Help

For Best Viewing Please Use Google Chrome Browser, Download Malayalam Font1(manoramma),Font2(ML-TT Kartika)

വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു - കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്‍േറതുമായ മഹത്വം.(യോഹന്നാ‌ന്‍1:14)

Saturday, December 29, 2012

വരുവിന്‍, നമുക്ക് രമ്യതപ്പെടാം


ന്തുകൊണ്ട് ദൈവത്തിലേക്ക് തിരിയാനും പ്രാര്‍ത്ഥിക്കാനും കഴിയുന്നില്ല?!

 ഇതിനു പല കാരണങ്ങളുണ്ട്.   അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്; ദൈവത്തെ എതിര്‍ക്കുന്ന ശക്തിയുടെ അടിമത്തത്തില്‍ കഴിയുന്നു എന്നതാണ്.
                      നമ്മുടെ തെറ്റായ വഴികളില്‍ നിന്നു കിട്ടുന്ന തത്ക്കാല സുഖത്തെ ഉപേക്ഷിക്കാന്‍ കഴിയാത്തതും ദൈവത്തിലേക്കു തിരിയാന്‍ തടസ്സമാണ്.   പാപത്തില്‍ നിന്നും നേടിയ സമ്പത്ത് കൈവശമിരിക്കുമ്പോള്‍ ദൈവത്തിലേക്കു തിരിയാന്‍ മനുഷ്യനു കഴിയില്ല(പണം മാത്രമല്ല പലതും അക്കൂട്ടത്തില്‍ വരാം).

                    ലോകത്തില്‍ മാത്രം പ്രത്യാശവച്ചു ജീവിക്കുന്നവരുമായുള്ള അമിതമായ കൂട്ടുകെട്ടുകള്‍ ദൈവവഴികളില്‍ നിന്നും നമ്മെ പിന്‍തിരിപ്പിക്കാം. അനീതിയിലും അസത്യത്തിലും ജീവിക്കുന്നവരുമായുള്ള സംസാരം പോലും വിശ്വാസത്തില്‍ നിന്നും നമ്മെ വ്യതിചലിപ്പിക്കും.
                    നമ്മുടെ ജീവിതത്തില്‍ കൂടുതല്‍ ചിലവിടുന്നത് ഏതു തരക്കാരാണോ,അതായിരിക്കും നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നത്.    നാം പോലും അറിയാതെ നമ്മുടെ സ്വഭാവം രൂപപ്പെടും. അശുദ്ധിയില്‍ നിന്നും അശുദ്ധിയും വിശുദ്ധിയില്‍ നിന്നും വിശുദ്ധിയും നമ്മിലേക്കു കടന്നു വരും.    ശപിക്കപ്പെട്ടവരില്‍ നിന്നും ശാപമെ കടന്നു വരികയുള്ളൂ. അത് ദൈവനിഷേധത്തിലേക്കു നയിക്കും. നാം നശിച്ചാലും,  രക്ഷപ്രാപിച്ചാലും ഗുണം നമുക്കു മാത്രമാണ്. നമ്മുടെ രക്ഷയിലോ തകര്‍ച്ചയിലോ ആര്‍ക്കും ഓഹരിയുണ്ടാകില്ല.
                   പലരും മരണാനന്തരം ചിന്തിക്കും! ഇനിയൊരു ജീവിതം കിട്ടിയിരുന്നെങ്കില്‍ സത്യത്തില്‍ ജീവിക്കാമായിരുന്നു എന്ന്. ബൈബിളില്‍ അതിനു തെളിവുണ്ട്.     ലാസറിന്‍റെയും ധനവാന്‍റെയും ഉപമ!  മരിച്ച ധനവാന്‍ നരകത്തിലെ യാതനകളില്‍ കിടന്നു കൊണ്ട് അപേക്ഷിച്ചു തിരിച്ചു ഭൂമിയിലേക്ക് അയച്ചാല്‍ നന്നായി ജീവിക്കാമെന്ന്.   എന്നാല്‍, അതു സാധിച്ചില്ല. ജീവിതം ഒന്നുമാത്രമെയുള്ളൂ! എങ്ങനെ ജീവിക്കാനും നമുക്ക് അവസരമുണ്ടെന്നോര്‍ക്കുക. 
                   പാപം ചെയ്യാതെ ജീവിക്കാമെന്നു വിശുദ്ധര്‍ തെളിയിച്ചു കാണിച്ചിട്ടുണ്ട്.   നാം ഏത് അവസ്ഥയില്‍ ആണെങ്കിലും ഇന്ന് ഈ നിമിഷം ചിന്തിക്കുക.   ദൈവവും സ്വര്‍ഗ്ഗരാജ്യവും വേണോ, നരകവും സാത്താനും മതിയോ? താത്കാലിക സുഖത്തിനു വേണ്ടി ഈ ലോകത്തില്‍  ജീവിച്ച ധനവാന്‍,  നിത്യനരകത്തിന്‍റെ തീച്ചൂളയില്‍ വച്ചാണ് മാനസാന്തരപ്പെട്ടത്. അത് അവനു രക്ഷ നല്‍കിയില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ ദൈവത്തിലേക്കു തിരിഞ്ഞ നല്ല കള്ളന്‍ രക്ഷ നേടി. എന്തും സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനുണ്ട്.    സ്വര്‍ഗ്ഗമോ നരകമോ എന്തും, നമ്മുടെ തിരഞ്ഞെടുപ്പിലൂടെ നാം തന്നെ കണ്ടെത്തുന്നു.    അവസരങ്ങളെ ഉപയോഗിക്കാതെ ദൈവത്തെ പഴിച്ചിട്ടു കാര്യമില്ല.     ഈ ലോകത്തുവച്ചുതന്നെ, എന്തുവേണമെന്ന് തീരുമാനിക്കുക.
                  ജീവിതത്തില്‍ ചെയ്ത വലിയ പാപങ്ങളുടെ ഗൗരവം സാത്താനും മനുഷ്യനെ ഓര്‍മ്മപ്പെടിത്തിക്കൊണ്ടിരിക്കുന്നു.    ഈ ഓര്‍മ്മകള്‍ മനുഷ്യനെ കുറ്റബോധത്തിലേക്കും,   നിരാശയിലേക്കും അതുവഴി ദൈവത്തോടുള്ള എതിര്‍പ്പിലേക്കും നയിക്കും.    ഇനി നമുക്കുരക്ഷയില്ല, അത്രവലിയ പാപങ്ങളാണ് നീ ചെയ്തത് എന്നൊക്കെ സാത്താന്‍ പഠിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യും.   ഏതായാലും നിനക്കു ദൈവരാജ്യം കിട്ടില്ല, അതുകൊണ്ട്  കഴിയുന്നത്ര ഇവിടെ ആസ്വദിച്ച് ജീവിക്കാന്‍ അവന്‍ പ്രേരിപ്പിക്കും. 
                  ഈ വഞ്ചനയില്‍ മനുഷ്യന്‍ കുടുങ്ങരുത്.   ദൈവത്തിന്‍റെ കാരുണ്യം വലുതാണ്!  നാം ഏതവസ്ഥയില്‍ ആയിരുന്നാലും ദൈവം നമ്മെ സ്വീകരിക്കും.    നാം തിരിയാന്‍ തയ്യാറകണം എന്നുമാത്രം.    ഇന്നു വരെ നാം സഞ്ചരിച്ചിരുന്ന എല്ലാ വഴികളും ഉപേക്ഷിച്ച് പുതിയ സൃഷ്ടിയാകാന്‍ തയ്യാറാകണം.

