഷനറിയാണ് വെള്ളരിങ്ങാട്ട് ജേക്കബ് അച്ചന്‍. മിഷന് പോകാത്ത മിഷനറി എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.
പാലാ ളാലം പുത്തന്‍പള്ളി ഇടവകക്കാരനായ യാക്കോബച്ചന്‍ 1923 ല്‍ വൈദികനായി. ചങ്ങനാശേരി രൂപതയുടേതായി അക്കാലത്ത് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്ന മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടറായി നിയമിതനായ അച്ചന്‍ കുട്ടികളെ പ്രേഷിത പ്രബുദ്ധരാക്കാന്‍ ഏറെ സ്വാധീനം ചെലുത്തുകയുണ്ടായി. വിശാഖപട്ടണം മിഷനിലേക്ക് പോയ ആദ്യകാല മിഷനറിമാരായ ഫാ. ജോര്‍ജ് വയലില്‍, ഫാ. ഫിലിപ്പ് കുടക്കച്ചിറ, മിഷന്‍ലീഗ് സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പില്‍ തുടങ്ങിയവര്‍ വെള്ളരിങ്ങാട്ടച്ചന്റെ ശിഷ്യഗണത്തില്‍പ്പെട്ടവരാണ്.

വെള്ളരിങ്ങാട്ടച്ചന്‍ 'മിഷന്‍ഹോം' ആരംഭിച്ചത് തിരുവല്ലായിലായിരുന്നു. മിഷനു പോകാന്‍ തല്പരരായ യുവജനങ്ങളെ സ്വീകരിച്ച് മിഷനുകളെപ്പറ്റിയുള്ള അറിവും വൈദിക വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പ്രാഥമിക പരിശീലനവും നല്‍കി കേരളത്തിനു വെളിയിലുള്ള വിവിധ രൂപതകളിലേക്കും സന്യാസ സഭകളിലേക്കും അയക്കുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. മിഷന്‍നാടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പോലും പരിശീലനത്തിനായി മിഷന്‍ ഹോമില്‍ എത്തിയിരുന്നു. വിശാഖപട്ടണം അതിരൂപതയുടെ ഇപ്പോഴത്തെ ആര്‍ച്ച് ബിഷപ് മോസ്റ്റ് റവ. മരിയദാസ് എം.എസ്.എഫ്.എസ് പാലാ മിഷന്‍ ഹോമിലെ ഒരു പൂര്‍വവിദ്യാര്‍ത്ഥി ആയിരുന്നു. 1950 മുതല്‍ മിഷന്‍ ഹോം പാലായിലാണ് പ്രവര്‍ത്തിച്ചുപോന്നത്. നൂറുകണക്കിന് വൈദിക വിദ്യാര്‍ത്ഥികളാണ് മിഷന്‍ഹോമിന്റെ പടികള്‍ കടന്ന് വിവിധ മിഷന്‍ രംഗങ്ങളിലേക്കും സന്യാസഭവനങ്ങളിലേക്കും പോയിട്ടുള്ളത്.
മിഷനു പോകുന്നതിനെ എല്ലാവരും എതിര്‍ത്തിരുന്ന കാലമായിരുന്നു അത്. തങ്ങളുടെ മക്കള്‍ മിഷനു പോയാല്‍ അവരെ എന്നേക്കുമായി നഷ്ടപ്പെടും എന്ന ചിന്തയാണ് മാതാപിതാക്കളുടെ എതിര്‍പ്പിനു കാരണം. ഭക്ഷണക്രമത്തില്‍ മാറ്റം വരുന്നതുകൊണ്ട് രോഗികളാകുമോ എന്നുള്ള ഭയം, കുലീന കുടുംബക്കാര്‍ മിഷനു പോകുന്നത് കുറച്ചിലാണെന്നുള്ള മിഥ്യാധാരണ തുടങ്ങി വിവിധ കാരണങ്ങള്‍ പ്രേഷിത പ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

ഫാ. സക്കറിയാസ് ഒ.സി.ഡി.
കേരളത്തില്‍ നിന്നുള്ള ആദ്യകാല മിഷനറിമാരെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരു വിദേശ മിഷനറിയായിരുന്ന ഫാ. സക്കറിയാസ് എന്ന കര്‍മലീത്താ വൈദികനെ ഓര്‍ക്കാതിരിക്കാന്‍ വയ്യ. സ്‌പെയിന്‍കാരനായ ഫാ. സക്കറിയാസ് ഒ.സി.ഡി 1912 ല്‍ ആലുവാ മംഗലപ്പുഴ സെമിനാരിയില്‍ അധ്യാപകനായി എത്തിയതാണ്. 1957 ല്‍ ദിവംഗതനാകുന്നതുവരെ അദ്ദേഹം വൈദികവിദ്യാര്‍ത്ഥികളുടെ ഗുരുഭൂതനും വൈസ് റെക്ടറും ആധ്യാത്മിക പിതാവുമായി സേവനം ചെയ്തു.