                 

                  ദൈവവചനം ഇങ്ങനെ പറയുന്നു; "പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം"(ഗലാത്തി:6;15). ശരീരത്തിന്‍റെ അഭിലാഷത്തിനനുസരിച്ചു ജീവിക്കുമ്പോള്‍ ആര്‍ക്കും ആത്മീയമനുഷ്യരാകാന്‍ കഴിയുകയില്ല.  "ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്.  ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്‍റെ അഭിലാഷങ്ങള്‍ ജഡത്തിനുമെതിരാണ്(ഗലാത്തി:5;16,17). ശരീരത്തിന്‍റെ അഭിലാഷങ്ങള്‍ എന്തൊക്കെയാണെന്ന് വചനം പഠിപ്പിക്കുന്നുണ്ട്. "അവ വ്യഭിചാരം, അശുദ്ധി, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം,ഭിന്നത വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവര്‍ത്തികളുമാണ്. ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല"(ഗലാത്തി:5:20,21).

                  

                അതുകൊണ്ട് എത്രമാത്രം പാപത്തില്‍ ജീവിച്ചുവോ അതിലേറെ ശക്തിയില്‍ ദൈവത്തിലേക്കു തിരിയുകയാണു വേണ്ടത്.​‍ " രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍റെ കരം കുറുകിപ്പോയിട്ടില്ല; കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്‍റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്‍റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നു മറച്ചിരിക്കുന്നു.   അതിനാല്‍ അവിടുന്ന് നിന്‍റെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. നിന്‍റെ കരങ്ങള്‍ രക്തപങ്കിലമാണ്. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്‍റെ അധരം വ്യാജം പറയുന്നു, നാവ് ദുഷ്ടത പിറുപിറുക്കുന്നു"(ഏശയ്യ:59;1-3).