കേരളത്തെ പ്രേഷിത പ്രബുദ്ധമാക്കുന്നതിന് ആത്മാര്‍ത്ഥമായി യത്‌നിച്ച മിഷനറിയായിരുന്നു ഇപ്പോള്‍ ദൈവദാസനായ സക്കറിയാസച്ചന്‍. വൈദികവിദ്യാര്‍ത്ഥികളായ തന്റെ ശിഷ്യരില്‍ ഒരു മിഷന്‍ ആവേശം ഉണര്‍ത്തുന്നതിന് അദ്ദേഹത്തിനു സാധിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരിക്കുമ്പോഴാണ് ഫാ. ജോര്‍ജ് വയലില്‍, ഫാ. ഫിലിപ്പ് കുടക്കച്ചിറ തുടങ്ങിയവര്‍ വിശാഖപട്ടണത്തിന് യാത്രയായത്. മൈസൂര്‍, ഡാക്കാ തുടങ്ങിയ രൂപതകളിലേക്കും സക്കറിയാസച്ചനില്‍നിന്ന് പ്രചോദനം സ്വീകരിച്ച് യുവമിഷനറിമാര്‍ പോവുകയുണ്ടായി.

ഫാ. ഫിലിപ്പ് കുടക്കച്ചിറ
ഒരു കാലഘട്ടത്തില്‍ മിഷനു പോവുക എന്നു പറഞ്ഞാല്‍ വിശാഖപട്ടണത്തിനു പോവുക എന്നാണ് മനസിലാക്കിയിരുന്നത്. ആദ്യകാല മിഷനറിമാര്‍ മിക്കവരും അങ്ങോട്ടു പോയതിനാലാണ് വിശാഖപട്ടണത്തിന് ഈ പ്രാധാന്യം ലഭിച്ചത്. ആ മിഷനിലേക്ക് ആദ്യം യാത്രയായ മിഷനറിയാണ് കുടക്കച്ചിറ ഫിലിപ്പച്ചന്‍. ഒന്‍പതു വര്‍ഷം മാത്രമേ മിഷന്‍ രംഗത്ത് പ്രവര്‍ത്തിച്ചുള്ളൂവെങ്കിലും ഒരിക്കലും മറക്കാനാവാത്ത ഒരു മിഷനറിയാണ് അദ്ദേഹം. വരാപ്പുഴ, പുത്തന്‍പള്ളി സെമിനാരിയില്‍ തത്വശാസ്ത്ര വിദ്യാര്‍ത്ഥിയായിരിക്കെ എം.എസ്.എഫ്.എസ് സഭയില്‍ ചേര്‍ന്ന് വിശാഖപട്ടണം മിഷനില്‍ പോയ അദ്ദേഹം 1934 ല്‍ ബിഷപ് റോസിലോണില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. അതീവ തീക്ഷ്ണമതിയായിരുന്ന ഫിലിപ്പച്ചന്‍ ഒരിക്കല്‍ എഴുതി: ''ഇന്ത്യ മുഴുവന്‍ സ്വന്തമാകുന്നതുവരെ ഈയുള്ളവന്‍ അടങ്ങുകയില്ല... ഭയം എന്നെ അലട്ടുന്നില്ല; പ്രയാസം എനിക്ക് ധൈര്യകാരണവും. മിശിഹായ്ക്കുവേണ്ടി മുറിവേല്‍ക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടവുമത്രേ.''

1907 ജനുവരിയില്‍ പാലാ കുടക്കച്ചിറ ഭവനത്തിലാണ് ജനനം. 1943 ല്‍ രോഗംമൂലം അകാലചരമം പ്രാപിച്ച കുടക്കച്ചിറയച്ചനെപ്പറ്റി വിശാഖപട്ടണം മെത്രാന്‍ ഡോ. റോസിലോണ്‍ ഇപ്രകാരം പറഞ്ഞു: ''ഫാ. ഫിലിപ്പിന്റെ നിര്യാണത്തില്‍ വിശാഖപട്ടണം രൂപത മുഴുവന്‍ അത്യന്തം ദുഃഖിക്കുന്നു... കേരളത്തിന് ഫാ. ഫിലിപ്പിനെപ്പറ്റി അറിയാവുന്നതാണ്. അദ്ദേഹത്തെപ്പോലുള്ള ഏതാനും ശതം മിഷനറിമാരെ ഇന്ത്യക്ക് ലഭിക്കുന്ന പക്ഷം അവരുടെ ഭക്തിചൈതന്യം ഈ രാജ്യത്തിന്റെ ഉള്ളറകളില്‍ പ്രവേശിക്കുകയും ഈ രാജ്യം ക്രിസ്തുവിലേക്ക് തിരിയുകയും ചെയ്യും.''