               

               എന്നാല്‍ കര്‍ത്താവ് വീണ്ടും അരിളിച്ചെയ്യുന്നു; "വരുവിന്‍, നമുക്കു രമ്യതപ്പെടാം.  നിങ്ങളുടെ പാപങ്ങള്‍ കടുംചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും.   അവ രക്തവര്‍ണ്ണമെങ്കിലും കമ്പിളിപോലെ വെളുപ്പിക്കും.   അനുസരിക്കാന്‍ സന്നദ്ധരെങ്കില്‍ നിങ്ങള്‍ ഐശ്വര്യം ആസ്വദിക്കും.    അനുസരിക്കാതെ ധിക്കാരം തുടര്‍ന്നാല്‍ വാളിനിരയായിത്തീരും"(ഏശയ്യ:1;18-20).
               "ഇനിയൊരിക്കലും വ്യര്‍ത്ഥചിന്തയില്‍ കഴിയുന്ന വിജാതിയരെപ്പോലെ ജീവിക്കരുത്. ഹൃദയകാഠിന്യം നിമിത്തം അജ്ഞതബാധിച്ച അവര്‍ ബുദ്ധിയില്‍ അന്ധകാരം നിറഞ്ഞ് ദൈവത്തിന്‍റെ ജീവനില്‍നിന്ന് അകറ്റപ്പെട്ടിരിക്കുന്നു"(എഫേ:4;17,18)."  അതുകൊണ്ട് ; "നിങ്ങളുടെ പഴയ ജീവിതരീതിയില്‍ നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞ ആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍.   നിങ്ങള്‍ മനസ്സിന്‍റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ.   യഥാര്‍ത്ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്‍റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍"(എഫേ:4;22-24).

             

                 "ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരികയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു"(2കോറി:6;17.



                  നാളെയെന്നത് നമ്മുടേതാകണമെന്നില്ല! ദൈവത്തിനു സ്വീകാര്യമായ ഇപ്പോള്‍തന്നെ; ദൈവത്തിലേക്കു തിരിയുക!!

Written by  ആംസ്ട്രോങ്ങ് ജോസഫ്


Sunday, December 23, 2012

വാളുയർത്തിയവൻ പൂമാല ചാർത്തുന്നു


അസാധാരണമായൊരു സാക്ഷ്യത്തിന്റെ നിറവുണ്ട്, ഒറീസാക്കാരനായ ബാംദേവ് കാൻഹറിന്. യഥാർത്ഥത്തിൽ അയാൾ വിശുദ്ധ ഗ്രന്ഥത്തിലെ സാവൂളിന് തുല്യമാണ്. ക്രിസ്ത്യാനികളെ കൊന്നൊടുക്കാൻ പുറപ്പെട്ട സാവൂൾ   ക്രിസ്ത്യാനിയായി മടങ്ങിയ അനുഭവം. ബാം ദേവിനും സംഭവിച്ചത് അതുതന്നെയാണ്. ഒരു പറ്റം ആളുകൾക്കൊപ്പം പള്ളി തകർക്കാൻ പുറപ്പെട്ടതായിരുന്നു അയാൾ. എന്നാൽ ഉറച്ച വിശ്വാസിയായി അയാൾ മടങ്ങി.
2007 ലെ ക്രിസ്മസ് കാലത്തായിരുന്നു അത്. തീവ്രവാദി ആക്രമണത്തിന് വിധേയമായ ഒറീസയിലെ പൊബിംഗിയ സെന്റ് പീറ്റർ ദേവാലയവും പരിസരവും ഭൂമികുലുക്കത്തിനുശേഷമുള്ള അവസ്ഥയിലായിരുന്നു. പള്ളിക്ക് ചുറ്റും ഉണ്ടായിരുന്ന വലിയ മരങ്ങളെല്ലാം അക്രമികൾ  വെട്ടിമുറിച്ചിട്ടു. പള്ളിക്കു മുകളിൽ സ്ഥാപിച്ചിരുന്ന 15 അടി ഉയരമുള്ള കോൺക്രീറ്റ് കുരിശ്, ഇരുമ്പു കട്ടറുകൾ ഉപയോഗിച്ച് മുറിച്ചു താഴെയിട്ടു. പള്ളിമുതൽ വൈദികമന്ദിരം വരെ ആ പരിസരത്തുണ്ടായിരുന്നതും കുട്ടികളുടെ ഹോസ്റ്റലും ഉൾപ്പെടെ പലതും അവർ അഗ്നിക്കിരയാക്കി. ആ ഗ്രൂപ്പിലായിരുന്നു ബാം ദേവും.

ദേവാലയം തീവെച്ചു നശിപ്പിച്ചുവെങ്കിലും ഇടവകവൈദികനായ പ്രസന്നകുമാർ സിംഗിനെ പിടികൂടാൻ അവർക്ക് കഴിഞ്ഞില്ല. നിർണായകഘട്ടത്തിൽ, വികാരിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പരിസരവാദികളായ മറ്റുമതസ്ഥരെ ബാംദേവ് ഭീഷണിപ്പെടുത്തി. അച്ചനെ പിടികൂടി ശിക്ഷിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. 
ക്രൈസ്തവ വിരുദ്ധകലാപം വ്യാപകമായപ്പോൾ ഇടവകവികാരിയായിരുന്ന ഫാ. പ്രസന്ന   നൂറുകണക്കിന് ക്രൈസ്തവരെപ്പോലെ കാണ്ടമാലിൽനിന്ന് കാട്ടിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് കലാപം ഒതുങ്ങിയതിന് ശേഷം 2009 ഫെബ്രുവരിയിലാണ് അച്ചൻ പൊബിംഗിയായിലേക്ക് തിരിച്ചുവന്നത.് 
രണ്ടുമാസം കഴിഞ്ഞ് ഒരു രാത്രിയിൽ 33 കാരനായ ബാംദേവ് ഭാഗികമായി കേടുപാടുതീർത്ത പള്ളിമേടയുടെ വാതിലിൽ മുട്ടി.  വാതിൽക്കൽ ബാംദേവിനെ കണ്ട ആ വൈദികന്റെ മുഖത്ത് സംഭ്രമമായിരുന്നു. അച്ചന്റെ പരിഭ്രമം മനസിലാക്കിയ അദ്ദേഹം പറഞ്ഞു: ''അച്ചാ, ഭയപ്പെടേണ്ടാ. ഞാ ൻ അങ്ങയോട് മാപ്പ് ചോദിക്കാനാണ് വന്നത്.'' പൊബിംഗിയയിലെ വർഗീയവാദികളുടെ നേതാവായ ആ മനുഷ്യൻ അച്ചന്റെ മുന്നിൽ മുട്ടുകുത്തി, ദേവാലയം ആക്രമിച്ചതിന്  കരഞ്ഞ് ക്ഷമ ചോദിച്ചു.
ബാംദേവ് പിന്നെ ആ  വൈദികനെ കാണാനെത്തിയത് പട്ടാപ്പകലായിരുന്നു. ഉയർന്ന ഗുണനിലവാരമുള്ള ഒരു പപ്പായത്തൈ അപ്പോൾ അയാളുടെ കയ്യിലുണ്ടായിരുന്നു. തന്റെ പശ്ചാത്താപത്തിന്റെ പ്രതീകമായി പള്ളിപ്പറമ്പിൽ അതു നട്ടുവളർത്തണമെന്നായിരുന്നു അയാളുടെ അഭ്യർത്ഥന. 

ശത്രുവായിരുന്ന ഒരു വ്യക്തിയുടെ ഹൃദയപരിവർത്തനത്തിന്റെ സമ്മാനമാകയാൽ ഫാ.പ്രസന്ന പ്രത്യേക ശ്രദ്ധയോടെ പപ്പായ ഏറ്റുവാങ്ങി വളർത്തി. കട്ടക്ക് -ഭുവനേശ്വർ ആർച്ച് ബിഷപായിരുന്ന ഡോ. റാഫൽ ചീനാത്ത്  2010 ഒക്‌ടോബറിൽ പൊബിംഗിയ സന്ദർശിക്കാനെത്തിയപ്പോൾ ആ പപ്പായയിലെ ആദ്യഫലം അതിന്റെ ചരിത്രം വിവരിച്ചുകൊണ്ട് അച്ചൻ അദ്ദേഹത്തിനു നൽകി. പപ്പായയുടെ കഥ കേട്ടപ്പോൾ ആർച്ച് ബിഷപ് ചിനാത്ത് അതിലൊന്ന് ബാംദേവിനു സമ്മാനിക്കണമെന്ന് ആഗ്രഹിച്ചു. മെത്രാപ്പോലീത്ത പറഞ്ഞതനുസരിച്ചാണ് ഈ പഴം ഞാൻ തരുന്നതെന്ന് അച്ചൻ പറഞ്ഞപ്പോൾ അയാൾ പിന്നെയും  പൊട്ടിക്കരഞ്ഞു. വിതുമ്പലിനിടയിൽ അയാൾ പറഞ്ഞു. 