ഫാ. ജോര്‍ജ് വയലില്‍ എം.എസ്.എഫ്.എസ്.
ഭരണങ്ങാനം ഇടവകയില്‍പ്പെട്ട വയലില്‍ ജോര്‍ജച്ചന്‍ 1928 ലാണ് വിശാഖപട്ടണം മിഷനില്‍ ചേര്‍ന്നത്. ചങ്ങനാശേരി രൂപതക്കുവേണ്ടി വരാപ്പുഴ പുത്തന്‍പള്ളി സെമിനാരിയില്‍ അദ്ദേഹം അന്നൊരു വൈദികവിദ്യാര്‍ത്ഥിയായിരുന്നു.

തന്റെ മിഷന്‍ ദൈവവിളിയെപ്പറ്റി വയലിലച്ചന്‍ ഒരിക്കല്‍ എഴുതി: ''ഒരു മിഷനറിയാകുന്നതിന് ഞാന്‍ ആഗ്രഹിക്കാന്‍ തുടങ്ങിയത് എന്നു മുതലാണെന്ന് കൃത്യമായി പറഞ്ഞുകൂടാ. ഒരു വൈദികനാകുക എന്നത് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ കാര്യമാണെന്ന് എന്റെ മാതാപിതാക്കന്മാരില്‍നിന്ന് ഞാന്‍ മനസിലാക്കിയിരുന്നു... എങ്കിലും ഒരു മിഷനറിയാകുകയെന്നത് കുടുംബത്തിന് അപമാനമായിട്ടാണ് അന്നെല്ലാവരും കണക്കാക്കിയിരുന്നത്. അതേപ്പറ്റി അച്ചന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ''സ്വപുത്രിയെ പരസ്യമായ പാപജീവിതത്തിന് അനുവദിക്കയാല്‍ മഹറോന്‍ ചൊല്ലപ്പെട്ട ഒരു കുടുംബനായിക ആയിടെ എന്റെ ജ്യേഷ്ഠസഹോദരിയെ കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'എന്റെ മകള്‍ എന്റെ കുടുംബത്തിനും നിന്റെ അനുജന്‍ ശെമ്മാശന്‍ നിന്റെ കുടുംബത്തിനും അപമാനം വരുത്തി. അതിനാല്‍ നമ്മളിരുവരുടെയും നില ഒന്നുതന്നെ.'
ചങ്ങനാശേരി രൂപതാധ്യക്ഷന്റെ അനുവാദത്തോടുകൂടി വിശാഖപട്ടണം രൂപതയില്‍ ചേര്‍ന്ന വയലില്‍ ശെമ്മാശന്‍ 1929 ല്‍ ഡോ. റോസിലോണ്‍ മെത്രാനില്‍നിന്ന് വൈദികപട്ടം സ്വീകരിച്ചു. ആ രൂപതയിലെ വിവിധ മിഷന്‍ സ്റ്റേഷനുകളില്‍ രാപകലില്ലാതെ ക്രിസ്തുവിനു സാക്ഷ്യം വഹിച്ച അദ്ദേഹം 1949ല്‍ രോഗബാധിതനായി തിരിച്ചുപോന്നു. തുടര്‍ന്ന് പാലാ മിഷന്‍ ഹോമിലും ഏറ്റുമാനൂര്‍ എസ്.എഫ്.എസ് സെമിനാരിയിലും വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുഭൂതനായി ജോലി ചെയ്തു. 1987 ല്‍ ആ വലിയ മിഷനറി പരലോകപ്രാപ്തനായി. 

കേരളീയരായ സന്യാസിനീ സഭാംഗങ്ങള്‍ക്കും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മിഷന്‍രംഗത്തേക്ക് പോകുവാന്‍ നിവൃത്തിയില്ലായിരുന്ന ഏതാനും പെണ്‍കുട്ടികളെ വിശാഖപട്ടണത്ത് പ്രവര്‍ത്തിച്ചിരുന്ന നിര്‍മ്മലാ സിസ്റ്റേഴ്‌സിന്റെ പക്കലേക്ക് വയലിലച്ചനാണ് ആദ്യമായി നയിച്ചത്. തുടര്‍ന്ന് അവരെ അനുഗമിക്കാന്‍ നൂറുകണക്കിന് കുട്ടികള്‍ മുന്നോട്ടുവന്നതോടുകൂടി മിഷന്‍രംഗം കൂടുതല്‍ സജീവമായി


വ.ഡോ. കുര്യന്‍ മാതോത്ത്