''ദേവാലയം നശിപ്പിച്ചതിനെക്കുറിച്ച് ഞാൻ പലതവണ ഓർത്തിട്ടുണ്ട്. അവിടെ വളരെയേറെ മനോഹരമായ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. ഞങ്ങൾ അത് എല്ലാം തകർത്തു. ദേവാലയം തകർത്ത സംഘത്തലവൻ എന്ന ചീത്തപ്പേര് നിലനിർത്താൻ എനിക്കാഗ്രഹമില്ല. പള്ളി അതിവിശുദ്ധ സ്ഥലമാണ്. ഞങ്ങൾ അതൊരിക്കലും അശുദ്ധമാക്കാൻ പാടില്ലായിരുന്നു. അത് ആക്രമിക്കുവാൻ  ചിലർ ഞങ്ങളെ പ്രേരിപ്പിച്ചതുകൊണ്ട് മാത്രം സംഭവിച്ചതാണ്.'' ഇപ്പോൾ പള്ളിക്ക് സമീപം ഒരു ചെറിയ ചായക്കട നടത്തുന്ന ബാംദേവ് പറയുന്നു.  ''വിശുദ്ധ സ്ഥലങ്ങൾ അശുദ്ധമാക്കുന്നവരെ ദൈവം ശിക്ഷിക്കും. അനേകം അക്രൈസ്തവരുടെ  ഇടയിൽ ഇതെക്കുറിച്ച് സംസാരമുണ്ട്''. ബാംദേവ് ചൂണ്ടിക്കാട്ടുന്നു. പള്ളിയുടെ കുരിശ് തകർത്ത വ്യക്തിക്കുണ്ടായ അനുഭവമാണ് അയാളുടെ മനസിലുള്ളത്. ക്രിസ്മസിന് പള്ളിയും ഹോസ്റ്റലും തീവെച്ചു നശിപ്പിച്ചതിനുശേഷം ഏതാനും അക്രമികൾ പള്ളിയുടെ മുകളിൽ ഉയർന്ന് നിൽക്കുന്ന 15 അടി ഉയരമുള്ള കോൺക്രീറ്റ് കുരിശ്, കട്ടറുകൾ ഉപയോഗിച്ച് മുറിച്ചിടുകയായിരുന്നു. അഗ്നിയ്ക്കിരയാക്കിയ ദേവാലയത്തിന്റെ നിറുകയിൽ കുരിശ് തലയുയർത്തി നിൽക്കുന്നത് അവർക്ക് സഹിച്ചില്ല. 

കോൺക്രീറ്റ് കുരിശ് അറുത്തു മുറിക്കുന്നതിനിടയിൽ ഒരുവൻ ചോദിച്ചു; ''യേശുവേ,  നീ ദൈവപുത്രനെന്ന് എല്ലാവരും പറയുന്നു. എന്നാൽ നിനക്ക് എന്തുകൊണ്ട് ഈ കുരിശിന്റെ ഉള്ളിലിരിക്കാതെ പുറത്തു വന്നുകൂടാ? ഞങ്ങൾക്ക് നിന്നെയൊന്നു  കാണാമായിരുന്നു...'' കുരിശിനെ അവഹേളിച്ചവരിൽ രണ്ടുപേർ നരേഷ് കൺഹറും അനുജൻ ദന്തിം കൺഹറും ആയിരുന്നുവെന്നും ബാം ദേവ് ഓർക്കുന്നു. പിറ്റേന്ന് വൈകിട്ട് പതിവുപോലെ മദ്യപിക്കാനെത്തിയപ്പോൾ എന്തോ പറഞ്ഞ് അവർ തമ്മിൽ വഴക്കായി. കോപംമൂത്ത അനുജൻ ചേട്ടനെ കുത്തിക്കൊന്നു. ഈ ദുരന്തം താങ്ങാനാവാതെ അവരുടെ അമ്മയും വൈകാതെ മനം നുറുങ്ങി മരിച്ചു. അനുജനാകട്ടെ ജ്യേഷ്ഠനെ കൊന്നതിന് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്. അയാളിപ്പോൾ അനുതപിക്കുന്നുണ്ടാകണം. ക്രൈസ്തവ പീഡനത്തിന് നേതൃത്വം നൽകിയ പലരുടെയും അവസ്ഥ ഇതാണെന്നും ബാംദേവ് പറയുന്നു. എന്നാൽ ദൈവം ശിക്ഷിക്കുന്നവനല്ല എന്ന ബോധ്യം വികാരിയച്ചൻ ബാംദേവിനോട് പലകുറി പറഞ്ഞിട്ടും അയാൾ അതൊന്നും സ്വീകരിച്ചിട്ടില്ല. അയാൾക്ക് പറയാൻ നൂറ് ന്യായങ്ങളുണ്ട്. പുനരുദ്ധരിച്ച ദേവാലയത്തിൽ വരുമ്പോൾ അയാളുടെ കയ്യിൽ കുറച്ചു പൂക്കൾ ഉണ്ടായിരിക്കും. വൈദികനെ കണ്ട് പ്രത്യേക പ്രാർത്ഥനാനിയോഗങ്ങൾ ഏൽപിക്കും. ജോലിചെയ്തതിൽ നിന്നും മാറ്റിവെച്ച കുറച്ച് പണം നൽകാനും ബാം ദേവ് മറക്കാറില്ല. 

''എന്റെ പക്കൽ ജപമാലയുണ്ട്. ക്രിസ്ത്യൻ പ്രാർത്ഥനകളൊന്നും എനിക്കറിയില്ലെങ്കിലും കൊന്ത പിടിച്ച് പലപ്പോഴും രാത്രിയിൽ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. ലോകത്തിൽ സമാധാനവും സന്മനസും ഉണ്ടാകുന്നതിനുവേണ്ടി;'' പുഞ്ചിരിച്ചുകൊണ്ട് ബാംദേവ് പറയുന്നു. ''ഞങ്ങളുടെ നാട്ടിലെ ജനങ്ങൾ അത്ര വിദ്യാഭ്യാസമുള്ളവരല്ല. ഇവിടെ വന്ന് വെറുപ്പും വിദ്വേഷവും പ്രസംഗിച്ച നേതാക്കന്മാർ നന്നായി കൃഷി ചെയ്യുന്നതിനെക്കുറിച്ചോ ഉപകാരപ്രദമായ മറ്റെന്തെങ്കിലും സംഗതികളെക്കുറിച്ചോ പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം എത്രയോ മെച്ചപ്പെടുമായിരുന്നു.'' ബാംദേവിന്റെ വാക്കുകളിൽ പ്രത്യാശയുണ്ട്. 

കഴിഞ്ഞ ക്രിസ്മസിന് കുറച്ചു ദിവസങ്ങൾക്കുമുമ്പ് ബാംദേവ് ഉന്നയിച്ച ഒരു ചോദ്യം പ്രസന്ന അച്ചനെ ഞെട്ടിച്ചു. ''എന്നെ ക്രിസ്മസ് ശുശ്രൂഷയ്ക്ക് വിളിക്കുന്നതിൽ അച്ചന് ഭയമുണ്ടോ?'' എന്നായിരുന്നു ആ ചോദ്യം. അപ്പോൾ പ്രസന്ന അച്ചന്റെ മനസിൽ 2007ലെ  ക്രിസ്മസ് നിറഞ്ഞു. അന്നത്തെ ആ കലാപാന്തരീക്ഷത്തെ ആർക്കാണ്  മറക്കാൻ കഴിയുന്നത്?  ''ക്രിസ്മസിന്റെ പാതിരാശുശ്രൂഷയ്ക്ക് ക്രൈസ്തവർ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നും അതിനാൽ ക്ഷണിക്കുന്നതുകൊണ്ട് കാര്യമില്ലല്ലോ എന്നുമായിരുന്നു'' അച്ചന്റെ സ്‌നേഹത്തോടെയുള്ള മറുപടി.

പക്ഷേ, പാതിരാകുർബാനക്കുള്ള കാഴ്ച സമർപ്പണ സമയത്ത് ഒരു കുട്ടനിറയെ പഴങ്ങളും പുഷ്പങ്ങളുമായി ബാം ദേവ് ഇതരമതവിശ്വാസികളുടെ കൂടെ  നിൽക്കുന്നത് കണ്ടപ്പോൾ ഫാ.പ്രസന്നയുടെ ചിന്ത ദൈവത്തിന്റെ അത്ഭുത പ്രവൃത്തികളെക്കുറിച്ചായിരുന്നു. കൊല്ലാൻ ഖഡ്ഗം ഉയർത്തിയവനെക്കൊണ്ടു തന്നെ ദൈവം പൂമാലയണിയിക്കുന്നു. പല തവണ ഒറീസയിലെ ക്രൈസ്തവരെ സന്ദർശിച്ച പത്ര പ്രവർത്തകനായ ആന്റോ അക്കര ഈയിടെ എറണാകളത്ത് വന്നപ്പോഴാണ് ബാം ദേവിനെക്കുറിച്ച് പറഞ്ഞത്.ഈ വർഷവും പാതിരാ കുർബാനയ്ക്ക് ബാം ദേവ് വരും. കൂടെ ചില സുഹൃത്തുക്കളും ഉണ്ടാകും. കുരിശു തകർത്തവർ, പള്ളി അഗ്നിക്കിരയാക്കിയവരെല്ലാം.. പക്ഷേ,  ഇപ്പോഴത്തെ അവരുടെ വരവ്  പുൽക്കൂട്ടിലെ ഉണ്ണിയെ കാണാനാണ്. കുരിശിൽനിന്നും ഒഴുകിവരുന്ന കൃപയുടെ നീർച്ചാലുകളിൽ ആശ്വാസം കണ്ടെത്താനാണ്...

Written by  സാബു ജോസ് 

Thursday, December 20, 2012

കൂടെയായിരിക്കാൻ കൊതിക്കുന്ന സ്നേഹം


അടുത്ത നാളുകളി ചെറിയ സ്കിറ്റ് കാണാ ഇടയായി. സന്ധ്യാസമയം, ഒരമ്മ മകനെ സന്ധ്യാപ്രാർത്ഥനയ്ക്കായി വിളിക്കുകയാണ്. മൊബൈലി സംസാരിച്ചുകൊണ്ടിരുന്ന അവ കേൾക്കാത്തതുപോലെ സംസാരം തുടരുന്നു. ഒടുവി അമ്മയുടെ നിർബന്ധത്തിനു വഴങ്ങി, കൈയി മൊബൈലുമായി അവ അമ്മയോടൊപ്പം 'കഷ്ടിച്ച്' പ്രാർത്ഥന ചൊല്ലി. സമാപനത്തി ഒരു പാട്ടിന്റെ ഏതാനും വരികളും- 'നാഥാ... കൂടെ വസിക്കണമേ...!' പ്രാർത്ഥന തീർന്നതും അമ്മയും മകനും അവരവരുടെ ജോലികളി വ്യാപൃതരായി. പിറ്റേന്ന് രാവിലെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഈശോ അവരുടെ വീടിന്റെ മുറ്റത്തെത്തിയിരിക്കുന്നു...! അപ്പനും അമ്മയും മകനും സ്തബ്ധരായി. 'കൂടെ വസിക്കണമേ...' എന്ന് അറിയാതെ പാടിപ്പോയതാണേ! ഈശോ അതുകേട്ട് സാഹസം ചെയ്യുമെന്ന് കരുതിയില്ല എന്ന് അമ്മയുടെയും മകന്റെയും ആത്മഗതം. ഇനിയിപ്പോ എന്തു ചെയ്യും? അപ്പനും അമ്മയും ഒരു വിവാഹാഘോഷത്തിനു പോകാ ഒരുങ്ങിനില്ക്കുന്നു. മക സുഹൃത്തിന്റെ വീട്ടി പാർട്ടിക്ക് പോകാ ഒരുങ്ങുന്നു. ഈശോയെ വീട്ടി സ്വീകരിക്കാ തല്ക്കാലം നിർവാഹമില്ലാത്തതിനാൽ അവ ഒരു ഉപായം  കണ്ടുപിടിക്കുന്നു. 'പള്ളീലച്ചനെ ഏല്പിക്കാം.' അവ ഈശോയെയും കൂട്ടി പള്ളിയി ചെന്ന് അച്ചനെ വിവരങ്ങ ധരിപ്പിച്ചു. അച്ച ഈശോയെ സ്വീകരിച്ചിരുത്തിയെങ്കിലും അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. കാരണം, അല്പം അകലെ ഒരു വീട്ടി രോഗീലേപനം കൊടുക്കാ പോകണം, പത്തുമണിക്ക് ഒരു മരിച്ചടക്ക്..., ഇങ്ങനെ നൂറുകൂട്ടം കാര്യങ്ങ. ഈശോയെ എന്തു ചെയ്യും? അച്ചന് ഒരു ഐഡിയ തോന്നി. അടുത്തുള്ള കന്യാസ്ത്രീമഠത്തിലേക്ക് അച്ച ഈശോയെയുംകൂട്ടി യാത്രയായി. വിവരങ്ങളെല്ലാം മദറിനെ ധരിപ്പിച്ച്, തിരിച്ചുവരുമ്പോ ഈശോയെ കൂട്ടിക്കൊണ്ടുപൊയ്ക്കൊള്ളാമെന്നു പറഞ്ഞ്, അച്ച നടന്നു. മദറിനും ആകപ്പാടെ ആധിയായി. എന്തു ചെയ്യും? മഠത്തി ആരുമില്ലആകെക്കൂടി ഒരു ജൂനിയ സിസ്റ്റ ഉണ്ട്. കടയിൽപോയി സാധനങ്ങ വാങ്ങി വന്നിട്ടുവേണം ഒരു മീറ്റിങ്ങിന് പോകാ. സിസ്റ്ററിനെ വിളിച്ച് ഈശോയെ നോക്കാ ഏല്പിച്ച ശേഷം മദ കടയി പോയി. കുറച്ചുനേരം സിസ്റ്റ ഈശോയോട് സംസാരിച്ചിരുന്നു. പിന്നെ ഈശോയെ അവിടെയിരുത്തി ജോലികൾക്കായി പോയി. കടയിൽനിന്നും മദ തിരിച്ചെത്തിയിട്ടും അച്ച മടങ്ങിവന്നിട്ടില്ല. ഇനി എന്തു ചെയ്യും? ഒടുവി അവ ഒരു പോംവഴി കണ്ടെത്തി. ഈശോയെ ഒരു മുറിയി കയറ്റി വാതി പൂട്ടി- 'ഈശോയേ, ഇവിടെ ഇരുന്നേക്കണേ, ഞങ്ങ വരുമ്പോ തുറന്നുതരാം കേട്ടോ!' ഇത്രയും പറഞ്ഞ് അവ മീറ്റിങ്ങിനു പോയി.

കൂടെയായിരിക്കാ കൊതിക്കുന്ന സ്നേഹം
രംഗങ്ങ എന്നെ ഒരുപാട് ചിന്തിപ്പിച്ചു. എല്ലായിടത്തും മൗനിയായി നില്ക്കുന്ന ഈശോ, പ്രതികരിക്കാതെ നിശബ്ദനായി മുറിയ്ക്കുള്ളി...! സമയമില്ലാതെ പരക്കം പായുന്ന നമ്മുടെയൊക്കെ അബദ്ധത്തിലുള്ള ഒരു വിളിപോലും കേട്ടാ ഇറങ്ങിവരാ കൊതിച്ചിരിക്കുന്ന ദൈവം! ചെയ്യുന്ന ജോലികളിലേക്ക്, പോകുന്ന ഇടങ്ങളിലേക്ക് ഈശോയെക്കൂടി കൂട്ടിക്കൊണ്ടുപോകാമായിരുന്നു. അവ അതാണ് ആഗ്രഹിച്ചത്. നീ ഉണ്ണുമ്പോ നിന്റെ കൂടെയിരുന്ന് ഉണ്ണാ, നീ ജോലി ചെയ്യുമ്പോ നിന്റെ കൂടെനിന്ന് സഹായിക്കാ, നീ യാത്ര ചെയ്യുമ്പോ നിന്റെ കൂടെ നടന്ന് സംരക്ഷിക്കാ... ഒക്കെയാണ് അവ സ്വന്തം രൂപംപോലും ചോർത്തിക്കളഞ്ഞത്ഇന്ന് നമ്മുടെ ഏറ്റവും വലിയ ദുരന്തം ഇതാണ്- ദൈവത്തിന് നമ്മുടെ ജീവിത സാഹചര്യങ്ങളി ഇടപെടാ അവസരം നല്കാതിരിക്കുക. ആത്മീയതയുടെ ആഘോഷങ്ങ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്. അനുദിന ജീവിതാനുഭവങ്ങളെ അവിടുത്തെ സാന്നിധ്യത്താ ആഘോഷമാക്കാനാണ് അവിടുന്ന് വന്നത്. ഒരു സുഹൃത്തിനെപോലെ ഒപ്പമായിരിക്കാ, സുഖദുഃഖങ്ങ പങ്കുവയ്ക്കാ, തീരുമാനങ്ങളി അവനോട് ആലോചന ചോദിക്കാ, സൗഹൃദങ്ങ പങ്കുവയ്ക്കാ ഒക്കെ അവ ആഗ്രഹിക്കുന്നു. മനുഷ്യരോടുകൂടെയായിരിക്കുന്നതാണ് തനിക്കേറ്റവും ഇഷ്ടമെന്ന് തിരുലിഖിതങ്ങളിലൂടെയും വിശുദ്ധാത്മാക്കൾക്കുള്ള വെളിപാടുകളിലൂടെയും അവിടുന്ന് എത്രയോ തവണ വ്യക്തമാക്കിയിട്ടുണ്ട്.

തനിയെ ആകുന്ന നിമിഷങ്ങളി ർക്കുക- അവ അടുത്തുണ്ട്. ചില ശൂന്യതക അവന്റെ സ്വരം ശ്രവിക്കാ, ചില നൊമ്പരങ്ങ അവന്റെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതക അവനോട് ആലോചന ചോദിക്കാ അനുവദിക്കുന്നതാകാം. നിങ്ങളുടെ സ്വകാര്യദുഃഖങ്ങളിലേക്ക്, അടുക്കളയിലെ നെടുവീർപ്പുകളിലേക്ക്, ഭാര്യാഭർതൃബന്ധങ്ങളിലെ വിള്ളലുകളിലേക്ക്, കുടുംബബന്ധങ്ങളിലെ താളഭംഗങ്ങളിലേക്ക്, ജോലി ഭാരത്താ വലയുന്ന ഓഫീസുമുറികളിലേക്ക്, മടുപ്പിക്കുന്ന യാത്രകളിലേക്ക്, ക്ലേശകരങ്ങളായ അധ്വാനങ്ങളിലേക്ക്, പഠനഭാരത്താ തളർന്ന പഠനമേശകളിലേക്ക്... ഒരു കൂട്ടുകാരനായി അവിടുത്തെ ക്ഷണിക്കൂ... ഒരുപാട് സ്നേഹത്തോടെ അവ കടന്നുവരും. നിങ്ങളുടെ ഭാരങ്ങ ചുമലിലേറ്റും. കാരണം, അവ സ്നേഹമാണ്. സ്നേഹത്തിന് ഒരൊറ്റ ആഗ്രഹമേയുള്ളൂ- തന്റെ സ്നേഹം മുഴുവ മനുഷ്യരിലേക്കൊഴുക്കണം. എന്നിട്ട് അവരെയും സ്നേഹമാക്കി മാറ്റണം.